അനുബന്ധം സി
ജീവിതം ആസ്വദിക്കാം പുസ്തകം ഉപയോഗിച്ച് എങ്ങനെ ബൈബിൾപഠനം നടത്താം?
ഒരുപാടു പ്രാർഥനകൾക്കും ഗവേഷണങ്ങൾക്കും ശേഷമാണു ജീവിതം ആസ്വദിക്കാം പുസ്തകം തയ്യാറാക്കിയത്. ഈ പുസ്തകത്തിൽനിന്നും പരമാവധി പ്രയോജനം കിട്ടണമെങ്കിൽ ബൈബിൾപഠനങ്ങൾ നടത്തുമ്പോൾ ഇങ്ങനെ ചെയ്തുനോക്കുക.
ബൈബിൾപഠനത്തിനു മുമ്പ്
-
1. നന്നായി തയ്യാറാകുക. വിദ്യാർഥിയുടെ ആവശ്യങ്ങളും സാഹചര്യങ്ങളും വിശ്വാസങ്ങളും മനസ്സിൽ കാണണം. ഏതൊക്കെ കാര്യങ്ങളായിരിക്കും വിദ്യാർഥിക്കു മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളത്, പ്രാവർത്തികമാക്കാൻ സഹായം വേണ്ടത് എന്നൊക്കെ മുൻകൂട്ടിക്കാണുക. “കൂടുതൽ മനസ്സിലാക്കാൻ” എന്ന ഭാഗം വിദ്യാർഥിയെ എങ്ങനെ സഹായിക്കുമെന്നു ചിന്തിക്കുക. ആവശ്യം വരുന്നെങ്കിൽ ആ ഭാഗം ചർച്ച ചെയ്യാൻ മുന്നമേ തയ്യാറായിരിക്കുക.
ബൈബിൾപഠനത്തിനിടെ
-
2. വിദ്യാർഥിക്കു വിരോധമില്ലെങ്കിൽ പ്രാർഥനയോടെ പഠനം ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുക.
-
3. ഒരുപാടു സംസാരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പാഠത്തിൽ കൊടുത്തിരിക്കുന്ന വിവരങ്ങളിൽനിന്ന് മാറിപ്പോകരുത്. കൂടുതലും വിദ്യാർഥിയെക്കൊണ്ട് കാര്യങ്ങൾ പറയിപ്പിക്കാൻ ശ്രമിക്കുന്നതാണു നല്ലത്.
-
4. പുതിയൊരു ഭാഗം തുടങ്ങുമ്പോൾ “പ്രധാനവിഷയം” എന്നു കൊടുത്തിരിക്കുന്ന വാചകം വായിക്കുക. ആ ഭാഗത്തിലെ ചില പാഠങ്ങളുടെ തലക്കെട്ടുകളും എടുത്തുപറയുക.
-
5. ഓരോ ഭാഗവും തീരുമ്പോൾ “ഓർക്കുന്നുണ്ടോ” എന്ന ഭാഗം ഉപയോഗിച്ച്, പഠിച്ചുകഴിഞ്ഞ ചില പ്രധാനപ്പെട്ട സത്യങ്ങൾ മനസ്സിലേക്കു കൊണ്ടുവരാൻ വിദ്യാർഥിയെ സഹായിക്കുക.
-
6. വിദ്യാർഥിയുടെ കൂടെ ഓരോ പാഠവും പഠിക്കുമ്പോൾ:
-
എ. പാഠഭാഗം വായിക്കുക.
-
ബി. “വായിക്കുക” എന്നു പറഞ്ഞിരിക്കുന്ന എല്ലാ തിരുവെഴുത്തുകളും വായിക്കുക.
-
സി. പരാമർശിച്ചിരിക്കുന്ന മറ്റു തിരുവെഴുത്തുകൾ ആവശ്യമെങ്കിൽ വായിക്കുക.
-
ഡി. “കാണുക” എന്നു പറഞ്ഞിരിക്കുന്ന എല്ലാ വീഡിയോകളും കാണിക്കുക (നിങ്ങളുടെ ഭാഷയിൽ ലഭ്യമെങ്കിൽ).
-
ഇ. കൊടുത്തിരിക്കുന്ന ഓരോ ചോദ്യവും വിദ്യാർഥിയോടു ചോദിക്കുക.
-
എഫ്. “ആഴത്തിൽ പഠിക്കാൻ” എന്ന ഭാഗത്തെ ചിത്രങ്ങളിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അതെക്കുറിച്ച് വിദ്യാർഥിക്ക് എന്താണു തോന്നുന്നത് എന്നു ചോദിക്കുക.
-
ജി. പുരോഗതി വിലയിരുത്താൻ വിദ്യാർഥിയെ സഹായിക്കുന്നതിനു “നിങ്ങൾക്കു ചെയ്യാൻ” എന്ന ചതുരം ഉപയോഗിക്കുക. അവിടെ കൊടുത്തിരിക്കുന്ന ലക്ഷ്യങ്ങളിൽ എത്തിച്ചേരാനോ പുതിയ ലക്ഷ്യങ്ങൾ വെക്കാനോ അല്ലെങ്കിൽ ഇവ രണ്ടും ചെയ്യാനോ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക.
-
എച്ച്. പാഠഭാഗം തയ്യാറായപ്പോൾ “കൂടുതൽ മനസ്സിലാക്കാൻ” എന്ന ഭാഗത്തെ ഏതെങ്കിലും വീഡിയോയോ ലേഖനമോ പ്രത്യേകമായി ഇഷ്ടപ്പെട്ടോ എന്നു വിദ്യാർഥിയോടു ചോദിക്കാം.
-
ഐ. ഓരോ തവണയും ഓരോ പാഠം പഠിപ്പിച്ചുതീർക്കാൻ ശ്രമിക്കുക.
-
ബൈബിൾപഠനത്തിനു ശേഷം
-
7. വിദ്യാർഥിയെക്കുറിച്ച് തുടർന്നും ചിന്തിക്കുക. വിദ്യാർഥിയുടെ പുരോഗതിക്കുവേണ്ടി യഹോവയോടു പ്രാർഥിക്കുക, ഒപ്പം വിദ്യാർഥിയെ സഹായിക്കാൻ നമുക്ക് ആവശ്യമായ ജ്ഞാനത്തിനുവേണ്ടിയും.