വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശിഷ്യ​രാ​ക്കു​ന്ന​തിന്‌

പാഠം 11

ലാളി​ത്യം

ലാളി​ത്യം

തത്ത്വം: “എളുപ്പം മനസ്സി​ലാ​കുന്ന വാക്കുകൾ ഉച്ചരി​ക്കു​ന്നി​ല്ലെ​ങ്കിൽ, നിങ്ങൾ സംസാ​രി​ക്കു​ന്നത്‌ എന്താ​ണെന്ന്‌ എങ്ങനെ മനസ്സി​ലാ​കും?”—1 കൊരി. 14:9.

യേശു​വി​ന്റെ മാതൃക

1. വീഡി​യോ കാണുക, അല്ലെങ്കിൽ മത്തായി 6:25-27 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചിന്തി​ക്കുക:

  1.   എ. യഹോവ നമുക്കു​വേണ്ടി കരുതു​ന്നു​ണ്ടെന്ന്‌ യേശു ഒരു ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ വ്യക്തമാ​ക്കി​യത്‌ എങ്ങനെ​യാണ്‌?

  2.  ബി. പക്ഷിക​ളെ​ക്കു​റിച്ച്‌ പല കാര്യ​ങ്ങ​ളും അറിയാ​മാ​യി​രു​ന്നെ​ങ്കി​ലും ലളിത​മായ ഏത്‌ ആശയമാണ്‌ യേശു എടുത്തു​പ​റ​ഞ്ഞത്‌? അത്‌ നല്ലൊരു രീതി​യാ​ണെന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

യേശു​വിൽനിന്ന്‌ എന്തു പഠിക്കാം?

2. ലളിത​മാ​യി പഠിപ്പി​ക്കു​മ്പോൾ ആളുകൾ ഓർത്തി​രി​ക്കും. അത്‌ അവരുടെ ഹൃദയ​ത്തിൽ പതിയു​ക​യും ചെയ്യും.

യേശു​വി​നെ അനുക​രി​ക്കു​ക

3. ഒരുപാ​ടു സംസാ​രി​ക്ക​രുത്‌. ഒരു വിഷയ​ത്തെ​ക്കു​റിച്ച്‌ നമുക്ക്‌ അറിയാ​വുന്ന കാര്യ​ങ്ങ​ളെ​ല്ലാം പറയു​ന്ന​തി​നു പകരം പാഠഭാ​ഗത്തെ വിവര​ങ്ങ​ളിൽ ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ക്കുക. ഒരു ചോദ്യം ചോദി​ച്ച​തി​നു​ശേഷം വിദ്യാർഥി​യു​ടെ ഉത്തരത്തി​നാ​യി ക്ഷമയോ​ടെ കാത്തി​രി​ക്കുക. വിദ്യാർഥിക്ക്‌ ഉത്തരം അറിയി​ല്ലെ​ങ്കി​ലോ, പറയുന്ന ഉത്തരം ബൈബിൾപ​ഠി​പ്പി​ക്ക​ലിന്‌ ചേർച്ച​യിൽ അല്ലെങ്കി​ലോ, കൂടു​ത​ലായ ചോദ്യ​ങ്ങ​ളി​ലൂ​ടെ അതെക്കു​റിച്ച്‌ ചിന്തി​ക്കാൻ വിദ്യാർഥി​യെ സഹായി​ക്കുക. വിദ്യാർഥിക്ക്‌ പ്രധാന ആശയം മനസ്സി​ലാ​യി​ക്ക​ഴി​ഞ്ഞാൽ അടുത്ത ഭാഗ​ത്തേക്കു പോകാം.

4. ഒരു പുതിയ കാര്യം പഠിപ്പി​ക്കു​മ്പോൾ, വിദ്യാർഥി മുമ്പ്‌ പഠിച്ച കാര്യ​ങ്ങ​ളു​മാ​യി അതിനെ ബന്ധിപ്പി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള ഒരു പാഠം തുടങ്ങു​ന്ന​തി​നു മുമ്പ്‌ മരിച്ച​വ​രു​ടെ അവസ്ഥ​യെ​ക്കു​റിച്ച്‌ വിദ്യാർഥി അതുവരെ പഠിച്ച കാര്യങ്ങൾ ഹ്രസ്വ​മാ​യി ചർച്ച​ചെ​യ്യാ​നാ​കും.

5. ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ക്കു​മ്പോൾ ശ്രദ്ധി​ക്കുക. ഒരു ദൃഷ്ടാന്തം ഉപയോ​ഗി​ക്കു​ന്ന​തി​നു മുമ്പ്‌ ഇങ്ങനെ ചിന്തി​ക്കുക:

  1.   എ. ‘ഇത്‌ ലളിത​മാ​ണോ?’

  2.  ബി. ‘എന്റെ വിദ്യാർഥിക്ക്‌ എളുപ്പം മനസ്സി​ലാ​കു​മോ?’

  3.  സി. ‘പ്രധാന ആശയം ഓർത്തി​രി​ക്കാൻ ഇത്‌ സഹായി​ക്കു​മോ, അതോ വിദ്യാർഥി ഈ ദൃഷ്ടാന്തം മാത്രമേ ഓർക്കു​ക​യു​ള്ളോ?’

ഇവയും​കൂ​ടെ കാണുക