ശിഷ്യരാക്കുന്നതിന്
പാഠം 12
തുറന്നുപറയുക
തത്ത്വം: “എണ്ണയും സുഗന്ധക്കൂട്ടും ഹൃദയത്തിനു സന്തോഷമേകുന്നു; ആത്മാർഥമായ ഉപദേശത്തിൽനിന്ന് ഉളവായ മധുരമായ സൗഹൃദവും അതുപോലെ.”—സുഭാ. 27:9.
യേശുവിന്റെ മാതൃക
1. വീഡിയോ കാണുക, അല്ലെങ്കിൽ മർക്കോസ് 10:17-22 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചിന്തിക്കുക:
യേശുവിൽനിന്ന് എന്തു പഠിക്കാം?
2. വിദ്യാർഥി വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് നമ്മൾ സ്നേഹത്തോടെ സംസാരിക്കണം; ഒപ്പം കാര്യങ്ങൾ തുറന്നുപറയുകയും വേണം.
യേശുവിനെ അനുകരിക്കുക
3. ലക്ഷ്യങ്ങൾ വെക്കാനും അതിൽ എത്തിച്ചേരാനും വിദ്യാർഥിയെ സഹായിക്കുക.
-
എ. ജീവിതം ആസ്വദിക്കാം പുസ്തകത്തിലെ ഓരോ പാഠത്തിലെയും “നിങ്ങൾക്കു ചെയ്യാൻ” എന്ന ഭാഗം ഉപയോഗിക്കുക.
-
ബി. ഹ്രസ്വകാല ലക്ഷ്യങ്ങളിലും ദീർഘകാല ലക്ഷ്യങ്ങളിലും എത്തിച്ചേരാൻ എന്തൊക്കെ ചെയ്യണമെന്ന് മനസ്സിലാക്കാൻ വിദ്യാർഥിയെ സഹായിക്കുക.
-
സി. വിദ്യാർഥിയുടെ പുരോഗതി വിലയിരുത്തി പതിവായി അഭിനന്ദിക്കുക.
4. വിദ്യാർഥിയുടെ പുരോഗതിക്ക് തടസ്സംനിൽക്കുന്ന കാര്യങ്ങൾ തിരിച്ചറിയുക, അതു മറികടക്കാൻ സഹായിക്കുക.
-
-
‘എന്റെ വിദ്യാർഥി സ്നാനത്തിലേക്കു പുരോഗമിക്കുന്നില്ലെങ്കിൽ, അദ്ദേഹത്തെ തടയുന്നത് എന്താണ്?’
-
‘അദ്ദേഹത്തെ സഹായിക്കാൻ എനിക്ക് എന്തു ചെയ്യാനാകും?’
-
-
ബി. പുരോഗമിക്കാൻ വിദ്യാർഥി ചെയ്യേണ്ട കാര്യങ്ങൾ സ്നേഹത്തോടെ തുറന്നുപറയാനുള്ള ധൈര്യത്തിനായി പ്രാർഥിക്കുക.
5. പുരോഗമിക്കാത്ത ബൈബിൾപഠനങ്ങൾ നിറുത്തുക.
-
എ. വിദ്യാർഥി ശരിക്കും പുരോഗതി വരുത്തുന്നുണ്ടോ എന്നു തീരുമാനിക്കാൻ ഇങ്ങനെ ചിന്തിച്ചുനോക്കുക:
-
‘പഠിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ എന്റെ വിദ്യാർഥി പ്രവർത്തിക്കുന്നുണ്ടോ?’
-
‘അദ്ദേഹം മീറ്റിങ്ങുകൾക്കു വരുകയും പഠിക്കുന്ന കാര്യങ്ങൾ മറ്റുള്ളവരോടു പറയുകയും ചെയ്യുന്നുണ്ടോ?’
-
‘ബൈബിൾ പഠിക്കാൻ തുടങ്ങിയിട്ട് കുറെ നാൾ ആയെങ്കിൽ യഹോവയുടെ സാക്ഷി ആകാനുള്ള ആഗ്രഹം അദ്ദേഹത്തിനുണ്ടോ?’
-
-
ബി. വിദ്യാർഥി പുരോഗതി വരുത്താൻ തയ്യാറല്ലെങ്കിൽ:
-
തടസ്സമായി നിൽക്കുന്നത് എന്താണെന്നു ചിന്തിക്കാൻ അദ്ദേഹത്തോടു പറയുക.
-
എന്തുകൊണ്ടാണ് ബൈബിൾപഠനം നിറുത്തുന്നത് എന്ന് നയത്തോടെ പറയുക.
-
ബൈബിൾപഠനം വീണ്ടും തുടങ്ങാൻ കഴിയുമെന്നും എന്നാൽ അതിനായി എന്തു ചെയ്യണമെന്നും വിദ്യാർഥിയോടു പറയുക.
-