സംഭാഷണം തുടങ്ങുന്നതിന്
പാഠം 4
താഴ്മ
തത്ത്വം: “താഴ്മയോടെ മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠരായി കാണുക.”—ഫിലി. 2:3.
പൗലോസിന്റെ മാതൃക
1. വീഡിയോ കാണുക, അല്ലെങ്കിൽ പ്രവൃത്തികൾ 26:2, 3 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചിന്തിക്കുക:
-
എ. അഗ്രിപ്പ രാജാവിനോടു സംസാരിച്ചപ്പോൾ പൗലോസ് താഴ്മ കാണിച്ചത് എങ്ങനെയാണ്?
-
ബി. പൗലോസ് തന്നിലേക്കു ശ്രദ്ധ ആകർഷിക്കാതെ യഹോവയിലേക്കും തിരുവെഴുത്തുകളിലേക്കും ശ്രദ്ധ തിരിച്ചത് എങ്ങനെയാണ്?—പ്രവൃ. 26:22 കാണുക.
പൗലോസിൽനിന്ന് എന്തു പഠിക്കാം?
2. നമ്മൾ താഴ്മയോടെയും ആദരവോടെയും സന്ദേശം അറിയിക്കുന്നെങ്കിൽ ആളുകൾക്ക് അത് കൂടുതൽ ഇഷ്ടപ്പെടും.
പൗലോസിനെ അനുകരിക്കുക
3. വലിയ ആളാണെന്നു ഭാവിക്കരുത്. ‘നമുക്ക് എല്ലാം അറിയാം, അവർക്ക് ഒന്നും അറിയില്ല’ എന്ന രീതിയിൽ ഇടപെടരുത്. പകരം അവരോട് ആദരവോടെ സംസാരിക്കുക.
4. നിങ്ങൾ അറിയിക്കുന്ന സത്യങ്ങൾ ബൈബിളിൽനിന്നാണ് എന്നു വ്യക്തമാക്കുക. ആളുകളുടെ ചിന്തകളെയും വികാരങ്ങളെയും സ്വാധീനിക്കാൻ ദൈവവചനത്തിനു കഴിയും. ബൈബിൾ ഉപയോഗിച്ച് സംസാരിക്കുമ്പോൾ ദൈവവചനം എന്ന ശരിയായ അടിസ്ഥാനത്തിൽ നമ്മൾ അവരുടെ വിശ്വാസം പണിയുകയാണ്.
5. സൗമ്യതയുള്ളവരായിരിക്കുക. നമ്മൾ പറയുന്നതാണ് ശരി എന്നു സ്ഥാപിക്കാനായി തർക്കിക്കാൻ നിൽക്കരുത്. ശാന്തരായി ഇടപെടുമ്പോഴും സാഹചര്യം മനസ്സിലാക്കി അവിടെനിന്ന് പോരുമ്പോഴും നമ്മൾ താഴ്മ കാണിക്കുകയാണ്. (സുഭാ. 17:14; തീത്തോ. 3:2) സൗമ്യതയോടെ ഇടപെട്ടാൽ പിന്നീട് ഒരു അവസരത്തിൽ വീട്ടുകാരൻ നമ്മുടെ സന്ദേശം ശ്രദ്ധിച്ചേക്കാം.