സംഭാഷണം തുടങ്ങുന്നതിന്
പാഠം 5
നയം
തത്ത്വം: “എപ്പോഴും നിങ്ങളുടെ വാക്കുകൾ . . . ഹൃദ്യമായിരിക്കട്ടെ.”—കൊലോ. 4:6.
പൗലോസിന്റെ മാതൃക
1. വീഡിയോ കാണുക, അല്ലെങ്കിൽ പ്രവൃത്തികൾ 17:22, 23 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചിന്തിക്കുക:
-
എ. ആതൻസിലെ വ്യാജമതാചാരങ്ങൾ കണ്ടപ്പോൾ പൗലോസിന് എന്താണു തോന്നിയത്?—പ്രവൃ. 17:16 കാണുക.
-
ബി. ആതൻസുകാരെ കുറ്റപ്പെടുത്തുന്നതിനു പകരം അവരുടെ വിശ്വാസങ്ങൾ ഉപയോഗിച്ചുകൊണ്ട് പൗലോസ് എങ്ങനെയാണു നയത്തോടെ സന്തോഷവാർത്ത അറിയിച്ചത്?
പൗലോസിൽനിന്ന് എന്തു പഠിക്കാം?
2. നമ്മൾ എന്തു പറയുന്നു എന്നതു മാത്രമല്ല, എങ്ങനെ പറയുന്നു, എപ്പോൾ പറയുന്നു എന്നതും ശ്രദ്ധിക്കുന്നെങ്കിൽ, ആളുകൾ നമ്മുടെ സന്ദേശം കേൾക്കാനുള്ള സാധ്യത കൂടുതലാണ്.
പൗലോസിനെ അനുകരിക്കുക
3. വാക്കുകൾ ശ്രദ്ധയോടെ തിരഞ്ഞെടുക്കുക. ഉദാഹരണത്തിന്, ക്രൈസ്തവപശ്ചാത്തലത്തിൽ അല്ലാത്ത ഒരാളുമായി സംസാരിക്കുമ്പോൾ യേശുവെന്നോ ബൈബിളെന്നോ പറയുന്നതിനു പകരം മറ്റു ചില പദപ്രയോഗങ്ങൾ ഉപയോഗിക്കേണ്ടിവന്നേക്കാം.
4. ഒരാളെ പെട്ടെന്നു തിരുത്തുന്ന രീതി ഒഴിവാക്കുക. ഉള്ളിലുള്ളതെല്ലാം തുറന്നുപറയാൻ അദ്ദേഹത്തെ അനുവദിക്കുക. ബൈബിൾപഠിപ്പിക്കലിന് എതിരായി അദ്ദേഹം എന്തെങ്കിലും സംസാരിക്കുകയാണെങ്കിൽ തർക്കിക്കാൻപോകരുത്. (യാക്കോ. 1:19) പറയുന്ന കാര്യങ്ങൾ നന്നായി ശ്രദ്ധിച്ചാൽ, അദ്ദേഹം എന്താണു വിശ്വസിക്കുന്നതെന്നും എന്തുകൊണ്ടാണ് അതു വിശ്വസിക്കുന്നതെന്നും നമുക്കു മനസ്സിലാക്കാൻ കഴിയും.—സുഭാ. 20:5.
5. കഴിയുമ്പോഴെല്ലാം പറയുന്ന കാര്യങ്ങളോടു യോജിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക. തന്റെ മതവിശ്വാസമാണു ശരിയെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നുണ്ടാകാം. അതുകൊണ്ട് ആദ്യം നമുക്കും അവർക്കും യോജിക്കാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുക. എന്നിട്ട് പതിയെപ്പതിയെ ബൈബിളിലെ പഠിപ്പിക്കലുകൾ മനസ്സിലാക്കാൻ ആ വ്യക്തിയെ സഹായിക്കുക.