സംഭാഷണം തുടങ്ങുന്നതിന്
പാഠം 6
ധൈര്യം
തത്ത്വം: “നമ്മുടെ ദൈവത്തിന്റെ സഹായത്താൽ ഞങ്ങൾ ധൈര്യമാർജിച്ച് . . . സന്തോഷവാർത്ത നിങ്ങളെ അറിയിച്ചു.”—1 തെസ്സ. 2:2.
യേശുവിന്റെ മാതൃക
1. വീഡിയോ കാണുക, അല്ലെങ്കിൽ ലൂക്കോസ് 19:1-7 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചിന്തിക്കുക:
യേശുവിൽനിന്ന് എന്തു പഠിക്കാം?
2. പക്ഷപാതമില്ലാതെ എല്ലാവരോടും സന്തോഷവാർത്ത അറിയിക്കാൻ ധൈര്യം വേണം.
യേശുവിനെ അനുകരിക്കുക
3. യഹോവയിൽ ആശ്രയിക്കുക. സന്തോഷവാർത്ത അറിയിക്കാൻ യേശുവിനെ ശക്തിപ്പെടുത്തിയതു ദൈവത്തിന്റെ ആത്മാവാണ്. ദൈവത്തിന്റെ ആത്മാവിനു നിങ്ങളെയും ശക്തരാക്കാനാകും. (മത്താ. 10:19, 20; ലൂക്കോ. 4:18) ആരോടെങ്കിലും സന്തോഷവാർത്ത അറിയിക്കാൻ പേടി തോന്നുന്നെങ്കിൽ ധൈര്യത്തിനായി യഹോവയോടു പ്രാർഥിക്കുക.—പ്രവൃ. 4:29.
4. മുൻവിധി ഒഴിവാക്കുക. ചിലപ്പോൾ ആളുകളുടെ സാമൂഹിക നിലയോ സാമ്പത്തിക സ്ഥിതിയോ ജീവിതരീതിയോ മതവിശ്വാസങ്ങളോ അവർ കാഴ്ചയ്ക്ക് എങ്ങനെയിരിക്കും എന്നതോ ഒക്കെ കാരണം അവരോടു സംസാരിക്കാൻ നമ്മൾ ഒന്നു മടിച്ചേക്കാം. പക്ഷേ, ഓർക്കുക:
5. ധൈര്യത്തോടൊപ്പം നയവും ജാഗ്രതയും കാണിക്കുക. (മത്താ. 10:16) തർക്കിക്കുന്നത് ഒഴിവാക്കുക. ആ വ്യക്തിക്കു സന്തോഷവാർത്ത കേൾക്കാൻ താത്പര്യമില്ലെങ്കിലോ അവിടെ നിൽക്കുന്നതു സുരക്ഷിതമല്ലെന്നു തോന്നിയാലോ ആദരവോടെ സംഭാഷണം അവസാനിപ്പിക്കുക.—സുഭാ. 17:14.