2017 കൺവെൻഷൻ കാര്യപരിപാടി

ഈ കൺവെൻഷന്‍റെ ഓരോ ദിവസത്തെയും പരിപാടികൾ കാണുക. നന്മ ചെയ്യാനും പരിശോധനകളിൽ സഹിച്ചുനിൽക്കാനും അതു നിങ്ങളെ സഹായിക്കും.

വെള്ളി

പ്രയാസങ്ങൾ വരുമ്പോൾ സഹിച്ചുനിൽക്കാൻ ആവശ്യമായ ഗുണങ്ങൾ വളർത്തിയെടുക്കാൻ ക്രിസ്‌ത്യാനികളെ എന്തു സഹായിക്കും?

ശനി

സർവശക്തനായ ദൈവം നമുക്ക് എങ്ങനെയാണ്‌ സഹനശക്തിയും ആശ്വാസവും നൽകുന്നത്‌?

ഞായർ

യേശു പറഞ്ഞു: “അവസാനത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷ നേടും.” നമുക്ക് എങ്ങനെ ആ വാക്കുകൾ അനുസരിക്കാം?

കൺവെൻഷനു ഹാജരാകുന്നവർക്കുള്ള വിവരങ്ങൾ

കൺവെൻഷന്‍റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്ന പ്രത്യേക മീറ്റിങ്ങുകളിൽ സംബന്ധിക്കാൻ നിങ്ങൾക്കു താത്‌പര്യമുണ്ടായിരിക്കും. സേവകന്മാർ, സ്‌നാനം, സംഭാവനകൾ, പ്രഥമശുശ്രൂഷ, കളഞ്ഞുകിട്ടിയതും സൂക്ഷിപ്പും, ഇരിപ്പിടക്രമീകരണം, സ്വമേധാസേവനം എന്നിവയെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ഇതിൽ നോക്കുക.