വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജോർജിയ

ജോർജിയ

യേശു​വി​ന്‍റെ ദൃഷ്ടാ​ന്ത​ത്തി​ലെ, പുളി​പ്പി​ക്കാൻ ഉപയോ​ഗി​ക്കുന്ന മാവ്‌ പ്രവർത്തി​ക്കു​ന്നതു പോ​ലെ​യാ​ണു ജോർജി​യ​യിൽ ദൈവ​രാ​ജ്യ​സ​ന്ദേശം വ്യാപി​ച്ചത്‌. (മത്താ. 13:33) പുളി​മാ​വി​ന്‍റെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ ആത്മീയ​വ​ളർച്ച തുടക്ക​ത്തിൽ അത്ര ദൃശ്യ​മാ​യി​രു​ന്നില്ല. എന്നാൽ പെട്ടെ​ന്നു​തന്നെ അതു പരക്കെ വ്യാപി​ക്കു​ക​യും അനേകം ആളുക​ളു​ടെ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ക​യും ചെയ്‌തു.

ജോർജി​യ​യി​ലെ ദൈവ​ജനം “അനുകൂ​ല​കാ​ല​ത്തും പ്രതി​കൂ​ല​കാ​ല​ത്തും” കാണിച്ച സ്‌നേഹം, വിശ്വാ​സം, വിശ്വ​സ്‌തത, ധൈര്യം, ഉത്സാഹം, സന്നദ്ധത തുടങ്ങിയ ഗുണങ്ങ​ളെ​ക്കു​റി​ച്ചുള്ള പ്രചോ​ദ​ന​വും പ്രോ​ത്സാ​ഹ​ന​വും പകരുന്ന വിവരണം വായി​ക്കുക.​—2 തിമൊ. 4:2.

ഈ വിഭാഗത്തിൽ

ജോർജിയ​—ഒറ്റനോട്ടത്തിൽ

കരിങ്കടലിനടുത്തുള്ള ഈ രാജ്യത്തെ ഭൂപ്രകൃതി, ആളുകൾ, സംസ്‌കാരം, തനതായ അക്ഷരലിപികൾ എന്നിവയെക്കുറിച്ചു മനസ്സിലാക്കുക.

ആദ്യകാലത്തെ സത്യാന്വേഷികൾ

ബൈബിൾസത്യം പഠിച്ച ആളുകൾ ജോർജിയയിൽ വരുകയും രാജ്യസന്ദേശം വ്യാപിപ്പിക്കുകയും ചെയ്‌തു.

വിശ്വാസത്തിൽ വളരാൻ മീറ്റിങ്ങുകൾ സഹായിക്കുന്നു

ഭാവിയിലെ വളർച്ചയ്‌ക്കായി ക്രിസ്‌തീയ മീറ്റിങ്ങുകളും ജോർജിയൻ ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങളും അടിസ്ഥാനം ഇട്ടത്‌ എങ്ങനെ?

ഒരു മാറ്റം ഞാൻ ആഗ്രഹി​ച്ചു

സൈനികസേവനം പൂർത്തിയായശേഷം ഡാവിറ്റ്‌ സാംഖാരാഡ്‌സെ ജീവിതത്തി​ലെ മാറ്റത്തിനായി ദൈവത്തോടു പ്രാർഥിച്ചു. അടുത്ത ദിവസം അദ്ദേഹം യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടി.

മാർഗനിർദേശത്തിനായി യഹോവയിലേക്കു നോക്കുന്നു

ടമാസി ബിബ്ലായ പുതിയ ഒരു പട്ടണത്തി​ലേക്ക് മാറിത്താമസിക്കുന്നതിനു മുമ്പ് ദൈവത്തിന്‍റെ സഹായം തേടുകയും അത്‌ ലഭിക്കുകയും ചെയ്‌തു.

“ദൈവത്തിന്‌ എല്ലാം സാധ്യം”

ബൈബിൾ പ്രസിദ്ധീകരണങ്ങൾ ജോർജിയൻ ഭാഷയിൽ പ്രിന്‍റ് ചെയ്യാൻ സഹോദരങ്ങളെ സഹായിച്ചപ്പോൾ നറ്റേലാ സഹോദരി വെല്ലുവിളി നിറഞ്ഞ ഒരു സാഹചര്യം നേരിട്ടു.

ജോർജിയൻ ഭാഷയിലെ ബൈബിൾ

പുരാതനജോർജിയൻ ഭാഷയിലുള്ള ബൈബിൾ കൈയെഴുത്തുപ്രതികൾക്ക് എ.ഡി. അഞ്ചാം നൂറ്റാണ്ടോ അതിലേറെയോ പഴക്കമുണ്ട്.

“ദൈവമാണു വളർത്തിയത്‌.”​—1 കൊരി. 3:6.

ജോർജിയ സ്വതന്ത്രരാഷ്‌ട്രമായതിനു ശേഷം സാക്ഷികളുടെ പ്രവർത്തനത്തിൽ വൻകുതിപ്പാണ്‌ ഉണ്ടായത്‌.

കരുതലുള്ള ഇടയന്മാർ പരിശീലനം നൽകുന്നു

കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ പതനത്തിനു ശേഷം, സാക്ഷികൾ എങ്ങനെയാണ്‌ സഭകൾ, മീറ്റിങ്ങുകൾ, കൺവെൻഷനുകൾ, ബൈബിൾപ്രസിദ്ധീകരണങ്ങളുടെ പരിഭാഷ എന്നിവ ക്രമീകരിച്ചത്‌?

എന്‍റെ ഭർത്താവിന്‌ വായന നിറു​ത്താൻ കഴിഞ്ഞില്ല!

ബാദ്രി കൊപലിയാനിക്ക് കിട്ടിയ പുതിയ ബൈബിൾ വായിക്കാൻ അദ്ദേഹത്തിനു വലിയ ആഗ്രഹമായിരുന്നു. അവധിയെടുത്ത്‌ അത്‌ അദ്ദേഹം വായിച്ചുതീർത്തു.

ഇത്രയും നാൾ നിങ്ങൾ എവിടെയായിരുന്നു?

സ്‌നാനമേറ്റ്‌ ഒരു വർഷത്തിനുള്ളിൽ പ്രചാരകരുടെ ആവശ്യം അധികമുള്ള സ്ഥലത്തേക്ക് ആർതർ ഗെരെഖേലിയ മാറിത്താമസിച്ചു.

എന്‍റെ ജീവിതം ഒരു വിജയമാണ്‌!

ജോർജിയയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു പ്രധാന അംഗമായിരുന്ന മഡോണ കാൻകിയ ഒരു പുതിയ ജീവിതഗതി സ്വീകരിക്കാൻ തീരുമാനിച്ചു.

യഥാർഥ ക്രിസ്‌തീയസ്‌നേഹം ഒരിക്കലും നിലച്ചുപോകില്ല!

അബ്‌ഖാസിയയിലെ സംഘർഷസമയത്ത്‌ ഗിസോ നർമാനിയയും ഇഗോർ ഓച്ചിഗാവയും സഹസാക്ഷികളെയും മറ്റുള്ളവരെയും ഭൗതികമായും ആത്മീയമായും സഹായിച്ചു.

ബൈബിൾ പറയുന്ന കാര്യങ്ങൾ ഞാൻ എന്‍റെ കണ്ണുകൊണ്ട് കണ്ടു!

യഹോവയുടെ സാക്ഷികളെക്കുറിച്ച് സംശയാലുവായിരുന്ന പേപോ ഡേവിഡ്‌സെ, “നീ നേരിട്ട് പോയി അവർ എന്താണു പഠിപ്പിക്കുന്നെന്നു നോക്ക്” എന്ന് അമ്മ പറഞ്ഞതുപോലെ ചെയ്‌തു.

‘അനുകൂലകാലത്തെയും പ്രതികൂലകാലത്തെയും’ അനുഗ്രഹങ്ങൾ—2 തിമൊ. 4:2.

ഈ കാലത്ത്‌ പ്രചാരകരുടെ വലിയ വർധന ഉണ്ടായെങ്കിലും പ്രതീക്ഷിക്കാത്ത ഉറവിൽനിന്ന് എതിർപ്പിന്‍റെ തിരമാലകൾ ആഞ്ഞടിച്ചു.

ഭീഷണികൾക്കു മുന്നിൽ മുട്ടുമടക്കാതെ യഹോവയെ സേവിക്കുന്നു

ജോർജിയയിലെ സാക്ഷികൾക്കു നേരെയുള്ള അക്രമപ്രവർത്തനങ്ങൾക്കെതിരെ അവിടെയുള്ള പൊതുസമൂഹം എങ്ങനെ പ്രതികരിച്ചു?

“ഇതെല്ലാം യഹോവയുടെ ദാസരുടെ ജന്മാവകാശമാണ്‌!”​—യശ. 54:17.

ശുശ്രൂഷ വികസിപ്പിക്കാൻ ശ്രമിച്ച പ്രചാരകർക്ക് യഹോവയുടെ അനുഗ്രഹം കാണാനായി.

മഹാസ്രഷ്‌ടാവിനെ അവർ ഓർത്തു

മുൻനിരസേവകരിൽ മൂന്നിൽ ഒരു ഭാഗം 25 വയസ്സോ അതിൽ താഴെയോ മാത്രം പ്രായമുള്ളവരാണ്‌.

കുർദിഷ്‌ ഭാഷക്കാർ സത്യത്തോടു താത്‌പര്യം കാണിക്കുന്നു

ദൈവഭയമുള്ള ആളുകൾ സ്വന്തം ഭാഷയിൽ സത്യത്തി​ന്‍റെ സന്ദേശം കേൾക്കുന്നതിൽ സന്തുഷ്ടരാണ്‌.

മനുഷ്യനിർമിത മതിലുകൾക്കു തടയാനാകാത്ത സ്‌നേഹം

രണ്ടു വല്യമ്മമാർ സഹോദരസമൂഹത്തിന്‍റെ സ്‌നേഹം അനുഭവിച്ചറിയുന്നു.