വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സുഗ്‌ദിദിക്കടുത്ത്‌ നടത്തിയ മുൻനി​ര​സേ​വ​നസ്‌കൂൾ

ജോർജിയ | 1998-2006

‘അനുകൂലകാലത്തെയും പ്രതികൂലകാലത്തെയും’ അനുഗ്രഹങ്ങൾ—2 തിമൊ. 4:2.

‘അനുകൂലകാലത്തെയും പ്രതികൂലകാലത്തെയും’ അനുഗ്രഹങ്ങൾ—2 തിമൊ. 4:2.

ജോർജി​യ​യി​ലെ സാക്ഷി​കൾക്ക്, പ്രചാ​ര​ക​രു​ടെ​യും താത്‌പ​ര്യ​ക്കാ​രു​ടെ​യും എണ്ണത്തിൽ അത്ഭുക​ര​മായ വളർച്ച​യാണ്‌ 1990-കളുടെ അവസാ​ന​ത്തോ​ടെ കാണാൻ കഴിഞ്ഞത്‌. 1998-ൽ 32,409 പേർ ക്രിസ്‌തു​വി​ന്‍റെ മരണത്തി​ന്‍റെ സ്‌മാ​ര​കാ​ച​ര​ണ​ത്തിൽ പങ്കെടു​ത്തു.

പ്രചാ​ര​ക​രിൽ മിക്കവ​രും താരത​മ്യേന സത്യത്തിൽ പുതി​യവർ ആയിരു​ന്ന​തു​കൊണ്ട് അനുഭ​വ​പ​രി​ചയം കുറവു​ള്ള​വ​രാ​യി​രു​ന്നു. മൂപ്പന്മാ​രു​ടെ അവസ്ഥയും വ്യത്യസ്‌ത​മാ​യി​രു​ന്നില്ല. ഇവർക്കൊ​ക്കെ ആത്മീയ പ്രവർത്ത​ന​ങ്ങ​ളു​ടെ പല മേഖല​ക​ളി​ലും പരിശീ​ലനം ആവശ്യ​മാ​യി​രു​ന്നു. പക്ഷേ, അത്‌ എങ്ങനെ ലഭിക്കും?

യഹോ​വ​യു​ടെ സംഘടന പിന്തു​ണയ്‌ക്കു​ന്നു

ജർമനി​യി​ലെ ഗിലെ​യാദ്‌ എക്‌സ്റ്റെൻഷൻ സ്‌കൂ​ളിൽനിന്ന് ബിരുദം നേടിയ അർനോ ടങ്‌ഗ്‌ള​റെ​യും സോൻജാ​യെ​യും 1998 മാർച്ചിൽ ജോർജി​യ​യി​ലേക്കു നിയമി​ച്ചു. ആ വർഷം തന്നെ റഷ്യൻ ബ്രാഞ്ചി​ന്‍റെ മേൽനോ​ട്ട​ത്തിൽ അവിടെ ഒരു കൺട്രി ഓഫീസ്‌ തുറക്കു​ന്ന​തി​നും ഭരണസം​ഘം അനുമതി നൽകി.

താമസി​യാ​തെ, കൺട്രി കമ്മിറ്റി പ്രസം​ഗ​പ്ര​വർത്ത​ന​ങ്ങൾക്കു നേതൃ​ത്വം കൊടു​ത്തു​തു​ടങ്ങി. നമ്മുടെ പ്രവർത്ത​നങ്ങൾ രജിസ്റ്റർ ചെയ്‌തി​രു​ന്ന​തി​നാൽ ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണങ്ങൾ അന്നത്തെ ജർമൻ ബ്രാഞ്ചിൽനിന്ന് നേരിട്ട് കൊണ്ടു​വ​രാൻ കഴിയു​മാ​യി​രു​ന്നു. രാജ്യ​ഹാ​ളു​ക​ളും ബ്രാഞ്ച് സൗകര്യ​ങ്ങ​ളും പണിയു​ന്ന​തി​നു സ്ഥലം വാങ്ങാ​നും മറ്റും ഈ നിയമാം​ഗീ​കാ​രം വഴിതു​റന്നു.

ആത്മീയ​പ​രി​ശീ​ല​ന​ത്തി​ന്‍റെ ഒരു കാലഘട്ടം

സോവി​യറ്റ്‌ ഭരണത്തി​ന്‍റെ നീണ്ടകാ​ലത്തെ നിരോ​ധനം വീടു​തോ​റു​മുള്ള പ്രസം​ഗ​പ്ര​വർത്ത​നത്തെ സാരമാ​യി ബാധിച്ചു. ആ കാലത്ത്‌ അനേകം പ്രചാ​ര​കർക്കും പരസ്യ​മാ​യി വീടു​തോ​റും പോയി പ്രസം​ഗി​ക്കാൻ കഴിഞ്ഞി​രു​ന്നില്ല. അർനോ ടങ്‌ഗ്‌ളർ ഓർക്കു​ന്നു: “മിക്ക പ്രചാ​ര​ക​രും തെരു​വു​സാ​ക്ഷീ​ക​ര​ണ​ത്തിൽ നന്നായി ഏർപ്പെ​ട്ടി​രു​ന്നു. എന്നാൽ വീടു​തോ​റും പോകാ​നോ താത്‌പ​ര്യം നട്ടുവ​ളർത്താ​നോ മിക്കവ​രും ശ്രമി​ച്ചി​രു​ന്നില്ല.”

അർനോ ടങ്‌ഗ്‌ളറും സോൻജായും

1999 മെയ്‌ മാസത്തിൽ പുതിയ കൺട്രി ഓഫീ​സിൽ സേവി​ച്ചു​തു​ട​ങ്ങിയ ഡാവിറ്റ്‌ ഡേവിഡ്‌സെ സഹോ​ദരൻ പറയുന്നു: “വയലി​ലും ബഥേലി​ലും വളരെ​യേറെ പ്രവർത്തി​ക്കാ​നു​ണ്ടാ​യി​രു​ന്നു. പലതും വായി​ച്ച​റി​ഞ്ഞി​രു​ന്നെ​ങ്കി​ലും അവ എങ്ങനെ ചെയ്യണ​മെന്നു നിശ്ചയ​മി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട് ഭരണസം​ഘം അയച്ച അനുഭ​വ​പ​രി​ച​യ​മുള്ള സഹോ​ദ​ര​ങ്ങളെ ഞങ്ങൾ നിരീ​ക്ഷി​ക്കു​ക​യും പഠിക്കു​ക​യും ചെയ്‌തു.”

ജോർജി​യ​യി​ലെ സഹോ​ദ​ര​ന്മാർക്കു തീവ്ര​മായ പരിശീ​ല​ന​ത്തി​ന്‍റെ കാലം തുടങ്ങി. എന്നാൽ സാധാ​ര​ണ​യാ​യി ആവശ്യ​മ​ധി​ക​മു​ള്ളി​ടത്ത്‌ സേവി​ക്കാൻ പോകു​ന്നവർ അവി​ടെ​യു​ള്ള​വർക്കു പരിശീ​ലനം കൊടു​ക്കുക മാത്രമല്ല അവരിൽനിന്ന് പഠിക്കു​ക​യും ചെയ്യാ​റുണ്ട്. അതുത​ന്നെ​യാണ്‌ ഇവി​ടെ​യും സംഭവി​ച്ചത്‌. (സുഭാ. 27:17) സഹായി​ക്കാൻ വന്നവർ ജോർജി​യ​യി​ലെ സഹോ​ദ​ര​ങ്ങ​ളിൽനിന്ന് വളരെ​യ​ധി​കം കാര്യങ്ങൾ പഠിച്ചു.

ജോർജി​യ​യി​ലെ സഹോ​ദ​ര​ങ്ങ​ളു​ടെ ആകർഷ​ക​മായ ഗുണങ്ങൾ

അർനോ​യും സോൻജാ​യും ജോർജി​യ​യിൽ വന്ന സമയത്ത്‌ അവർക്കു ലഭിച്ച ഊഷ്‌മ​ള​മായ സ്വീക​ര​ണ​ത്തെ​ക്കു​റിച്ച് എപ്പോ​ഴും ഓർക്കാ​റുണ്ട്. അവരുടെ പുതിയ നിയമ​ന​ത്തോ​ടു പൊരു​ത്ത​പ്പെ​ടാൻ ജോർജി​യ​യി​ലെ സഹോ​ദ​രങ്ങൾ തങ്ങളാ​ലാ​കുന്ന സഹായ​മെ​ല്ലാം അവർക്കു ചെയ്‌തു.

സഹോ​ദ​ര​ങ്ങ​ളു​ടെ ഉദാര​ത​യെ​ക്കു​റിച്ച് സോൻജാ ഓർക്കു​ന്നു: “തൊട്ട​ടുത്ത്‌ താമസി​ച്ചി​രുന്ന ഒരു ദമ്പതികൾ ഞങ്ങൾക്കു രുചി​ക​ര​മായ ഭക്ഷണസാ​ധ​നങ്ങൾ കൊണ്ടു​വന്ന് തരുമാ​യി​രു​ന്നു. ഒരു സഹോ​ദരി ഞങ്ങളെ വയൽസേ​വ​ന​ത്തി​നു കൊണ്ടു​പോ​യി, പുതിയ സഭയിലെ സഹോ​ദ​ര​ങ്ങൾക്കു ഞങ്ങളെ പരിച​യ​പ്പെ​ടു​ത്തി. ജോർജി​യൻ സംസ്‌കാ​ര​ത്തെ​ക്കു​റിച്ച് ഒരുപാ​ടു കാര്യങ്ങൾ പറഞ്ഞു​തന്നു. മറ്റൊരു സഹോ​ദരി ക്ഷമയോ​ടെ ജോർജി​യൻ ഭാഷ പഠിപ്പി​ച്ചു.”

1999-ൽ ജോർജി​യ​യി​ലേക്കു നിയമി​ക്ക​പ്പെട്ട കാനഡ​യിൽനി​ന്നുള്ള വാറൻ ഷ്യൂ​ഫെൽറ്റും ലെസലി​യും ഇങ്ങനെ പറഞ്ഞു: “ഇവിടത്തെ സഹോ​ദ​ര​ങ്ങ​ളു​ടെ അകമഴിഞ്ഞ സ്‌നേ​ഹ​ത്തി​നു മുന്നിൽ ഞങ്ങൾ തലകു​നി​ച്ചു​പോ​യി. ചെറു​പ്പ​ക്കാർ ഉൾപ്പെടെ എല്ലാവ​രും അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും സ്‌നേ​ഹ​വും കരുത​ലും പ്രകടി​പ്പി​ക്കു​ന്ന​വ​രാ​യി​രു​ന്നു.”

കൺട്രി ഓഫീ​സിൽ പ്രാ​ദേ​ശിക സഹോ​ദ​ര​ങ്ങ​ളും പരിച​യ​സ​മ്പ​ന്ന​രായ മിഷന​റി​മാ​രും ഒരുമിച്ച് സേവി​ക്കു​ന്നു

വിദേ​ശ​രാ​ജ്യ​ങ്ങ​ളിൽനിന്ന് ജോർജി​യ​യി​ലേക്കു നിയമിച്ച സഹോ​ദ​രങ്ങൾ തങ്ങളുടെ പരിമി​തി​ക​ളി​ലേ​ക്കും ബുദ്ധി​മു​ട്ടു​ക​ളി​ലേ​ക്കും അല്ല മറിച്ച് അവി​ടെ​യു​ള്ള​വ​രു​ടെ നല്ല ഗുണങ്ങ​ളി​ലേ​ക്കാ​ണു നോക്കി​യത്‌. അതേസ​മയം, മിഷന​റി​മാ​രു​ടെ താഴ്‌മ​യോ​ടെ​യും സ്‌നേ​ഹ​ത്തോ​ടെ​യും ഉള്ള സമീപനം ജോർജി​യ​യി​ലെ സഹോ​ദ​ര​ങ്ങളെ പെട്ടെന്ന് അവരി​ലേക്ക് ആകർഷി​ച്ചു.

ദൈവ​ഭ​യ​മുള്ള ആളുകൾ സത്യ​ത്തോ​ടു പ്രതി​ക​രി​ക്കു​ന്നു

1990-കളിൽ ജോർജി​യ​യി​ലെ ആത്മാർഥ​ഹൃ​ദ​യ​രായ ധാരാളം ആളുകൾ സത്യ​ത്തോ​ടു പ്രതി​ക​രി​ച്ചു. 1998-ൽ മാത്രം 1,724 പേർ സ്‌നാ​ന​മേറ്റു. ഇത്രയ​ധി​കം പേരെ സത്യത്തി​ലേക്ക് ആകർഷി​ച്ചത്‌ എന്താണ്‌?

വളരെ​ക്കാ​ലം ഒരു സഞ്ചാര മേൽവി​ചാ​ര​ക​നാ​യി സേവിച്ച ടമാസി ബിബ്ലായ സഹോ​ദരൻ വിശദീ​ക​രി​ക്കു​ന്നു: “ജോർജി​യ​ക്കാ​രു​ടെ ദൈവ​ത്തോ​ടുള്ള സ്‌നേഹം അവരുടെ പരമ്പരാ​ഗ​ത​മൂ​ല്യ​ങ്ങ​ളു​ടെ ഭാഗമാണ്‌. അതു​കൊണ്ട് ബൈബിൾസ​ന്ദേശം അവരു​മാ​യി പങ്കു​വെ​ച്ച​പ്പോൾ സ്വാഭാ​വി​ക​മാ​യും അതി​നോട്‌ അവർക്ക് അടുപ്പം തോന്നി.”

രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂ​ളി​ലെ അധ്യാ​പ​ക​നായ ഡാവിറ്റ്‌ സാംഖാ​രാഡ്‌സെ പറയുന്നു: “ഒരാൾ ബൈബിൾ പഠിക്കാൻ തുടങ്ങു​മ്പോൾ അയാളു​ടെ കുടും​ബാം​ഗ​ങ്ങ​ളും അയൽക്കാ​രും മിക്കവാ​റും അതിൽ ഇടപെ​ടും. അവർ ആ ബൈബിൾപ​ഠ​നത്തെ നിരു​ത്സാ​ഹ​പ്പെ​ടു​ത്താ​നാ​ണു ശ്രമി​ക്കു​ന്നത്‌. അങ്ങനെ ഇടപെ​ടുന്ന പലരും പിന്നീടു ബൈബിൾപ​ഠി​ക്കു​ന്ന​താ​യി കണ്ടിട്ടുണ്ട്.”

രാജ്യ​സ​ന്ദേ​ശ​ത്തി​ന്‍റെ വ്യാപനം ആളുക​ളു​ടെ ജീവി​ത​ത്തി​നു മാറ്റം വരുത്തി. 1999 ഏപ്രിൽ മാസത്തിൽ സ്‌മാ​ര​ക​ഹാ​ജർ 36,669 എന്ന പുതിയ അത്യു​ച്ച​ത്തിൽ എത്തി​ച്ചേർന്നു. ആത്മീയ​വ​ളർച്ച​യു​ടെ എത്ര വലിയ തെളിവ്‌!

“എതിരാ​ളി​ക​ളും ധാരാ​ള​മുണ്ട്”

പുരാതന എഫെ​സൊ​സി​ലെ തന്‍റെ പ്രസം​ഗ​പ്ര​വർത്ത​നത്തെ സൂചി​പ്പി​ച്ചു​കൊണ്ട് പൗലോസ്‌ അപ്പോസ്‌തലൻ എഴുതി: “പ്രവർത്ത​ന​ത്തി​നുള്ള ഒരു വലിയ വാതിൽ എനിക്കു തുറന്നു​കി​ട്ടി​യി​രി​ക്കു​ന്നു. എന്നാൽ എതിരാ​ളി​ക​ളും ധാരാ​ള​മുണ്ട്.” (1 കൊരി. 16:9) 1999-ലെ ശ്രദ്ധേ​യ​മായ സ്‌മാ​ര​ക​ത്തി​നു​ശേഷം ഏതാനും മാസങ്ങൾക്കു​ള്ളിൽ ജോർജി​യ​യി​ലെ സഹോ​ദ​ര​ങ്ങ​ളു​ടെ മാറിവന്ന സാഹച​ര്യം പൗലോ​സി​ന്‍റെ മേൽപ്പറഞ്ഞ വാക്കു​ക​ളിൽ കാണാം.

ആ വർഷം ആഗസ്റ്റിൽ ഒരു ഓർത്ത​ഡോക്‌സ്‌ തീവ്ര​വാ​ദി​ഗ്രൂ​പ്പി​ലെ അംഗങ്ങൾ ടിബി​ലി​സി​യിൽ ഒരു റാലി സംഘടി​പ്പി​ക്കു​ക​യും നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ പരസ്യ​മാ​യി ചുട്ടെ​രി​ക്കു​ക​യും ചെയ്‌തു. ഓർത്ത​ഡോക്‌സ്‌ സഭയിലെ പദവികൾ നഷ്ടപ്പെട്ട വാസിലി കാലാ​വി​ഷ്വി​ലി എന്ന ഒരു പുരോ​ഹി​ത​നാണ്‌ ഇതി​നെ​ല്ലാം ചുക്കാൻപി​ടി​ച്ചത്‌. അപ്പോൾ തുടങ്ങിയ ഉപദ്ര​വ​ത്തി​ന്‍റെ​യും പീഡന​ത്തി​ന്‍റെ​യും അലകൾ പിന്നീടു നാലു വർഷ​ത്തോ​ളം നീണ്ടു​നി​ന്നു.

1999 മുതൽ ജോർജി​യ​യി​ലെ യഹോ​വ​യു​ടെ സാക്ഷികൾ എതിർപ്പു​ക​ളു​ടെ​യും ആക്രമ​ണ​ങ്ങ​ളു​ടെ​യും ഇരകളാണ്‌. അവരുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും കത്തിച്ചു​ക​ള​ഞ്ഞി​രി​ക്കു​ന്നു

1999 ഒക്‌ടോ​ബർ 17-ന്‌ 200-ഓളം പേർ അടങ്ങുന്ന ആൾക്കൂ​ട്ടത്തെ നയിച്ചു​കൊണ്ട് ഏതാനും മതതീ​വ്ര​വാ​ദി​കൾ ടിബി​ലി​സി​യി​ലെ ഗ്ലാനി സഭയിൽ അതി​ക്ര​മി​ച്ചു​ക​ടന്ന് സഭാ​യോ​ഗം അലങ്കോ​ല​പ്പെ​ടു​ത്തി. അക്രമി​കൾ മരക്കഷ​ണ​ങ്ങ​ളും ഇരുമ്പു​വ​ടി​ക​ളും കൊണ്ട് അവി​ടെ​യു​ണ്ടാ​യി​രു​ന്ന​വരെ ആക്രമി​ച്ചു. സഹോ​ദ​ര​ങ്ങ​ളിൽ ഒരുപാ​ടു പേർ ആശുപ​ത്രി​യി​ലു​മാ​യി.

സങ്കടക​ര​മെ​ന്നു പറയട്ടെ, അധികാ​രി​കൾ അക്രമി​ക​ളിൽ ആരെയും അറസ്റ്റ് ചെയ്‌തില്ല. സാക്ഷി​കൾക്കു നേരെ​യുള്ള അതി​ക്രമം തുടർന്നു​കൊ​ണ്ടി​രു​ന്നു. പ്രസി​ഡന്‍റ് ഷെവർഡ്‌നാഡ്‌സെ ഉൾപ്പെടെ ഒരുകൂ​ട്ടം ഗവൺമെന്‍റ് ഉദ്യോ​ഗ​സ്ഥ​ന്മാർ ഈ ആക്രമ​ണ​ങ്ങളെ ശക്തമായി കുറ്റ​പ്പെ​ടു​ത്തി​യെ​ങ്കി​ലും അക്രമി​കൾക്കെ​തി​രെ യാതൊ​രു നടപടി​യും ഉണ്ടായില്ല. വാസ്‌ത​വ​ത്തിൽ ആക്രമ​ണ​മു​ണ്ടാ​യി വളരെ​യ​ധി​കം സമയം കഴിഞ്ഞാ​ണു പോലീസ്‌ ഉദ്യോ​ഗസ്ഥർ എത്താറു​ണ്ടാ​യി​രു​ന്നത്‌.

ഏതാണ്ട് ഇതേ സമയത്ത്‌ പാർല​മെ​ന്‍റം​ഗ​മായ ഗുരാം ഷാരാഡ്‌സെ നമു​ക്കെ​തി​രെ അപവാ​ദങ്ങൾ പ്രചരി​പ്പി​ക്കാൻ തുടങ്ങി. അങ്ങനെ​യൊ​രു സംഭവം മുമ്പ് ഉണ്ടായി​ട്ടില്ല. അദ്ദേഹം സാക്ഷി​കളെ അപകട​കാ​രി​കൾ എന്നു മുദ്ര​കു​ത്തി. സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​തി​ലെ ‘അനുകൂ​ല​കാ​ലങ്ങൾ’ പഴങ്കഥ​യാ​യി മാറി​യ​തു​പോ​ലെ തോന്നി.

യഹോ​വ​യു​ടെ സംഘടന ഉപദ്ര​വ​ങ്ങൾക്കെ​തി​രെ പ്രതി​ക​രി​ക്കു​ന്നു

ജോർജി​യ​യി​ലെ സാക്ഷി​ക​ളു​ടെ ആവശ്യങ്ങൾ തിരി​ച്ച​റിഞ്ഞ് യഹോ​വ​യു​ടെ സംഘടന ഉടൻതന്നെ ഉണർന്ന് പ്രവർത്തി​ച്ചു. ഒരു ആക്രമണം ഉണ്ടായാൽ എന്തെല്ലാം നടപടി​കൾ സ്വീക​രി​ക്ക​ണ​മെ​ന്നുള്ള സ്‌നേ​ഹ​പൂർവ​മായ നിർദേ​ശങ്ങൾ സഹോ​ദ​ര​ങ്ങൾക്കു കിട്ടി. സത്യ​ക്രിസ്‌ത്യാ​നി​കൾ ചില​പ്പോൾ എതിർപ്പു​ക​ളും ഉപദ്ര​വ​ങ്ങ​ളും സഹി​ക്കേ​ണ്ടി​വ​രു​ന്ന​തി​ന്‍റെ കാരണ​ങ്ങ​ളെ​ക്കു​റി​ച്ചും സഹോ​ദ​ര​ങ്ങളെ ഓർമി​പ്പി​ച്ചു.​—2 തിമൊ. 3:12.

കൂടാതെ, സഹോ​ദ​ര​ങ്ങൾക്കെ​തി​രെ​യുള്ള കോട​തി​ക്കേ​സു​ക​ളിൽ അവർക്കു നിയമ​പ​ര​മായ സംരക്ഷണം നൽകു​ന്ന​തി​നുള്ള നടപടി​ക​ളും സംഘടന സ്വീക​രി​ച്ചു. ജോർജി​യൻ ബ്രാഞ്ചി​ലെ നിയമ​വി​ഭാ​ഗ​ത്തിൽ സേവി​ച്ചി​രുന്ന ഒരു സഹോ​ദരൻ ഓർക്കു​ന്നു: “ആ നാലു​വർഷ​ക്കാ​ലത്ത്‌ വാസിലി കാലാ​വി​ഷ്വി​ലി​യു​ടെ ഗ്രൂപ്പ് നമു​ക്കെ​തി​രെ നടത്തിയ പ്രവർത്ത​ന​ങ്ങൾക്കെ​തി​രെ ഞങ്ങൾ 800-ലേറെ പരാതി​കൾ കൊടു​ത്തു. ഉദ്യോ​ഗ​സ്ഥ​ന്മാ​രോ​ടും മനുഷ്യാ​വ​കാശ സംഘട​ന​ക​ളോ​ടും ഞങ്ങൾ സഹായം അഭ്യർഥി​ച്ചു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോകാ​സ്ഥാ​ന​ത്തു​നിന്ന് വിപു​ല​മായ പ്രചാ​ര​ണ​പ​രി​പാ​ടി​കൾ സംഘടി​പ്പി​ച്ചു. പക്ഷേ, ഇതു​കൊ​ണ്ടൊ​ന്നും ആക്രമ​ണ​ങ്ങൾക്ക് ഒരു കുറവും ഉണ്ടായില്ല.” *

^ ഖ. 30 നമ്മുടെ അവകാ​ശങ്ങൾ അംഗീ​ക​രിച്ച് കിട്ടാ​നുള്ള നിയമ​പോ​രാ​ട്ട​ങ്ങ​ളെ​പ്പറ്റി കൂടുതൽ വിവര​ങ്ങൾക്ക് 2002 ജനുവരി 22 ലക്കം ഉണരുക! (ഇംഗ്ലീഷ്‌) പേജ്‌ 18-24 കാണുക.