വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജോർജിയ

ബൈബിൾ പറയുന്ന കാര്യങ്ങൾ ഞാൻ എന്‍റെ കണ്ണുകൊണ്ട് കണ്ടു!

പേപോ ഡേവി​ഡ്‌സെ

ബൈബിൾ പറയുന്ന കാര്യങ്ങൾ ഞാൻ എന്‍റെ കണ്ണുകൊണ്ട് കണ്ടു!
  • ജനനം 1976

  • സ്‌നാനം 1993

  • ജീവി​ത​രേഖ ജോർജി​യൻ ഓർത്ത​ഡോക്‌സ്‌ ചർച്ചിന്‍റെ പാരമ്പ​ര്യം അനുസ​രി​ച്ചാ​ണു സത്യത്തിൽ വരുന്ന​തി​നു മുമ്പ് പേപോ ഡേവി​ഡ്‌സെ വളർന്ന​തും ജീവി​ച്ച​തും. സത്യം പഠിച്ച​തി​നു ശേഷം ഭർത്താ​വു​മൊത്ത്‌ ബഥേലിൽ സേവിച്ചു. ഇപ്പോൾ അവർ പ്രത്യേക മുൻനി​ര​സേ​വ​ക​രാ​യി പ്രവർത്തി​ക്കു​ന്നു.

കുട്ടെ​യ്‌സി പട്ടണത്തിൽ ഒരു കോ​ളേജ്‌ വിദ്യാർഥി​നി ആയിരി​ക്കു​മ്പോ​ഴാ​ണു ഞാൻ സാക്ഷി​ക​ളെ​ക്കു​റിച്ച് ആദ്യമാ​യി കേട്ടത്‌. സാക്ഷികൾ ആരാധ​ന​യിൽ ചിത്ര​ങ്ങ​ളൊ​ന്നും ഉപയോ​ഗി​ക്കി​ല്ലെ​ന്നും യേശു സർവശ​ക്ത​നായ ദൈവ​മാ​ണെന്നു വിശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും ഒരു അയൽക്കാ​രി എന്നോടു പറഞ്ഞു. ഒരു ഓർത്ത​ഡോക്‌സ്‌ ക്രിസ്‌ത്യാ​നി എന്ന നിലയിൽ ഞാൻ പുലർത്തി​പ്പോന്ന വിശ്വാ​സ​ങ്ങൾക്ക് എതിരാ​യി​രു​ന്നു ഇതെല്ലാം.

1992-ലെ വേനൽക്കാ​ലത്ത്‌ ഞാൻ എന്‍റെ നാടായ സഗേരി പട്ടണത്തി​ലേക്കു മടങ്ങി​വ​ന്ന​പ്പോൾ സാക്ഷികൾ അവി​ടെ​യും സജീവ​മാ​യി പ്രവർത്തി​ക്കു​ന്നതു കണ്ടു. എന്‍റെ അമ്മ അവരെ​ക്കു​റിച്ച് വളരെ​യ​ധി​കം നല്ല കാര്യങ്ങൾ കേട്ടി​ട്ടു​ണ്ടാ​യി​രു​ന്നു. എന്നിട്ടും എനിക്ക് അവരെ​ക്കു​റിച്ച് അത്ര മതി​പ്പൊ​ന്നും ഇല്ലാതി​രു​ന്ന​തി​നാൽ അമ്മ എന്നോട്‌ “നീ നേരിട്ട് പോയി അവർ എന്താണു പഠിപ്പി​ക്കു​ന്നെന്നു നോക്ക്” എന്നു പറഞ്ഞു.

പാവെൽ, പേറ്റ എന്നീ രണ്ടു മുൻനി​ര​സേ​വകർ ഞങ്ങളുടെ അയൽപ​ക്കത്തെ ഒരു വീടു പതിവാ​യി സന്ദർശി​ച്ചി​രു​ന്നു. അവർ പറയു​ന്നതു കേൾക്കു​ന്ന​തി​നും അവരോ​ടു ചോദ്യ​ങ്ങൾ ചോദി​ക്കു​ന്ന​തി​നും അയൽക്കാർ ഈ അവസരം ഉപയോ​ഗി​ച്ചി​രു​ന്നു. അതു​കൊണ്ട് ആ ചർച്ചക​ളിൽ പങ്കെടു​ക്കാൻ ഞാനും തീരു​മാ​നി​ച്ചു. ഞാൻ ചോദ്യ​ങ്ങൾ ചോദി​ക്കു​മ്പോ​ഴൊ​ക്കെ സഹോ​ദ​ര​ന്മാർ ബൈബിൾ തുറന്ന് അതിൽ നിന്ന് എന്നോടു വായി​ക്കാൻ പറയു​മാ​യി​രു​ന്നു. ആ രീതി എനിക്കു വളരെ ഇഷ്ടപ്പെട്ടു. ബൈബിൾ പറയുന്ന കാര്യങ്ങൾ ഞാൻ എന്‍റെ കണ്ണു​കൊണ്ട് കണ്ടു!

വൈകാ​തെ ആ സഹോ​ദ​ര​ന്മാ​രു​ടെ കൂടെ ബൈബിൾ പഠിക്കു​ന്ന​വ​രു​ടെ ഒരു കൂട്ടത്തിൽ ഞാനും ചേർന്നു. അടുത്ത വേനൽക്കാ​ലത്ത്‌ ഞങ്ങൾ പത്തു പേർ സ്‌നാനം ഏറ്റു. പിന്നീട്‌ എന്‍റെ അമ്മയും ഒരു സാക്ഷി​യാ​യി​ത്തീർന്നു.

പിന്തി​രി​ഞ്ഞു​നോ​ക്കു​മ്പോൾ, എന്‍റെ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം ബൈബി​ളിൽനിന്ന് സ്വയം വായിച്ച് ബോധ്യ​പ്പെ​ടാൻ സഹോ​ദ​ര​ന്മാർ എന്നെ സഹായി​ച്ച​തി​നു ഞാൻ നന്ദിയു​ള്ള​വ​ളാണ്‌. ഞാൻ വിശ്വ​സി​ച്ചി​രുന്ന കാര്യങ്ങൾ ശരിയ​ല്ലെന്നു കണ്ടപ്പോൾ എനിക്ക് അനുഭ​വ​പ്പെട്ട മനോ​വി​ഷമം പരിഹ​രി​ക്കാൻ ഇതു സഹായി​ച്ചു. ഇങ്ങനെ ബൈബിൾ ഉപയോ​ഗിച്ച് പഠിച്ചത്‌ എന്നെ എത്രയ​ധി​കം സഹായി​ച്ചെന്നു ഞാൻ ഓർക്കു​ന്നു. ഇതേ രീതി ഞാനും എന്‍റെ ശുശ്രൂ​ഷ​യിൽ പിൻപ​റ്റു​ന്നു.