വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അപ്പർ സ്വനെറ്റി

ജോർജിയ

ജോർജിയ​—ഒറ്റനോട്ടത്തിൽ

ജോർജിയ​—ഒറ്റനോട്ടത്തിൽ

മുന്തി​രി​യു​ടെ വിള​വെ​ടുപ്പ് സന്തോ​ഷ​ത്തി​ന്‍റെ അവസര​മാണ്‌

ഭൂപ്ര​ദേശം പ്രൗഢ​ഗം​ഭീ​ര​മായ മലനി​ര​കൾക്കും മഞ്ഞു​തൊ​പ്പി​യ​ണിഞ്ഞ കുന്നു​കൾക്കും പേരു​കേട്ട രാജ്യ​മാ​ണു ജോർജിയ. അവിടത്തെ ചില കുന്നു​കൾക്ക് 4,500 മീറ്ററി​ലേറെ ഉയരമുണ്ട്. ഭൂമി​ശാസ്‌ത്ര​പ​ര​മാ​യി, ഈ പ്രദേ​ശത്തെ കിഴക്കൻ ജോർജിയ എന്നും പടിഞ്ഞാ​റൻ ജോർജിയ എന്നും രണ്ടായി തിരി​ക്കാം. കാലാവസ്ഥ, ആചാരങ്ങൾ, സംഗീതം, നൃത്തം, ഭക്ഷണം തുടങ്ങിയ കാര്യ​ങ്ങ​ളിൽ വ്യത്യ​സ്‌തത പുലർത്തുന്ന പല പ്രദേ​ശങ്ങൾ ചേർന്ന​താണ്‌ ഈ രാജ്യം.

ജനങ്ങൾ 37 ലക്ഷം വരുന്ന ജനങ്ങളിൽ മിക്കവ​രും അവിടത്തെ പരമ്പരാ​ഗത വർഗങ്ങ​ളിൽപ്പെ​ട്ട​വ​രാണ്‌.

മതം ജനങ്ങളിൽ ഭൂരി​പ​ക്ഷ​വും ഓർത്ത​ഡോക്‌സ്‌ ക്രിസ്‌ത്യൻ വിശ്വാ​സി​ക​ളാണ്‌. പത്തു ശതമാ​ന​ത്തോ​ളം പേർ മുസ്ലീ​ങ്ങ​ളും.

ഭാഷ ജോർജി​യൻ ഭാഷയ്‌ക്ക് അയൽരാ​ജ്യ​ങ്ങ​ളു​ടെ ഭാഷക​ളു​മാ​യി ബന്ധം ഒന്നുമില്ല. ഈ ഭാഷയു​ടെ തനത്‌ അക്ഷരമാല ക്രിസ്‌തു​വി​നു മുമ്പു​തന്നെ കണ്ടുപി​ടി​ച്ച​താ​ണെന്നു ചരി​ത്ര​രേ​ഖകൾ സൂചി​പ്പി​ക്കു​ന്നു.

ജീവി​ത​മാർഗം കൃഷി​യാ​ണു മിക്കവ​രു​ടെ​യും ഉപജീ​വ​ന​മാർഗം. അടുത്ത​കാ​ല​ത്താ​യി വിനോ​ദ​സ​ഞ്ചാര മേഖല​യിൽനിന്ന് ജോർജി​യയ്‌ക്കു നല്ല വരുമാ​നം കിട്ടു​ന്നുണ്ട്.

കാലാവസ്ഥ രാജ്യ​ത്തി​ന്‍റെ കിഴക്കൻ മേഖല​യിൽ മിതമായ കാലാ​വ​സ്ഥ​യാണ്‌. എന്നാൽ പടിഞ്ഞാ​റൻ ഭാഗത്തുള്ള കരിങ്ക​ട​ലി​ന്‍റെ തീരത്ത്‌ ഏതാണ്ട് ഉഷ്‌ണ​മേ​ഖ​ലാ​കാ​ലാ​വ​സ്ഥ​യാണ്‌. നാരക​വർഗ​ത്തിൽപ്പെട്ട പല ഫലങ്ങളും ഇവിടെ സുലഭ​മാണ്‌.

കാഖേറ്റി മേഖല​യി​ലെ മുന്തിരി വിള​വെ​ടുപ്പ്

ഭക്ഷണം പച്ചക്കറി​ക​ളും കിഴങ്ങു​ക​ളും സുഗന്ധ​വ്യഞ്‌ജ​ന​ങ്ങ​ളും ചേർത്ത്‌ കുറു​ക്കി​യെ​ടു​ക്കുന്ന ഒന്നാണ്‌ ഇവിടത്തെ പ്രധാ​ന​ഭ​ക്ഷണം. അതു​പോ​ലെ ഊണു​മേ​ശ​യി​ലെ സ്ഥിരം അതിഥി​യാ​ണു ബ്രഡ്‌. പരമ്പരാ​ഗ​ത​മായ ഈ ആഹാരം മണ്ണടു​പ്പി​ലാ​ണു ചുട്ടെ​ടു​ക്കു​ന്നത്‌. ഇവിടത്തെ വീഞ്ഞുൽപ്പാ​ദ​ന​ത്തി​നു നീണ്ട ചരിത്രം ഉണ്ട്. വീഞ്ഞ് ഉണ്ടാക്കു​ന്നതു മുന്തി​രി​ച്ചാറ്‌ പുളി​പ്പിച്ച് വലിയ കളിമൺഭ​ര​ണി​ക​ളിൽ വളരെ​ക്കാ​ലം സൂക്ഷി​ച്ചു​വെ​ച്ചാണ്‌. ഇവിടെ മിക്ക കുടും​ബ​ങ്ങൾക്കും അവരു​ടേ​തായ മുന്തി​രി​ത്തോ​ട്ട​ങ്ങ​ളുണ്ട്. അതു​കൊണ്ട് അവർ സ്വന്തമാ​യി വീഞ്ഞ് ഉണ്ടാക്കു​ന്നു. ജോർജി​യ​യിൽ 500-ഓളം നാടൻ മുന്തിരി ഇനങ്ങളുണ്ട്.

പരമ്പരാ​ഗ​ത​മായ രീതി​യിൽ ബ്രഡ്‌ ഉണ്ടാക്കു​ന്നു