വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭരണസം​ഘ​ത്തിൽനി​ന്നുള്ള കത്ത്‌

ഭരണസം​ഘ​ത്തിൽനി​ന്നുള്ള കത്ത്‌

പ്രിയ സഹോ​ദ​ര​ങ്ങളേ,

യഹസ്‌കേൽ പ്രവാ​ച​കനു ബി.സി. ഏഴാം നൂറ്റാ​ണ്ടിൽ അത്യു​ജ്ജ്വ​ല​മായ ഒരു ദർശനം ലഭിച്ചു. പ്രപഞ്ച​ത്തി​ന്‍റെ പരമാ​ധി​കാ​രി നിയ​ന്ത്രി​ക്കുന്ന ഒരു പടുകൂ​റ്റൻ വാഹനം, അതായത്‌ ഒരു സ്വർഗീ​യ​രഥം, ആണ്‌ അദ്ദേഹം കണ്ടത്‌. ആ വാഹന​ത്തി​ന്‍റെ ഏറ്റവും പ്രധാ​ന​പ്പെട്ട സവി​ശേഷത അതു സഞ്ചരി​ക്കുന്ന വിധമാണ്‌. മിന്നൽവേ​ഗ​ത്തി​ലാണ്‌ ആ വാഹനം പായു​ന്നത്‌. പെട്ടെന്ന്, വേഗത കുറയ്‌ക്കാ​തെ സഞ്ചാര​ദിശ മാറ്റാൻ അതിനു കഴിയും.—യഹ. 1:4, 9, 12, 14, 16-27.

യഹോ​വ​യു​ടെ സംഘട​ന​യു​ടെ സ്വർഗീ​യ​ഭാ​ഗം എപ്പോ​ഴും പ്രവർത്ത​ന​നി​ര​ത​മാ​ണെന്ന് ഈ ദർശനം നമ്മളെ ഓർമി​പ്പി​ക്കു​ന്നു. എന്നാൽ ഭൗമി​ക​ഭാ​ഗ​മോ? ഭൂമി​യി​ലെ തന്‍റെ സംഘടി​ത​ജ​ന​ത്തെ​യും, അത്ഭുത​പ്പെ​ടു​ത്തുന്ന വേഗത​യിൽ യഹോവ മുമ്പോ​ട്ടു കൊണ്ടു​പോ​കു​ന്നു. കഴിഞ്ഞ സേവന​വർഷത്തെ പ്രവർത്തനം അതാണു വ്യക്തമാ​യി കാണി​ക്കു​ന്നത്‌.

യഹോവയുടെ സംഘട​ന​യു​ടെ സ്വർഗീ​യ​ഭാ​ഗം എപ്പോ​ഴും പ്രവർത്ത​ന​നി​ര​ത​മാണ്‌

ഇവിടെ, ഐക്യ​നാ​ടു​ക​ളി​ലെ ബഥേൽകു​ടും​ബാം​ഗങ്ങൾ ബ്രൂക്‌ലി​നിൽനിന്ന് ന്യൂ​യോർക്കി​ലെ വാർവി​ക്കി​ലുള്ള പുതിയ ലോകാ​സ്ഥാ​ന​ത്തേ​ക്കും മറ്റു കെട്ടി​ട​സ​മു​ച്ച​യ​ങ്ങ​ളി​ലേ​ക്കും മാറുന്ന തിരക്കി​ലാണ്‌. ഇനിയും വേറെ ചിലർ ബഥേലി​ലെ നിയമ​ന​ങ്ങ​ളിൽനിന്ന് മാറി വയലിൽ പ്രവർത്തി​ക്കാ​നാ​യി ഒരുക്കങ്ങൾ നടത്തുന്നു. ലോക​വ്യാ​പ​ക​മാ​യി മറ്റു ബ്രാഞ്ചു​ക​ളി​ലും ഇതു​പോ​ലുള്ള മാറ്റങ്ങൾ തകൃതി​യാ​യി നടക്കുന്നു. പുതിയ കെട്ടി​ടങ്ങൾ നിർമി​ക്കുക, നിലവി​ലു​ള്ളവ പുതു​ക്കി​പ്പ​ണി​യുക, ബ്രാഞ്ചു​ക​ളും ഡിപ്പാർട്ടു​മെ​ന്‍റു​ക​ളും ഒന്നിപ്പി​ക്കുക, മറ്റു പുതിയ സ്ഥലങ്ങളി​ലേക്കു മാറുക എന്നീ കാര്യ​ങ്ങ​ളു​ടെ​യൊ​ക്കെ തിരക്കി​ലാണ്‌ അവിടത്തെ ബഥേലം​ഗങ്ങൾ. നിങ്ങളെ സംബന്ധി​ച്ചോ? ഇതു​പോ​ലുള്ള തിരക്കു​ക​ളാ​യി​രി​ക്കില്ല നിങ്ങൾക്കു​ള്ളത്‌. എന്നാൽ മറ്റു വിധങ്ങ​ളിൽ നിങ്ങളും തിരക്കു​ള്ള​വ​രാണ്‌ എന്നതിൽ ഒരു സംശയ​വു​മില്ല.

ദൈവ​ജനം യഹോ​വ​യു​ടെ സംഘട​ന​യോ​ടൊത്ത്‌ മുമ്പ് എന്നത്തെ​ക്കാ​ളും അധികം തിര​ക്കോ​ടെ നീങ്ങു​ന്നതു ഭരണസം​ഘത്തെ ആഴത്തിൽ സ്‌പർശി​ച്ചി​ട്ടുണ്ട്, പ്രോ​ത്സാ​ഹി​പ്പി​ച്ചി​ട്ടുണ്ട്. അനേകർ ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സേവി​ക്കാ​നാ​യി പോയി​രി​ക്കു​ന്നു. വേറെ ചിലർ അന്യഭാ​ഷാ​വയൽ പോ​ലെ​യുള്ള പുതിയ സേവന​പാ​ത​യി​ലേക്കു നീങ്ങി​യി​ട്ടുണ്ട്. ധാരാളം പേർ തങ്ങൾക്കു പരിച​യ​മി​ല്ലാത്ത പുതിയ സാക്ഷീ​ക​ര​ണ​വി​ധങ്ങൾ പരീക്ഷി​ച്ചി​രി​ക്കു​ന്നു. മറ്റു വിധങ്ങ​ളിൽ ശുശ്രൂഷ വികസി​പ്പി​ച്ച​വ​രു​മുണ്ട്. പ്രായ​മാ​യ​വ​രും ആരോ​ഗ്യ​പ്രശ്‌ന​ങ്ങ​ളു​ള്ള​വ​രും ഉൾപ്പെടെ വിശ്വസ്‌ത​രായ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും മടുത്തു​പോ​കാ​തെ ജീവനു​വേ​ണ്ടി​യുള്ള ഓട്ടം തുടരു​ക​യാണ്‌. അവർ യഹോ​വ​യു​ടെ സേവന​ത്തിൽ മുന്നേ​റി​ക്കൊണ്ട് സാത്താൻ ഒരു നുണയ​നാ​ണെന്നു തെളി​യി​ക്കു​ന്ന​തിൽ തങ്ങളുടെ പങ്കു വഹിക്കു​ന്നു.—1 കൊരി. 9:24.

നിങ്ങളു​ടെ തീക്ഷ്ണ​ത​യും ഉത്സാഹ​വും യഹോവ കാണാതെ പോകി​ല്ലെന്ന് ഉറപ്പു​ണ്ടാ​യി​രി​ക്കുക. (എബ്രാ. 6:10) നിങ്ങളു​ടെ ഈ മനോ​ഭാ​വം കാണു​മ്പോൾ ഞങ്ങൾ അബ്രാ​ഹാ​മി​നെ​യും സാറ​യെ​യും ഓർത്തു​പോ​കു​ക​യാണ്‌. അബ്രാ​ഹാം കുടും​ബ​ത്തെ​യും കൂട്ടി ഊർ എന്ന കൽദയ​ദേ​ശ​ത്തു​നിന്ന് അങ്ങു ദൂരെ​യുള്ള കനാനി​ലേക്കു യാത്ര​തി​രി​ക്കു​മ്പോൾ അദ്ദേഹം തന്‍റെ 70-കളിൽ ആയിരു​ന്നു. പിന്നീട്‌, നൂറു വർഷം​കൂ​ടി ജീവിച്ച അബ്രാ​ഹാം ആ കാലം മുഴുവൻ കൂടാ​ര​ങ്ങ​ളി​ലാ​ണു താമസി​ച്ചത്‌. അബ്രാ​ഹാ​മും പ്രിയ​പ്പെട്ട ഭാര്യ സാറയും എത്ര നല്ല മനസ്സൊ​രു​ക്ക​മാ​ണു കാണി​ച്ചത്‌!—ഉൽപ. 11:31; പ്രവൃ. 7:2, 3.

നിങ്ങളു​ടെ മനോ​ഭാ​വ​വും അതുത​ന്നെ​യല്ലേ? വെല്ലു​വി​ളി നിറഞ്ഞ ഈ കാലത്ത്‌ വിശ്വസ്‌ത​ത​യോ​ടെ സഹിച്ചു​നിൽക്കുന്ന നിങ്ങ​ളെ​ല്ലാം യേശു നമ്മളോട്‌ പറഞ്ഞകാ​ര്യ​മാ​ണു ചെയ്യു​ന്നത്‌. യേശു ഇങ്ങനെ പറഞ്ഞു: “അതു​കൊണ്ട് നിങ്ങൾ പോയി എല്ലാ ജനതക​ളി​ലെ​യും ആളുകളെ ശിഷ്യ​രാ​ക്കു​ക​യും പിതാ​വി​ന്‍റെ​യും പുത്ര​ന്‍റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്‍റെ​യും നാമത്തിൽ അവരെ സ്‌നാ​ന​പ്പെ​ടു​ത്തു​ക​യും” ചെയ്യു​വിൻ.—മത്താ. 28:19.

‘പോകുക’ എന്നു പറഞ്ഞ​പ്പോൾ, നമ്മൾ സജീവ​മാ​യി പ്രവർത്തി​ക്കു​ന്ന​വ​രാ​യി​രി​ക്കണം എന്നാണു യേശു ഉദ്ദേശി​ച്ചത്‌. ആ ആഹ്വാ​ന​ത്തി​നു ചേർച്ച​യിൽ ക്രിസ്‌തു​വി​ന്‍റെ തീക്ഷ്ണ​ത​യുള്ള അനുഗാ​മി​കൾ കഴിഞ്ഞ വർഷം കൈവ​രിച്ച നേട്ടം കാണു​ന്നത്‌ എത്ര സന്തോ​ഷ​ക​ര​മാണ്‌! എല്ലാ ജനതക​ളി​ലും​പെട്ട ആളുക​ളോ​ടു ദൈവ​രാ​ജ്യ​ത്തി​ന്‍റെ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​തി​നു പിന്നിൽ യഹോ​വ​യു​ടെ ശക്തമായ കൈ ഉണ്ടെന്നു​ള്ളത്‌ വ്യക്തമാണ്‌.—മർക്കോ. 13:10.

ധാരാളം പേർ രാജ്യ​സ​ന്ദേ​ശ​ത്തോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കു​ന്നു. കഴിഞ്ഞ വർഷത്തെ നമ്മുടെ പ്രചാ​ര​ക​രു​ടെ ഏറ്റവും കൂടിയ എണ്ണം 83,40,847 ആയിരു​ന്നു. ഓരോ മാസ​ത്തെ​യും ശരാശരി ബൈബിൾപ​ഠ​ന​ങ്ങ​ളു​ടെ എണ്ണം 1,01,15,264-ഉം. തീർച്ച​യാ​യും സ്വർഗീ​യ​രഥം അതി​വേഗം സഞ്ചരി​ക്കു​ക​യാണ്‌, അതു​പോ​ലെ നിങ്ങളും! അതു​കൊണ്ട്, യഹോവ രക്ഷയുടെ കവാടം അടയ്‌ക്കു​ന്ന​തി​നു മുമ്പായി ശേഷി​ച്ചി​രി​ക്കുന്ന ചുരു​ങ്ങിയ സമയം നന്നായി ഉപയോ​ഗി​ക്കുക.

2017-ലെ നമ്മുടെ വാർഷി​ക​വാ​ക്യം എത്ര ഉചിത​മാണ്‌! അത്‌ പറയുന്നു: “യഹോ​വ​യിൽ ആശ്രയി​ക്കൂ! നല്ലതു ചെയ്യൂ!” (സങ്കീ. 37:3) ആ വാക്കുകൾ അനുസ​രി​ക്കു​മ്പോൾ നിങ്ങൾ യഹോ​വയ്‌ക്കു വിശു​ദ്ധ​സേ​വനം അർപ്പി​ച്ചു​കൊണ്ട് നല്ലതു ചെയ്യു​ക​യാണ്‌. അതെ, യഹോ​വ​യിൽ ആശ്രയി​ക്കു​ന്നു​ണ്ടെന്നു കാണി​ക്കു​ക​യാണ്‌. ഇക്കാര്യം എപ്പോ​ഴും ഓർക്കുക, നിങ്ങൾ ഒരിക്ക​ലും ഒറ്റയ്‌ക്കല്ല. “വ്യവസ്ഥി​തി​യു​ടെ അവസാ​ന​കാ​ലം​വരെ എന്നും ഞാൻ നിങ്ങളു​ടെ​കൂ​ടെ​യുണ്ട്” എന്ന യേശു​വി​ന്‍റെ വാക്കുകൾ ഇന്നും സത്യമാണ്‌.—മത്താ. 28:20.

വാർഷികവാക്യം 2017:

“യഹോ​വ​യിൽ ആശ്രയി​ക്കൂ! നല്ലതു ചെയ്യൂ!”

യഹോവ നിങ്ങളു​ടെ വിശ്വസ്‌ത​സേ​വ​നത്തെ തുടർന്നും അനു​ഗ്ര​ഹി​ക്കും എന്നതിൽ ഒരു സംശയ​വും വേണ്ടാ. നിങ്ങൾ ചെയ്യു​ന്ന​തി​ന്‍റെ അളവല്ല പ്രധാനം. അതു നിങ്ങളു​ടെ ഏറ്റവും മെച്ചമാ​യ​താ​ണോ, നിങ്ങൾ അതു നല്ല ഉദ്ദേശ്യ​ത്തോ​ടെ നൽകി​യ​താ​ണോ എന്നാണ്‌ യഹോവ നോക്കു​ന്നത്‌. അത്തരം സമ്മാന​ങ്ങ​ളെ​ല്ലാം യഹോ​വ​യു​ടെ ഹൃദയത്തെ സ്‌പർശി​ക്കും. യഹോവ അംഗീ​കാ​ര​ത്തി​ന്‍റെ മന്ദസ്‌മി​തം തൂകു​ക​യും ചെയ്യും. (2 കൊരി. 9:6, 7) അതു​കൊണ്ട് പതിവാ​യി പ്രാർഥി​ക്കു​ക​യും ദൈവ​വ​ചനം പഠിക്കു​ക​യും ക്രിസ്‌തീ​യ​മീ​റ്റി​ങ്ങു​കൾക്കു പോകു​ക​യും ശുശ്രൂ​ഷ​യിൽ തിര​ക്കോ​ടെ ഏർപ്പെ​ടു​ക​യും ചെയ്യുക. അങ്ങനെ സ്‌നേ​ഹ​വാ​നായ പിതാ​വി​ലേക്കു നിങ്ങൾക്കു കൂടു​തൽക്കൂ​ടു​തൽ അടുത്തു ചെല്ലാം.

പിശാ​ചിന്‌ അനുവ​ദി​ച്ചി​രി​ക്കുന്ന ‘കുറച്ച് കാലം’ തീരാൻപോ​കു​ക​യാണ്‌. അതിനു മുമ്പായി യഹോ​വ​യോ​ടുള്ള വിശ്വസ്‌ത​ഗ​തി​യിൽനിന്ന് നമ്മളെ വഴി​തെ​റ്റി​ക്കാൻ ദുഷ്ടനായ ആ മത്സരി എന്തും ചെയ്യാൻ ഉറച്ചി​രി​ക്കു​ക​യാണ്‌. (വെളി. 12:12) അതു​കൊണ്ട് യഹോ​വ​യോ​ടു പറ്റി നിൽക്കുക. പിശാച്‌ അവന്‍റെ എല്ലാ ശ്രമങ്ങ​ളി​ലും പരാജ​യ​പ്പെ​ടു​ക​തന്നെ ചെയ്യും. (സങ്കീ. 16:8) ഞങ്ങൾ നിങ്ങളെ വളരെ​യ​ധി​കം സ്‌നേ​ഹി​ക്കു​ന്നു. ഈ ‘അവസാ​ന​കാ​ലത്ത്‌’ ദൈവ​രാ​ജ്യ​താത്‌പ​ര്യ​ങ്ങൾ ഉന്നമി​പ്പി​ക്കാൻ നിങ്ങൾ നൽകുന്ന സഹായം ഞങ്ങൾ അങ്ങേയറ്റം വിലമ​തി​ക്കു​ന്നു.

നിങ്ങളു​ടെ സഹോ​ദ​ര​ങ്ങൾ,

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘം