ലോകമെങ്ങും നടക്കുന്ന പ്രസംഗ-പഠിപ്പിക്കൽ പ്രവർത്തനം
അമേരിക്ക
-
ദേശങ്ങൾ 57
-
ജനസംഖ്യ 99,82,54,087
-
പ്രചാരകർ 41,54,608
-
ബൈബിൾപഠനങ്ങൾ 43,53,152
“ഞാനും നിങ്ങളുടെകൂടെ പഠിക്കും”
മെക്സിക്കോയിലുള്ള ഇസ്മയേൽ എന്ന ഒരാൾ മുഴുബൈബിളും വായിക്കാൻ തീരുമാനിച്ചു. ആ തീരുമാനത്തിനു ചേർച്ചയിൽ ഒരു വർഷത്തിനുള്ളിൽ അദ്ദേഹം രണ്ടു തവണ ബൈബിൾ വായിച്ചു. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു. കുറെ വർഷങ്ങൾക്കുശേഷം എയ്ഞ്ചൽ എന്ന ഒരു യഹോവയുടെ സാക്ഷി ഇസ്മയേലിനെ കണ്ടുമുട്ടി. ഭാവിയിൽ ദൈവം വരുത്താൻ പോകുന്ന അനുഗ്രഹങ്ങളെക്കുറിച്ച് അദ്ദേഹം ഇസ്മയേലിനോടു പറഞ്ഞു. ഇസ്മയേലിനു
തുടർന്ന് പഠിക്കണമെന്നുണ്ടായിരുന്നു, പക്ഷേ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “എനിക്കു കാഴ്ചയില്ല, അതുകൊണ്ട് ബൈബിൾ വായിക്കാൻ കഴിയില്ല.”എയ്ഞ്ചൽ അപ്പോൾ ഇങ്ങനെ പറഞ്ഞു: “സങ്കടപ്പെടാതെ, ഞാൻ നിങ്ങളെ ബ്രെയിൽ (കാഴ്ചയില്ലാത്തവർക്കു തൊട്ടു മനസ്സിലാക്കാൻ തടിച്ച കുത്തുകൾ ഉപയോഗിച്ച് അക്ഷരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന രീതി) പഠിപ്പിക്കാം.”
ഉടനെ ഇസ്മയേൽ ചോദിച്ചു: “നിങ്ങൾക്കു ബ്രെയിൽ അറിയാമോ?”
“ഇല്ല, ഞാനും നിങ്ങളുടെകൂടെ പഠിക്കും.” എയ്ഞ്ചൽ മറുപടി പറഞ്ഞു. പക്ഷേ ഇതൊന്നും നടക്കാൻപോകുന്ന കാര്യങ്ങളല്ലെന്ന് ഇസ്മയേൽ മനസ്സിൽപ്പറഞ്ഞു. എന്നാൽ സംഭവിച്ചതു മറ്റൊന്നാണ്. എയ്ഞ്ചൽ വീട്ടിൽ പോയി ബ്രെയിൽ വായിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. കാർഡ്ബോർഡിൽ ബ്രെയിൽ അക്ഷരങ്ങൾ ഉണ്ടാക്കുകപോലും ചെയ്തു. പിന്നീട് അദ്ദേഹം ബ്രെയിൽ വായിക്കേണ്ടത് എങ്ങനെയാണെന്ന് ഇസ്മയേലിനെ പഠിപ്പിക്കാൻ തുടങ്ങി. അധികം താമസിയാതെ ഇസ്മയേൽ അക്ഷരമാല പഠിക്കുകയും മീറ്റിങ്ങുകളിൽ പങ്കെടുക്കുകയും നമ്മുടെ ബ്രെയിൽ പ്രസിദ്ധീകരണങ്ങൾ വായിച്ചുതുടങ്ങുകയും ചെയ്തു. ഇപ്പോൾ കാഴ്ചശക്തി ഇല്ലാത്ത നാലു പേരോടൊത്ത് എയ്ഞ്ചൽ സഹോദരൻ ബൈബിൾപഠനങ്ങൾ നടത്തുന്നു. അവർക്കു ഭാവിപറുദീസയെക്കുറിച്ച് സംസാരിക്കാൻ വളരെ ഇഷ്ടമാണ്, പ്രത്യേകിച്ചും കാഴ്ചശക്തി വീണ്ടും കിട്ടുന്ന കാര്യത്തെപ്പറ്റി.
അവൾ അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല!
ഐക്യനാടുകളിലെ 14-വയസ്സുള്ള ഒരു സഹോദരിയാണു വിയാനി. അവൾ എഴുതുന്നു: “സാമൂഹ്യപാഠക്ലാസ്സിൽ ഒരിക്കൽ പകരംവന്ന അധ്യാപകൻ മതങ്ങളെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. ചില മതങ്ങളുടെ പേര് പറയാൻ കുട്ടികളോട് ആവശ്യപ്പെട്ടു. ഞാൻ യഹോവയുടെ സാക്ഷികളെക്കുറിച്ച് പറഞ്ഞു. കൂട്ടുകാരെല്ലാം കൂട്ടച്ചിരിയായി. നമ്മൾ അവരുടെ സമയം മിനക്കെടുത്തുകയാണെന്നും നമുക്കു
വേറൊരു പണിയുമില്ലെന്നും അവർ പറഞ്ഞു. അതുപോലെ നമ്മൾ കൊടുക്കുന്ന പ്രസിദ്ധീകരണങ്ങൾ എറിഞ്ഞുകളയുകയാണു പതിവെന്നും അവർ പറഞ്ഞു. അധ്യാപകനും അവരുടെ കൂടെക്കൂടി.“ഉടനെ, ഒരു സാക്ഷ്യം കൊടുക്കാനുള്ള ശക്തി തരണേ എന്നു ഞാൻ യഹോവയോടു പ്രാർഥിച്ചു. നമ്മൾ അവരുടെ വീടുകളിൽ പോകുന്നത് അവരുടെ സമയം കളയാനല്ലെന്നും ബൈബിളിലെ നല്ല കാര്യങ്ങൾ അവർക്കു പറഞ്ഞുകൊടുക്കാൻ യഹോവ നമ്മളെ അയയ്ക്കുന്നതാണെന്നും ഞാൻ പറഞ്ഞു. തരുന്ന പ്രസിദ്ധീകരണങ്ങൾ കളയരുതെന്നും അത് അവരുടെ ജീവിതത്തിനു മാറ്റം വരുത്താനും ജീവൻ രക്ഷിക്കാനും
സഹായിക്കുമെന്നും പറഞ്ഞു. ഇതൊക്കെ കേട്ടുനിന്ന അധ്യാപകൻ എന്നോടു സോറി പറഞ്ഞു. ഇനി സാക്ഷികൾ വന്നാൽ അവരെ വീട്ടിൽ കയറ്റുമെന്നും പറയുന്ന കാര്യങ്ങൾ കേട്ടിട്ട് തരുന്ന പ്രസിദ്ധീകരണങ്ങൾ വായിക്കുമെന്നും അധ്യാപകൻ ഉറപ്പു തന്നു. പക്ഷേ അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ എനിക്ക് അത്ര വിശ്വാസം വന്നില്ല.“നാലു മാസം കഴിഞ്ഞ് ഒരു ദിവസം ഞാൻ അദ്ദേഹത്തെ കണ്ടു. അദ്ദേഹം ബൈബിൾ പഠിക്കുന്നുണ്ടെന്ന് അറിഞ്ഞ് ഞാൻ അതിശയിച്ചുപോയി. പിന്നീട് ആറു മാസം കഴിഞ്ഞ് സ്കൂളിൽവെച്ച് എന്നെ അദ്ദേഹം അന്വേഷിക്കുകയും അന്ന് സാക്ഷ്യം കൊടുത്തതിന് എന്നോടു
നന്ദി പറയുകയും ചെയ്തു. മുടിവെട്ടി, താടിവടിച്ച് വന്ന അദ്ദേഹത്തെ എനിക്കു തിരിച്ചറിയാനേ കഴിഞ്ഞില്ല. അദ്ദേഹം ഇപ്പോൾ സ്നാനമേൽക്കാത്ത ഒരു പ്രചാരകനാണ്.”ആമസോൺ മേഖലയിൽ സാക്ഷീകരിക്കുന്നു
ബ്രസീലിലെ യഹോവയുടെ ജനത്തിനു വിശാലമായ ആമസോൺമേഖല കഴിഞ്ഞവർഷം ശ്രദ്ധാകേന്ദ്രമായിരുന്നു. ഈ ഭാഗത്തെ മിക്കവർക്കും അന്നുവരെ സന്തോഷവാർത്ത കേൾക്കാനുള്ള അവസരം കിട്ടിയിരുന്നില്ല. ഇക്കാര്യം മനസ്സിൽപ്പിടിച്ചുകൊണ്ട് ഭരണസംഘം ഒരു വർഷം നീളുന്ന ഒരു പ്രത്യേക പ്രചാരണപരിപാടിക്ക് അനുമതി നൽകി. ആമസോണിന്റെ ഉൾപ്രദേശങ്ങളിലുള്ള ആയിരക്കണക്കിന് ആളുകളുടെ അടുക്കൽ എത്തിച്ചേരുകയായിരുന്നു ലക്ഷ്യം.
ബ്രാഞ്ചോഫീസ് 53 പട്ടണങ്ങൾ ഇതിനായി തിരഞ്ഞെടുത്തു. ആമസോണിന്റെ വലിയ ജലപാതകളാൽ ചുറ്റപ്പെട്ട് ചിതറിക്കിടക്കുന്ന ഈ പട്ടണങ്ങളിൽ ഒരു വർഷം കൊണ്ട് ദൈവരാജ്യപ്രസംഗകർക്ക് എത്തിച്ചേരാൻ കഴിയും. വെറും നാലു മാസത്തിനുള്ളിൽ 6,500-ലേറെ പ്രചാരകർ ഈ ക്ഷണത്തോടു പ്രതികരിച്ചു.
അനാമ എന്ന ദൂരെയുള്ള പട്ടണത്തിൽ രാജ്യപ്രചാരകർ ആരും ഉണ്ടായിരുന്നില്ല. പത്തു സഹോദരങ്ങൾ 11 ദിവസം അവിടെ താമസിച്ച് 12,500-ലധികം പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്തു. അവർക്ക് 200-ഓളം ബൈബിൾപഠനങ്ങൾ ആരംഭിക്കാനും കഴിഞ്ഞു. ഇപ്പോൾ ഫോണിലൂടെയാണു പഠനം തുടർന്നുകൊണ്ടിരിക്കുന്നത്. അവിടെയായിരുന്നപ്പോൾ സഹോദരങ്ങൾ മീറ്റിങ്ങുകളും നടത്തിയിരുന്നു. അവിടംവിട്ട് പോരുന്നതിനു മുമ്പ് നടത്തിയ മീറ്റിങ്ങിൽ 90 പേർ ഹാജരായത് അവരെ സന്തോഷിപ്പിച്ചു. ഈ പ്രചാരണപരിപാടിയുടെ മുഴുവൻ പ്രയോജനവും അറിയാനിരിക്കുന്നതേയുള്ളൂ.
jw.org പരിചയപ്പെടുത്തുന്നു
വെനസ്വേലയിലുളള ഒരു സ്കൂളിലെ വിദ്യാർഥിനികളാണു ഹെയ്സലും മരിയാനയും. കഴിഞ്ഞ ആറു വർഷമായി അവർ സഹപാഠികളാണ്. ഹെയ്സൽ ഒരു യഹോവയുടെ സാക്ഷിയായതിനാൽ മരിയാന അവളെ എപ്പോഴും കളിയാക്കുമായിരുന്നു. ജീവിതം എങ്ങനെ ആസ്വദിക്കണമെന്നു ഹെയ്സലിന് അറിയില്ല എന്നായിരുന്നു മരിയാനയുടെ വാദം. ഇതുപോലെ കുറേ കളിയാക്കൽ കേട്ട ഒരു ദിവസം ഹെയ്സൽ ഇങ്ങനെ പറഞ്ഞു: “മരിയാന, ഞങ്ങളുടെ വെബ്സൈറ്റ് jw.org-ൽ, കൗമാരപ്രായക്കാർ’ എന്ന ഭാഗം ഒന്നു നോക്കാമോ?”
‘വീഡിയോകൾ’ എന്നതിനു കീഴിൽ ‘അന്ന് ഉച്ചകഴിഞ്ഞ് മരിയാന ഹെയ്സലിനെ ഫോണിൽ വിളിച്ച് പറഞ്ഞു: “ഹെയ്സൽ, എന്തുകൊണ്ടാണു നീ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി.”
കാര്യം മനസ്സിലാകാതെ ഹെയ്സൽ ഇങ്ങനെ ചോദിച്ചു: “എന്നെ പിന്നെയും കളിയാക്കുകയാണോ?”
മരിയാന പറഞ്ഞു: “ഇല്ല, ഞാൻ നിന്നെ ഇനി ഒരിക്കലും കളിയാക്കില്ല. എനിക്ക് ഇപ്പോൾ ഒരു കാര്യം മനസ്സിലായി. ഞാൻ ‘ജീവിതം ആസ്വദിക്കുകയാണ്’ എന്നു കരുതി ചെയ്തിരുന്ന പലതും ആണ് എന്റെ മിക്ക പ്രശ്നങ്ങളുടെയും കാരണം. എല്ലാത്തിനും നന്ദി!” മരിയാനയ്ക്ക് ഒരു ബൈബിൾപഠനം ക്രമീകരിച്ചു. അവൾ ഇപ്പോൾ എല്ലാ മീറ്റിങ്ങുകൾക്കും വരുന്നുണ്ട്.
പാസ്റ്ററിനോടു കുറെ ചോദ്യങ്ങൾ
സറുൽ ഹെയ്റ്റിയിലുള്ള ഒരു പള്ളിയിലെ സെക്രട്ടറി ആയിരുന്നു. സറുലിന്റെ എല്ലാ ചോദ്യങ്ങൾക്കും സാക്ഷികൾ ബൈബിളിൽനിന്ന് ഉത്തരം പറഞ്ഞത് അവളിൽ മതിപ്പുളവാക്കി. അങ്ങനെ സറുലും മകളും ബൈബിൾപഠനം തുടങ്ങി. പഠിക്കുന്ന കാര്യങ്ങൾ ഹൃദയത്തെ സ്പർശിച്ചതുകൊണ്ട് ആഴ്ചയിൽ രണ്ടു തവണ പഠനം വേണമെന്ന് അവർ ആവശ്യപ്പെട്ടു.
മൂന്നു മാസം കഴിഞ്ഞപ്പോൾ സറുൽ അവളുടെ പള്ളിയിലെ പാസ്റ്ററുടെ അടുത്തു ചെന്ന് അദ്ദേഹത്തോടു നാലു ചോദ്യങ്ങൾ ചോദിച്ചു: “ഏതു വർഷമാണ് യേശു രാജാവായത്? നല്ല ആളുകൾ മരിക്കുമ്പോൾ എങ്ങോട്ടു പോകുന്നു? ചീത്ത ആളുകൾ മരിക്കുമ്പോഴോ? യേശു മരിച്ചതു കുരിശിലോ അതോ ഒരു സ്തംഭത്തിലോ?” രണ്ടാമത്തെയും മൂന്നാമത്തെയും ചോദ്യങ്ങൾക്ക് ഉത്തരം നൽകാം എന്നു പാസ്റ്റർ പറഞ്ഞു. അദ്ദേഹം തുടർന്നു: “1,44,000 പേരാണു സ്വർഗത്തിൽ പോകുന്നതെന്ന് യഹോവയുടെ സാക്ഷികൾ പറയുന്നു. പക്ഷേ, ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്ന എല്ലാവരും സ്വർഗത്തിൽ പോകും. ദുഷ്ടന്മാരെയാകട്ടെ, നരകത്തിൽ എന്നും ദണ്ഡിപ്പിക്കും.” ബൈബിളിൽനിന്ന് ഈ കാര്യങ്ങൾ കാണിച്ചുതരാമോ എന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിന് ഒരെണ്ണംപോലും കാണിക്കാൻ കഴിഞ്ഞില്ല. സറുലിന് നിരാശ തോന്നി. അതിനാൽ സാക്ഷികളോടൊത്ത് ബൈബിൾപഠനം തുടരാൻ അവൾ തീരുമാനിക്കുകയും പള്ളിയിൽനിന്ന് രാജിവെക്കുകയും ചെയ്തു. 30-ലധികം വർഷം പള്ളിയിൽ പോയിട്ട് കിട്ടിയതിനേക്കാൾ കൂടുതൽ കാര്യങ്ങൾ സാക്ഷികളുടെ കൂടെ 3 മാസം ബൈബിൾ പഠിച്ചപ്പോൾ അറിയാൻ കഴിഞ്ഞെന്നു സറുൽ പറഞ്ഞു. സറുലും മകളും ഈയിടെ സ്നാനമേറ്റു. ഇപ്പോൾ രണ്ടാളും കൂടി അവരുടെ ഗ്രാമത്തിൽ 23 ബൈബിൾപഠനങ്ങൾ നടത്തുന്നു.