ലോകമെങ്ങും നടക്കുന്ന പ്രസംഗ-പഠിപ്പിക്കൽ പ്രവർത്തനം
ഒഷ്യാനിയ
-
ദേശങ്ങൾ 29
-
ജനസംഖ്യ 4,10,51,379
-
പ്രചാരകർ 98,574
-
ബൈബിൾപഠനങ്ങൾ 67,609
ഒൻപതു വർഷത്തെ ശ്രമത്തിനുള്ള ഫലം
ഓസ്ട്രേലിയയിലെ ഒരു കിന്റർഗാർട്ടനിൽ പഠിക്കുന്ന ഒലിവിയ അവളുടെ അധ്യാപികയെ സ്മാരകാചരണത്തിനു ക്ഷണിച്ചു. അന്നുതൊട്ട് ഒലിവിയ എല്ലാ സ്മാരകത്തിനും അധ്യാപികയെ വിളിക്കുമായിരുന്നു. എട്ടു വർഷത്തോളം ഇതു തുടർന്നു. അവസാനം അവളുടെ പ്രയത്നത്തിനു ഫലമുണ്ടായി. 2016-ൽ, ഈ സ്മാരകത്തിനു താനും വരുന്നുണ്ട് എന്ന് അധ്യാപിക ഫോൺ വിളിച്ച് ഒലിവിയയോടു പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിലെല്ലാം തന്നെ വിളിച്ച് ബഹുമാനിച്ചതിനു
നന്ദിയും പറഞ്ഞു. പറഞ്ഞപോലെതന്നെ അവർ ഭർത്താവിനെയും കൂട്ടി സ്മാരകത്തിനു വന്നു. അവിടെ വന്ന അവരുടെ ഭർത്താവിന് ആ രാജ്യഹാളിന്റെ നിർമാണത്തെക്കുറിച്ച് ഓർമ വന്നു. കാരണം ആ സമയത്ത് അദ്ദേഹത്തിന് അവിടുത്തെ നഗരസഭയിൽ ആയിരുന്നു ജോലി. ആ ഹാളിന്റെ പണികൾ നടന്നപ്പോഴത്തെ സംഘാടനരീതിയിലും മറ്റും അദ്ദേഹത്തിനുണ്ടായ മതിപ്പ് അവരെ അറിയിച്ചു. അധ്യാപികയും ഭർത്താവും രാജ്യഹാളിലെ മധുരമാർന്ന സഹവാസവും ആസ്വദിച്ച് ഏറ്റവും അവസാനമാണു പോയത്.അദ്ദേഹം മൂന്നു തവണ ആ പുസ്തകം വായിച്ചു
ജെസിന്റും ഭാര്യയും ടിമോർ ലെസ്തെയിൽ താമസിക്കുന്നവരാണ്. അദ്ദേഹത്തിന്റെ ചേട്ടന്റെ മകൻ യഹോവയുടെ സാക്ഷികളിൽ ഒരാളായതും കുടുംബപ്രാർഥനകളിൽ പങ്കെടുക്കാത്തതും ഉറച്ച കത്തോലിക്കരായിരുന്ന ജെസിന്റിനെയും ഭാര്യയെയും വല്ലാതെ കുഴപ്പിച്ചു. യഹോവയുടെ സാക്ഷികളുടെ പഠിപ്പിക്കലിൽ തെറ്റുണ്ടെന്നു തന്റെ ബന്ധുവിനു തെളിയിച്ചുകൊടുക്കാൻ ജെസിന്റ് തീരുമാനിച്ചു. അതിനായി ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകം വായിക്കാൻ അദ്ദേഹം തീരുമാനിച്ചു. എന്നാൽ വായന കഴിഞ്ഞപ്പോൾ ജെസിന്റ് ഭാര്യയോടു പറഞ്ഞു: “ഞാൻ ഈ പുസ്തകം വായിച്ചു. ഇതു നല്ല പുസ്തകമാണ്.”
ഭാര്യയുടെ മറുപടി ഇതായിരുന്നു: “നിങ്ങൾ അതു ശരിക്കു വായിച്ച് കാണില്ല. ധൃതികൂട്ടാതെ ഒന്നുകൂടി പതുക്കെ വായിച്ച് നോക്ക്”.
ജെസിന്റ് അങ്ങനെതന്നെ ചെയ്തു. പുസ്തകം രണ്ടാമതും വായിച്ചു. അതിനുശേഷം ഭാര്യയോട് അദ്ദേഹം പറഞ്ഞു: ‘ഇതിലുള്ളതെല്ലാം ബൈബിളിൽനിന്നാണ്. മരിച്ചുപോയവരെ ആരാധിക്കുന്നതു തെറ്റാണെന്നു തെളിയിക്കുന്നതുപോലും ബൈബിളിൽനിന്നാണ്.’
ഭാര്യ ഇങ്ങനെ പറഞ്ഞു: “മൂന്നാമത് ഒരു പ്രാവശ്യംകൂടി വായിച്ച് നോക്ക്. പക്ഷേ ഇത്തവണ ഓരോ ഖണ്ഡികയും വരച്ച് അടയാളപ്പെടുത്തി പഠിക്ക്. അതിൽ ഉറപ്പായും തെറ്റു കാണും.”
മൂന്നാമതും ജെസിന്റ് വളരെ ശ്രദ്ധയോടെ ഓരോ ഖണ്ഡികയും അടയാളപ്പെടുത്തി പഠിച്ചുനോക്കി. മൂന്നാമത്തെ വായനയ്ക്കു ശേഷം അദ്ദേഹം പറഞ്ഞു: “ഇതിൽ പറഞ്ഞിരിക്കുന്നതെല്ലാം ശരിയാണ്! അവനു
തെറ്റു പറ്റിയിട്ടില്ല.” ജെസിന്റാകട്ടെ ഇപ്പോൾ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കുന്നു.മകളുടെ വാക്ക് ബൈബിൾ പഠിക്കാൻ പ്രേരിപ്പിക്കുന്നു
ഗ്വാമിലെ ഒരു മുൻനിരസേവിക പോൺവൈയൻ ഭാഷ സംസാരിക്കുന്ന ഒരു സ്ത്രീയെ കാണുകയും ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ കാണിക്കുകയും ചെയ്തു. വീണ്ടും മടങ്ങിച്ചെല്ലാമെന്നു പറഞ്ഞാണ് അവർ പിരിഞ്ഞത്. എന്നാൽ പലപ്രാവശ്യം മടങ്ങിച്ചെന്നെങ്കിലും ആ സ്ത്രീയെ വീട്ടിൽ കാണാൻ കഴിഞ്ഞില്ല. എന്നാൽ ഒരു പ്രാവശ്യം ആ സ്ത്രീയുടെ മകളെ വീട്ടിൽ കണ്ടു. കിട്ടിയ അവസരം പാഴാക്കാതെ സഹോദരി യഹോവയുടെ കൂട്ടുകാരാകാം എന്ന പരമ്പരയിലെ ഒരു വീഡിയോ ആ കൊച്ചുമോളെ കാണിച്ചുകൊടുത്തു. ആ കുട്ടി അതു ശരിക്കും ആസ്വദിച്ചു. വീണ്ടും അടുത്ത തവണ മടങ്ങിച്ചെന്നപ്പോൾ കുട്ടിയുടെ അമ്മയെ കാണാൻ ഇടയാകുകയും ബൈബിൾവിഷയത്തോട് അവർ താത്പര്യം കാണിക്കുകയും ചെയ്തു. തുടർന്ന് ആ സ്ത്രീയുടെ മകൾ, വീഡിയോ കാണിച്ചുതന്ന ചേച്ചിയുടെ പള്ളിയിൽ നമുക്കും പോകണമെന്ന് അമ്മയോടു പറഞ്ഞു. അത് ആ അമ്മയെ ചിന്തിപ്പിച്ചു. ഒരു ബൈബിൾപഠനം എങ്ങനെയാണു നടക്കുന്നതെന്ന് അവർക്കു കാണിച്ചുകൊടുത്തു. അതു തുടർന്നു പോകാനുള്ള ക്രമീകരണവും ചെയ്തു.
“ഇടയനില്ലാത്ത ആടുകളെപ്പോലെ”
പാപ്പുവ ന്യൂഗിനിയിലെ ആർക്കും നിയമിച്ചുകൊടുത്തിട്ടില്ലാത്ത ഒരു സ്ഥലമാണ് ഇനെക്കോർ. സർക്കിട്ട് മേൽവിചാരകനായ ടെറൻസും ഭാര്യ സ്റ്റെല്ലയും ആ പ്രദേശത്ത് പ്രസംഗിക്കാൻ പോയി. ടെറൻസ് പറയുന്നു: “ആദ്യത്തെ ദിവസം അതിരാവിലെ ഞങ്ങൾ നല്ല ഉറക്കത്തിൽ ആയിരുന്നപ്പോൾ വാതിലിൽ ആരോ മുട്ടുന്ന ഒച്ച കേട്ടു. വാതിൽ തുറന്നപ്പോൾ അനേകം ആളുകൾ കാത്തുനിൽക്കുന്നതാണു കണ്ടത്. അവരോട് ആറുമണിമുതൽ ഉച്ചവരെ സംസാരിച്ചു. കുളികഴിഞ്ഞ് വീണ്ടും വന്നപ്പോൾ പിന്നെയും വേറെ ആളുകൾ ഞങ്ങളെ കാത്തുനിൽക്കുന്നു. രണ്ടുമണിമുതൽ അർധരാത്രിവരെ അവരോടും സാക്ഷീകരിച്ചു.” അടുത്ത ദിവസം മറ്റൊരു പ്രദേശത്തേക്കു പോകാനായി മത്താ. 9:36.
നന്നാ രാവിലെതന്നെ ആ ദമ്പതികൾ അവിടെനിന്നും പുറപ്പെട്ടു. എന്നാൽ അന്നു രാവിലെയും അവരുടെ താമസസ്ഥലത്ത് ആളുകൾ എത്തിയിരുന്നു. പക്ഷേ വന്നവർക്ക് അവരെ കാണാൻ പറ്റിയില്ല. പിന്നീടു സംഭവിച്ചതിനെക്കുറിച്ച് ടെറൻസ് പറയുന്നു: ‘ഞങ്ങൾ അവിടെനിന്ന് പോയെന്ന് അറിഞ്ഞതും ആളുകൾ ഞങ്ങളെ തേടി പുറകെ വരുകയും ഞങ്ങളെ കണ്ടുപിടിക്കുകയും ചെയ്തു. വീണ്ടും അവരോട് ഉച്ചവരെ ഞങ്ങൾ സംസാരിച്ചു. അവിടെനിന്ന് താമസസ്ഥലത്തേക്കു തിരിച്ചെത്തിയപ്പോൾ ആളുകൾ അവിടെയും കാത്തുനിൽക്കുന്നുണ്ടായിരുന്നു. എല്ലാ ദിവസവും ഇതുപോലെയൊക്കെത്തന്നെ ആയിരുന്നു അവസ്ഥ. അവിടത്തെ ആളുകൾ “ഇടയനില്ലാത്ത ആടുകളെപ്പോലെ” ആയിരുന്നു.’—ഫിസിയോതെറാപ്പിസ്റ്റിനുള്ള സമ്മാനം
ന്യൂ കാലിഡോണിയായിലെ ഒരു മുൻനിരസേവികയാണ് ആനീസ്. കൈയ്ക്ക് വേദനയുള്ളതിനാൽ അവൾക്ക് ഒരു ഫിസിയോതെറാപ്പിസ്റ്റിനെ കാണാൻ പോകേണ്ടിവന്നു. കഷ്ടപ്പാടിലും ദുരിതത്തിലും ആയിരിക്കുന്ന പലരെയും തനിക്കറിയാമെന്നും ദൈവം ഒരു ക്രൂരനാണല്ലോ എന്നും ആനീസിനെ പരിചരിച്ച ആ സ്ത്രീ പറഞ്ഞു. യഹോവയെക്കുറിച്ച് പറയാൻ ഒരവസരം കിട്ടിയതിൽ ഉടൻതന്നെ ആനീസ് ദൈവത്തോടു മനസ്സിൽ നന്ദി പറഞ്ഞു. തുടർന്ന് ദുരിതങ്ങൾ അവസാനിക്കുമോ? എന്ന ലഘുലേഖ കാണിക്കുകയും വെളിപാട് 21:3, 4 വായിച്ചുകേൾപ്പിക്കുകയും ചെയ്തു.
ആ ഫിസിയോതെറാപ്പിസ്റ്റ് ഇങ്ങനെ പറഞ്ഞു: “ഈ വാക്യം എന്റെ ബൈബിളിൽ ഉണ്ടോ എന്നു സംശയമാണ്. അതിൽ സുവിശേഷങ്ങൾ മാത്രമേ ഉള്ളൂ.” ആനീസ് ഒരു യഹോവയുടെ സാക്ഷിയാണെന്നു മനസ്സിലാക്കിയപ്പോൾ, സാക്ഷികളെ തന്റെ സ്വദേശമായ ചിലിയിൽവെച്ച് കണ്ടിട്ടുണ്ടെന്ന് അവർ പറഞ്ഞു.
ആ രാജ്യത്തെക്കുറിച്ച് കേട്ടപ്പോൾ താൻ അടുത്തയിടെ JW പ്രക്ഷേപണത്തിൽ ചിലിയുടെ ബ്രാഞ്ച് റിപ്പോർട്ട് കണ്ടകാര്യം ആനീസ് ഓർത്തു. അടുത്ത പ്രാവശ്യം ആനീസ് പോയപ്പോൾ ആ വീഡിയോ കാണിക്കാനായി ടാബ്ലറ്റും കൊണ്ടുപോയി, വീഡിയോ കാണിക്കുകയും ചെയ്തു. ചിലിയിലെ ബഥേലും സമ്മേളനഹാളും കണ്ടപ്പോൾ ആ സ്ത്രീക്കു നമ്മളോടുള്ള മതിപ്പു വർധിച്ചു. അതിനു ശേഷം ആനീസ് ഇങ്ങനെ പറഞ്ഞു: “ഇനി രണ്ടാമത്തെ കാര്യം ഇതാ, ഇതു സമ്പൂർണബൈബിളാണ്. ഇനി, കഴിഞ്ഞ ആഴ്ച വായിച്ചുകേൾപ്പിച്ച വെളിപാട് നിങ്ങൾക്കു സ്വന്തമായി വായിക്കാം!” സന്തോഷത്തോടെ മതിമറന്ന് കസേരയിൽനിന്ന് ചാടിയെണീറ്റ ആ സ്ത്രീ ആനീസിനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു: “ഈ രണ്ടു സമ്മാനങ്ങൾക്കും ഒത്തിരി നന്ദി!” 21:3, 4
അടുത്ത സന്ദർശനത്തിൽ ആനീസ് അവർക്കു ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകം കൊടുക്കുകയും ആളുകൾ ദുരിതം അനുഭവിക്കുന്നതിന്റെ കാരണം വിശദീകരിക്കുകയും ചെയ്തു. അവധിക്കായി താൻ ഉടൻതന്നെ ന്യൂ കാലിഡോണിയായിൽനിന്ന് ചിലിയിലേക്കു പോകുമെന്നും, കൊടുത്ത പുസ്തകം അപ്പോൾ മുഴുവൻ വായിച്ചുകൊള്ളാമെന്നും ആ ഫിസിയോതെറാപ്പിസ്റ്റ് പറഞ്ഞു.