കഴിഞ്ഞ വർഷത്തെ സവിശേഷതകൾ
1 കൊരി. 15:58) ‘യഹോവയിൽ ആശ്രയിക്കാനും നല്ലതു ചെയ്യാനും വിശ്വസ്തതയോടെ പ്രവർത്തിക്കാനും’ യഹോവയുടെ സാക്ഷികൾ കഠിനശ്രമം ചെയ്യുന്നത് എങ്ങനെയെന്നു പിൻവരുന്ന ലോകവ്യാപകറിപ്പോർട്ടുകൾ കാണിക്കുന്നു.—സങ്കീ. 37:3.
ഒന്നിനു പുറകേ ഒന്നായി വരുന്ന പ്രശ്നങ്ങളിൽ കുടുങ്ങി സാത്താന്‍റെ ഈ ലോകം വലയുമ്പോൾ, യഹോവയുടെ സത്യാരാധകർ ‘കർത്താവിന്റെ വേലയിൽ എപ്പോഴും തിരക്കുള്ളവരാണ്.’ (ലോകാസ്ഥാനവും ബ്രാഞ്ചോഫീസും പുതിയ ഇടങ്ങളിലേക്ക്. . .
ന്യൂയോർക്കിലെ വാൾക്കിലിൽ സൗകര്യങ്ങൾ വർധിപ്പിക്കുന്ന ജോലികൾ 2016 ഫെബ്രുവരി 1-നു പൂർത്തിയായി. അതുകൊണ്ട് ഐക്യനാടുകളുടെ ബ്രാഞ്ച് കമ്മിറ്റിയും സർവീസ് ഡിപ്പാർട്ടുമെന്റും മറ്റു ഡിപ്പാർട്ടുമെന്റുകളും ഈ പുതിയ കെട്ടിടസമുച്ചയത്തിലേക്കു മാറ്റാൻപോകുകയാണ്. വാർവിക്കിൽ മാറ്റി സ്ഥാപിക്കുന്ന പുതിയ ലോകാസ്ഥാനത്തിന്റെ നിർമാണജോലികളും പൂർത്തീകരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ബ്രൂക്‌ലിൻ
ബഥേൽകുടുംബം ന്യൂയോർക്ക് നഗരത്തിൽനിന്നും ഈ നാട്ടിൻപുറത്തേക്കു മാറുന്നതിന്റെ ഭാരിച്ച ജോലികൾ ചെയ്യുന്ന തിരക്കിലാണ്.2017 ഏപ്രിൽ 3 തിങ്കളാഴ്‌ച വാർവിക്കിലെ ലോകാസ്ഥാനം സന്ദർശകർക്കു തുറന്നുകൊടുക്കും. ഗൈഡിന്റെ സഹായം കൂടാതെ തനിയെ ആസ്വദിക്കാവുന്ന മൂന്നു പ്രദർശനങ്ങളും ഗൈഡിന്റെ സഹായത്തോടെയുള്ള ഒരു ടൂറും അവർക്കായി ഒരുക്കിയിട്ടുണ്ട്.
-
“ബൈബിളും ദിവ്യനാമവും”—ഗൈഡിന്റെ സഹായം കൂടാതെയുള്ള ഈ പ്രദർശനത്തിൽ, ഇപ്പോൾ പ്രചാരത്തിലില്ലാത്ത ചില ബൈബിളുകളുടെ ഒരു ശേഖരംതന്നെയുണ്ട്. ദൈവത്തിന്റെ പേര് തിരുവെഴുത്തുകളുടെ ഭാഗമാണെന്ന വസ്‌തുത ഈ പ്രദർശനം എടുത്തുകാട്ടുന്നു.
-
“യഹോവയുടെ നാമത്തിനായി ഒരു ജനം”—യഹോവയുടെ സാക്ഷികളുടെ ആത്മീയപൈതൃകത്തിന്റെ ദൃശ്യചരിത്രമാണ് ഇത്. തന്‍റെ ഇഷ്ടം ചെയ്യാനായി യഹോവ സ്വന്തം ജനത്തെ പടിപടിയായി നയിച്ചതും പഠിപ്പിച്ചതും സംഘടിപ്പിച്ചതും എങ്ങനെയാണെന്നു മനസ്സിലാക്കാൻ ഈ പ്രദർശനം സഹായിക്കുന്നു.
-
“ലോകാസ്ഥാനം—വിശ്വാസം പ്രവൃത്തിയിൽ”—യഹോവയുടെ ജനത്തിന് ഒരുമിച്ച് കൂടാനും ശിഷ്യരെ ഉളവാക്കാനും ആത്മീയഭക്ഷണം ആസ്വദിക്കാനും പരസ്‌പരം സ്‌നേഹം കാണിക്കാനും ഭരണസംഘത്തിന്റെ കമ്മിറ്റികൾ സഹായിക്കുന്നത് എങ്ങനെയാണെന്ന് ഈ പ്രദർശനം വിശദീകരിക്കുന്നു.
ഗൈഡിന്റെ സഹായം കൂടാതെയുള്ള ടൂറുകൾ തിങ്കൾമുതൽ വെള്ളിവരെ രാവിലെ 8 മണിമുതൽ വൈകുന്നേരം 4 മണിവരെ ഉണ്ടായിരിക്കും. ബഥേലിലെ ചില ഓഫീസുകളും സ്ഥലങ്ങളും കാണിക്കുന്ന 20 മിനിട്ടു ദൈർഘ്യംവരുന്ന ഒരു ടൂറും സന്ദർശകർക്ക് ആസ്വദിക്കാം. ഗൈഡിന്റെ സഹായത്തോടെയുള്ള ഈ ചെറിയ ടൂർ തിങ്കൾമുതൽ വെള്ളിവരെ രാവിലെ 8 മണിമുതൽ 11 മണിവരെയും ഉച്ചകഴിഞ്ഞ് 1 മണിമുതൽ 4 മണിവരെയും ലഭ്യമാണ്.
നിങ്ങൾ സന്ദർശനം ആസൂത്രണം ചെയ്യുന്നതിനു മുമ്പ്, ദയവായി jw.org-ൽ ഞങ്ങളെക്കുറിച്ച് എന്നതിനു കീഴിൽ ഓഫീസുകൾ/സന്ദർശനം>ഐക്യനാടുകൾ എന്നതു നോക്കുക.
ഈ വിഭാഗത്തിൽ
ലോകമെങ്ങുമുള്ള പ്രസംഗപ്രവർത്തനത്തിനു പ്രഥമസ്ഥാനം
ബഥേലിൽനിന്ന് വയലിലേക്കു മാറ്റി നിയമിക്കപ്പെട്ടവർ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടിരിക്കുന്നത് എങ്ങനെ?
“നിങ്ങളാണ് ഏറ്റവും നല്ല അയൽക്കാർ”
2016 മെയ് 7, 8 തീയതികളിലെ വാരാന്ത്യദിനങ്ങളിൽ നടത്തിയ ചരിത്രപ്രധാനമായ ബൈബിൾപ്രദർശനത്തിലൂടെ, ബ്രൂക്‌ലിൻ ബഥേലിന് അടുത്തുള്ള അയൽക്കാർക്കു നല്ലൊരു സാക്ഷ്യം നൽകാൻ കഴിഞ്ഞു.
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും എന്ന പുതിയ മീറ്റിങ്ങ്
2016 ജനുവരിമുതൽ ലോകവ്യാപകമായി മധ്യവാരയോഗത്തിന്‍റെ ഘടനയിലും പരിപാടികളിലും മാറ്റം വരുത്തിയിരിക്കുന്നു.
JW പ്രക്ഷേപണം ‘ഞങ്ങൾക്ക് ഉണർവും ഉന്മേഷവും പകരുന്നു!’
2014-ലാണ് JW പ്രക്ഷേപണം ആരംഭിച്ചത്. ഇപ്പോൾ 90-ലേറെ ഭാഷകളിൽ ഇതു ലഭ്യമാണ്. ഇതു കാണുന്ന ആളുകളുടെ പ്രതികരണം എന്താണ് ?
ബ്രാഞ്ചുകളുടെ സമർപ്പണം
അർമേനിയയിലെയും കിർഗിസ്ഥാനിലെയും പുതിയ ബ്രാഞ്ച് സൗകര്യങ്ങളുടെ സമർപ്പണം അവിടത്തെ സാക്ഷികൾക്ക് ആവേശം ജനിപ്പിക്കുന്ന അവസരങ്ങളായിരുന്നു.
നിയമപരമായ റിപ്പോർട്ടുകൾ 2016
2016-ൽ സാക്ഷികൾ നേരിട്ട നിയമപരമായ പ്രശ്‌നങ്ങൾ ഏതെല്ലാമാണ് ?
റിപ്പോർട്ടുകൾ—ചില വാർത്താവിശേഷങ്ങൾ
ജർമനി, ബെലീസ്, ബുറുണ്ടി, നേപ്പാൾ, ഇറ്റലി, അർജന്‍റീന, യുഗാണ്ട, കോംഗോ (കിൻഷാസ), പാപ്പുവ ന്യൂഗിനി എന്നീ ദേശങ്ങളിൽ നിന്നുള്ള യഹോവയുടെ സാക്ഷികളുടെ വാർത്താവിശേഷങ്ങൾ.