വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൊളംബിയ

കഴിഞ്ഞ വർഷത്തെ സവി​ശേ​ഷ​തകൾ

ലോകമെങ്ങുമുള്ള പ്രസംഗപ്രവർത്തനത്തിനു പ്രഥമസ്ഥാനം

ലോകമെങ്ങുമുള്ള പ്രസംഗപ്രവർത്തനത്തിനു പ്രഥമസ്ഥാനം

സംഭാ​വ​നകൾ ഏറ്റവും മെച്ചമാ​യി ഉപയോ​ഗി​ക്കു​ന്ന​തി​നു​വേണ്ടി എടുത്ത സംഘട​നാ​പ​ര​മായ അനേകം മാറ്റങ്ങ​ളെ​ക്കു​റിച്ച് ലോക​മെ​ങ്ങു​മുള്ള ബഥേൽകു​ടും​ബ​ങ്ങളെ ഭരണസം​ഘം 2015 സെപ്‌റ്റം​ബർ 23 ബുധനാഴ്‌ച അറിയി​ച്ചു. അതിനു ശേഷം 2015 ഒക്‌ടോ​ബർ 3 ശനിയാഴ്‌ച മറ്റൊരു അറിയി​പ്പിൽ ഭരണസം​ഘം ഇങ്ങനെ വിശദീ​ക​രി​ച്ചു: ‘ഫിലി​പ്പി​യർ 1:10-ൽ, “കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഏതെന്ന് ഉറപ്പു​വ​രു​ത്താൻ” നമ്മളോട്‌ ആവശ്യ​പ്പെ​ട്ടി​ട്ടുണ്ട്. ജ്ഞാനപൂർവ​ക​മായ ഈ ഉപദേ​ശ​ത്തി​നു ചേർച്ച​യിൽ ദൈവ​ജ​ന​ത്തി​ന്‍റെ ആത്മീയ​ക്ഷേ​മ​ത്തി​നും ലോക​മെ​ങ്ങു​മുള്ള പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്‍റെ പുരോ​ഗ​തി​ക്കും മുൻഗണന കൊടു​ക്കാൻ ഞങ്ങൾ (ഭരണസം​ഘം) ആഗ്രഹി​ക്കു​ന്നു.’

ഭരണസം​ഘാം​ഗ​മായ സ്റ്റീഫൻ ലെറ്റ്‌ സഹോ​ദരൻ JW പ്രക്ഷേ​പ​ണ​ത്തി​ലൂ​ടെ ഇതി​നെ​ക്കു​റിച്ച് ഇങ്ങനെ പറഞ്ഞു: “വയലിലെ രാജ്യ​താത്‌പ​ര്യ​ങ്ങ​ളു​ടെ ഉന്നമന​ത്തിൽ ഭരണസം​ഘം പ്രത്യേ​ക​ശ്രദ്ധ നൽകുന്നു. ബ്രാഞ്ചു​കാ​ര്യാ​ദി​കൾ വെട്ടി​ച്ചു​രു​ക്കി കൂടുതൽ തുക വയലി​ലേക്കു തിരി​ച്ചു​വി​ടു​ന്ന​തി​നുള്ള മാർഗങ്ങൾ ഞങ്ങൾ വിശക​ലനം ചെയ്‌തു. ഉദാഹ​ര​ണ​ത്തിന്‌, ബഥേലി​ലെ കാലങ്ങ​ളാ​യി നിലനി​ന്നു​പോന്ന ചില പതിവു​ക​ളും ചില സേവന​ങ്ങ​ളും ഞങ്ങൾ വെട്ടി​ച്ചു​രു​ക്കു​ക​യാണ്‌. തത്‌ഫ​ല​മാ​യി, ബഥേലിൽ ആവശ്യ​മുള്ള ആളുക​ളു​ടെ എണ്ണവും ചുരു​ങ്ങും.”

അതു​കൊണ്ട് 2015 സെപ്‌റ്റം​ബർമു​തൽ ഏതാണ്ട് 5,500 അംഗങ്ങ​ളാ​ണു ബഥേലിൽനിന്ന് വയൽപ്ര​വർത്ത​ന​ങ്ങൾക്കാ​യി പോയത്‌. ഇതിലൂ​ടെ വലിയ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വേണ്ടി​വ​ന്നെ​ങ്കി​ലും യഹോ​വ​യു​ടെ അനു​ഗ്രഹം ഈ തീരു​മാ​ന​ത്തിൽ വളരെ വ്യക്തമാ​യി​രു​ന്നു. മാത്രമല്ല, പ്രസംഗ-പഠിപ്പി​ക്കൽ വേലയിൽ ഇതുണ്ടാ​ക്കിയ ചലനം ചെറു​തൊ​ന്നു​മല്ല!

ശ്രീല​ങ്ക​യി​ലു​ള്ള ഒരു ദമ്പതി​കളെ ബഥേലിൽനിന്ന് വയലി​ലേക്കു നിയമി​ച്ചു. എന്നാൽ യഹോ​വ​യി​ലും സംഘട​ന​യി​ലും ഉള്ള വിശ്വാ​സം പ്രകടി​പ്പി​ക്കു​ന്ന​തി​നുള്ള അവസര​മാ​യാണ്‌ അവർ ഈ മാറ്റത്തെ കണ്ടത്‌. അവർ ഇങ്ങനെ എഴുതി: “മുമ്പോ​ട്ടുള്ള ജീവിതം എങ്ങനെ​യാ​കു​മെന്നു ഞങ്ങൾക്ക് ഒരു പിടി​യു​മി​ല്ലാ​യി​രു​ന്നു. എന്നാൽ യഹോവ കൈവി​ടി​ല്ലെന്ന പൂർണ​ബോ​ധ്യം ഞങ്ങൾക്കു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട് ഞങ്ങൾ ഇങ്ങനെ പ്രാർഥി​ച്ചു, ‘യഹോവേ, സാഹച​ര്യം എന്താ​ണെ​ങ്കി​ലും ഞങ്ങൾ രണ്ടു പേരും മുൻനി​ര​സേ​വ​ക​രാ​യി​രി​ക്കാൻ അങ്ങ് സഹായി​ക്കണേ. അതിനു​വേണ്ട ഏതു മാറ്റങ്ങൾ വരുത്താ​നും ഞങ്ങളെ സഹായി​ക്കണേ.’ ആദ്യത്തെ മാസം സാമ്പത്തി​ക​മാ​യി ഞങ്ങൾക്കു തീരെ കുറച്ചേ ഉണ്ടായി​രു​ന്നു​ള്ളൂ. എന്നിരു​ന്നാ​ലും യഹോ​വ​യു​ടെ സ്‌നേ​ഹ​വും കരുത​ലും ഞങ്ങൾക്ക് അനുഭ​വി​ച്ച​റി​യാ​നാ​യി. കാര്യങ്ങൾ നടത്തി​ക്കൊ​ണ്ടു​പോ​കാൻ ഒരു സ്ഥിരവ​രു​മാ​നം ഇന്നു ഞങ്ങൾക്കുണ്ട്. വീട്ടു​കാ​ര്യ​ങ്ങ​ളും ജോലി​യും മുൻനി​ര​സേ​വ​ന​വും ഒക്കെയാ​യി വളരെ തിരക്കു​പി​ടിച്ച ഒരു ദിനച​ര്യ​യാ​ണു ഞങ്ങൾക്കു​ള്ളത്‌. സമയം നന്നായി ഉപയോ​ഗ​പ്പെ​ടു​ത്താൻ ഞങ്ങൾക്കു കിട്ടിയ ബഥേൽപ​രി​ശീ​ലനം സഹായി​ക്കു​ന്നു. ബൈബിൾസ​ത്യം അറിയാൻ ആളുകളെ സഹായി​ക്കു​ന്ന​തി​നേ​ക്കാൾ സംതൃപ്‌തി തരുന്ന മറ്റൊ​ന്നു​മില്ല. മുൻനി​ര​സേ​വ​ക​രെന്ന നിലയിൽ ഇതു ചെയ്യാൻ കഴിയു​ന്ന​തിൽ ഞങ്ങൾ അങ്ങേയറ്റം സന്തുഷ്ട​രാണ്‌.”

കൊളം​ബി​യ​യി​ലെ ബഥേലിൽനിന്ന് വയലി​ലേക്കു നിയമനം ലഭിച്ച ചില സഹോ​ദ​രങ്ങൾ ഒരു പുതിയ ഭാഷ പഠിച്ചി​രി​ക്കു​ന്നു. ദൂരെ​യുള്ള ഒറ്റപ്പെട്ട സ്ഥലങ്ങളിൽ താമസി​ക്കുന്ന ആളുക​ളോ​ടു ദൈവ​രാ​ജ്യ​സ​ന്ദേശം അറിയി​ക്കാ​നാ​യി അവർ അങ്ങോട്ടു മാറി​ത്താ​മ​സി​ക്കു​ക​പോ​ലും ചെയ്‌തി​രി​ക്കു​ന്നു. ഈ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ അവർ സഹവസി​ക്കുന്ന പുതിയ സഭകൾക്കും ഒരു അനു​ഗ്ര​ഹ​മാണ്‌. ഒരു സർക്കിട്ട് മേൽവി​ചാ​രകൻ അദ്ദേഹ​ത്തി​ന്‍റെ സർക്കി​ട്ടി​ലെ ഒരു സഭയി​ലേക്കു നിയമി​ക്ക​പ്പെട്ട ഒരു ദമ്പതി​ക​ളെ​പ്പറ്റി ഇങ്ങനെ എഴുതി: “സഭയിലെ സഹോ​ദ​രങ്ങൾ ശരിക്കും അവരുടെ സഹായം വിലമ​തി​ക്കു​ന്നു. വയൽശു​ശ്രൂ​ഷ​യി​ലുള്ള സഭയുടെ പങ്കുപറ്റൽ മെച്ച​പ്പെട്ടു. അവിടത്തെ സഹോ​ദ​ര​ന്മാർക്കു സഭയിലെ വ്യത്യസ്‌ത​മായ ഉത്തരവാ​ദി​ത്വ​ങ്ങൾ കൈകാ​ര്യം ചെയ്യാ​നുള്ള പരിശീ​ലനം കിട്ടു​ക​യും ചെയ്‌തു.” കൂടാതെ, ബഥേലം​ഗ​ങ്ങ​ളാ​യി​രുന്ന പലരും ഇപ്പോൾ ആഴ്‌ച​യിൽ ഒന്നോ രണ്ടോ ദിവസം ബഥേലിൽ പോയി സേവി​ക്കു​ന്ന​തി​നു വേണ്ട ക്രമീ​ക​ര​ണ​ങ്ങ​ളും ചെയ്‌തി​രി​ക്കു​ന്നു.

ജപ്പാനി​ലെ ബഥേലിൽ 31 വർഷം സേവിച്ച ഒരു സഹോ​ദ​രനെ രണ്ടു മൂപ്പന്മാർ മാത്ര​മുള്ള ഒരു സഭയിൽ നിയമി​ച്ചു. എന്നാൽ രാജ്യ​ഹാൾ പുതു​ക്കി​പ്പ​ണി​യാൻ സഭ തീരു​മാ​നി​ച്ച​തു​കൊണ്ട് അദ്ദേഹം രണ്ടാഴ്‌ച​ത്തേക്കു തന്‍റെ ലൗകി​ക​ജോ​ലി​ക്കു പോകു​ന്നി​ല്ലെ​ന്നു​വെച്ചു. പക്ഷേ രാജ്യ​ഹാ​ളി​ന്‍റെ പണികൾ ആരംഭി​ക്കു​ന്ന​തി​നു തൊട്ടു​മു​മ്പാ​യി അതു സ്ഥിതി ചെയ്‌തി​രുന്ന കുമാ​മോ​ട്ടോ പ്രദേ​ശത്ത്‌ റിക്‌ടർ സ്‌കെ​യി​ലിൽ 7.0 രേഖ​പ്പെ​ടു​ത്തിയ ഭൂകമ്പ​മു​ണ്ടാ​യി. ജോലി​ക്കു പോ​കേ​ണ്ടെന്നു നേരത്തേ തീരു​മാ​നി​ച്ചി​രു​ന്ന​തു​കൊണ്ട് ഭൂകമ്പ​ത്തെ​ത്തു​ടർന്ന് നടത്തിയ ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങൾക്കും ഇടയ​വേ​ലയ്‌ക്കും നേതൃ​ത്വം കൊടു​ക്കാൻ അദ്ദേഹ​ത്തി​നു കഴിഞ്ഞു. അദ്ദേഹം പറയുന്നു: “ആവശ്യം ഏറ്റവും അധിക​മു​ള്ളി​ട​ത്താണ്‌ യഹോവ എന്നെ ആക്കി​വെ​ച്ച​തെന്ന് എനിക്ക് ഇപ്പോൾ ഉറപ്പോ​ടെ പറയാൻ കഴിയും.”

ഓസ്‌ട്രേ​ലേ​ഷ്യ ബ്രാഞ്ചിൽ സേവി​ച്ചി​രു​ന്ന​വ​രാ​യി​രു​ന്നു ഫിലും ഷൂഗറും. അവർ ഇങ്ങനെ പറയുന്നു: “വയലി​ലേക്കു നിയമനം കിട്ടി​യ​പ്പോൾ ലളിത​മാ​യി ജീവി​ക്കാൻ ഞങ്ങൾ ഉറച്ചി​രു​ന്നു. നല്ല തീരു​മാ​ന​മെ​ടു​ക്കാ​നുള്ള മാർഗ​നിർദേ​ശ​ത്തി​നും എടുത്ത തീരു​മാ​നത്തെ അനു​ഗ്ര​ഹി​ക്കാ​നും വേണ്ടി ഞങ്ങൾ യഹോ​വ​യോ​ടു പ്രാർഥി​ച്ചു. അന്യ​ദേ​ശത്തെ സഭയിൽ ശുശ്രൂ​ഷയ്‌ക്കാ​യി സ്വയം വിട്ടു​കൊ​ടു​ക്കാ​നാ​ണു ഞങ്ങൾ ആഗ്രഹി​ച്ചത്‌. യഹോവ ഞങ്ങളുടെ തീരു​മാ​ന​ങ്ങളെ തീർച്ച​യാ​യും അനു​ഗ്ര​ഹി​ച്ചു. മുഴു ഹൃദയ​ത്തോ​ടെ സേവി​ക്കാൻ കഴി​യേ​ണ്ട​തിന്‌ യഹോവ ഞങ്ങളുടെ പാത നിരപ്പാ​ക്കി​ത്തന്നു.” ഫിലി​പ്പീൻസി​ലെ ഡാവാ​യി​ലുള്ള സോമാൽ ദ്വീപി​ലെ ഒരു ഇംഗ്ലീഷ്‌ ഭാഷാ​കൂ​ട്ട​ത്തോ​ടൊ​പ്പം അവർ ഇപ്പോൾ സേവി​ക്കു​ന്നു. ഈ കൂട്ടത്തിൽ 34 പ്രചാ​ര​ക​രും 9 സാധാരണ മുൻനി​ര​സേ​വ​ക​രും ഉണ്ട്. ഫിലി​നും ഷൂഗറി​നും 120-ഓളം താത്‌പ​ര്യ​ക്കാ​രു​ടെ അഡ്രസ്സു​മുണ്ട്. “ആസ്വാ​ദ്യ​ക​ര​മായ ജോലി​കൾ ഇനിയും ഏറെ ചെയ്യാ​നുണ്ട്. യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ച്ച​തിൽ ഞങ്ങൾ സന്തോ​ഷ​മു​ള്ള​വ​രാണ്‌. അത്‌ യഹോ​വ​യോ​ടുള്ള ഞങ്ങളുടെ സ്‌നേ​ഹ​വും യഹോ​വ​യി​ലുള്ള ഞങ്ങളുടെ വിശ്വാ​സ​വും വർധി​പ്പി​ച്ചി​രി​ക്കു​ന്നു.”

പ്രത്യേക മുൻനി​ര​സേ​വി​ക​യാ​യി വയലി​ലേക്കു നിയമനം ലഭിച്ച, റഷ്യയി​ലെ ഏകാകി​യായ ഒരു സഹോ​ദരി പറയുന്നു: “ഏറ്റവും പ്രധാ​ന​പ്പെ​ട്ട​തും ഇനി ഒരിക്ക​ലും ആവർത്തി​ക്കാ​ത്ത​തും ആയ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ കൂടുതൽ തിക​വോ​ടെ പങ്കെടു​ക്കാ​നുള്ള അവസരം മുൻനി​ര​സേ​വനം എനിക്കു തരുന്നു. യഹോ​വ​യു​ടെ കൈയി​ലെ ഒരു ഉപകര​ണ​മാ​യി​രി​ക്കു​ന്ന​തിൽ ഞാൻ എത്ര സന്തോ​ഷി​ക്കു​ന്നെ​ന്നോ!” അവർ ഇപ്പോൾ ആറു ബൈബിൾപ​ഠ​നങ്ങൾ നടത്തുന്നു. സഹോ​ദ​രി​യു​ടെ വിദ്യാർഥി​ക​ളിൽ ഇറാഖ്‌, നൈജീ​രിയ, ശ്രീലങ്ക, സിറിയ, സാംബിയ തുടങ്ങിയ രാജ്യ​ങ്ങ​ളിൽനി​ന്നു​ള്ള​വ​രു​മുണ്ട്.

സാംബിയ: ബഥേലിൽനിന്ന് നിയമനം മാറി വന്ന സഹോ​ദ​ര​ങ്ങളെ അവരുടെ പുതിയ സഭയി​ലു​ള്ളവർ സ്വാഗതം ചെയ്യുന്നു

സാംബി​യ​യി​ലെ അനേകം ബഥേൽകു​ടും​ബാം​ഗ​ങ്ങൾക്കു സാധാരണ മുൻനി​ര​സേ​വ​ക​രാ​യി നിയമനം ലഭിച്ചു. അങ്ങനെ വയൽശു​ശ്രൂ​ഷ​യിൽ കൂടുതൽ പ്രവർത്തി​ക്കാൻ അവസരം കിട്ടി​യതു നവോ​ന്മേഷം പകരുന്ന അനുഭ​വ​മാ​യി അവർക്ക് തോന്നു​ന്നു. ഭാര്യ​യോ​ടൊ​പ്പം മുൻനി​ര​സേ​വനം ചെയ്യുന്ന ആൻഡ്രൂ പറയുന്നു: “ബഥേലിൽനിന്ന് പോന്ന് കുറച്ചു​നാ​ളു​കൾക്കു​ള്ളിൽ എഴുത്തും വായന​യും അറിയി​ല്ലാത്ത രണ്ടു​പേരെ ഞങ്ങൾ സഹായി​ച്ചു. ഞങ്ങളുടെ വിദ്യാർഥി​ക​ളിൽ ഒരാളായ ഒരു പത്തുവ​യ​സ്സു​കാ​രൻ അധികം വൈകാ​തെ മധ്യവാ​ര​യോ​ഗ​ത്തിൽ അവന്‍റെ ആദ്യനി​യ​മനം നടത്താൻപോ​കു​ക​യാണ്‌. കൂടാതെ ഞങ്ങൾ സാക്ഷീ​ക​രിച്ച ഒരു ദമ്പതികൾ സ്‌മാ​ര​കാ​ച​ര​ണ​ത്തിൽ പങ്കെടു​ത്തു. അന്നു​തൊട്ട് ഇന്നുവരെ അവർ മീറ്റി​ങ്ങു​കൾ ഒന്നും മുടക്കി​യി​ട്ടില്ല. അവർ ഇപ്പോൾ ബൈബിൾപ​ഠ​ന​ത്തിൽ വളരെ നല്ല പുരോ​ഗതി വരുത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഞങ്ങൾ യഹോ​വ​യു​ടെ മാർഗ​നിർദേശം പിൻപ​റ്റു​ക​യും യഹോ​വ​യു​ടെ പിന്തുണ തിരി​ച്ച​റി​യു​ക​യും അവിടു​ത്തെ അനു​ഗ്ര​ഹ​ത്തി​നാ​യി കാത്തി​രി​ക്കു​ക​യും ചെയ്‌തി​ല്ലാ​യി​രു​ന്നെ​ങ്കിൽ ഞങ്ങൾക്ക് ഇതൊ​ന്നും സാധി​ക്കു​മാ​യി​രു​ന്നില്ല.”

സാംബി​യ​യി​ലുള്ള എഡ്‌സെ​നെ​യും ആർട്‌നെ​സി​നെ​യും വയലി​ലേക്കു നിയമി​ക്കു​മ്പോൾ അവർ വിവാ​ഹി​ത​രാ​യിട്ട് ഏതാനും മാസങ്ങളേ ആയിരു​ന്നു​ള്ളൂ. ആർട്‌നെസ്‌ പറയുന്നു: “ഞങ്ങൾക്കു തീരെ​ക്കു​റച്ച് പണവും സാധന​ങ്ങ​ളു​മേ ഉണ്ടായി​രു​ന്നു​ള്ളൂ. പക്ഷേ ചെലവു​ചു​രു​ക്കി, കടം വരുത്താ​തെ, സന്തോ​ഷ​ത്തോ​ടു​കൂ​ടി ജീവി​ക്കാൻ ബഥേൽ പരിശീ​ലനം ഞങ്ങളെ സഹായി​ച്ചു. ബഥേൽ സേവനം എത്തിപ്പി​ടി​ക്കാ​നാ​യ​തിൽ ഞങ്ങൾക്ക് ഒരു ഖേദവു​മില്ല, നന്ദി മാത്ര​മേ​യു​ള്ളൂ! യഹോ​വ​യു​ടെ സഹായ​ത്താൽ ആത്മീയ​ല​ക്ഷ്യ​ങ്ങ​ളിൽ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്താ​നും അതു നേടി​യെ​ടു​ക്കാ​നും ഞങ്ങൾ പഠിച്ചു. യഹോ​വ​യി​ലുള്ള ഞങ്ങളുടെ വിശ്വാ​സം ശക്തി​പ്പെട്ടു. യഹോ​വ​യോ​ടു വിശ്വസ്‌ത​രാ​യി തുടരാൻ ഞങ്ങൾ സജ്ജരാ​കു​ക​യും ചെയ്‌തു.”