കഴിഞ്ഞ വർഷത്തെ സവിശേഷതകൾ
JW പ്രക്ഷേപണം ‘ഞങ്ങൾക്ക് ഉണർവും ഉന്മേഷവും പകരുന്നു!’
JW പ്രക്ഷേപണം എന്നു വിളിക്കുന്ന ഇന്റർനെറ്റ് ടെലിവിഷൻനിലയം, 2014-ൽ പ്രവർത്തനം ആരംഭിച്ചതുമുതൽ ലോകമെങ്ങുമുള്ള ആസ്വാദകർക്ക് പോത്സാഹനവും ആത്മീയമായ ഉണർവും നൽകുന്നു. ഈ നിലയത്തിൽനിന്ന് ഇപ്പോൾ 90-ലേറെ ഭാഷകളിൽ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് ഇപ്പോൾ കോറ്റ്-ഡീ ഐവോർ, ഘാന, ടോഗോ, ബെനിൻ എന്നീ പ്രദേശങ്ങളിലെ 1,30,000-ത്തിലേറെ വരുന്ന പ്രചാരകരെ സന്തോഷിപ്പിച്ചുകൊണ്ട് ഇവെ, ഗാ, റ്റ്വി എന്നീ ഭാഷകളിലേക്കു പരിപാടികൾ പരിഭാഷപ്പെടുത്തുന്നുണ്ട് (റ്റ്വി ഭാഷയിലുള്ളത് ചിത്രത്തിൽ കാണിച്ചിരിക്കുന്നു.). *
ഘാനയിലെ ഒരു സർക്കിട്ട് മേൽവിചാരകന്റെ ഭാര്യയായ അഗഥ പറയുന്നു: “ഭരണസംഘത്തിന്റെയും സഹായികളുടെയും പരിപാടികൾ ശ്രദ്ധിക്കുമ്പോൾ യഹോവ എന്റെ മുറിയിൽ വന്ന് നേരിട്ട് സംസാരിക്കുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്. ഈ പ്രക്ഷേപണപരിപാടി
ഇല്ലായിരുന്നെങ്കിൽ ഭൂമിയുടെ ഒരു കോണിൽ ജീവിക്കുന്ന എന്നെപ്പോലെയുള്ള ഒരു സാധുപെൺകുട്ടിക്ക് ഇത്ര വലിയ പദവി എങ്ങനെ ആസ്വദിക്കാൻ കഴിയുമായിരുന്നു? ലോകമെങ്ങുമുള്ള ഞങ്ങളുടെ പ്രിയസഹോദരങ്ങളോടു ഞങ്ങൾ ഇപ്പോൾ ഏറെ അടുത്തിരിക്കുന്നു.”സാംബിയയിൽനിന്ന് വന്ന ഈ റിപ്പോർട്ട് ശ്രദ്ധിക്കൂ: “പരിമിതികൾ ഏറെയുണ്ടെങ്കിലും, JW പ്രക്ഷേപണത്തിൽനിന്ന് പ്രയോജനം നേടാൻ സഹോദരങ്ങൾ നല്ല ശ്രമം ചെയ്യുന്നു. ഉദാഹരണത്തിന്, മിസാക്കോ സഭ ഒരു ഗ്രാമപ്രദേശത്താണു സ്ഥിതി ചെയ്യുന്നത്. മഴക്കാലമായാൽ അവിടെയുള്ള തോടുകളൊക്കെ കുത്തിയൊഴുകാൻതുടങ്ങും. ഈ സഭയിൽനിന്ന് 30 കിലോമീറ്റർ അകലെയാണ് ഒരു ടൗൺ ഉള്ളത്.” ആവശ്യം അധികമുള്ള മിസാക്കോ സഭയിൽ സേവിക്കാൻ വന്ന ശുശ്രൂഷാദാസനായ സൈമൺ സഹോദരൻ പറയുന്നു: “ഓരോ മാസവും സഭയിൽനിന്ന് ആരെങ്കിലും ഏതാണ്ട് രണ്ടു മണിക്കൂർ യാത്ര ചെയ്താണു പ്രധാനറോഡിലെത്തുന്നത്. അവിടെനിന്ന് ബസ്സ് കയറി ടൗണിലെത്തി പരിപാടികൾ ഡൗൺലോഡ് ചെയ്യുന്നു. ആ ഗ്രാമത്തിൽ 70 വയസ്സുള്ള ഒരു വൃദ്ധനും അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളും ഉണ്ടായിരുന്നു. അവർ ഇതുവരെ നമ്മുടെ മീറ്റിങ്ങിനൊന്നും വന്നിട്ടേയില്ല. എന്നാൽ പരിമിതസൗകര്യങ്ങളുള്ള ഈ ഉൾപ്രദേശത്തും വീഡിയോകൾ കാണിക്കുന്നുണ്ടെന്നു കേട്ടപ്പോൾ അദ്ദേഹത്തിനു താത്പര്യമായി. മീറ്റിങ്ങിലെ വീഡിയോകൾ കണ്ടിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘ദൈവത്തെക്കുറിച്ച് പഠിക്കാനുള്ള വഴി ഇതുതന്നെയാണ്.’”
റഷ്യയിൽനിന്ന് വിലമതിപ്പ് അറിയിച്ചുകൊണ്ടുള്ള ഒരു കത്തിൽ ഇങ്ങനെ പറയുന്നു: “ഇപ്പോൾ ഒരു വർഷമായി ഞങ്ങൾ JW പ്രക്ഷേപണം കാണുന്നു. ഇങ്ങനെയൊരു അവസരം കിട്ടിയതിൽ ഞങ്ങൾക്കു വളരെ സന്തോഷമുണ്ട്. ആദ്യത്തെ പ്രക്ഷേപണം കണ്ടപ്പോൾത്തന്നെ ഒരു ലോകവ്യാപക കുടുംബത്തിന്റെ ഭാഗമായിരിക്കുന്നതായി ഞങ്ങൾക്ക് അനുഭവപ്പെട്ടു. ഗംഭീരം! നമ്മൾ ഒരൊറ്റ കുടുംബമാണ്, വലിയ കുടുംബം! ഭരണസംഘത്തിലെ നമ്മുടെ പ്രിയസഹോദരങ്ങളെ കാണുന്നത് എത്ര സന്തോഷമാണെന്നോ! തക്കസമയത്ത് നമുക്കു ഭക്ഷണം വിളമ്പിത്തരാൻ അവർ ആത്മാർഥമായി ശ്രമിക്കുന്നു. നമ്മുടെയെല്ലാം കൈയെത്തുംദൂരത്താണ് അവർ ഇപ്പോൾ. ഓരോ പ്രക്ഷേപണത്തിനുമായി ഞങ്ങൾ എപ്പോഴും ആകാംക്ഷയോടെ നോക്കിപ്പാർത്തിരിക്കുന്നു. ഞങ്ങൾ യഹോവയുടെ സാക്ഷികളാണ് എന്നു പറയുന്നതിൽ ഇപ്പോൾ മുമ്പ് എന്നത്തെക്കാളുമധികം അഭിമാനം തോന്നുന്നുണ്ട്. പ്രിയസഹോദരങ്ങളേ, നിങ്ങൾക്കു നന്ദി! ഈ അത്ഭുതപ്രവൃത്തികളെല്ലാം
ചെയ്യുന്നതിന് യഹോവയ്ക്കും ക്രിസ്തുവിനും ഞങ്ങൾ നന്ദി പറയുന്നു. ഈ പരിപാടി ഞങ്ങൾക്ക് ഉണർവും ഉന്മേഷവും പകരുന്നു!”ഹോസ്റ്റും ഹെൽഗയും ജർമനിയിൽനിന്നുള്ള പ്രായംചെന്ന ദമ്പതികളാണ്. രണ്ടുപേർക്കും പ്രായത്തിന്റെ അസ്വസ്ഥതകളുമുണ്ട്. അവർ ഇങ്ങനെ എഴുതി: “ഒന്നാന്തരം പരിപാടിയാണ് JW പ്രക്ഷേപണം. വിശേഷിച്ചും ശാരീരികവൈകല്യമുള്ള സഹോദരീസഹോദരന്മാരുടെ അനുഭവങ്ങൾ ഞങ്ങൾക്കു ശക്തി പകരുന്നു. ഞങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും ഏറ്റവും നല്ലത് കൊടുക്കാൻ അവരുടെ മാതൃക ഞങ്ങളെ പ്രേരിപ്പിക്കുന്നു. ശരീരത്തിനു തളർച്ച ബാധിച്ചെങ്കിലും ഒരു മൂപ്പനായി സേവിക്കുന്ന സഹോദരന്റെ അനുഭവം ഒരു കാര്യം ഞങ്ങളെ പഠിപ്പിച്ചു. എല്ലാവർക്കും വിലയേറിയ എന്തെങ്കിലും യഹോവയ്ക്കു കൊടുക്കാനാകുമെന്ന പാഠം. അങ്ങനെയുള്ള മാതൃകായോഗ്യരായ സഹോദരന്മാരെയും സഹോദരിമാരെയും കാണുമ്പോൾ യഹോവയോടു നന്ദി പറയാനും അവരെ സമൃദ്ധമായി അനുഗ്രഹിക്കണേ എന്നു പ്രാർഥിക്കാനുമാണു ഞങ്ങൾക്കു തോന്നുന്നത്.”
ഇംഗ്ലണ്ടിൽനിന്നുള്ള കോടീ പറയുന്നു: “jw.org-ഉം JW പ്രക്ഷേപണവും ഡേവിഡിന്റെയും ടീനയുടെയും വീഡിയോകളും ഉണ്ടാക്കാൻ നിങ്ങൾ ഒത്തിരി സമയമെടുത്തുകാണും. ബൈബിൾ എളുപ്പത്തിൽ മനസ്സിലാക്കാനും പറ്റുന്നുണ്ട്. അതിനെല്ലാം ഒരുപാടു നന്ദി. എട്ടു വയസ്സുള്ളപ്പോഴാണു ഞാൻ സ്നാനമേറ്റത്. കുറച്ചുകൂടി പ്രായമായാൽ ഞാൻ രാജ്യഹാൾ നിർമാണത്തിനു സഹായിക്കാൻ പോകും. ബഥേൽജോലിക്കു പോകാനും എനിക്ക് ഇഷ്ടമാണ്. ഇപ്പോൾ എനിക്ക് ഒൻപതു വയസ്സുണ്ട്. ഇനി ഒത്തിരിക്കാലമൊന്നും നോക്കിയിരിക്കേണ്ടിവരില്ല.”
ഇംഗ്ലണ്ടിൽനിന്നുള്ള എട്ടു വയസ്സുകാരി അരാബെല്ല എഴുതി: “വീഡിയോകൾക്കും ചെയ്തുപഠിക്കാനുള്ള അഭ്യാസങ്ങൾക്കും നന്ദി. jw.org-ലെ ചെയ്തുപഠിക്കാനുള്ള അഭ്യാസങ്ങൾ വളരെ രസകരമാണ്. ഇതൊക്കെ ഉപയോഗിച്ച് യഹോവയെക്കുറിച്ച് കൂടുതൽ പഠിക്കാൻ എനിക്കു പറ്റുന്നുണ്ട്. കൂടാതെ, എല്ലാവർക്കും ഓർത്തിരിക്കാൻ പറ്റുന്ന പാട്ടുകളാണു നിങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. ഡേവിഡിന്റെയും ടീനയുടെയും വീഡിയോകൾ എന്നെയും സഹായിക്കുന്നുണ്ട്. ഇതിനെല്ലാം ഒത്തിരിയൊത്തിരി നന്ദി!”
^ ഖ. 3 JW പ്രക്ഷേപണം ആസ്വദിക്കാൻ tv.pr418.com സന്ദർശിക്കുക.