ഹാജരാകുന്നവർക്കുള്ള വിവരങ്ങൾ
സേവകന്മാർ നിങ്ങളെ സഹായിക്കാൻ സേവകന്മാരെ നിയമിച്ചിട്ടുണ്ട്. വാഹനങ്ങളുടെ പാർക്കിങ്, ആൾക്കൂട്ടത്തെ നിയന്ത്രിക്കൽ, സീറ്റ് പിടിച്ചുവെക്കൽ തുടങ്ങിയവയോടു ബന്ധപ്പെട്ട കാര്യങ്ങളിൽ അവരുടെ നിർദേശം പിൻപറ്റിക്കൊണ്ട് ദയവായി അവരോടു പൂർണമായി സഹകരിക്കുക.
സ്നാനം സ്നാനാർഥികൾക്കുള്ള ഇരിപ്പിടങ്ങൾ പ്രധാന ഹാളിൽ, സ്റ്റേജിനു മുന്നിലായി ക്രമീകരിച്ചിരിക്കും. അതിന് എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ നിങ്ങളെ അറിയിക്കുന്നതാണ്. സ്നാനാർഥികൾ ശനിയാഴ്ച രാവിലെ നടക്കുന്ന സ്നാനപ്രസംഗത്തിനു മുമ്പുതന്നെ ആ ഇരിപ്പിടങ്ങളിൽ വന്നിരിക്കണം. ഓരോരുത്തരും തോർത്തും മാന്യമായ സ്നാനവസ്ത്രവും കൊണ്ടുവരേണ്ടതാണ്.
സംഭാവനകൾ കൺവെൻഷൻ ആസ്വദിക്കാനും യഹോവയോട് അടുത്തുചെല്ലാൻ നമ്മളെ സഹായിക്കാനും ആയി ശബ്ദ-വീഡിയോ സംവിധാനങ്ങളും വേണ്ടുവോളം ഇരിപ്പിടങ്ങളും മറ്റനേകം സേവനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. അതിനു ഗണ്യമായ പണച്ചെലവുണ്ട്. ഈ ചെലവുകൾ വഹിക്കാനും ലോകവ്യാപകപ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും നിങ്ങളുടെ സ്വമനസ്സാലെയുള്ള സംഭാവനകൾ സഹായിക്കുന്നു. നിങ്ങളുടെ സൗകര്യാർഥം ഹാളിന്റെ പല ഭാഗങ്ങളിലും വ്യക്തമായി അടയാളപ്പെടുത്തിയ സംഭാവനപ്പെട്ടികൾ വെച്ചിട്ടുണ്ട്. donate.pr418.com-ലൂടെ ഓൺലൈനായും നിങ്ങൾക്കു സംഭാവന നൽകാനാകും. എല്ലാ സംഭാവനകളും ഞങ്ങൾ വളരെയധികം വിലമതിക്കുന്നു. രാജ്യതാത്പര്യങ്ങളെ പിന്തുണയ്ക്കാനായി നിങ്ങൾ ഔദാര്യപൂർവം ചെയ്യുന്ന എല്ലാ സഹായങ്ങൾക്കും ഭരണസംഘം നിങ്ങളോടു നന്ദിയുള്ളവരാണ്.
പ്രഥമശുശ്രൂഷ ഇത് അടിയന്തിര സാഹചര്യങ്ങളിലേക്കു മാത്രം ഉള്ളതാണെന്ന് ഓർക്കുക.
കളഞ്ഞുകിട്ടിയതും സൂക്ഷിപ്പും കളഞ്ഞുകിട്ടുന്ന എല്ലാ സാധനങ്ങളും ഈ ഡിപ്പാർട്ടുമെന്റിൽ ഏൽപ്പിക്കേണ്ടതാണ്. എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഈ ഡിപ്പാർട്ടുമെന്റിൽ ചെന്ന് അടയാളം പറഞ്ഞ് അതു കൈപ്പറ്റുക. മാതാപിതാക്കളിൽനിന്ന് ഒറ്റപ്പെട്ടുപോയ കുട്ടികളെയും ഇവിടെ കൊണ്ടുവരേണ്ടതാണ്. എന്നാൽ ഇതിനെ ഒരു ശിശുപരിപാലനസ്ഥലമായി വീക്ഷിക്കരുത്. ദയവായി നിങ്ങളുടെ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക. അവർ എപ്പോഴും നിങ്ങളുടെ ഒപ്പമുണ്ടെന്ന് ഉറപ്പുവരുത്തുക.
ഇരിപ്പിടക്രമീകരണം ദയവായി മറ്റുള്ളവരോടു പരിഗണന കാണിക്കുക. നിങ്ങളുടെ അടുത്ത കുടുംബാംഗങ്ങൾക്കോ നിങ്ങളോടൊപ്പം വീട്ടിൽ താമസിക്കുന്നവർക്കോ ഒരേ വാഹനത്തിൽ കൂടെ യാത്ര ചെയ്യുന്നവർക്കോ നിങ്ങളോടൊപ്പം ഇപ്പോൾ ബൈബിൾ പഠിച്ചുകൊണ്ടിരിക്കുന്നവർക്കോ വേണ്ടി മാത്രമേ ഇരിപ്പിടങ്ങൾ പിടിച്ചുവെക്കാവൂ എന്ന കാര്യം ഓർക്കുക. ദയവായി നിങ്ങളുടെ സാധനങ്ങൾ അടുത്തുള്ള ഇരിപ്പിടങ്ങളിൽ വെക്കരുത്.
സ്വമേധാസേവനം കൺവെൻഷനുമായി ബന്ധപ്പെട്ട ജോലികളിൽ സഹായിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി വിവരങ്ങളും-സ്വമേധാസേവനവും ഡിപ്പാർട്ടുമെന്റിൽ വിവരം അറിയിക്കുക.
പ്രത്യേകയോഗം
രാജ്യസുവിശേഷകർക്കുള്ള സ്കൂൾ 23-നും 65-നും ഇടയ്ക്കു പ്രായമുള്ളവരും ശുശ്രൂഷ വിപുലമാക്കാൻ ആഗ്രഹിക്കുന്നവരും ആയ മുൻനിരസേവകർക്ക്, രാജ്യസുവിശേഷകർക്കുള്ള സ്കൂൾ അപേക്ഷകർക്കുവേണ്ടി ഞായറാഴ്ച ഉച്ച കഴിഞ്ഞ് ക്രമീകരിച്ചിരിക്കുന്ന യോഗത്തിനു ഹാജരാകാവുന്നതാണ്. അതിന്റെ സ്ഥലവും സമയവും അറിയിക്കുന്നതായിരിക്കും.
യഹോവയുടെ സാക്ഷികളുടെ ഭരണസംഘം ക്രമീകരിച്ചിരിക്കുന്നത്
© 2020 Watch Tower Bible and Tract Society of Pennsylvania