യഹോവതന്നെ സത്യദൈവം
ബി.സി. 10-ാം നൂറ്റാണ്ട്! നന്മയും തിന്മയും തമ്മിൽ, ലോകം കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും അസാധാരണമായ പോരാട്ടങ്ങളിലൊന്നിന് അരങ്ങ് ഒരുങ്ങുകയാണ്. അവിശ്വസ്തരായ ആളുകളും വിശ്വാസത്യാഗിയായ ഒരു രാജാവും അതിക്രൂരന്മാരായ പുരോഹിതന്മാരും ആണ് ഏലിയയ്ക്കു ചുറ്റുമുള്ളത്. പക്ഷേ ഏലിയ തനിച്ചായിരുന്നില്ല. താൻ മാത്രമാണു സത്യദൈവമെന്ന് യഹോവ അന്ന് തെളിയിച്ചത് എങ്ങനെയെന്നും ഇന്നും അത് തെളിയിക്കുന്നത് എങ്ങനെയെന്നും നോക്കാം.
1 രാജാക്കന്മാർ 16:29-33; 1 രാജാക്കന്മാർ 17:1-7; 1 രാജാക്കന്മാർ 18:17-46; 1 രാജാക്കന്മാർ 19:1-8 എന്നീ വാക്യങ്ങളെ അടിസ്ഥാനമാക്കിയുള്ളത്.