എ7-എ
ഭൂമിയിലായിരുന്നപ്പോൾ യേശുവിന്റെ ജീവിതത്തിൽ നടന്ന പ്രധാനസംഭവങ്ങൾ—യേശു ശുശ്രൂഷ തുടങ്ങുന്നതിനുമുമ്പുള്ള സംഭവങ്ങൾ
നാലു സുവിശേഷങ്ങളിലെ വിവരങ്ങൾ കാലാനുക്രമത്തിൽ
താഴെ കൊടുക്കുന്ന ചാർട്ടുകൾക്ക് ഓരോന്നിനും അതതിന്റെ ഭൂപടവുമുണ്ട്. യേശുവിന്റെ യാത്രകളും പ്രസംഗപര്യടനങ്ങളും ആണ് ഭൂപടങ്ങളിലുള്ളത്. ഭൂപടങ്ങളിലെ വരകൾ കൃത്യമായ വഴികൾ കാണിക്കാനല്ല, ദിശ സൂചിപ്പിക്കാനാണു മുഖ്യമായും കൊടുത്തിരിക്കുന്നത്. “ഏ.” എന്നത് “ഏകദേശം” എന്നതിനെ സൂചിപ്പിക്കുന്നു.
യേശു ശുശ്രൂഷ തുടങ്ങുന്നതിനുമുമ്പുള്ള സംഭവങ്ങൾ
സമയം |
സ്ഥലം |
സംഭവം |
മത്തായി |
മർക്കോസ് |
ലൂക്കോസ് |
യോഹന്നാൻ |
---|---|---|---|---|---|---|
ബി.സി. 3 |
യരുശലേം, ദേവാലയം |
ഗബ്രിയേൽ ദൂതൻ സ്നാപകയോഹന്നാന്റെ ജനനം സെഖര്യയോടു മുൻകൂട്ടിപ്പറയുന്നു |
||||
ഏ. ബി.സി. 2 |
നസറെത്ത്; യഹൂദ്യ |
ഗബ്രിയേൽ ദൂതൻ യേശുവിന്റെ ജനനം മറിയയോടു മുൻകൂട്ടിപ്പറയുന്നു; മറിയ ബന്ധുവായ എലിസബത്തിനെ സന്ദർശിക്കുന്നു |
||||
ബി.സി. 2 |
യഹൂദ്യ മലമ്പ്രദേശം |
സ്നാപകയോഹന്നാൻ ജനിക്കുന്നു; പേരിടുന്നു; സെഖര്യ പ്രവചിക്കുന്നു; യോഹന്നാൻ മരുഭൂമിയിൽ കഴിയും |
||||
ബി.സി. 2, ഏ. ഒക്ടോ. 1 |
ബേത്ത്ലെഹെം |
യേശു ജനിക്കുന്നു; “വചനം മനുഷ്യനായിത്തീർന്നു” |
||||
ബേത്ത്ലെഹെമിനു സമീപം; ബേത്ത്ലെഹെം |
ദൈവദൂതൻ ഇടയന്മാരോടു സന്തോഷവാർത്ത അറിയിക്കുന്നു; ദൂതന്മാർ ദൈവത്തെ സ്തുതിക്കുന്നു; ഇടയന്മാർ ശിശുവിനെ സന്ദർശിക്കുന്നു |
|||||
ബേത്ത്ലെഹെം; യരുശലേം |
യേശുവിന്റെ പരിച്ഛേദന (8-ാം ദിവസം); മാതാപിതാക്കൾ ആലയത്തിൽ കൊണ്ടുവരുന്നു (40 ദിവസത്തിനു ശേഷം) |
|||||
ബി.സി. 1 അല്ലെങ്കിൽ എ.ഡി. 1 |
യരുശലേം; ബേത്ത്ലെഹെം; ഈജിപ്ത്; നസറെത്ത് |
ജ്യോത്സ്യന്മാർ സന്ദർശിക്കുന്നു; കുടുംബം ഈജിപ്തിലേക്കു പലായനം ചെയ്യുന്നു; ഹെരോദ് ആൺകുഞ്ഞുങ്ങളെ വധിക്കുന്നു; കുടുംബം ഈജിപ്തിൽനിന്ന് മടങ്ങിവന്ന് നസറെത്തിൽ താമസമുറപ്പിക്കുന്നു |
||||
എ.ഡി. 12, പെസഹ |
യരുശലേം |
പന്ത്രണ്ടു വയസ്സുള്ള യേശു ആലയത്തിൽ ഉപദേഷ്ടാക്കളോടു ചോദ്യങ്ങൾ ചോദിക്കുന്നു |
||||
നസറെത്ത് |
നസറെത്തിലേക്കു മടങ്ങുന്നു; തുടർന്നും മാതാപിതാക്കൾക്കു കീഴ്പെട്ടിരിക്കുന്നു; മരപ്പണി പഠിക്കുന്നു; മറിയ വേറെ നാല് ആൺമക്കളെയും അതുകൂടാതെ പെൺമക്കളെയും വളർത്തുന്നു (മത്ത 13:55, 56; മർ 6:3) |
|||||
29, വസന്തം |
വിജനഭൂമി, യോർദാൻ നദി |
സ്നാപകയോഹന്നാൻ ശുശ്രൂഷ ആരംഭിക്കുന്നു |