വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ബി1

ബൈബി​ളി​ന്റെ സന്ദേശം

ദൈവ​മായ യഹോ​വ​യ്‌ക്കാ​ണു ഭരിക്കാ​നുള്ള അവകാശം. യഹോവ ഭരിക്കുന്ന വിധമാ​ണ്‌ ഏറ്റവും മികച്ചത്‌. ഭൂമി​യെ​യും മനുഷ്യ​രെ​യും കുറി​ച്ചുള്ള ദൈവ​ത്തി​ന്റെ ഉദ്ദേശ്യം നിറ​വേ​റും.

ബി.സി. 4026-നു ശേഷം

ഭരിക്കാ​നുള്ള യഹോ​വ​യു​ടെ അവകാ​ശ​ത്തെ​യും യഹോവ ഭരിക്കുന്ന വിധ​ത്തെ​യും “സർപ്പം” ചോദ്യം ചെയ്യുന്നു. ഭാവി​യിൽ സർപ്പത്തെ, അതായത്‌ സാത്താനെ, തകർക്കുന്ന ഒരു ‘വിത്തിനെ’ അഥവാ ‘സന്തതിയെ’ എഴു​ന്നേൽപ്പി​ക്കു​മെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്യുന്നു. (ഉൽപത്തി 3:1-5, 15, അടിക്കു​റിപ്പ്‌) എന്നിരു​ന്നാ​ലും സാത്താന്റെ സ്വാധീ​ന​ത്തിൻകീ​ഴിൽ സ്വയം ഭരിക്കാൻ യഹോവ മനുഷ്യർക്കു സമയം അനുവ​ദി​ക്കു​ന്നു.

ബി.സി. 1943

വാഗ്‌ദാ​നം ചെയ്‌തി​രുന്ന “സന്തതി” അബ്രാ​ഹാ​മി​ന്റെ വംശജ​നാ​യി​രി​ക്കു​മെന്ന്‌ യഹോവ അബ്രാ​ഹാ​മി​നോ​ടു പറയുന്നു.—ഉൽപത്തി 22:18.

ബി.സി. 1070-നു ശേഷം

വാഗ്‌ദാ​നം ചെയ്‌തി​രുന്ന “സന്തതി” ദാവീദ്‌ രാജാ​വി​ന്റെ​യും മകനായ ശലോ​മോ​ന്റെ​യും കുടും​ബ​പ​ര​മ്പ​ര​യി​ലൂ​ടെ വരു​മെന്ന്‌ യഹോവ അവർക്ക്‌ ഉറപ്പു നൽകുന്നു.—2 ശമുവേൽ 7:12, 16; 1 രാജാ​ക്ക​ന്മാർ 9:3-5; യശയ്യ 9:6, 7.

എ.ഡി. 29

ദാവീ​ദി​ന്റെ സിംഹാ​സ​ന​ത്തി​ന്റെ അവകാ​ശി​യായ, വാഗ്‌ദാ​നം ചെയ്‌തി​രുന്ന “സന്തതി” യേശു​വാ​ണെന്ന്‌ യഹോവ വെളി​പ്പെ​ടു​ത്തു​ന്നു.—ഗലാത്യർ 3:16; ലൂക്കോ​സ്‌ 1:31-33; 3:21, 22.

എ.ഡി. 33

യേശു​വി​നെ കൊന്ന്‌, വാഗ്‌ദാ​നം ചെയ്‌തി​രുന്ന “സന്തതി”യെ സർപ്പമായ സാത്താൻ കുറച്ച്‌ സമയ​ത്തേക്കു നിഷ്‌ക്രി​യ​നാ​ക്കു​ന്നു. യഹോവ യേശു​വി​നെ സ്വർഗീ​യ​ജീ​വ​നി​ലേക്ക്‌ ഉയിർപ്പി​ച്ച്‌ യേശു​വി​ന്റെ പൂർണ​ത​യുള്ള ജീവന്റെ മൂല്യം സ്വീക​രി​ക്കു​ന്നു. അത്‌ ആദാമി​ന്റെ വംശജ​രു​ടെ പാപങ്ങൾ ക്ഷമിച്ച്‌ അവർക്കു നിത്യ​ജീ​വൻ നൽകാ​നുള്ള അടിസ്ഥാ​ന​മാ​യി.—ഉൽപത്തി 3:15; പ്രവൃ​ത്തി​കൾ 2:32-36; 1 കൊരി​ന്ത്യർ 15:21, 22.

ഏകദേശം എ.ഡി. 1914

സർപ്പമായ സാത്താനെ യേശു ഭൂമി​യി​ലേക്ക്‌ എറിയു​ന്നു. കുറച്ച്‌ കാല​ത്തേക്ക്‌ അവിടെ തളച്ചി​ടു​ന്നു.—വെളി​പാട്‌ 12:7-9, 12.

ഭാവി

യേശു 1,000 വർഷ​ത്തേക്കു സാത്താനെ തടവി​ലാ​ക്കു​ന്നു. പിന്നെ കൊന്നു​ക​ള​യു​ന്നു. അങ്ങനെ സാത്താന്റെ തല തകർക്കു​ന്നു. ഭൂമി​യെ​യും മനുഷ്യ​രെ​യും കുറിച്ച്‌ യഹോ​വ​യ്‌ക്കു തുടക്ക​ത്തി​ലു​ണ്ടാ​യി​രുന്ന ഉദ്ദേശ്യം നിറ​വേ​റു​ന്നു. ദൈവ​നാ​മ​ത്തി​നു വന്ന നിന്ദ നീക്കുന്നു. ദൈവം ഭരിക്കുന്ന വിധമാ​ണ്‌ ഏറ്റവും മികച്ച​തെന്നു തെളി​യു​ന്നു.—വെളി​പാട്‌ 20:1-3, 10; 21:3, 4.