ആമോസ് 3:1-15
3 “ഇസ്രായേൽ ജനമേ നിങ്ങളെക്കുറിച്ച്, ഞാൻ ഈജിപ്തിൽനിന്ന് മോചിപ്പിച്ചുകൊണ്ടുവന്ന നിങ്ങളുടെ മുഴുകുടുംബത്തെയുംകുറിച്ച്, യഹോവയ്ക്കു പറയാനുള്ളതു കേൾക്കൂ:
2 ‘ഭൂമിയിലെ എല്ലാ കുടുംബങ്ങളിലുംവെച്ച് നിങ്ങളെ മാത്രമാണു ഞാൻ അറിഞ്ഞിട്ടുള്ളത്.+
അതുകൊണ്ട് ഞാൻ നിങ്ങളുടെ എല്ലാ തെറ്റുകൾക്കും കണക്കു ചോദിക്കും.+
3 പറഞ്ഞൊക്കാതെ* രണ്ടു പേർ ഒരുമിച്ച് നടക്കുമോ?
4 ഇര കിട്ടാതെ സിംഹം ഗർജിക്കാറുണ്ടോ?
ഇര പിടിക്കാതെ, യുവസിംഹം* ഗുഹയിൽനിന്ന് മുരളാറുണ്ടോ?
5 കുടുക്കില്ലാതിരിക്കെ* ഒരു പക്ഷി കെണിയിൽപ്പെടുമോ?
ഇര അകപ്പെടാതെ, നിലത്ത് വെച്ചിരിക്കുന്ന ഒരു കെണി വീഴുമോ?
6 നഗരത്തിൽ കൊമ്പുവിളി കേട്ടാൽ ആളുകൾ പേടിക്കില്ലേ?
നഗരത്തിൽ ആപത്തുണ്ടായാൽ അത് യഹോവ പ്രവർത്തിച്ചതായിരിക്കില്ലേ?
7 രഹസ്യമാക്കി വെച്ചിരിക്കുന്ന ഏതൊരു കാര്യവും ചെയ്യുന്നതിനു മുമ്പ്പരമാധികാരിയായ യഹോവ തന്റെ ദാസന്മാരായ പ്രവാചകന്മാർക്ക് അതു വെളിപ്പെടുത്തിക്കൊടുക്കും.+
8 സിംഹം ഗർജിച്ചിരിക്കുന്നു!+ ആർ പേടിക്കാതിരിക്കും?
പരമാധികാരിയായ യഹോവ സംസാരിച്ചിരിക്കുന്നു! ആർ പ്രവചിക്കാതിരിക്കും?’+
9 ‘അസ്തോദിലെ കെട്ടുറപ്പുള്ള ഗോപുരങ്ങളിലുംഈജിപ്തിലെ കെട്ടുറപ്പുള്ള ഗോപുരങ്ങളിലും ഇതു ഘോഷിക്കുക.ഇങ്ങനെ പറയുക: “ശമര്യയിലെ പർവതങ്ങളുടെ നേർക്ക് ഒന്നിച്ചുകൂടി+അവളുടെ ഇടയിൽ നടക്കുന്ന കലാപവും ചതിയും കാണൂ.+
10 ശരി ചെയ്യേണ്ടത് എങ്ങനെയെന്ന് അവർക്ക് അറിയില്ല” എന്ന് യഹോവ പറയുന്നു.“അവരുടെ കെട്ടുറപ്പുള്ള ഗോപുരങ്ങളിൽ അക്രമവും വിനാശവും അവർ സംഭരിക്കുന്നു.”’
11 അതുകൊണ്ട് പരമാധികാരിയായ യഹോവ പറയുന്നു:‘ശത്രു വന്ന് ദേശം വളയും;+അവൻ നിന്റെ ശക്തി ചോർത്തിക്കളയും,നിന്റെ കെട്ടുറപ്പുള്ള ഗോപുരങ്ങൾ കൊള്ളയടിക്കും.’+
12 യഹോവ പറയുന്നത് ഇതാണ്:‘സിംഹത്തിന്റെ വായിൽനിന്ന് രണ്ടു കാലുകളോ ഒരു ചെവിക്കഷണമോ ഇടയൻ വലിച്ചെടുക്കുന്നതുപോലെഇസ്രായേൽ ജനത്തെ ഞാൻ വലിച്ചെടുക്കും.അവർ ഇപ്പോൾ ശമര്യയിൽ, പട്ടുമെത്തയിലും അലങ്കാരക്കട്ടിലിലും* ഇരിക്കുകയാണല്ലോ.’+
13 ‘ഇതു കേട്ടിട്ട് യാക്കോബുഗൃഹത്തിനു മുന്നറിയിപ്പു കൊടുക്കൂ’* എന്നു സൈന്യങ്ങളുടെ ദൈവം, പരമാധികാരിയായ യഹോവ, പ്രഖ്യാപിക്കുന്നു.
14 ‘ഇസ്രായേലിന്റെ ധിക്കാരങ്ങൾക്കു* കണക്കു ചോദിക്കുന്ന ദിവസം+ഞാൻ ബഥേലിലെ യാഗപീഠങ്ങൾക്കെതിരെയും+ കണക്കു തീർക്കും.യാഗപീഠത്തിന്റെ കൊമ്പുകൾ ഞാൻ വെട്ടി നിലത്ത് ഇടും.+
15 ശീതകാലവസതിയും വേനൽക്കാലവസതിയും ഞാൻ പൊളിച്ചുകളയും.’
‘ദന്തനിർമിതഭവനങ്ങൾ നശിച്ചുപോകും,+മണിമാളികകൾ* നാമാവശേഷമാകും,’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
അടിക്കുറിപ്പുകള്
^ അഥവാ “മുൻകൂട്ടി തീരുമാനിക്കാതെ.”
^ അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹം.”
^ മറ്റൊരു സാധ്യത “ഇരയില്ലാതിരിക്കെ.”
^ അഥവാ “ദമസ്കൊസിൽനിന്നുള്ള കട്ടിലിലും.”
^ അഥവാ “എതിരെ സാക്ഷി പറയൂ.”
^ അഥവാ “കുറ്റകൃത്യങ്ങൾക്ക്.”
^ മറ്റൊരു സാധ്യത “ധാരാളം വീടുകൾ.”