ആമോസ് 4:1-13
4 “ശമര്യയിലെ മലകളിൽ മേയുന്ന+ബാശാനിലെ പശുക്കളേ, ഇതു കേൾക്കുക!സാധുക്കളെ ചതിക്കുകയും+ ദരിദ്രരെ ഞെരുക്കുകയും ചെയ്യുന്ന സ്ത്രീകളേ,‘കുടിക്കാൻ കൊണ്ടുവരൂ’ എന്ന് ഭർത്താക്കന്മാരോടു* പറയുന്നവരേ, ഇതു കേൾക്കുക!
2 പരമാധികാരിയായ യഹോവ തന്റെ വിശുദ്ധിയെ ചൊല്ലി ഇങ്ങനെ സത്യം ചെയ്തിരിക്കുന്നു:‘“ദൈവം നിങ്ങളെ കശാപ്പുകാരന്റെ കൊളുത്തുകൊണ്ടുംശേഷിച്ചവരെ ചൂണ്ടക്കൊളുത്തുകൊണ്ടും വലിച്ചുകൊണ്ടുപോകുന്ന നാളുകൾ ഇതാ വരുന്നു!
3 മതിലിന്റെ വിള്ളലുകളിലൂടെ നിങ്ങൾ നേരെ പുറത്ത് കടക്കും,ഹർമോനിലേക്കു നിങ്ങളെ എറിഞ്ഞുകളയും” എന്ന് യഹോവ പറയുന്നു.’
4 ‘ബഥേലിലേക്കു വന്ന് പാപം ചെയ്യൂ,*+ഗിൽഗാലിലേക്കു വന്ന് കൂടുതൽ പാപം ചെയ്യൂ!+
രാവിലെ നിങ്ങളുടെ ബലികളുംമൂന്നാം ദിവസം നിങ്ങളുടെ ദശാംശവും*+ കൊണ്ടുവരൂ.+
5 പുളിപ്പുള്ള അപ്പംകൊണ്ട് നന്ദിപ്രകാശനബലി അർപ്പിക്കൂ,+നിങ്ങൾ സ്വമനസ്സാലെ നൽകുന്ന കാഴ്ചകളെക്കുറിച്ച് കൊട്ടിഘോഷിക്കൂ!
ഇസ്രായേൽ ജനമേ, അങ്ങനെ ചെയ്യാനാണല്ലോ നിങ്ങൾക്ക് ഇഷ്ടം’ എന്നു പരമാധികാരിയായ യഹോവ പറയുന്നു.
6 ‘ഞാൻ നിങ്ങളുടെ പല്ലുകൾക്ക് ആഹാരമില്ലാതാക്കി, നിങ്ങളുടെ വീടുകളിൽ അപ്പമില്ലാതായി.+നിങ്ങളുടെ എല്ലാ നഗരങ്ങളിലും ഞാൻ അങ്ങനെ ചെയ്‌തു.എന്നിട്ടും നിങ്ങൾ എന്റെ അടുത്തേക്കു മടങ്ങിവന്നില്ല’+ എന്ന് യഹോവ പറയുന്നു.
7 ‘കൊയ്ത്തിനു മുമ്പുള്ള മൂന്നു മാസങ്ങളിൽ ഞാൻ നിങ്ങൾക്കു മഴ തന്നില്ല.+ഒരു നഗരത്തിൽ ഞാൻ മഴ പെയ്യിച്ചു, മറ്റൊരു നഗരത്തിൽ പെയ്യിച്ചില്ല.ഒരു കൃഷിയിടത്തിൽ മഴ ലഭിച്ചു, മറ്റൊരു കൃഷിയിടം മഴ ലഭിക്കാതെ വരണ്ടുപോയി.
8 രണ്ടുമൂന്നു നഗരങ്ങളിൽനിന്നുള്ള ആളുകൾ കുടിവെള്ളത്തിനുവേണ്ടി ഒരു നഗരത്തിലേക്കു വേച്ചുവേച്ച് ചെന്നു,+പക്ഷേ അവർക്കു വേണ്ടത്ര വെള്ളം കിട്ടിയില്ല.എന്നിട്ടും നിങ്ങൾ എന്റെ അടുത്തേക്കു മടങ്ങിവന്നില്ല’+ എന്ന് യഹോവ പറയുന്നു.
9 ‘കൊടുംചൂടും പൂപ്പൽബാധയും വരുത്തി ഞാൻ നിങ്ങളെ ശിക്ഷിച്ചു.+
നിങ്ങൾ ധാരാളം ഉദ്യാനങ്ങളും മുന്തിരിത്തോട്ടങ്ങളും നട്ടുപിടിപ്പിച്ചു.എന്നാൽ നിങ്ങളുടെ അത്തി മരങ്ങളും ഒലിവ് മരങ്ങളും വെട്ടുക്കിളികൾ തിന്നുതീർത്തു.+എന്നിട്ടുപോലും നിങ്ങൾ എന്റെ അടുത്തേക്കു മടങ്ങിവന്നില്ല’+ എന്ന് യഹോവ പറയുന്നു.
10 ‘ഈജിപ്തിലേതുപോലെ ഒരു പകർച്ചവ്യാധി ഞാൻ നിങ്ങളുടെ നേരെ അയച്ചു.+
ഞാൻ നിങ്ങളുടെ യുവാക്കളെ വാളുകൊണ്ട് കൊന്നു,+ നിങ്ങളുടെ കുതിരകളെ പിടിച്ചെടുത്തു.+
നിങ്ങളുടെ പാളയത്തിലെ ചീഞ്ഞഴുകിയ നാറ്റം നിങ്ങളുടെ മൂക്കുകളിൽ തുളച്ചുകയറി.+എന്നിട്ടും നിങ്ങൾ എന്റെ അടുത്തേക്കു മടങ്ങിവന്നില്ല’ എന്ന് യഹോവ പറയുന്നു.
11 ‘സൊദോമിനെയും ഗൊമോറയെയും നശിപ്പിച്ചുകളഞ്ഞതുപോലെ+ദൈവം നിങ്ങളുടെ ഇടയിൽ നാശം വരുത്തി.
തീയിൽനിന്ന് വലിച്ചെടുത്ത വിറകുകൊള്ളിപോലെയായിരുന്നു നിങ്ങൾ.എന്നിട്ടും നിങ്ങൾ എന്റെ അടുത്തേക്കു മടങ്ങിവന്നില്ല’+ എന്ന് യഹോവ പറയുന്നു.
12 അതുകൊണ്ട് ഇസ്രായേലേ, ഇതേ വിധത്തിൽ ഞാൻ നിങ്ങളെ ശിക്ഷിക്കും.അതാണു ഞാൻ നിങ്ങളോടു ചെയ്യാൻപോകുന്നത്.
ഇസ്രായേലേ, നിങ്ങളുടെ ദൈവത്തെ നേരിടാൻ ഒരുങ്ങിക്കൊള്ളൂ.
13 പർവതങ്ങൾ ഉണ്ടാക്കിയതും+ കാറ്റിനെ സൃഷ്ടിച്ചതും+ ഈ ദൈവമാണ്.തന്റെ ചിന്തകൾ ദൈവം മനുഷ്യനോടു പറയുന്നു.ദൈവം പ്രഭാതത്തെ ഇരുട്ടാക്കുന്നു.+ഭൂമിയിലെ ഉയർന്ന സ്ഥലങ്ങളിലൂടെ നടക്കുന്നു.+സൈന്യങ്ങളുടെ ദൈവമായ യഹോവ എന്നാണ് ഈ ദൈവത്തിന്റെ പേര്.”
അടിക്കുറിപ്പുകള്‍
^ അഥവാ “യജമാനന്മാരോട്.”
^ അഥവാ “വന്ന് ധിക്കാരം കാട്ടൂ.”
^ അഥവാ “പത്തിലൊന്നും.”