ആമോസ്‌ 7:1-17

7  പരമാ​ധി​കാ​രി​യായ യഹോവ എനിക്കു കാണി​ച്ചു​ത​ന്നത്‌ ഇതാണ്‌: രണ്ടാം തവണ* വിതച്ചതു മുളച്ചു​തു​ട​ങ്ങി​യ​പ്പോൾ ദൈവം വെട്ടു​ക്കി​ളി​യു​ടെ ഒരു കൂട്ടത്തെ വരുത്തി. രാജാ​വി​നു​വേ​ണ്ടി​യുള്ള കൊയ്‌ത്തു കഴിഞ്ഞ​ശേഷം വിതച്ച​താ​യി​രു​ന്നു അത്‌. 2  ദേശത്തെ സസ്യങ്ങ​ളെ​ല്ലാം വെട്ടു​ക്കി​ളി​കൾ തിന്നു​തീർത്ത​പ്പോൾ ഞാൻ ഇങ്ങനെ പറഞ്ഞു: “പരമാ​ധി​കാ​രി​യായ യഹോവേ, ക്ഷമി​ക്കേ​ണമേ!+ യാക്കോ​ബ്‌ ദുർബ​ല​നല്ലേ, അവൻ എങ്ങനെ ഇതിനെ അതിജീ​വി​ക്കും?”*+ 3  അതുകൊണ്ട്‌ യഹോവ അതി​നെ​ക്കു​റിച്ച്‌ ഒന്നുകൂ​ടി ആലോ​ചി​ച്ചു.*+ “ഇല്ല, അങ്ങനെ സംഭവി​ക്കില്ല” എന്ന്‌ യഹോവ പറഞ്ഞു. 4  പിന്നെ പരമാ​ധി​കാ​രി​യായ യഹോവ എനിക്കു കാണി​ച്ചു​ത​ന്നത്‌ ഇതാണ്‌: തീയാ​ലുള്ള ശിക്ഷ ഉണ്ടാകട്ടെ എന്നു പരമാ​ധി​കാ​രി​യായ യഹോവ കല്‌പി​ച്ചു. അതു സമു​ദ്ര​ങ്ങളെ വറ്റിച്ചു, ദേശത്തി​ന്റെ ഒരു ഭാഗം ദഹിപ്പി​ച്ചു​ക​ളഞ്ഞു. 5  അപ്പോൾ ഞാൻ പറഞ്ഞു: “പരമാ​ധി​കാ​രി​യായ യഹോവേ, ഇങ്ങനെ ചെയ്യരു​തേ.+ യാക്കോ​ബ്‌ ദുർബ​ല​നല്ലേ, അവൻ എങ്ങനെ ഇതിനെ അതിജീ​വി​ക്കും?”*+ 6  അതുകൊണ്ട്‌ യഹോവ ഇക്കാര്യ​ത്തെ​ക്കു​റിച്ച്‌ ഒന്നുകൂ​ടി ആലോ​ചി​ച്ചു.*+ “ശരി, ഇതും സംഭവി​ക്കില്ല” എന്നു പരമാ​ധി​കാ​രി​യായ യഹോവ പറഞ്ഞു. 7  അടുത്തതായി ദൈവം എനിക്കു കാണി​ച്ചു​ത​ന്നത്‌ ഇതാണ്‌: തൂക്കുകട്ട പിടിച്ച്‌ നിർമിച്ച ഒരു മതിലി​ന്മേൽ യഹോവ നിൽക്കു​ന്നു, കൈയിൽ ഒരു തൂക്കു​ക​ട്ട​യു​മുണ്ട്‌. 8  അപ്പോൾ യഹോവ, “ആമോസേ, നീ എന്താണു കാണു​ന്നത്‌” എന്ന്‌ എന്നോടു ചോദി​ച്ചു. “ഒരു തൂക്കുകട്ട” എന്നു ഞാൻ പറഞ്ഞു. അപ്പോൾ യഹോവ പറഞ്ഞു, “ഇതാ, ഇസ്രാ​യേൽഗൃ​ഹ​ത്തിൽ ഞാൻ ഒരു തൂക്കുകട്ട പിടി​ച്ചി​രി​ക്കു​ന്നു. ഞാൻ ഇനി അവരോ​ടു ക്ഷമിക്കില്ല.+ 9  യിസ്‌ഹാക്കിന്റെ ആരാധനാസ്ഥലങ്ങൾ*+ നശിച്ചു​പോ​കും, ഇസ്രാ​യേ​ലി​ന്റെ വിശു​ദ്ധ​മ​ന്ദി​രങ്ങൾ നാമാ​വ​ശേ​ഷ​മാ​കും.+ ഞാൻ വാളു​മാ​യി യൊ​രോ​ബെ​യാം​ഗൃ​ഹ​ത്തി​നു നേരെ വരും.”+ 10  ബഥേലിലെ പുരോഹിതനായ+ അമസ്യ ഇസ്രാ​യേൽരാ​ജാ​വായ യൊരോബെയാമിന്‌+ ഈ സന്ദേശം അയച്ചു: “ആമോസ്‌ ഇസ്രായേൽഗൃഹത്തിനു+ നടുവി​ലി​രുന്ന്‌ അങ്ങയ്‌ക്കെ​തി​രെ ഗൂഢാ​ലോ​ചന നടത്തു​ക​യാണ്‌. ദേശത്തി​ന്‌ അയാളു​ടെ വാക്കുകൾ സഹിക്കാ​നാ​കു​ന്നില്ല.+ 11  ‘യൊ​രോ​ബെ​യാം വാളാൽ മരിക്കും, ഇസ്രാ​യേൽ സ്വദേ​ശ​ത്തു​നിന്ന്‌ ബന്ദിക​ളാ​യി പോകും’ എന്നാണ്‌ ആമോസ്‌ പറയു​ന്നത്‌.”+ 12  പിന്നെ അമസ്യ ആമോ​സി​നോ​ടു പറഞ്ഞു: “ദിവ്യ​ദർശീ, യഹൂദ​യി​ലേക്ക്‌ ഓടി​പ്പോ​കൂ. നിന്റെ പ്രവച​ന​മൊ​ക്കെ അവിടെ മതി, ആഹാരത്തിനുള്ള* വക നീ അവി​ടെ​നിന്ന്‌ കണ്ടെത്തി​ക്കൊ​ള്ളൂ.+ 13  രാജാവിന്റെ വിശുദ്ധമന്ദിരവും+ രാജ്യ​ത്തി​ന്റെ വിശു​ദ്ധ​ഭ​വ​ന​വും ആണ്‌ ബഥേൽ. അതു​കൊണ്ട്‌ മേലാൽ ബഥേലിൽ പ്രവചി​ച്ചു​പോ​ക​രുത്‌.”+ 14  അപ്പോൾ ആമോസ്‌ അമസ്യ​യോ​ടു പറഞ്ഞു: “ഞാൻ ഒരു പ്രവാ​ച​ക​നോ പ്രവാ​ച​ക​പു​ത്ര​നോ ആയിരു​ന്നില്ല, വെറും ഒരു ആട്ടിടയനും+ അത്തിമ​ര​ത്തോ​ട്ടം പരിപാലിക്കുന്നവനും* ആയിരു​ന്നു. 15  എന്നാൽ ആടിനെ മേയ്‌ക്കു​ന്നി​ട​ത്തു​നിന്ന്‌ യഹോവ എന്നെ വിളി​ച്ചു​മാ​റ്റി. എന്നിട്ട്‌, ‘നീ ചെന്ന്‌ എന്റെ ജനമായ ഇസ്രാ​യേ​ലി​നോ​ടു പ്രവചി​ക്കുക’+ എന്നു പറഞ്ഞു. 16  അതുകൊണ്ട്‌ യഹോവ പറയു​ന്നതു ശ്രദ്ധി​ക്കുക: ‘“ഇസ്രാ​യേ​ലിന്‌ എതിരെ പ്രവചി​ക്ക​രുത്‌,+ ഇസ്രാ​യേൽഗൃ​ഹ​ത്തിന്‌ എതിരെ പ്രസം​ഗി​ക്ക​രുത്‌”+ എന്നാണ​ല്ലോ നീ പറയു​ന്നത്‌. 17  എന്നാൽ യഹോവ പറയുന്നു: “നിന്റെ ഭാര്യ നഗരത്തി​ലെ ഒരു വേശ്യ​യാ​കും, നിന്റെ പുത്രീ​പു​ത്ര​ന്മാർ വാളിന്‌ ഇരയാ​കും, അളവു​ച​ര​ടു​കൊണ്ട്‌ നിന്റെ ദേശം അളന്ന്‌ വീതി​ക്കും, അശുദ്ധ​മായ ഒരു ദേശത്തു​വെച്ച്‌ നിനക്കു മരി​ക്കേ​ണ്ടി​വ​രും, ഇസ്രാ​യേൽ സ്വദേ​ശ​ത്തു​നിന്ന്‌ പ്രവാ​സ​ത്തി​ലേക്കു പോകും.”’”+

അടിക്കുറിപ്പുകള്‍

അതായത്‌, ജനുവരി-ഫെബ്രു​വരി മാസങ്ങ​ളിൽ.
അക്ഷ. “എങ്ങനെ എഴു​ന്നേൽക്കും?”
അഥവാ “യഹോ​വ​യ്‌ക്ക്‌ അതി​നെ​ക്കു​റി​ച്ച്‌ ഖേദം തോന്നി.”
അക്ഷ. “എങ്ങനെ എഴു​ന്നേൽക്കും?”
അഥവാ “യഹോ​വ​യ്‌ക്ക്‌ ഇക്കാര്യ​ത്തെ​ക്കു​റി​ച്ച്‌ ഖേദം തോന്നി.”
അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
അക്ഷ. “അപ്പം കഴിക്കാ​നുള്ള.”
അഥവാ “സിക്ക്‌മൂർ അത്തിക്കാ​യ്‌കൾ തുളയ്‌ക്കു​ന്ന​വ​നും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം