ആമോസ്‌ 8:1-14

8  പിന്നെ പരമാ​ധി​കാ​രി​യായ യഹോവ എനിക്കു കാണി​ച്ചു​ത​ന്നത്‌ ഇതാണ്‌: ഒരു കൊട്ട വേനൽക്കാ​ല​പ​ഴങ്ങൾ!  അപ്പോൾ ദൈവം, “ആമോസേ, നീ എന്താണു കാണു​ന്നത്‌” എന്നു ചോദി​ച്ചു. “ഒരു കൊട്ട വേനൽക്കാ​ല​പ​ഴങ്ങൾ” എന്നു ഞാൻ പറഞ്ഞു. അപ്പോൾ യഹോവ പറഞ്ഞു: “എന്റെ ജനമായ ഇസ്രാ​യേ​ലി​ന്റെ അന്ത്യം വന്നിരി​ക്കു​ന്നു. ഞാൻ ഇനി അവരോ​ടു ക്ഷമിക്കില്ല.+  ‘അന്നു ദേവാ​ല​യ​ത്തി​ലെ പാട്ടുകൾ വിലാ​പ​ഗീ​ത​ങ്ങൾക്കു വഴിമാ​റും’+ എന്നു പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു. ‘എല്ലായി​ട​ത്തും ശവശരീ​രങ്ങൾ ചിതറി​ക്കി​ട​ക്കും!+ എങ്ങും ശ്‌മശാ​ന​മൂ​കത!’   ദരിദ്രരെ ചവിട്ടി​മെ​തി​ക്കു​ന്ന​വരേ,സൗമ്യരെ കൊ​ന്നൊ​ടു​ക്കു​ന്ന​വരേ,+ ഇതു കേൾക്കൂ!   നിങ്ങൾ ഇങ്ങനെ പറയു​ന്ന​ല്ലോ:‘അമാവാ​സി​യി​ലെ ഈ ഉത്സവ​മൊ​ന്നു കഴിഞ്ഞിരുന്നെങ്കിൽ+ ധാന്യം വിൽക്കാ​മാ​യി​രു​ന്നു. ശബത്തൊന്നു+ കഴിഞ്ഞി​രു​ന്നെ​ങ്കിൽ ധാന്യം വിൽപ്പ​ന​യ്‌ക്കു വെക്കാ​മാ​യി​രു​ന്നു.അളവിൽ തട്ടിപ്പു കാണി​ക്കാൻ നമുക്കു നമ്മുടെ ഏഫാ* അളവു​പാ​ത്ര​ത്തി​ന്റെ വലുപ്പം കുറയ്‌ക്കാ​മാ​യി​രു​ന്നു,ശേക്കെലിന്റെ* ഭാരം കൂട്ടാ​മാ​യി​രു​ന്നു.+   അങ്ങനെ നമുക്കു വെള്ളി കൊടു​ത്ത്‌ സാധു​ക്ക​ളെ​യുംഒരു ജോടി ചെരിപ്പു കൊടു​ത്ത്‌ ദരി​ദ്ര​രെ​യും വാങ്ങാം.+കേടായ ധാന്യ​വും വിൽക്കാം.’   യാക്കോബിന്റെ അഭിമാ​ന​മായ യഹോവ+ തന്നെ​ക്കൊ​ണ്ടു​തന്നെ സത്യം ചെയ്യുന്നു:‘അവരുടെ പ്രവൃ​ത്തി​ക​ളൊ​ന്നും ഞാൻ മറക്കില്ല.+   അതു നിമിത്തം ദേശം* പേടി​ച്ചു​വി​റ​യ്‌ക്കും,അതിലുള്ള എല്ലാവ​രും വിലപി​ക്കും.+ ദേശം നൈൽപോ​ലെ പൊങ്ങും,ഈജി​പ്‌തി​ലെ നൈൽപോ​ലെ അതു പ്രക്ഷു​ബ്ധ​മാ​കും.’+   പരമാധികാരിയായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു:‘അന്നു ഞാൻ നട്ടുച്ച​യ്‌ക്കു സൂര്യൻ അസ്‌ത​മി​ക്കാൻ ഇടയാ​ക്കും,പട്ടാപ്പകൽ ദേശത്ത്‌ ഇരുൾ വീഴ്‌ത്തും.+ 10  നിങ്ങളുടെ ഉത്സവദി​വ​സ​ങ്ങളെ ഞാൻ വിലാ​പ​ദി​വ​സ​ങ്ങ​ളാ​ക്കും,+നിങ്ങളു​ടെ പാട്ടുകൾ വിലാ​പ​ഗീ​ത​ങ്ങ​ളാ​കും. നിങ്ങളെ എല്ലാവ​രെ​യും ഞാൻ ചാക്കു​തു​ണി ഉടുപ്പി​ക്കും, തല മൊട്ട​യ​ടി​പ്പി​ക്കും.ഏകമക​നെ​ച്ചൊ​ല്ലി​യുള്ള വിലാ​പം​പോ​ലെ​യാ​യി​രി​ക്കും അത്‌.ആ ദിനത്തി​ന്റെ അന്ത്യം അത്യധി​കം കയ്‌പേ​റി​യ​താ​യി​രി​ക്കും.’ 11  പരമാധികാരിയായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു:‘ഇതാ, ഞാൻ ദേശത്ത്‌ ക്ഷാമം അയയ്‌ക്കുന്ന നാളുകൾ വരുന്നു!ആഹാര​മി​ല്ലാ​ത്ത​തു​കൊ​ണ്ടുള്ള ക്ഷാമമല്ല, വെള്ളത്തി​നാ​യുള്ള ദാഹവു​മല്ല,പകരം യഹോ​വ​യു​ടെ വചനം കേൾക്കാ​നി​ല്ലാ​ത്ത​തു​കൊ​ണ്ടുള്ള ക്ഷാമം!+ 12  കടൽമുതൽ കടൽവ​രെ​യും വടക്കു​മു​തൽ കിഴക്കുവരെയും* അവർ വേച്ചു​വേച്ച്‌ നടക്കും.യഹോ​വ​യു​ടെ വാക്കുകൾ തേടി അവർ അലഞ്ഞു​ന​ട​ക്കും. പക്ഷേ കണ്ടെത്തില്ല. 13  അന്നു യുവാ​ക്ക​ളും സുന്ദരി​ക​ളായ കന്യക​മാ​രും ദാഹിച്ച്‌ തല ചുറ്റി വീഴും. 14  “ദാനേ, നിന്റെ ജീവനുള്ള ദൈവ​മാ​ണെ”+ എന്നും“ബേർ-ശേബയിലേക്കുള്ള+ വഴിയാ​ണെ” എന്നും പറഞ്ഞ്‌ ശമര്യ​യു​ടെ പാപത്തെച്ചൊല്ലി+ സത്യം ചെയ്യു​ന്നവർ വീഴും. അവർ പിന്നെ ഒരിക്ക​ലും എഴു​ന്നേൽക്കില്ല.’”+

അടിക്കുറിപ്പുകള്‍

ഒരു ഏഫാ = 22 ലി. അനു. ബി14 കാണുക.
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
അഥവാ “ഭൂമി.”
അഥവാ “സൂര്യോ​ദ​യം​വ​രെ​യും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം