ആവർത്തനം 10:1-22

10  “അപ്പോൾ യഹോവ എന്നോടു പറഞ്ഞു: ‘നീ ആദ്യ​ത്തേ​തു​പോ​ലുള്ള രണ്ടു കൽപ്പല​കകൾ വെട്ടി​യു​ണ്ടാ​ക്കി,+ എന്റെ അടുത്ത്‌ മലയി​ലേക്കു വരുക. തടി​കൊ​ണ്ടുള്ള ഒരു പെട്ടകവും* നീ ഉണ്ടാക്കണം.  നീ എറിഞ്ഞു​ടച്ച ആദ്യത്തെ പലകക​ളി​ലു​ണ്ടാ​യി​രുന്ന വാക്കുകൾ ഞാൻ ആ പലകക​ളിൽ എഴുതും; നീ അവ പെട്ടക​ത്തിൽ വെക്കണം.’  അങ്ങനെ ഞാൻ കരുവേലത്തടികൊണ്ട്‌* ഒരു പെട്ടകം ഉണ്ടാക്കി; ആദ്യ​ത്തേ​തു​പോ​ലുള്ള രണ്ടു കൽപ്പല​ക​ക​ളും വെട്ടി​യെ​ടു​ത്തു. പിന്നെ ഞാൻ ആ രണ്ടു പലകക​ളും കൈയിൽ എടുത്ത്‌ മലകയറി.+  ദൈവം മുമ്പ്‌ എഴുതി​യി​രുന്ന വാക്കുകൾ, ജനത്തെ കൂട്ടി​വ​രു​ത്തിയ ദിവസം+ യഹോവ മലയിൽവെച്ച്‌ തീയുടെ മധ്യേ​നിന്ന്‌ നിങ്ങ​ളോ​ടു പറഞ്ഞ+ ആ പത്തു കല്‌പ​നകൾ,*+ ആ കൽപ്പല​ക​ക​ളിൽ എഴുതി.+ പിന്നെ യഹോവ അവ എനിക്കു തന്നു.  തുടർന്ന്‌ ഞാൻ മലയിൽനി​ന്ന്‌ ഇറങ്ങിവന്ന്‌+ യഹോവ എന്നോടു കല്‌പി​ച്ച​തു​പോ​ലെ, ഞാൻ ഉണ്ടാക്കിയ പെട്ടക​ത്തിൽ ആ കൽപ്പല​കകൾ വെച്ചു; അത്‌ ഇന്നും അവി​ടെ​യുണ്ട്‌.  “പിന്നീട്‌ ഇസ്രാ​യേ​ല്യർ ബേരോ​ത്ത്‌ ബനേ-ആക്കാനിൽനി​ന്ന്‌ മോസ​ര​യി​ലേക്കു പുറ​പ്പെട്ടു. അവി​ടെ​വെച്ച്‌ അഹരോൻ മരിച്ചു;+ അഹരോ​നെ അവിടെ അടക്കി. തുടർന്ന്‌ മകനായ എലെയാ​സർ അഹരോ​നു പകരം പുരോ​ഹി​ത​ശു​ശ്രൂഷ ഏറ്റെടു​ത്തു.+  അവിടെനിന്ന്‌ അവർ ഗുദ്‌ഗോ​ദ​യി​ലേക്കു പുറ​പ്പെട്ടു. പിന്നെ അവർ ഗുദ്‌ഗോ​ദ​യിൽനിന്ന്‌ അരുവികളുടെ* ദേശമായ യൊത്‌ബാഥയിലേക്കു+ പുറ​പ്പെട്ടു.  “ആ സമയത്ത്‌ യഹോവ ലേവി ഗോ​ത്രത്തെ,+ അവർ ഇന്നോളം ചെയ്‌തു​പോ​രു​ന്ന​തു​പോ​ലെ, യഹോ​വ​യു​ടെ ഉടമ്പടി​പ്പെ​ട്ടകം ചുമക്കാനും+ യഹോ​വ​യു​ടെ മുമ്പാകെ നിന്ന്‌ ശുശ്രൂഷ ചെയ്യാ​നും ദൈവ​നാ​മ​ത്തിൽ അനുഗ്രഹിക്കാനും+ ആയി വേർതി​രി​ച്ചു.  അതുകൊണ്ടാണ്‌ ലേവിക്കു സഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം ഓഹരി​യോ അവകാ​ശ​മോ കൊടു​ക്കാത്തത്‌. നിങ്ങളു​ടെ ദൈവ​മായ യഹോവ ലേവി​യോ​ടു പറഞ്ഞതു​പോ​ലെ,+ യഹോ​വ​യാ​ണു ലേവി​യു​ടെ അവകാശം. 10  ആദ്യത്തെപ്പോലെ 40 രാവും 40 പകലും ഞാൻ ആ മലയിൽ തങ്ങി.+ ആ സന്ദർഭ​ത്തി​ലും യഹോവ എന്റെ വാക്കു കേട്ടു;+ നിങ്ങളെ കൊന്നു​ക​ള​യാൻ യഹോ​വ​യ്‌ക്കു മനസ്സു​വ​ന്നില്ല. 11  പിന്നീട്‌ യഹോവ എന്നോടു പറഞ്ഞു: ‘ഞാൻ അവർക്കു കൊടു​ക്കു​മെന്ന്‌ അവരുടെ പൂർവി​ക​രോ​ടു സത്യം ചെയ്‌ത ദേശം+ അവർ കൈവ​ശ​മാ​ക്കേ​ണ്ട​തി​നു നിങ്ങൾ പുറ​പ്പെ​ടാൻ തയ്യാറാ​കുക. നീ അവർക്കു മുമ്പായി പോകുക.’ 12  “അതു​കൊണ്ട്‌ ഇസ്രാ​യേലേ, എന്താണു നിന്റെ ദൈവ​മായ യഹോവ നിന്നോ​ട്‌ ആവശ്യ​പ്പെ​ടു​ന്നത്‌?+ നിന്റെ ദൈവ​മായ യഹോ​വയെ ഭയപ്പെടുകയും+ ദൈവ​ത്തിന്റെ എല്ലാ വഴിക​ളി​ലും നടക്കുകയും+ ദൈവത്തെ സ്‌നേ​ഹി​ക്കു​ക​യും നിന്റെ ദൈവ​മായ യഹോ​വയെ നിന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടും നിന്റെ മുഴുദേഹിയോടും* കൂടെ സേവിക്കുകയും+ 13  നിന്റെ നന്മയ്‌ക്കു​വേണ്ടി ഞാൻ ഇന്നു നിന്നോ​ടു കല്‌പി​ക്കുന്ന യഹോ​വ​യു​ടെ കല്‌പ​ന​ക​ളും നിയമ​ങ്ങ​ളും പാലി​ക്കു​ക​യും ചെയ്യുക—ഇത്ര മാത്രം.+ 14  ഇതാ, ആകാശ​വും ആകാശ​ങ്ങ​ളു​ടെ ആകാശവും* ഭൂമി​യും അതിലു​ള്ള​തൊ​ക്കെ​യും നിന്റെ ദൈവ​മായ യഹോ​വ​യു​ടേ​താണ്‌.+ 15  എങ്കിലും, നിന്റെ പൂർവി​ക​രോ​ടു മാത്ര​മാണ്‌ യഹോ​വ​യ്‌ക്ക്‌ അടുപ്പം തോന്നി​യത്‌; അവരെ മാത്ര​മാ​ണു ദൈവം സ്‌നേ​ഹി​ച്ചത്‌. അവരുടെ സന്തതി​യായ നിന്നെ,+ ഇതാ നീ ഇന്നായി​രി​ക്കു​ന്ന​തു​പോ​ലെ, എല്ലാ ജനങ്ങളിൽനി​ന്നും തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു. 16  നിങ്ങൾ ഇപ്പോൾ നിങ്ങളു​ടെ ഹൃദയം ശുദ്ധീകരിക്കുകയും*+ നിങ്ങളു​ടെ ഈ ശാഠ്യം ഉപേക്ഷി​ക്കു​ക​യും വേണം.+ 17  കാരണം നിന്റെ ദൈവ​മായ യഹോവ ദൈവാധിദൈവവും+ കർത്താ​ധി​കർത്താ​വും ആണ്‌. അവിടു​ന്ന്‌ മഹാ​ദൈ​വ​വും ശക്തനും ഭയാദ​രവ്‌ ഉണർത്തു​ന്ന​വ​നും ആണ്‌; ദൈവം പക്ഷപാതം കാണിക്കുകയോ+ കൈക്കൂ​ലി വാങ്ങു​ക​യോ ചെയ്യു​ന്നില്ല. 18  വിധവയ്‌ക്കും അനാഥനും* ദൈവം നീതി നടത്തി​ക്കൊ​ടു​ക്കു​ന്നു.+ നിങ്ങളു​ടെ ഇടയിൽ വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​യെ സ്‌നേഹിച്ച്‌+ ദൈവം അയാൾക്ക്‌ ആഹാര​വും വസ്‌ത്ര​വും നൽകുന്നു. 19  നിങ്ങളും നിങ്ങൾക്കി​ട​യിൽ വന്നുതാ​മ​സ​മാ​ക്കിയ വിദേ​ശി​യെ സ്‌നേ​ഹി​ക്കണം. കാരണം നിങ്ങളും ഒരിക്കൽ ഈജി​പ്‌ത്‌ ദേശത്ത്‌ വിദേ​ശി​ക​ളാ​യി താമസി​ച്ചി​രു​ന്നു.+ 20  “നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ ഭയപ്പെ​ടണം; ഈ ദൈവ​ത്തെ​യാ​ണു നിങ്ങൾ സേവി​ക്കേ​ണ്ടത്‌;+ ഈ ദൈവ​ത്തോ​ടാ​ണു നിങ്ങൾ പറ്റി​ച്ചേ​രേ​ണ്ടത്‌; ഈ ദൈവ​ത്തി​ന്റെ നാമത്തി​ലാ​ണു നിങ്ങൾ സത്യം ചെയ്യേ​ണ്ടത്‌. 21  ഈ ദൈവ​ത്തെ​യാ​ണു നിങ്ങൾ സ്‌തു​തി​ക്കേ​ണ്ടത്‌.+ അവിടു​ന്നാ​ണു നിങ്ങളു​ടെ ദൈവം. നിങ്ങൾ സ്വന്തം കണ്ണാലെ കണ്ട ഭയാദ​രവ്‌ ഉണർത്തുന്ന ഈ മഹാകാ​ര്യ​ങ്ങ​ളെ​ല്ലാം നിങ്ങൾക്കു​വേണ്ടി ചെയ്‌തത്‌ ഈ ദൈവ​മാണ്‌!+ 22  നിങ്ങളുടെ പൂർവി​കർ ഈജി​പ്‌തി​ലേക്കു പോയ​പ്പോൾ അവർ 70 പേരാ​യി​രു​ന്നു.+ എന്നാൽ ഇപ്പോൾ ഇതാ, നിങ്ങളു​ടെ ദൈവ​മായ യഹോവ ആകാശ​ത്തി​ലെ നക്ഷത്ര​ങ്ങൾപോ​ലെ അസംഖ്യ​മാ​യി നിങ്ങളെ വർധി​പ്പി​ച്ചി​രി​ക്കു​ന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “പെട്ടി​യും.”
ഒരുതരം അക്കേഷ്യ മരത്തിന്റെ തടി.
അക്ഷ. “പത്തു വചനങ്ങൾ.”
അഥവാ “നീർച്ചാ​ലു​ക​ളു​ടെ.”
പദാവലിയിൽ “ദേഹി” കാണുക.
അഥവാ “ഏറ്റവും ഉന്നതമായ ആകാശ​വും.”
അക്ഷ. “ഹൃദയ​ത്തി​ന്റെ അഗ്രചർമം പരി​ച്ഛേദന ചെയ്യു​ക​യും.”
അഥവാ “പിതാ​വി​ല്ലാത്ത കുട്ടി​ക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം