ആവർത്തനം 20:1-20

20  “ശത്രു​ക്കൾക്കെ​തി​രെ നിങ്ങൾ യുദ്ധത്തി​നു പോകു​മ്പോൾ അവരുടെ കുതി​ര​ക​ളെ​യും രഥങ്ങ​ളെ​യും നിങ്ങളു​ടേ​തി​നെ​ക്കാൾ വലിയ സൈന്യ​ങ്ങ​ളെ​യും കണ്ട്‌ പേടി​ക്ക​രുത്‌. കാരണം ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ നിങ്ങളെ വിടു​വിച്ച്‌ കൊണ്ടു​വന്ന നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങ​ളോ​ടു​കൂ​ടെ​യുണ്ട്‌.+  നിങ്ങൾ യുദ്ധത്തി​നു പോകാൻ ഒരുങ്ങു​മ്പോൾ പുരോ​ഹി​തൻ വന്ന്‌ ജനത്തോ​ടു സംസാ​രി​ക്കണം.+  പുരോഹിതൻ അവരോ​ടു പറയണം: ‘ഇസ്രാ​യേലേ, കേൾക്കുക. നിങ്ങൾ ഇതാ, ശത്രു​ക്ക​ളോ​ടു യുദ്ധം ചെയ്യാൻപോ​കു​ന്നു. നിങ്ങൾ ധൈര്യ​ത്തോ​ടി​രി​ക്കണം. അവർ കാരണം പേടി​ക്കു​ക​യോ ഭയപ്പെ​ടു​ക​യോ സംഭ്ര​മി​ക്കു​ക​യോ വേണ്ടാ.  കാരണം നിങ്ങളു​ടെ​കൂ​ടെ വരുന്നതു നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാണ്‌. ദൈവം നിങ്ങൾക്കു​വേണ്ടി ശത്രു​ക്ക​ളോ​ടു യുദ്ധം ചെയ്യു​ക​യും നിങ്ങളെ രക്ഷിക്കു​ക​യും ചെയ്യും.’+  “അധികാ​രി​കൾ ജനത്തോ​ട്‌ ഇങ്ങനെ പറയണം: ‘പുതിയ ഒരു വീടു പണിതി​ട്ട്‌ അതിന്റെ ഗൃഹ​പ്ര​വേശം നടത്താത്ത ആരെങ്കി​ലു​മു​ണ്ടെ​ങ്കിൽ അയാൾ വീട്ടി​ലേക്കു മടങ്ങി​പ്പോ​കട്ടെ. അല്ലാത്ത​പക്ഷം അയാൾ യുദ്ധത്തിൽ കൊല്ല​പ്പെ​ടു​ക​യും മറ്റൊ​രാൾ അതിന്റെ ഗൃഹ​പ്ര​വേശം നടത്തു​ക​യും ചെയ്‌തേ​ക്കാം.  ഒരു മുന്തി​രി​ത്തോ​ട്ടം നട്ടുണ്ടാ​ക്കി​യിട്ട്‌ അതിന്റെ ഫലം അനുഭ​വി​ച്ചു​തു​ട​ങ്ങി​യി​ട്ടി​ല്ലാത്ത ആരെങ്കി​ലു​മു​ണ്ടോ? എങ്കിൽ അയാൾ വീട്ടി​ലേക്കു മടങ്ങി​പ്പോ​കട്ടെ. അല്ലാത്ത​പക്ഷം അയാൾ യുദ്ധത്തിൽ കൊല്ല​പ്പെ​ടു​ക​യും മറ്റൊ​രാൾ അതിന്റെ ഫലം അനുഭ​വി​ക്കു​ക​യും ചെയ്‌തേ​ക്കാം.  വിവാഹനിശ്ചയം കഴി​ഞ്ഞെ​ങ്കി​ലും വിവാ​ഹി​ത​നാ​കാത്ത ആരെങ്കി​ലു​മു​ണ്ടോ? എങ്കിൽ അയാൾ വീട്ടി​ലേക്കു മടങ്ങി​പ്പോ​കട്ടെ.+ അല്ലാത്ത​പക്ഷം അയാൾ യുദ്ധത്തിൽ കൊല്ല​പ്പെ​ടു​ക​യും മറ്റൊ​രാൾ ആ സ്‌ത്രീ​യെ വിവാഹം കഴിക്കു​ക​യും ചെയ്‌തേ​ക്കാം.’  അധികാരികൾ ഇങ്ങനെ​യും ജനത്തോ​ടു പറയണം: ‘ഭീരു​വും ദുർബ​ല​ഹൃ​ദ​യ​നും ആയ ആരെങ്കി​ലും നിങ്ങൾക്കി​ട​യി​ലു​ണ്ടെ​ങ്കിൽ അയാൾ വീട്ടി​ലേക്കു മടങ്ങി​പ്പോ​കട്ടെ.+ അല്ലെങ്കിൽ, തന്റെ സഹോ​ദ​ര​ന്മാ​രു​ടെ ഹൃദയ​വും അയാൾ ദുർബ​ല​മാ​ക്കി​യേ​ക്കാം.’*+  ജനത്തോടു സംസാ​രി​ച്ച​ശേഷം അവരെ നയിക്കാൻ അവർ സൈന്യാ​ധി​പ​ന്മാ​രെ നിയമി​ക്കണം. 10  “യുദ്ധം ചെയ്യാ​നാ​യി ഒരു നഗരത്തി​ന്‌ അടുത്ത്‌ എത്തു​മ്പോൾ നിങ്ങൾ ആദ്യം സമാധാ​ന​ത്തി​നുള്ള വ്യവസ്ഥകൾ അവരെ അറിയി​ക്കണം.+ 11  അവർ സമാധാ​ന​ത്തോ​ടെ നിങ്ങ​ളോ​ടു സംസാ​രി​ക്കു​ക​യും കവാടം തുറന്നു​ത​രു​ക​യും ചെയ്യു​ന്നെ​ങ്കിൽ അവി​ടെ​യുള്ള ജനങ്ങ​ളെ​ല്ലാം നിങ്ങൾക്ക്‌ അടിമ​ക​ളാ​യി​രി​ക്കും; അവർ നിങ്ങളെ സേവി​ക്കും.+ 12  എന്നാൽ അവർ നിങ്ങ​ളോ​ടു സമാധാ​ന​ത്തി​ലാ​യി​രി​ക്കാൻ വിസമ്മ​തി​ക്കു​ക​യും നിങ്ങൾക്കെ​തി​രെ യുദ്ധത്തി​നു വരുക​യും ചെയ്യു​ന്നെ​ങ്കിൽ നിങ്ങൾ ആ നഗരം ഉപരോ​ധി​ക്കണം. 13  നിങ്ങളുടെ ദൈവ​മായ യഹോവ അത്‌ ഉറപ്പാ​യും നിങ്ങളു​ടെ കൈയിൽ ഏൽപ്പി​ക്കും. അവി​ടെ​യുള്ള പുരു​ഷ​ന്മാ​രെ​യെ​ല്ലാം നിങ്ങൾ വാളു​കൊണ്ട്‌ കൊല്ലണം. 14  എന്നാൽ സ്‌ത്രീ​കൾ, കുട്ടികൾ, മൃഗങ്ങൾ എന്നിങ്ങനെ ആ നഗരത്തി​ലു​ള്ള​തെ​ല്ലാം, അവി​ടെ​യു​ള്ളതു മുഴു​വ​നും, നിങ്ങൾക്കു കൊള്ള​യ​ടി​ക്കാം.+ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു നൽകിയ, നിങ്ങളു​ടെ ശത്രു​ക്ക​ളു​ടെ കൊള്ള​വ​സ്‌തു​ക്ക​ളെ​ല്ലാം നിങ്ങൾ അനുഭ​വി​ക്കും.+ 15  “വിദൂ​ര​ത്തുള്ള എല്ലാ നഗരങ്ങ​ളോ​ടും നിങ്ങൾ ഇങ്ങനെ​യാ​ണു ചെയ്യേ​ണ്ടത്‌. എന്നാൽ നിങ്ങളു​ടെ അടുത്തുള്ള ഈ ജനതക​ളു​ടെ നഗരങ്ങ​ളിൽ, 16  നിങ്ങളുടെ ദൈവ​മായ യഹോവ നിങ്ങൾക്ക്‌ അവകാ​ശ​മാ​യി തരുന്ന ഈ ജനങ്ങളു​ടെ നഗരങ്ങ​ളിൽ, ജീവശ്വാ​സ​മുള്ള ഒന്നി​നെ​യും നിങ്ങൾ ശേഷി​പ്പി​ക്ക​രുത്‌.+ 17  നിങ്ങളുടെ ദൈവ​മായ യഹോവ നിങ്ങ​ളോ​ടു കല്‌പി​ച്ച​തു​പോ​ലെ​തന്നെ ഹിത്യർ, അമോ​ര്യർ, കനാന്യർ, പെരി​സ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിവരെ നിങ്ങൾ നിശ്ശേഷം നശിപ്പി​ച്ചു​ക​ള​യണം. 18  അല്ലാത്തപക്ഷം, അവരുടെ ദൈവ​ങ്ങൾക്കു​വേണ്ടി ചെയ്യുന്ന മ്ലേച്ഛമായ പ്രവൃ​ത്തി​ക​ളെ​ല്ലാം അനുക​രി​ക്കാൻ അവർ നിങ്ങളെ പഠിപ്പി​ക്കു​ക​യും അങ്ങനെ നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യോ​ടു പാപം ചെയ്യാൻ ഇടവരു​ക​യും ചെയ്‌തേ​ക്കാം.+ 19  “നിങ്ങൾ ഒരു നഗരം പിടി​ച്ച​ട​ക്കാൻ​വേണ്ടി അതിനെ ഉപരോ​ധി​ക്കു​ക​യും അതിന്‌ എതിരെ കുറെ ദിവസം പോരാ​ടേ​ണ്ടി​വ​രു​ക​യും ചെയ്യു​ന്നെ​ങ്കിൽ അവി​ടെ​യുള്ള വൃക്ഷങ്ങ​ളിൽ കോടാ​ലി വെക്കരു​ത്‌. അവയുടെ ഫലം നിങ്ങൾക്കു തിന്നാം; എന്നാൽ അവ വെട്ടി​ന​ശി​പ്പി​ക്ക​രുത്‌.+ അവിടത്തെ വൃക്ഷങ്ങളെ ഉപരോ​ധി​ക്കാൻ അവ എന്താ മനുഷ്യ​രാ​ണോ? 20  ഭക്ഷ്യയോഗ്യമല്ലെന്നു നിങ്ങൾക്ക്‌ അറിയാ​വു​ന്നവ മാത്രമേ നിങ്ങൾ വെട്ടി​യി​ടാ​വൂ. അവ വെട്ടി, നിങ്ങൾക്കെ​തി​രെ പോരാ​ടുന്ന ആ നഗരം തോൽക്കു​ന്ന​തു​വരെ അതിനു ചുറ്റും നിങ്ങൾക്ക്‌ ഉപരോ​ധ​നിര തീർക്കാം.

അടിക്കുറിപ്പുകള്‍

അഥവാ “തന്റേതു​പോ​ലെ സഹോ​ദ​ര​ന്മാ​രു​ടെ ഹൃദയ​വും ഉരുകി​പ്പോ​കാൻ ഇടയാ​ക്കി​യേ​ക്കാം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം