ഉള്ളടക്കം പ്ലേ ചെയ്യുക 1 ഇയ്യോബ്—നിഷ്കളങ്കൻ, സമ്പന്നൻ (1-5) ഇയ്യോബിന്റെ ഉദ്ദേശ്യശുദ്ധിയെ സാത്താൻ ചോദ്യം ചെയ്യുന്നു (6-12) ഇയ്യോബിനു വസ്തുവകകളും മക്കളും നഷ്ടപ്പെടുന്നു (13-19) ഇയ്യോബ് ദൈവത്തെ കുറ്റപ്പെടുത്തുന്നില്ല (20-22) 2 ഇയ്യോബിന്റെ ഉദ്ദേശ്യശുദ്ധിയെ സാത്താൻ വീണ്ടും ചോദ്യം ചെയ്യുന്നു (1-5) ഇയ്യോബിന്റെ ശരീരത്തിൽ തൊടാൻ സാത്താനെ അനുവദിക്കുന്നു (6-8) ഇയ്യോബിന്റെ ഭാര്യ: “ദൈവത്തെ ശപിച്ചിട്ട് മരിക്കൂ!” (9, 10) ഇയ്യോബിന്റെ മൂന്നു കൂട്ടുകാർ എത്തുന്നു (11-13) 3 ജനിച്ച ദിവസത്തെ ഓർത്ത് ഇയ്യോബ് വിലപിക്കുന്നു (1-26) താൻ കഷ്ടപ്പെടുന്നതിന്റെ കാരണം ഇയ്യോബ് ചോദിക്കുന്നു (20, 21) 4 എലീഫസിന്റെ ആദ്യത്തെ വാദമുഖങ്ങൾ (1-21) ഇയ്യോബിന്റെ നിഷ്കളങ്കതയെ അവഹേളിക്കുന്നു (7, 8) ഒരു ആത്മാവിൽനിന്നുള്ള സന്ദേശം പറയുന്നു (12-17) “ദൈവത്തിനു തന്റെ ദാസരെപ്പോലും വിശ്വാസമില്ല” (18) 5 എലീഫസിന്റെ വാദമുഖങ്ങൾ തുടരുന്നു (1-27) “ദൈവം ജ്ഞാനികളെ അവരുടെതന്നെ ഉപായങ്ങളിൽ കുടുക്കുന്നു” (13) ‘ഇയ്യോബ് ദൈവത്തിന്റെ ശിക്ഷണം നിരസിക്കരുത്’ (17) 6 ഇയ്യോബിന്റെ മറുപടി (1-30) താൻ കരയുന്നതിനു ന്യായമുണ്ടെന്ന് ഇയ്യോബ് വാദിക്കുന്നു (2-6) ഇയ്യോബിനെ ആശ്വസിപ്പിക്കാൻ വന്നവർ വഞ്ചകർ (15-18) “വാസ്തവമായ കാര്യങ്ങൾ പറഞ്ഞാൽ വേദന തോന്നില്ല!” (25) 7 ഇയ്യോബിന്റെ മറുപടി തുടരുന്നു (1-21) ജീവിതം അടിമപ്പണിപോലെ (1, 2) “അങ്ങ് എന്തിന് എന്നെ ലക്ഷ്യം വെച്ചിരിക്കുന്നു?” (20) 8 ബിൽദാദിന്റെ ആദ്യത്തെ വാദമുഖങ്ങൾ (1-22) ഇയ്യോബിന്റെ പുത്രന്മാർ പാപം ചെയ്തെന്നു സൂചിപ്പിക്കുന്നു (4) ‘നീ നിർമലനാണെങ്കിൽ, ദൈവം നിന്നെ സംരക്ഷിക്കും’ (6) ഇയ്യോബിനു ദൈവഭക്തിയില്ലെന്നു സൂചിപ്പിക്കുന്നു (13) 9 ഇയ്യോബിന്റെ മറുപടി (1-35) മർത്യനു ദൈവത്തോടു വാദിക്കാനാകില്ല (2-4) ‘ആർക്കും മനസ്സിലാക്കാനാകാത്ത കാര്യങ്ങൾ ദൈവം ചെയ്യുന്നു’ (10) ദൈവത്തോടു വാദിക്കാൻ ആർക്കുമാകില്ല (32) 10 ഇയ്യോബിന്റെ മറുപടി തുടരുന്നു (1-22) ‘ദൈവം എന്നെ എതിർക്കുന്നത് എന്തിന്?’ (2) നശ്വരനായ ഇയ്യോബും അനശ്വരനായ ദൈവവും (4-12) “എനിക്ക് അൽപ്പം ആശ്വാസം കിട്ടുമല്ലോ” (20) 11 സോഫരിന്റെ ആദ്യത്തെ വാദമുഖങ്ങൾ (1-20) ഇയ്യോബ് പറഞ്ഞതെല്ലാം മണ്ടത്തരമെന്ന് ആരോപിക്കുന്നു (2, 3) തിന്മ ഉപേക്ഷിക്കാൻ ഇയ്യോബിനോടു പറയുന്നു (14) 12 ഇയ്യോബിന്റെ മറുപടി (1-25) “ഞാൻ നിങ്ങളെക്കാൾ മോശമൊന്നുമല്ല” (3) ‘ഞാൻ കൂട്ടുകാരുടെ മുന്നിൽ ഒരു വിഡ്ഢിയായിരിക്കുന്നു’ (4) “ദൈവം ജ്ഞാനി” (13) ദൈവം ന്യായാധിപന്മാരെക്കാളും രാജാക്കന്മാരെക്കാളും ഉന്നതൻ (17, 18) 13 ഇയ്യോബിന്റെ മറുപടി തുടരുന്നു (1-28) ‘എനിക്കു സംസാരിക്കാനുള്ളതു ദൈവത്തോടാണ്’ (3) “ഒരു ഗുണവുമില്ലാത്ത വൈദ്യന്മാരാണു നിങ്ങൾ” (4) “എന്റെ ഭാഗത്താണു ശരിയെന്ന് എനിക്ക് അറിയാം” (18) ദൈവം തന്നെയൊരു ശത്രുവായി കാണുന്നത് എന്തുകൊണ്ടെന്നു ചോദിക്കുന്നു (24) 14 ഇയ്യോബിന്റെ മറുപടി തുടരുന്നു (1-22) മനുഷ്യൻ അൽപ്പായുസ്സുള്ളവൻ; ജീവിതം ദുരിതപൂർണം (1) “ഒരു മരത്തിനുപോലും പ്രത്യാശയ്ക്കു വകയുണ്ട്” (7) “അങ്ങ് എന്നെ ശവക്കുഴിയിൽ മറച്ചുവെച്ചിരുന്നെങ്കിൽ!” (13) “മനുഷ്യൻ മരിച്ചുപോയാൽ, അവനു വീണ്ടും ജീവിക്കാനാകുമോ?” (14) തന്റെ കൈകൾ രൂപം നൽകിയതു കാണാൻ ദൈവത്തിനു കൊതി തോന്നും (15) 15 വാദമുഖങ്ങളുമായി എലീഫസ് രണ്ടാമതും (1-35) ഇയ്യോബിനു ദൈവഭയമില്ലെന്ന് ആരോപിക്കുന്നു (4) ഇയ്യോബിനെ അഹങ്കാരിയെന്നു മുദ്രകുത്തുന്നു (7-9) “ദൈവത്തിനു തന്റെ വിശുദ്ധരെപ്പോലും വിശ്വാസമില്ല” (15) ‘കഷ്ടതകൾ അനുഭവിക്കുന്നവൻ ദുഷ്ടൻ’ (20-24) 16 ഇയ്യോബിന്റെ മറുപടി (1-22) “നിങ്ങളെല്ലാം വേദനിപ്പിക്കുന്ന ആശ്വാസകരാണ്” (2) ദൈവം തന്നെ ലക്ഷ്യംവെച്ചിരിക്കുന്നെന്ന് ആരോപിക്കുന്നു (12) 17 ഇയ്യോബിന്റെ മറുപടി തുടരുന്നു (1-16) “എനിക്കു ചുറ്റും പരിഹാസികളാണ്” (2) ‘ദൈവം എന്നെ ഒരു പരിഹാസപാത്രമാക്കിയിരിക്കുന്നു’ (6) “ശവക്കുഴി എന്റെ ഭവനമായിത്തീരും” (13) 18 വാദമുഖങ്ങളുമായി ബിൽദാദ് രണ്ടാമതും (1-21) പാപികളുടെ ഗതി വിവരിക്കുന്നു (5-20) ഇയ്യോബ് ദൈവത്തെ അറിഞ്ഞിട്ടില്ലെന്നു സൂചിപ്പിക്കുന്നു (21) 19 ഇയ്യോബിന്റെ മറുപടി (1-29) ‘സുഹൃത്തുക്കളുടെ’ ശകാരം നിഷേധിക്കുന്നു (1-6) എല്ലാവരും തന്നെ ഉപേക്ഷിച്ചിരിക്കുന്നെന്ന് ഇയ്യോബ് പറയുന്നു (13-19) ‘എന്റെ വിമോചകൻ ജീവിച്ചിരിപ്പുണ്ട്’ (25) 20 വാദമുഖങ്ങളുമായി സോഫർ രണ്ടാമതും (1-29) ഇയ്യോബ് അപമാനിച്ചതായി സോഫരിനു തോന്നുന്നു (2, 3) ഇയ്യോബ് ദുഷ്ടനാണെന്നു സൂചിപ്പിക്കുന്നു (5) ഇയ്യോബിനു പാപം ചെയ്യുന്നത് ഇഷ്ടമാണെന്ന് ആരോപിക്കുന്നു (12, 13) 21 ഇയ്യോബിന്റെ മറുപടി (1-34) ‘ദുഷ്ടന്മാർ അഭിവൃദ്ധിപ്പെടുന്നത് എന്തുകൊണ്ട്?’ (7-13) ‘ആശ്വാസകർ’ വഞ്ചകരാണെന്നു തുറന്നുപറയുന്നു (27-34) 22 വാദമുഖങ്ങളുമായി എലീഫസ് മൂന്നാമതും (1-30) “ദൈവത്തിനു മനുഷ്യനെക്കൊണ്ട് എന്തു പ്രയോജനം?” (2, 3) ഇയ്യോബിനെ അത്യാഗ്രഹിയെന്നും അന്യായം പ്രവർത്തിക്കുന്നവനെന്നും കുറ്റപ്പെടുത്തുന്നു (6-9) ‘ദൈവത്തിലേക്കു മടങ്ങിച്ചെന്ന് പൂർവസ്ഥിതിയിലാകുക’ (23) 23 ഇയ്യോബിന്റെ മറുപടി (1-17) ദൈവമുമ്പാകെ പരാതി ബോധിപ്പിക്കാൻ ആഗ്രഹിക്കുന്നു (1-7) ദൈവത്തെ കണ്ടെത്താനാകുന്നില്ലെന്നു പറയുന്നു (8, 9) “ദൈവത്തിന്റെ വഴിയിൽനിന്ന് ഞാൻ മാറിയിട്ടില്ല” (11) 24 ഇയ്യോബിന്റെ മറുപടി തുടരുന്നു (1-25) ‘ദൈവം ഒരു സമയം നിശ്ചയിക്കാത്തത് എന്ത്?’ (1) ദൈവം ദുഷ്ടത അനുവദിക്കുന്നെന്നു പറയുന്നു (12) പാപികൾ ഇരുട്ടു പ്രിയപ്പെടുന്നു (13-17) 25 വാദമുഖങ്ങളുമായി ബിൽദാദ് മൂന്നാമതും (1-6) “മനുഷ്യൻ ദൈവമുമ്പാകെ നീതിമാനായിരിക്കുമോ?” (4) മനുഷ്യന്റെ നിഷ്കളങ്കത വ്യർഥമാണെന്ന് ആരോപിക്കുന്നു (5, 6) 26 ഇയ്യോബിന്റെ മറുപടി (1-14) “നിങ്ങൾ എത്ര നന്നായി അശക്തനെ സഹായിച്ചിരിക്കുന്നു!” (1-4) ‘ദൈവം ഭൂമിയെ ശൂന്യതയിൽ തൂക്കിയിടുന്നു’ (7) “ദൈവത്തിന്റെ പ്രവൃത്തികളുടെ ഒരു അറ്റം മാത്രം!” (14) 27 വിശ്വസ്തത കാത്തുസൂക്ഷിക്കാൻ ഇയ്യോബ് ദൃഢചിത്തൻ (1-23) “ദൈവത്തോടുള്ള വിശ്വസ്തത ഞാൻ ഉപേക്ഷിക്കില്ല” (5) ദുഷ്ടനു പ്രത്യാശയില്ല (8) “എന്താണ് ഇങ്ങനെ വിഡ്ഢിത്തം വിളമ്പുന്നത്?” (12) ദുഷ്ടന്മാർ ഒന്നുമില്ലാതെ നശിക്കും (13-23) 28 ഇയ്യോബ് ഭൂമിയിലെ അമൂല്യനിക്ഷേപങ്ങളും ജ്ഞാനവും തമ്മിലുള്ള വ്യത്യാസം എടുത്തുകാട്ടുന്നു (1-28) നിക്ഷേപം കുഴിച്ചെടുക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങൾ (1-11) ജ്ഞാനത്തിനു മുത്തുകളെക്കാൾ വിലയുണ്ട് (18) യഹോവയെ ഭയപ്പെടുന്നതാണ് യഥാർഥജ്ഞാനം (28) 29 ദുരിതങ്ങൾക്കു മുമ്പുള്ള സുദിനങ്ങൾ ഇയ്യോബ് ഓർമിക്കുന്നു (1-25) നഗരകവാടത്തിൽ ആദരണീയൻ (7-10) ന്യായത്തിന്റെ വഴിയിൽ നടന്ന വ്യക്തി (11-17) എല്ലാവരും ഇയ്യോബിന്റെ ഉപദേശം കേട്ടുനിന്നു (21-23) 30 മാറിയ സാഹചര്യത്തെക്കുറിച്ച് ഓർത്ത് ഇയ്യോബ് പരിതപിക്കുന്നു (1-31) നിസ്സാരന്മാർ പരിഹസിക്കുന്നു (1-15) ദൈവത്തിൽനിന്ന് ഒരു സഹായവും ലഭിക്കാത്തതുപോലെ (20, 21) “എന്റെ തൊലി കറുത്തു” (30) 31 താൻ നിഷ്കളങ്കനാണെന്ന് ഇയ്യോബ് സമർഥിക്കുന്നു (1-40) “എന്റെ കണ്ണുമായി ഒരു ഉടമ്പടി” (1) തന്നെ തൂക്കിനോക്കാൻ ദൈവത്തോട് ആവശ്യപ്പെടുന്നു (6) വ്യഭിചാരിയല്ല (9-12) പണസ്നേഹിയല്ല (24, 25) വിഗ്രഹാരാധിയല്ല (26-28) 32 ചെറുപ്പക്കാരനായ എലീഹു സംസാരിക്കാൻ തുടങ്ങുന്നു (1-22) ഇയ്യോബിനോടും മൂന്നു കൂട്ടുകാരോടും ദേഷ്യം തോന്നുന്നു (2, 3) ആദരവോടെ കാത്തിരുന്നശേഷം സംസാരിച്ചുതുടങ്ങി (6, 7) പ്രായമുള്ളതുകൊണ്ട് മാത്രം ഒരാൾ ജ്ഞാനിയാകണമെന്നില്ല (9) കാര്യങ്ങൾ പറയാനുള്ള എലീഹുവിന്റെ അതിയായ ആഗ്രഹം (18-20) 33 സ്വയം നീതീകരിച്ച ഇയ്യോബിനെ എലീഹു ശാസിക്കുന്നു (1-33) ഒരു മോചനവില കണ്ടു (24) യൗവനകാലത്തെ പ്രസരിപ്പു തിരിച്ചുകിട്ടുന്നു (25) 34 ദൈവത്തിന്റെ വഴികൾ നീതിയുള്ളതെന്ന് എലീഹു സമർഥിക്കുന്നു (1-37) ദൈവം തനിക്കു നീതി നിഷേധിച്ചെന്ന് ഇയ്യോബ് പറഞ്ഞു (5) ദൈവം ഒരിക്കലും ദുഷ്ടത പ്രവർത്തിക്കില്ല (10) ഇയ്യോബിന് അറിവില്ല (35) 35 ഇയ്യോബിന്റെ ന്യായീകരണങ്ങൾ തെറ്റാണെന്ന് എലീഹു വ്യക്തമാക്കുന്നു (1-16) ഇയ്യോബ് ദൈവത്തെക്കാൾ നീതിമാനാണെന്നു പറഞ്ഞു (2) ദൈവം ഉന്നതൻ, മനുഷ്യരുടെ പാപം ദൈവത്തെ ബാധിക്കില്ല (5, 6) ഇയ്യോബ് ദൈവത്തിനായി കാത്തിരിക്കണം (14) 36 ഗ്രാഹ്യത്തിന് അതീതമായ ദൈവമഹത്ത്വത്തെ എലീഹു പ്രകീർത്തിക്കുന്നു (1-33) അനുസരണമുള്ളവർ ഐശ്വര്യസമൃദ്ധിയിൽ കഴിയും, ദുഷ്ടരെ ത്യജിക്കും (11-13) “ദൈവത്തെപ്പോലെ ഒരു അധ്യാപകൻ വേറെയുണ്ടോ?” (22) ഇയ്യോബ് ദൈവത്തെ വാഴ്ത്തണം (24) “നമുക്കു മനസ്സിലാക്കാൻ കഴിയുന്നതിലും ശ്രേഷ്ഠനാണു ദൈവം” (26) ദൈവം മഴയും മിന്നലും നിയന്ത്രിക്കുന്നു (27-33) 37 പ്രകൃതിശക്തികൾ ദൈവത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്നു (1-24) മനുഷ്യരുടെ കൈകൾ പൂട്ടിവെക്കാൻ ദൈവത്തിനാകും (7) ‘ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളെക്കുറിച്ച് ചിന്തിക്കുക ’ (14) ദൈവത്തെ മനസ്സിലാക്കാൻ മനുഷ്യർക്കാകില്ല (23) ബുദ്ധിമാനാണെന്ന് ഒരു മനുഷ്യനും ചിന്തിക്കരുത് (24) 38 മനുഷ്യൻ എത്ര നിസ്സാരനാണെന്ന് യഹോവ പഠിപ്പിക്കുന്നു (1-41) ‘ഭൂമിയെ സൃഷ്ടിച്ചപ്പോൾ നീ എവിടെയായിരുന്നു?’ (4-7) ദൈവപുത്രന്മാർ ആനന്ദഘോഷം മുഴക്കി (6) പ്രകൃതിപ്രതിഭാസങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ (8-32) “ആകാശത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ” (33) 39 മനുഷ്യൻ എത്ര നിസ്സാരനാണെന്നു ജന്തുജാലം വെളിവാക്കുന്നു (1-30) മലയാടും മാനും (1-4) കാട്ടുകഴുത (5-8) കാട്ടുപോത്ത് (9-12) ഒട്ടകപ്പക്ഷി (13-18) കുതിര (19-25) പ്രാപ്പിടിയനും കഴുകനും (26-30) 40 യഹോവ വീണ്ടും ചോദ്യങ്ങൾ ചോദിക്കുന്നു (1-24) മറുപടിയൊന്നുമില്ലെന്ന് ഇയ്യോബ് സമ്മതിക്കുന്നു (3-5) “നീ എന്റെ നീതിയെ ചോദ്യം ചെയ്യുമോ?” (8) ദൈവം ബഹിമോത്തിന്റെ ശക്തി വർണിക്കുന്നു (15-24) 41 അത്ഭുതസൃഷ്ടിയായ ലിവ്യാഥാനെക്കുറിച്ച് ദൈവം വർണിക്കുന്നു (1-34) 42 ഇയ്യോബ് യഹോവയോടു സംസാരിക്കുന്നു (1-6) യഹോവ ഇയ്യോബിന്റെ മൂന്നു കൂട്ടുകാരുടെ തെറ്റു ചൂണ്ടിക്കാട്ടുന്നു (7-9) യഹോവ ഇയ്യോബിന് ഐശ്വര്യസമൃദ്ധി തിരികെ കൊടുക്കുന്നു (10-17) ഇയ്യോബിന്റെ ആൺമക്കളും പെൺമക്കളും (13-15) പുറകിലുള്ളത് അടുത്തത് പ്രിന്റു ചെയ്യുക പങ്കുവെക്കുക പങ്കുവെക്കുക ഇയ്യോബ്—ഉള്ളടക്കം ബൈബിൾ പുസ്തകങ്ങൾ ഇയ്യോബ്—ഉള്ളടക്കം മലയാളം ഇയ്യോബ്—ഉള്ളടക്കം https://cms-imgp.jw-cdn.org/img/p/1001070000/univ/art/1001070000_univ_sqr_xl.jpg nwtsty ഇയ്യോബ് ഈ പ്രസിദ്ധീകരണത്തിന്റെ പകർപ്പവകാശം Copyright © 2024 Watch Tower Bible and Tract Society of Pennsylvania. ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകള് | സ്വകാര്യതാ നയം | PRIVACY SETTINGS