ഇയ്യോബ്‌ 11:1-20

11  നയമാ​ത്യ​നായ സോഫർ+ അപ്പോൾ ഇങ്ങനെ പറഞ്ഞു:   “നീ ഈ പറഞ്ഞതി​നെ​ല്ലാം മറുപടി ലഭിക്കാ​തി​രി​ക്കു​മോ?അധികം സംസാ​രി​ച്ചെന്നു കരുതി ഒരുവൻ* നീതി​മാ​നാ​യി​ത്തീ​രു​മോ?   നിന്റെ മണ്ടത്തരം കേട്ട്‌ ആളുകൾ മിണ്ടാ​തി​രി​ക്കു​മോ? നിന്റെ പരിഹാ​സ​വാ​ക്കു​കൾ കേട്ട്‌ നിന്നെ ശാസി​ക്കാ​തി​രി​ക്കു​മോ?+   ‘ഞാൻ പഠിപ്പി​ച്ച​തെ​ല്ലാം സത്യമാ​ണ്‌,+ഞാൻ തിരു​മു​മ്പാ​കെ ശുദ്ധി​യു​ള്ള​വ​നാണ്‌’+ എന്നു നീ പറയു​ന്ന​ല്ലോ.   ദൈവം നിന്നോ​ടു മറുപടി പറഞ്ഞി​രു​ന്നെ​ങ്കിൽ,വായ്‌ തുറന്ന്‌ നിന്നോ​ടു സംസാ​രി​ച്ചി​രു​ന്നെ​ങ്കിൽ,+ എത്ര നന്നായി​രു​ന്നു!   അപ്പോൾ ദൈവം നിനക്കു ജ്ഞാനത്തി​ന്റെ രഹസ്യങ്ങൾ വെളി​പ്പെ​ടു​ത്തി​യേനേ,ജ്ഞാനത്തിനു* പല വശങ്ങളു​ണ്ട​ല്ലോ. ദൈവം നിന്റെ ചില തെറ്റുകൾ മറന്നു​ക​ള​ഞ്ഞെന്ന്‌ അപ്പോൾ നീ മനസ്സി​ലാ​ക്കി​യേനേ.   ദൈവത്തിന്റെ ആഴമുള്ള കാര്യങ്ങൾ കണ്ടുപി​ടി​ക്കാൻ നിനക്കാ​കു​മോ?സർവശ​ക്ത​നെ​ക്കു​റി​ച്ചുള്ള സകല വിവരങ്ങളും* കണ്ടെത്താൻ നിനക്കു കഴിയു​മോ?   അത്‌ ആകാശ​ത്തെ​ക്കാൾ ഉയർന്ന​താണ്‌, നീ എവി​ടെ​വരെ എത്തും? അതു ശവക്കുഴിയെക്കാൾ* ആഴമു​ള്ള​താണ്‌, നിനക്ക്‌ എത്ര​ത്തോ​ളം മനസ്സി​ലാ​കും?   അതിനു ഭൂമി​യെ​ക്കാൾ നീളവുംസമു​ദ്ര​ത്തെ​ക്കാൾ വീതി​യും ഉണ്ട്‌. 10  ദൈവം കടന്നു​പോ​കു​മ്പോൾ ഒരുവനെ പിടിച്ച്‌ വിസ്‌ത​രി​ച്ചാൽആർക്കു തടയാ​നാ​കും? 11  മനുഷ്യർ വഞ്ചന കാട്ടു​മ്പോൾ ദൈവ​ത്തി​നു മനസ്സി​ലാ​കാ​തി​രി​ക്കു​മോ? ദുഷ്ടത കാണു​മ്പോൾ ദൈവം ശ്രദ്ധി​ക്കാ​തി​രി​ക്കു​മോ? 12  കാട്ടുകഴുത മനുഷ്യ​നെ പ്രസവിച്ചാലേ*വിഡ്‌ഢി​കൾക്കു കാര്യം മനസ്സി​ലാ​കൂ. 13  നീ നിന്റെ ഹൃദയം നേരെ​യാ​ക്കിദൈവ​ത്തി​ലേ​ക്കു കൈ നീട്ടി​യി​രു​ന്നെ​ങ്കിൽ എത്ര നന്നായി​രു​ന്നു! 14  നിന്റെ കൈകൾ തെറ്റു ചെയ്യു​ന്നു​ണ്ടെ​ങ്കിൽ അത്‌ ഉപേക്ഷി​ച്ചു​ക​ള​യുക,നിന്റെ കൂടാ​ര​ങ്ങ​ളിൽ അനീതി വസിക്കാ​തി​രി​ക്കട്ടെ. 15  അപ്പോൾ നിനക്കു കളങ്ക​മൊ​ന്നും കൂടാതെ നിന്റെ മുഖം ഉയർത്താ​നാ​കും;പേടി കൂടാതെ ധൈര്യ​മാ​യി നിൽക്കാ​നാ​കും. 16  അപ്പോൾ നീ നിന്റെ പ്രശ്‌ന​ങ്ങ​ളെ​ല്ലാം മറക്കും;അരികി​ലൂ​ടെ ഒഴുകി​പ്പോയ വെള്ളം​പോ​ലെയേ നീ അവയെ ഓർക്കൂ. 17  നിന്റെ ജീവിതം നട്ടുച്ച​യെ​ക്കാൾ പ്രകാ​ശ​മു​ള്ള​താ​യി​രി​ക്കും;അതിലെ ഇരുട്ടു​പോ​ലും പ്രഭാ​തം​പോ​ലെ​യാ​യി​രി​ക്കും. 18  നിനക്കു പ്രത്യാ​ശ​യു​ള്ള​തു​കൊണ്ട്‌ നീ ധൈര്യ​മാ​യി​രി​ക്കും,നീ ചുറ്റും നോക്കി​യിട്ട്‌ സമാധാ​ന​ത്തോ​ടെ കിടന്നു​റ​ങ്ങും. 19  നീ സ്വസ്ഥമാ​യി കിടക്കും, ആരും നിന്നെ പേടി​പ്പി​ക്കില്ല;നിന്റെ പ്രീതി തേടി അനേകർ വരും. 20  എന്നാൽ ദുഷ്ടന്മാ​രു​ടെ കണ്ണുകൾ മങ്ങി​പ്പോ​കും;രക്ഷപ്പെട്ട്‌ ഓടാൻ അവർക്ക്‌ ഒരിട​വു​മു​ണ്ടാ​കില്ല,മരണം മാത്ര​മാ​യി​രി​ക്കും അവരുടെ പ്രത്യാശ.”+

അടിക്കുറിപ്പുകള്‍

അഥവാ “പൊങ്ങച്ചം പറയു​ന്നവൻ.”
അഥവാ “പ്രാ​യോ​ഗി​ക​ജ്ഞാ​ന​ത്തി​ന്‌.”
അഥവാ “സർവശ​ക്തന്റെ പരിധി.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “കാട്ടു​ക​ഴുത മനുഷ്യ​നാ​യി പിറന്നാ​ലേ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം