ഇയ്യോബ്‌ 15:1-35

15  തേമാ​ന്യ​നായ എലീഫസ്‌+ അപ്പോൾ പറഞ്ഞു:   “ബുദ്ധി​മാ​നായ ഒരാൾ പൊള്ള​യായ വാദങ്ങൾ നിരത്തു​മോ?*അവൻ കിഴക്കൻ കാറ്റു​കൊണ്ട്‌ വയറു നിറയ്‌ക്കു​മോ?   വെറുതേ കുറെ വാക്കു​ക​ളാൽ ശാസി​ക്കു​ന്ന​തു​കൊണ്ട്‌ പ്രയോ​ജ​ന​മില്ല,സംസാ​രി​ച്ചു എന്നതു​കൊണ്ട്‌ മാത്രം ഗുണമു​ണ്ടാ​കില്ല.   നീ നിമിത്തം ദൈവ​ഭ​യ​മി​ല്ലാ​താ​യി​രി​ക്കു​ന്നു,ദൈവ​ത്തെ​ക്കു​റി​ച്ചുള്ള ചിന്ത കുറഞ്ഞു​പോ​യി​രി​ക്കു​ന്നു.   നിന്റെ അപരാ​ധ​മാ​ണു നിന്നെ​ക്കൊണ്ട്‌ ഇങ്ങനെ പറയി​ക്കു​ന്നത്‌,നീ ഇതാ, കൗശല​ത്തോ​ടെ സംസാ​രി​ക്കു​ന്നു.   ഞാനല്ല, നിന്റെ വായ്‌ത​ന്നെ​യാ​ണു നിന്നെ കുറ്റ​പ്പെ​ടു​ത്തു​ന്നത്‌,നിന്റെ നാവു​തന്നെ നിനക്ക്‌ എതിരെ സാക്ഷി പറയുന്നു.+   നീയാണോ ഏറ്റവും ആദ്യം പിറന്ന മനുഷ്യൻ?കുന്നുകൾ ഉണ്ടാകും​മു​മ്പേ നീ ജനിച്ചി​രു​ന്നോ?   ദൈവം തന്റെ രഹസ്യങ്ങൾ നിന്നോ​ടു പറഞ്ഞി​ട്ടു​ണ്ടോ?നിനക്കു മാത്രമേ ജ്ഞാനമു​ള്ളോ?   ഞങ്ങൾക്ക്‌ അറിയി​ല്ലാത്ത എന്താണു നിനക്ക്‌ അറിയാ​വു​ന്നത്‌?+ ഞങ്ങൾക്കു മനസ്സി​ലാ​കാത്ത എന്താണു നിനക്കു മനസ്സി​ലാ​യത്‌? 10  പ്രായമായവരും തല നരച്ചവ​രും ഞങ്ങൾക്കി​ട​യി​ലുണ്ട്‌,+നിന്റെ അപ്പനെ​ക്കാൾ പ്രായ​മു​ള്ള​വർപോ​ലു​മുണ്ട്‌. 11  ദൈവം ഇനിയും നിന്നെ ആശ്വസി​പ്പി​ക്ക​ണ​മെ​ന്നാ​ണോ?ഇതുവരെ നിന്നോ​ടു സൗമ്യ​മാ​യി സംസാ​രി​ച്ചി​ട്ടും നിനക്കു തൃപ്‌തി​യാ​യി​ല്ലേ? 12  എന്തുകൊണ്ടാണു നിന്റെ ഹൃദയം നിന്നെ വഴി തെറ്റി​ക്കു​ന്നത്‌?എന്തിനാ​ണു നിന്റെ കണ്ണുകൾ കോപം​കൊണ്ട്‌ ജ്വലി​ക്കു​ന്നത്‌? 13  നീ ദൈവ​ത്തിന്‌ എതിരെ തിരി​യു​ന്നു,നിന്റെ വായിൽനി​ന്ന്‌ അത്തരം വാക്കുകൾ പുറത്ത്‌ വരുന്നു. 14  നശ്വരനായ മനുഷ്യ​നു ശുദ്ധി​യു​ള്ള​വ​നാ​യി​രി​ക്കാൻ കഴിയു​മോ?സ്‌ത്രീ പ്രസവിച്ച മനുഷ്യ​നു നീതി​മാ​നാ​യി​രി​ക്കാൻ പറ്റുമോ?+ 15  ദൈവത്തിനു തന്റെ വിശു​ദ്ധ​രെ​പ്പോ​ലും വിശ്വാ​സ​മില്ല,സ്വർഗം​പോ​ലും ദൈവ​ത്തി​ന്റെ കണ്ണിൽ ശുദ്ധമല്ല.+ 16  ആ സ്ഥിതിക്ക്‌ അധമനും വഷളനും ആയ ഒരു മനുഷ്യ​ന്റെ കാര്യ​മോ?+അനീതി വെള്ളം​പോ​ലെ കുടി​ക്കു​ന്ന​വന്റെ കാര്യ​മോ? 17  ഞാൻ നിനക്കു പറഞ്ഞു​ത​രാം, ശ്രദ്ധി​ച്ചു​കേ​ട്ടു​കൊ​ള്ളൂ. ഞാൻ കണ്ട കാര്യങ്ങൾ നിനക്കു വിവരി​ച്ചു​ത​രാം. 18  ജ്ഞാനികൾ അവരുടെ പിതാ​ക്ക​ന്മാ​രിൽനിന്ന്‌ കേട്ട കാര്യങ്ങൾ,+അവരുടെ പിതാ​ക്ക​ന്മാർ അവരിൽനി​ന്ന്‌ മറച്ചു​വെ​ക്കാത്ത കാര്യങ്ങൾ, ഞാൻ നിന്നെ അറിയി​ക്കാം. 19  ആ പിതാ​ക്ക​ന്മാർക്കു മാത്ര​മാ​ണു ദേശം ലഭിച്ചത്‌,അന്യർ ആരും അവർക്കി​ട​യി​ലൂ​ടെ കടന്നു​പോ​യി​ട്ടില്ല. 20  ദുഷ്ടൻ ജീവി​ത​കാ​ലം മുഴുവൻ കഷ്ടതകൾ അനുഭ​വി​ക്കു​ന്നു,തനിക്കാ​യി മാറ്റി​വെ​ച്ചി​രി​ക്കുന്ന വർഷങ്ങൾ മുഴുവൻ ആ മർദകൻ കഷ്ടപ്പെ​ടു​ന്നു. 21  അവന്റെ കാതു​ക​ളിൽ പേടി​പ്പെ​ടു​ത്തുന്ന ശബ്ദങ്ങൾ മുഴങ്ങു​ന്നു;+സമാധാ​ന​കാ​ലത്ത്‌ അവനെ കൊള്ള​ക്കാർ ആക്രമി​ക്കു​ന്നു. 22  അന്ധകാരത്തിൽനിന്ന്‌ താൻ രക്ഷപ്പെ​ടു​മെന്ന്‌ അവൻ വിശ്വ​സി​ക്കു​ന്നില്ല;+അവനായി ഒരു വാൾ കാത്തി​രി​ക്കു​ന്നു. 23  അവൻ ആഹാരം തേടി അലയുന്നു; ‘അത്‌ എവിടെ’ എന്നു ചോദി​ക്കു​ന്നു, അന്ധകാ​ര​ത്തി​ന്റെ ദിവസം അടുത്ത്‌ എത്തി​യെന്ന്‌ അവൻ അറിയു​ന്നു. 24  കഷ്ടപ്പാടും വേദന​യും എന്നും അവനെ ഭയപ്പെ​ടു​ത്തു​ന്നു;യുദ്ധസ​ജ്ജ​നാ​യ ഒരു രാജാ​വി​നെ​പ്പോ​ലെ അവ അവനെ കീഴ്‌പെ​ടു​ത്തു​ന്നു. 25  അവൻ ദൈവ​ത്തിന്‌ എതിരെ കൈ ഉയർത്തു​ന്ന​ല്ലോ,സർവശ​ക്ത​നെ ധിക്കരിക്കാൻ* അവൻ മുതി​രു​ന്നു. 26  അവൻ ഒരു വലിയ പരിചയുമായി*ധിക്കാ​ര​പൂർവം ദൈവ​ത്തി​നു നേരെ പാഞ്ഞടു​ക്കു​ന്നു. 27  അവന്റെ മുഖം തടിച്ചു​കൊ​ഴു​ത്തി​രി​ക്കു​ന്നു,അവന്റെ അരക്കെട്ട്‌ തടിച്ചു​രു​ണ്ടി​രി​ക്കു​ന്നു. 28  നശിക്കാനിരിക്കുന്ന നഗരങ്ങ​ളി​ലുംആരും വസിക്കി​ല്ലാത്ത, കൽക്കൂ​മ്പാ​ര​മാ​കാ​നി​രി​ക്കുന്ന വീടു​ക​ളി​ലുംഅവൻ താമസി​ക്കു​ന്നു. 29  അവൻ ധനിക​നാ​കില്ല, അവന്റെ സമ്പാദ്യം പെരു​കില്ല,അവന്റെ സമ്പത്തു ദേശത്ത്‌ വ്യാപി​ക്കില്ല. 30  കൂരിരുട്ടിൽനിന്ന്‌ അവൻ രക്ഷപ്പെ​ടില്ല;ഒരു തീജ്വാ​ല​യിൽ അവന്റെ പുതുനാമ്പ്‌* കരിഞ്ഞു​പോ​കും,ദൈവ​ത്തി​ന്റെ വായിൽനി​ന്നുള്ള ഒരു ശ്വാസ​ത്താൽ അവൻ ഇല്ലാതാ​കും.+ 31  അവൻ വഴി​തെറ്റി, ഒരു ഗുണവു​മി​ല്ലാത്ത കാര്യ​ങ്ങ​ളിൽ ആശ്രയി​ക്കാ​തി​രി​ക്കട്ടെ,അങ്ങനെ ചെയ്യു​ന്ന​വനു ഗുണമി​ല്ലാ​ത്ത​തു​തന്നെ തിരികെ കിട്ടും. 32  അത്‌ അവന്റെ ദിവസ​ത്തി​നു മുമ്പേ സംഭവി​ക്കും,അവന്റെ ശാഖകൾ ഒരിക്ക​ലും പടർന്നു​പ​ന്ത​ലി​ക്കില്ല.+ 33  പഴുക്കുംമുമ്പേ മുന്തിരി പൊഴി​ച്ചു​ക​ള​യുന്ന ഒരു മുന്തി​രി​വ​ള്ളി​പോ​ലെ​യും,പൂക്കൾ കൊഴി​ച്ചു​ക​ള​യുന്ന ഒരു ഒലിവ്‌ മരം​പോ​ലെ​യും ആണ്‌ അവൻ. 34  ദുഷ്ടന്മാർ* കൂട്ടം​കൂ​ടു​ന്ന​തു​കൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മില്ല;+കൈക്കൂ​ലി​ക്കാ​രു​ടെ കൂടാ​രങ്ങൾ കത്തിന​ശി​ക്കും. 35  അവർ കുഴപ്പം ഗർഭം ധരിച്ച്‌ ദുഷ്ടത പ്രസവി​ക്കു​ന്നു.അവരുടെ ഗർഭപാ​ത്ര​ത്തിൽനിന്ന്‌ വഞ്ചന പുറത്ത്‌ വരുന്നു.”

അടിക്കുറിപ്പുകള്‍

അഥവാ “ഊതി​വീർപ്പിച്ച അറിവ്‌ വിളമ്പു​മോ?”
അഥവാ “ജയിക്കാൻ.”
അക്ഷ. “കട്ടി​യേ​റിയ പരിച​മൊ​ട്ടു​ക​ളു​മാ​യി.”
അതായത്‌, അവന്റെ പ്രതീക്ഷ.
അഥവാ “വിശ്വാ​സ​ത്യാ​ഗി​കൾ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം