ഇയ്യോബ്‌ 18:1-21

18  ശൂഹ്യ​നായ ബിൽദാദ്‌+ അപ്പോൾ പറഞ്ഞു:   “ഇങ്ങനെ സംസാ​രി​ക്കു​ന്നതു നിറു​ത്താ​റാ​യി​ല്ലേ? എല്ലാ​മൊ​ന്നു മനസ്സി​ലാ​ക്കാൻ ശ്രമിക്കൂ; പിന്നെ ഞങ്ങൾ നിന്നോ​ടു സംസാ​രി​ക്കാം.   ഞങ്ങൾ എന്താ മൃഗങ്ങ​ളാ​ണോ?+നീ എന്തിനു ഞങ്ങളെ വിഡ്‌ഢികളായി* കാണുന്നു?   നീ കോപ​ത്തോ​ടെ സ്വയം പിച്ചി​ച്ചീ​ന്തി​യാ​ലുംനിനക്കു​വേ​ണ്ടി ഭൂമിയെ ഉപേക്ഷി​ച്ചു​ക​ള​യു​മോ?പാറ അതിന്റെ സ്ഥാനത്തു​നിന്ന്‌ ഉരുണ്ടു​മാ​റു​മോ?   ദുഷ്ടന്റെ പ്രകാശം കെട്ടു​പോ​കും,അവന്റെ തീനാളം പ്രഭ ചൊരി​യില്ല.+   അവന്റെ കൂടാ​ര​ത്തി​ലെ വെളിച്ചം മങ്ങി​പ്പോ​കും;അവന്റെ മേൽ പ്രകാശം ചൊരി​യുന്ന വിളക്ക്‌ അണഞ്ഞു​പോ​കും.   അവന്റെ നടപ്പിന്റെ വേഗത കുറയും;സ്വന്തം ഉപദേ​ശ​ങ്ങൾതന്നെ അവനെ വീഴി​ക്കും.+   അവന്റെ കാലുകൾ അവനെ വലയി​ലേക്കു നടത്തും;അവൻ വലക്കണ്ണി​ക​ളിൽ ചെന്നു​പെ​ടും.   അവന്റെ ഉപ്പൂറ്റി കെണി​യിൽ അകപ്പെ​ടും;അവൻ കുടു​ക്കിൽ വീഴും.+ 10  അവന്റെ വഴിയിൽ ഒരു കയർ ഒളിപ്പി​ച്ചി​രി​ക്കു​ന്നു;അവന്റെ പാതയിൽ ഒരു കെണി ഒരുക്കി​വെ​ച്ചി​രി​ക്കു​ന്നു. 11  ഭയം അവനെ നാലു​പാ​ടു​നി​ന്നും ആക്രമി​ക്കു​ന്നു;അത്‌ അവന്റെ തൊട്ടു​പി​ന്നാ​ലെ പായുന്നു.+ 12  അവന്റെ ശക്തി ചോർന്നു​പോ​കു​ന്നു;ദുരന്തം നിമിത്തം അവൻ വേച്ചു​വേച്ച്‌ നടക്കുന്നു.*+ 13  അവന്റെ തൊലി അഴുകി​പ്പോ​കു​ന്നു;മാരകരോഗം* അവന്റെ കൈകാ​ലു​കളെ തിന്നു​ക​ള​യു​ന്നു. 14  സ്വന്തം കൂടാ​ര​ത്തി​ന്റെ സുരക്ഷി​ത​ത്വ​ത്തിൽനിന്ന്‌ അവനെ പറിച്ചു​മാ​റ്റു​ന്നു;+ഭയത്തിന്റെ രാജാ​വി​നു മുന്നിലേക്ക്‌* അവനെ നടത്തുന്നു. 15  അവന്റെ കൂടാ​ര​ത്തിൽ അന്യർ താമസി​ക്കും;അവന്റെ വീടിനു മേൽ ഗന്ധകം*+ പെയ്യും. 16  അവന്റെ വേരുകൾ ഉണങ്ങി​പ്പോ​കും;ശാഖകൾ വാടി​ക്ക​രി​യും. 17  അവനെക്കുറിച്ചുള്ള ഓർമ ഭൂമി​യിൽനിന്ന്‌ മാഞ്ഞു​പോ​കും;തെരു​വു​ക​ളിൽ ആരും അവന്റെ പേര്‌ ഓർക്കില്ല. 18  അവനെ വെളി​ച്ച​ത്തിൽനിന്ന്‌ ഇരുട്ടി​ലേക്ക്‌ ഓടി​ച്ചു​ക​ള​യും;ഫലഭൂ​യി​ഷ്‌ഠ​മായ മണ്ണിൽനി​ന്ന്‌ അവനെ ആട്ടി​യോ​ടി​ക്കും. 19  സ്വന്തം ജനത്തിന്‌ ഇടയിൽ അവനു സന്തതി​പ​ര​മ്പ​ര​യു​ണ്ടാ​യി​രി​ക്കില്ല;അവൻ താമസിക്കുന്നിടത്ത്‌* അവനുള്ള ആരും ശേഷി​ച്ചി​രി​ക്കില്ല. 20  അവന്റെ ദിവസം വന്നെത്തു​മ്പോൾ പടിഞ്ഞാ​റു​ള്ളവർ ഞെട്ടി​ത്ത​രി​ക്കും,കിഴക്കു​ള്ള​വ​രെ ഭയം പിടി​കൂ​ടും. 21  അധർമം ചെയ്യു​ന്ന​വന്റെ കൂടാ​ര​ങ്ങൾക്കുംദൈവത്തെ അറിഞ്ഞി​ട്ടി​ല്ലാ​ത്ത​വന്റെ വാസസ്ഥ​ല​ങ്ങൾക്കും സംഭവി​ക്കു​ന്നത്‌ ഇതായി​രി​ക്കും.”

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “അശുദ്ധ​രാ​യി.”
അഥവാ “മുടന്തി​ന​ട​ക്കു​ന്നു.”
അക്ഷ. “മരണത്തി​ന്റെ മൂത്ത മകൻ.”
അഥവാ “ഭീകര​മായ ഒരു മരണത്തി​ലേക്ക്‌.”
അതായത്‌, സൾഫർ.
അഥവാ “അവന്റെ താത്‌കാ​ലിക വാസസ്ഥ​ലത്ത്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം