ഇയ്യോബ്‌ 20:1-29

20  നയമാ​ത്യ​നായ സോഫർ+ അപ്പോൾ പറഞ്ഞു:   “അസ്വസ്ഥ​മായ എന്റെ മനസ്സ്‌ എന്നെ സംസാ​രി​ക്കാൻ പ്രേരി​പ്പി​ക്കു​ന്നു;എന്റെ മനസ്സ്‌ ആകെ ഇളകി​മ​റി​യു​ന്നു.   എന്നെ അപമാ​നി​ക്കുന്ന ഒരു ശാസന എനിക്കു ലഭിച്ചു;എന്നാൽ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഗ്രാഹ്യ​മു​ള്ള​തു​കൊണ്ട്‌ എനിക്കു മറുപടി പറയാ​തി​രി​ക്കാൻ പറ്റില്ല.   മനുഷ്യൻ* ഭൂമി​യിൽ ഉണ്ടായ​തു​മു​തൽ ഒരു കാര്യം സത്യമാ​ണ്‌:—അതും നിനക്ക്‌ അറിയാ​മാ​യി​രി​ക്കു​മ​ല്ലോ.+   ദുഷ്ടന്റെ സന്തോഷം നീണ്ടു​നിൽക്കില്ല;അധർമിയുടെ* ആനന്ദം ഒരു നിമി​ഷ​ത്തേക്കു മാത്രം.+   അവന്റെ മഹത്ത്വം ആകാശ​ത്തോ​ളം ഉയർന്നാ​ലുംഅവന്റെ തല മേഘങ്ങ​ളോ​ളം പൊങ്ങി​യാ​ലും,   സ്വന്തം മലം​പോ​ലെ അവൻ ഇല്ലാതാ​കും;അവനെ എന്നും കണ്ടിരു​ന്നവർ, ‘അവൻ എവിടെ’ എന്നു ചോദി​ക്കും.   ഒരു സ്വപ്‌നം​പോ​ലെ അവൻ പറന്നു​പോ​കും; പിന്നെ അവർ അവനെ കാണില്ല;രാത്രി​യിൽ കാണുന്ന ഒരു ദിവ്യ​ദർശ​നം​പോ​ലെ അവൻ പോയ്‌മ​റ​യും.   അവനെ കണ്ടിട്ടുള്ള കണ്ണുകൾ പിന്നെ അവനെ കാണില്ല;പിന്നെ ഒരിക്ക​ലും അവന്റെ ദേശം അവനെ കാണില്ല.+ 10  അവന്റെ മക്കൾ ദരി​ദ്ര​നോ​ടു കരുണ​യ്‌ക്കാ​യി യാചി​ക്കും;സമ്പാദി​ച്ച​തെ​ല്ലാം അവന്റെ കൈതന്നെ തിരികെ നൽകും.+ 11  അവന്റെ അസ്ഥിക​ളിൽ യുവത്വം തുളു​മ്പി​നി​ന്നി​രു​ന്നു;എന്നാൽ അത്‌* അവനോ​ടൊ​പ്പം പൊടി​യിൽ ചേരും. 12  അവന്റെ വായ്‌ക്കു തിന്മ മധുര​മാ​യി തോന്നി​യാൽ,നാവിന്‌ അടിയിൽ അവൻ അത്‌ ഒളിപ്പി​ച്ചാൽ, 13  അത്‌ ഇറക്കാതെ നുണഞ്ഞു​കൊ​ണ്ടി​രു​ന്നാൽ,വായിൽത്ത​ന്നെ വെച്ചു​കൊ​ണ്ടി​രു​ന്നാൽ, 14  അവന്റെ വയറ്റിൽ ആ ഭക്ഷണം പുളി​ക്കും;അവന്റെ ഉള്ളിൽ അതു മൂർഖന്റെ വിഷമാ​യി മാറും. 15  അവൻ സമ്പത്തു വിഴു​ങ്ങി​യി​രി​ക്കു​ന്നു; എന്നാൽ അവൻ അതു ഛർദി​ക്കും;ദൈവം അവന്റെ വയറ്റിൽനി​ന്ന്‌ അതു മുഴുവൻ പുറത്ത്‌ കൊണ്ടു​വ​രും. 16  അവൻ മൂർഖന്റെ വിഷം വലിച്ചു​കു​ടി​ക്കും;അണലി​യു​ടെ വിഷപ്പല്ലുകൾ* അവനെ കൊല്ലും. 17  അവൻ ഒരിക്ക​ലും അരുവി​കൾ കാണില്ല,തേനും വെണ്ണയും ഒഴുകുന്ന നദികൾ കാണില്ല. 18  ഉപയോഗിക്കാതെ അവനു തന്റെ വസ്‌തു​ക്കൾ മടക്കി​ക്കൊ​ടു​ക്കേ​ണ്ടി​വ​രും;വ്യാപാ​ര​ത്തി​ലൂ​ടെ നേടിയ സമ്പത്ത്‌ അനുഭ​വി​ക്കാൻ അവനാ​കില്ല.+ 19  അവൻ ദരി​ദ്രനെ തകർക്കു​ക​യും ഉപേക്ഷി​ക്കു​ക​യും ചെയ്‌ത​ല്ലോ;താൻ പണിയാത്ത വീട്‌ അവൻ പിടി​ച്ചെ​ടു​ത്തു. 20  എന്നാൽ അവന്‌ ഒരു മനസ്സമാ​ധാ​ന​വും കാണില്ല;എത്ര സമ്പത്തു​ണ്ടെ​ങ്കി​ലും അവൻ രക്ഷപ്പെ​ടില്ല. 21  അവൻ വിഴു​ങ്ങാ​ത്ത​താ​യി ഒന്നും ബാക്കി​യില്ല;അതു​കൊണ്ട്‌ അവന്റെ സമൃദ്ധി ഇല്ലാതാ​കും. 22  സമ്പത്തിന്റെ കൊടു​മു​ടി​യിൽ ഉത്‌ക​ണ്‌ഠ അവനെ പിടി​കൂ​ടും;ദുരന്തങ്ങൾ അവന്റെ മേൽ ആഞ്ഞടി​ക്കും. 23  അവൻ വയറു നിറയ്‌ക്കു​മ്പോൾദൈവം തന്റെ ഉഗ്ര​കോ​പം അവനു നേരെ അയയ്‌ക്കും;അത്‌ അവന്റെ മേൽ പെയ്‌തി​റ​ങ്ങും; അവന്റെ കുടലു​ക​ളോ​ളം ചെല്ലും. 24  ഇരുമ്പായുധങ്ങളിൽനിന്ന്‌ അവൻ ഓടി​യൊ​ളി​ക്കു​മ്പോൾചെമ്പു​വി​ല്ലിൽനി​ന്നുള്ള അസ്‌ത്രങ്ങൾ അവനിൽ തുളഞ്ഞു​ക​യ​റും. 25  അവൻ മുതു​കിൽനിന്ന്‌ ഒരു അസ്‌ത്രം ഊരി​യെ​ടു​ക്കു​ന്നു;വെട്ടി​ത്തി​ള​ങ്ങു​ന്ന ഒരു ആയുധം വയറ്റിൽനിന്ന്‌* വലിച്ചൂ​രു​ന്നു.ഭയം അവനെ പിടി​കൂ​ടു​ന്നു.+ 26  കൂരിരുട്ടിൽ അവന്റെ നിധികൾ പൊയ്‌പോ​കും;ആരും ഊതി​ക്ക​ത്തി​ക്കാത്ത ഒരു തീജ്വാല അവനെ വിഴു​ങ്ങി​ക്ക​ള​യും;അവന്റെ കൂടാ​ര​ത്തിൽ ശേഷിച്ച സകല​രെ​യും ദുരന്തം കാത്തി​രി​ക്കു​ന്നു. 27  ആകാശം അവന്റെ തെറ്റു തുറന്നു​കാ​ട്ടും;ഭൂമി അവനു നേരെ വരും. 28  ദൈവത്തിന്റെ കോപ​ദി​വ​സ​ത്തിൽ വെള്ളം കുത്തി​യൊ​ലിച്ച്‌ വരും;വെള്ള​പ്പൊ​ക്ക​ത്തിൽ അവന്റെ വീട്‌ ഒലിച്ചു​പോ​കും. 29  ഇതാണു ദൈവം ദുഷ്ടനു കൊടു​ക്കുന്ന ഓഹരി;ദൈവം അവനു നിയമി​ച്ചു​കൊ​ടു​ത്തി​രി​ക്കുന്ന അവകാശം.”

അടിക്കുറിപ്പുകള്‍

അഥവാ “മനുഷ്യ​കു​ലം; ആദാം.”
അഥവാ “വിശ്വാ​സ​ത്യാ​ഗി​യു​ടെ.”
അതായത്‌, യുവത്വം.
അക്ഷ. “നാവ്‌.”
അഥവാ “പിത്താ​ശ​യ​ത്തിൽനി​ന്ന്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം