ഇയ്യോബ്‌ 21:1-34

21  ഇയ്യോബ്‌ പറഞ്ഞു:  2  “ഞാൻ പറയു​ന്നതു ശ്രദ്ധി​ച്ചു​കേൾക്കുക;അങ്ങനെ എനിക്ക്‌ അൽപ്പം ആശ്വാസം ലഭിക്കട്ടെ.  3  എന്റെ സംസാരം അൽപ്പ​നേ​ര​മൊ​ന്നു സഹിക്കൂ;പിന്നെ എന്നെ കളിയാ​ക്കി​ക്കൊ​ള്ളൂ.+  4  ഒരു മനുഷ്യ​നെ​ക്കു​റി​ച്ചാണ്‌ എന്റെ പരാതി​യെ​ങ്കിൽ എന്റെ ക്ഷമ എന്നേ നശി​ച്ചേനേ.  5  എന്നെയൊന്നു നോക്കൂ; നിങ്ങൾ അതിശ​യി​ച്ചു​പോ​കും;കൈ​കൊണ്ട്‌ നിങ്ങളു​ടെ വായ്‌ പൊത്തൂ.  6  ഇക്കാര്യങ്ങളെക്കുറിച്ച്‌ ഓർക്കു​മ്പോൾ എനിക്കു വിഷമം തോന്നു​ന്നു;എന്റെ ശരീരം ഒന്നാകെ വിറയ്‌ക്കു​ന്നു.  7  ദുഷ്ടന്മാർ ജീവ​നോ​ടി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?+അവർ ദീർഘാ​യു​സ്സോ​ടി​രി​ക്കു​ക​യും സമ്പന്നരാകുകയും*+ ചെയ്യു​ന്നത്‌ എന്ത്‌?  8  അവരുടെ മക്കൾ എപ്പോ​ഴും അവരു​ടെ​കൂ​ടെ​യുണ്ട്‌;അവർ പല തലമു​റകൾ കാണുന്നു.  9  അവരുടെ വീടുകൾ സുരക്ഷി​ത​മാണ്‌; അവർ പേടി കൂടാതെ കഴിയു​ന്നു;+ദൈവം അവരെ തന്റെ വടി​കൊണ്ട്‌ അടിക്കു​ന്നില്ല. 10  അവരുടെ കാള ഇണചേ​രു​ന്നു, വെറു​തേ​യാ​കു​ന്നില്ല.അവരുടെ പശുക്കൾ പ്രസവി​ക്കു​ന്നു; അവയുടെ ഗർഭമ​ല​സു​ന്നില്ല. 11  അവരുടെ ആൺകു​ട്ടി​കൾ ആട്ടിൻപ​റ്റ​ത്തെ​പ്പോ​ലെ ഓടി​ന​ട​ക്കു​ന്നു;അവരുടെ കുട്ടികൾ തുള്ളി​ച്ചാ​ടി​ന​ട​ക്കു​ന്നു. 12  അവർ തപ്പി​ന്റെ​യും കിന്നര​ത്തി​ന്റെ​യും അകമ്പടി​യോ​ടെ പാട്ടു പാടുന്നു;കുഴൽനാ​ദം കേട്ട്‌ ആനന്ദി​ച്ചു​ല്ല​സി​ക്കു​ന്നു.+ 13  അവർ സംതൃ​പ്‌തി​യോ​ടെ ജീവി​ക്കു​ന്നു;സമാധാനത്തോടെ* ശവക്കുഴിയിലേക്കു* പോകു​ന്നു. 14  അവർ സത്യ​ദൈ​വ​ത്തോ​ടു പറയുന്നു: ‘ഞങ്ങളെ വെറുതേ വിടൂ, ഞങ്ങൾക്കു നിന്റെ വഴികൾ അറി​യേണ്ടാ.+ 15  ഞങ്ങൾ സർവശ​ക്തനെ സേവി​ക്കാൻ അവൻ ആരാണ്‌?+ അവനെ അറിയു​ന്ന​തു​കൊണ്ട്‌ ഞങ്ങൾക്ക്‌ എന്തു പ്രയോ​ജനം?’+ 16  എന്നാൽ അവരുടെ അഭിവൃ​ദ്ധി അവരുടെ കൈയി​ല​ല്ലെന്ന്‌ എനിക്ക്‌ അറിയാം.+ എന്റെ ചിന്തകൾ ദുഷ്ടന്റെ ചിന്തകളിൽനിന്ന്‌* ഏറെ അകലെ​യാണ്‌.+ 17  ദുഷ്ടന്മാരുടെ വിളക്ക്‌ എന്നെങ്കി​ലും കെട്ടു​പോ​യി​ട്ടു​ണ്ടോ?+ അവർക്ക്‌ ആപത്തു വരാറു​ണ്ടോ? ദൈവം എന്നെങ്കി​ലും തന്റെ കോപ​ത്തിൽ അവരെ നശിപ്പി​ച്ചി​ട്ടു​ണ്ടോ? 18  അവർ വയ്‌ക്കോൽപോ​ലെ കാറ്റത്ത്‌ പാറി​പ്പോ​കാ​റു​ണ്ടോ?പതിരു​പോ​ലെ കൊടു​ങ്കാ​റ്റിൽ പറന്നു​പോ​കാ​റു​ണ്ടോ? 19  ഒരുവനുള്ള ശിക്ഷ ദൈവം അവന്റെ പുത്ര​ന്മാർക്കാ​യി കരുതി​വെ​ക്കും; എന്നാൽ അവനു മനസ്സി​ലാ​കേ​ണ്ട​തി​നു ദൈവം അവനെ ശിക്ഷി​ക്കട്ടെ.+ 20  അവന്റെ സ്വന്തം കണ്ണുകൾ അവന്റെ നാശം കാണട്ടെ;അവൻതന്നെ സർവശ​ക്തന്റെ ഉഗ്ര​കോ​പം കുടി​ച്ചി​റ​ക്കട്ടെ.+ 21  അവന്റെ മാസങ്ങൾ വെട്ടിച്ചുരുക്കിയാൽപ്പിന്നെ+അവന്റെ വീടിന്‌ എന്തു സംഭവി​ക്കു​ന്നു എന്ന്‌ അവൻ ആകുല​പ്പെ​ടു​മോ? 22  ആർക്കെങ്കിലും ദൈവ​ത്തിന്‌ അറിവ്‌ പകർന്നു​കൊ​ടു​ക്കാ​നാ​കു​മോ?*+ഉന്നത​രെ​പ്പോ​ലും ന്യായം വിധി​ക്കു​ന്നതു ദൈവ​മല്ലേ?+ 23  മരണസമയത്തും ചിലർക്കു നല്ല ആരോ​ഗ്യ​മുണ്ട്‌;+പ്രശ്‌ന​ങ്ങ​ളേ​തു​മി​ല്ലാ​തെ സ്വസ്ഥമാ​യി​രി​ക്കു​മ്പോൾ അവർ മരിക്കു​ന്നു.+ 24  തുടകൾ പുഷ്ടി​വെ​ച്ചി​രി​ക്കു​മ്പോൾ,എല്ലുകൾക്കു ബലമു​ള്ള​പ്പോൾ,* അവർ മരിക്കു​ന്നു. 25  എന്നാൽ മറ്റു ചിലർ കഷ്ടതകൾ അനുഭ​വിച്ച്‌ മരിക്കു​ന്നു;സുഖം എന്താ​ണെന്ന്‌ അവർ അറിഞ്ഞി​ട്ടില്ല. 26  ഇരുകൂട്ടരും ഒരുമി​ച്ച്‌ പൊടി​യിൽ കിടക്കു​ന്നു;+പുഴുക്കൾ അവരെ പൊതി​യു​ന്നു.+ 27  നിങ്ങൾ ചിന്തി​ക്കു​ന്നത്‌ എന്താ​ണെന്ന്‌ എനിക്കു നന്നായി അറിയാം;എന്നോട്‌ അന്യായം കാണിക്കാനുള്ള* നിങ്ങളു​ടെ പദ്ധതികൾ എനിക്കു മനസ്സി​ലാ​കു​ന്നുണ്ട്‌.+ 28  ‘ഉന്നതരു​ടെ വീടു​ക​ളും ദുഷ്ടന്മാ​രു​ടെ കൂടാ​ര​ങ്ങ​ളും ഇപ്പോൾ എവിടെ’+എന്നു നിങ്ങൾ ചോദി​ക്കു​ന്നു. 29  എന്നാൽ നിങ്ങൾ സഞ്ചാരി​ക​ളോ​ടു ചോദി​ച്ചി​ട്ടി​ല്ലേ? അവരുടെ നിരീക്ഷണങ്ങൾ* ശ്രദ്ധ​യോ​ടെ പഠിച്ചി​ട്ടി​ല്ലേ? 30  അങ്ങനെ ചെയ്‌തി​രു​ന്നെ​ങ്കിൽ, ദുഷ്ടൻ വിനാ​ശ​ത്തി​ന്റെ ദിവസം രക്ഷപ്പെ​ടു​ന്നെ​ന്നുംഉഗ്ര​കോ​പ​ത്തി​ന്റെ നാളിൽ അവൻ സുരക്ഷി​ത​നാ​ണെ​ന്നും നിങ്ങൾ മനസ്സി​ലാ​ക്കി​യേനേ. 31  ആരെങ്കിലും അവന്റെ വഴികളെ ചോദ്യം ചെയ്യു​മോ?അവൻ ചെയ്‌ത​തി​നൊ​ക്കെ പകരം കൊടു​ക്കു​മോ? 32  അവനെ ശ്‌മശാ​ന​ത്തി​ലേക്കു കൊണ്ടു​ചെ​ല്ലു​മ്പോൾആളുകൾ അവന്റെ കല്ലറയ്‌ക്കു കാവൽ നിൽക്കും. 33  താഴ്‌വരയിലെ* മണ്ണ്‌ അവനു മധുരി​ക്കും;+അവനു മുമ്പു​ണ്ടാ​യി​രു​ന്നവർ പോയ​തു​പോ​ലെഅവനു ശേഷമുള്ള സകലരും അവന്റെ പിന്നാലെ പോകും.+ 34  പിന്നെ എന്തിനു നിങ്ങൾ ഈ പാഴ്‌വാ​ക്കു​കൾ പറഞ്ഞ്‌ എന്നെ ആശ്വസി​പ്പി​ക്കു​ന്നു?+ നിങ്ങളു​ടെ വാക്കു​ക​ളിൽ വഞ്ചന മാത്രമേ ഉള്ളൂ.”

അടിക്കുറിപ്പുകള്‍

അഥവാ “ശക്തരാ​കു​ക​യും.”
അഥവാ “ഒരു നിമി​ഷം​കൊ​ണ്ട്‌.” അതായത്‌, വേദന അനുഭ​വി​ക്കാ​തെ പെട്ടെ​ന്നുള്ള മരണം.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ഉപദേ​ശ​ങ്ങ​ളിൽനി​ന്ന്‌; പദ്ധതി​ക​ളിൽനി​ന്ന്‌.”
അഥവാ “ദൈവത്തെ പഠിപ്പി​ക്കാ​നാ​കു​മോ?”
അക്ഷ. “എല്ലുക​ളി​ലെ മജ്ജയ്‌ക്ക്‌ ഈർപ്പ​മു​ള്ള​പ്പോൾ.”
മറ്റൊരു സാധ്യത “എന്നോടു ക്രൂര​മാ​യി പെരു​മാ​റാ​നുള്ള.”
അക്ഷ. “അടയാ​ളങ്ങൾ.”
അഥവാ “നീർച്ചാ​ലി​ലെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം