ഇയ്യോബ്‌ 30:1-31

30  “എന്നാൽ ഇപ്പോൾ, എന്നെക്കാൾ പ്രായം കുറഞ്ഞവർ എന്നെ പരിഹ​സി​ക്കു​ന്നു.+എന്റെ ആട്ടിൻപ​റ്റത്തെ കാക്കുന്ന പട്ടിക​ളോ​ടൊ​പ്പം നിറു​ത്താ​നുള്ള യോഗ്യ​ത​പോ​ലുംഅവരുടെ അപ്പന്മാർക്കു​ണ്ടാ​യി​രു​ന്നില്ല.   അവരുടെ കൈക്ക​രു​ത്തു​കൊണ്ട്‌ എനിക്ക്‌ എന്തു ഗുണം? അവരുടെ ചുറു​ചു​റുക്ക്‌ ഇല്ലാതാ​യി​രി​ക്കു​ന്നു.   ഇല്ലായ്‌മയും വിശപ്പും കൊണ്ട്‌ അവർ തളർന്നി​രി​ക്കു​ന്നു;നശിച്ച്‌ വിജന​മാ​യി​ക്കി​ട​ക്കുന്ന വരണ്ട ഭൂമി​യി​ലെ മണ്ണ്‌അവർ ചവച്ചു​തി​ന്നു​ന്നു.   അവർ കുറ്റി​ക്കാ​ടു​ക​ളിൽനിന്ന്‌ ഉപ്പു​ചെടി പറിക്കു​ന്നു;കുറ്റി​ച്ചെ​ടി​ക​ളു​ടെ കിഴങ്ങാ​ണ്‌ അവരുടെ ആഹാരം.   സമൂഹം അവരെ ആട്ടിയ​ക​റ്റു​ന്നു;+ഒരു കള്ളനെ നോക്കി ഒച്ചയി​ടു​ന്ന​തു​പോ​ലെ അവരെ നോക്കി ഒച്ചയി​ടു​ന്നു.   അവർ ചെങ്കു​ത്തായ മലഞ്ചെ​രി​വു​ക​ളിൽ താമസി​ക്കു​ന്നു;പാറക​ളി​ലും നിലത്തെ കുഴി​ക​ളി​ലും വസിക്കു​ന്നു.   കുറ്റിക്കാടുകളിൽ ഇരുന്ന്‌ അവർ നിലവി​ളി​ക്കു​ന്നു,അവർ ഒരുമി​ച്ച്‌ ചൊറി​യ​ണ​ങ്ങൾക്കി​ട​യിൽ കൂനി​ക്കൂ​ടി ഇരിക്കു​ന്നു.   അവർ വിഡ്‌ഢി​ക​ളു​ടെ​യും നീചന്മാ​രു​ടെ​യും മക്കളാണ്‌;അതു​കൊണ്ട്‌ അവരെ ദേശത്തു​നിന്ന്‌ ആട്ടി​യോ​ടി​ച്ചി​രി​ക്കു​ന്നു.*   എന്നാൽ ഇപ്പോൾ അവരുടെ പാട്ടു​ക​ളിൽപ്പോ​ലും എന്നോ​ടുള്ള പരിഹാ​സ​മുണ്ട്‌;+ഞാൻ അവർക്കൊ​രു പരിഹാ​സ​പാ​ത്ര​മാ​യി​രി​ക്കു​ന്നു.*+ 10  അവർ എന്നെ വെറു​ക്കു​ക​യും എന്നിൽനി​ന്ന്‌ അകലം പാലി​ക്കു​ക​യും ചെയ്യുന്നു;+എന്റെ മുഖത്ത്‌ തുപ്പാൻ+ അവർക്കു മടി തോന്നു​ന്നില്ല. 11  ദൈവം എന്നെ നിരാ​യു​ധ​നാ​ക്കി;* എന്നെ താഴ്‌ത്തി​ക്ക​ളഞ്ഞു;അതു​കൊണ്ട്‌ എന്നോട്‌ എന്തു ചെയ്യാ​നും അവർക്ക്‌ ഒരു മടിയു​മില്ല.* 12  ഒരു ജനക്കൂ​ട്ട​ത്തെ​പ്പോ​ലെ അവർ എന്റെ വലതു​വ​ശ​ത്തേക്കു പാഞ്ഞടു​ക്കു​ന്നു;അവർ എന്നെ ആട്ടി​യോ​ടി​ക്കു​ന്നു;എന്റെ വഴിയിൽ നാശക​ര​മായ തടസ്സങ്ങൾ വെക്കുന്നു. 13  അവർ എന്റെ പാതകൾ തകർത്തു​ക​ള​യു​ന്നു;എന്റെ യാതനകൾ വർധി​പ്പി​ക്കു​ന്നു.+ആരും അവരെ തടയു​ന്നില്ല.* 14  മതിലിലെ വലിയ വിള്ളലി​ലൂ​ടെ എന്നപോ​ലെ അവർ ഇരച്ചു​ക​യ​റു​ന്നു;നശിച്ചു​കി​ട​ക്കു​ന്ന സ്ഥലത്തേക്ക്‌ അവർ പാഞ്ഞു​ക​യ​റു​ന്നു. 15  ഭയം എന്നെ കീഴ്‌പെ​ടു​ത്തു​ന്നു;എന്റെ അന്തസ്സ്‌ ഒരു കാറ്റു​പോ​ലെ പറന്നു​പോ​കു​ന്നു;എന്റെ രക്ഷ ഒരു മേഘം​പോ​ലെ മാഞ്ഞു​പോ​കു​ന്നു. 16  എന്റെ ജീവൻ എന്നിൽനി​ന്ന്‌ കൊഴി​ഞ്ഞു​പോ​കു​ന്നു;+കഷ്ടപ്പാ​ടി​ന്റെ ദിവസങ്ങൾ എന്നെ പിടി​കൂ​ടി​യി​രി​ക്കു​ന്നു.+ 17  രാത്രിയിൽ വേദന എന്റെ അസ്ഥികളെ തുളയ്‌ക്കു​ന്നു;+തീരാ​വേ​ദന എന്നെ കാർന്നു​തി​ന്നു​ന്നു.+ 18  ഉഗ്രശക്തികൊണ്ട്‌ എന്റെ വസ്‌ത്രം വികൃ​ത​മാ​ക്കി​യി​രി​ക്കു​ന്നു;*എന്റെ കുപ്പാ​യ​ക്ക​ഴു​ത്തു​പോ​ലെ അത്‌ എന്നെ ശ്വാസം മുട്ടി​ക്കു​ന്നു. 19  ദൈവം എന്നെ ചെളി​യിൽ തള്ളിയി​ട്ടി​രി​ക്കു​ന്നു;ഞാൻ വെറും പൊടി​യും ചാരവും ആയി. 20  ഞാൻ അങ്ങയെ വിളി​ച്ച​പേ​ക്ഷി​ച്ചു, എന്നാൽ അങ്ങ്‌ എന്നെ സഹായി​ച്ചില്ല;+ഞാൻ എഴു​ന്നേ​റ്റു​നി​ന്നു; എന്നാൽ അങ്ങ്‌ വെറുതേ നോക്കുക മാത്രം ചെയ്‌തു. 21  അങ്ങ്‌ ക്രൂര​മാ​യി എനിക്കു നേരെ തിരിഞ്ഞു;+സർവശ​ക്തി​യു​മെ​ടുത്ത്‌ അങ്ങയുടെ കൈ എന്നെ ആക്രമി​ച്ചു. 22  അങ്ങ്‌ എന്നെ എടുത്ത്‌ കാറ്റിൽ പറത്തി​ക്കൊണ്ട്‌ പോകു​ന്നു;എന്നിട്ട്‌ എന്നെ കൊടു​ങ്കാ​റ്റിൽ അമ്മാന​മാ​ടു​ന്നു.* 23  അങ്ങ്‌ എന്നെ മരണത്തി​ലേക്ക്‌,ജീവനുള്ള സകലരും കണ്ടുമു​ട്ടുന്ന വീട്ടി​ലേക്ക്‌, കൊണ്ടു​പോ​കും എന്ന്‌ എനിക്ക്‌ അറിയാം. 24  എന്നാൽ തകർന്നി​രി​ക്കുന്ന മനുഷ്യൻ*+കഷ്ടതയു​ടെ സമയത്ത്‌ സഹായ​ത്തി​നാ​യി നിലവി​ളി​ക്കു​മ്പോൾ ആരെങ്കി​ലും അവനെ അടിക്കു​മോ? 25  കഷ്ടപ്പാട്‌ അനുഭ​വി​ക്കു​ന്ന​വരെ ഓർത്ത്‌ ഞാൻ കരഞ്ഞി​ട്ടി​ല്ലേ? പാവ​പ്പെ​ട്ട​വ​രെ ഓർത്ത്‌ ഞാൻ സങ്കട​പ്പെ​ട്ടി​ട്ടി​ല്ലേ?+ 26  നന്മ വരു​മെന്നു ഞാൻ പ്രതീ​ക്ഷി​ച്ചു, എന്നാൽ തിന്മയാ​ണു വന്നത്‌;ഞാൻ വെളി​ച്ച​ത്തി​നാ​യി കാത്തി​രു​ന്നു, എന്നാൽ ഇരുട്ടാ​ണു വന്നത്‌. 27  എന്റെ ഉള്ളം ഇളകി​മ​റി​യു​ന്നു, അതു ശാന്തമാ​കു​ന്നില്ല;യാതന​യു​ടെ ദിവസങ്ങൾ എന്നെ എതി​രേ​റ്റി​രി​ക്കു​ന്നു. 28  ഞാൻ നിരാ​ശ​നാ​യി നടക്കുന്നു,+ സൂര്യൻ പ്രകാശം ചൊരി​യു​ന്നില്ല; ഞാൻ ജനക്കൂ​ട്ട​ത്തി​നു നടുവിൽ എഴു​ന്നേ​റ്റു​നിന്ന്‌ സഹായ​ത്തി​നാ​യി യാചി​ക്കു​ന്നു. 29  ഞാൻ കുറു​ന​രി​കൾക്കു സഹോ​ദ​ര​നുംഒട്ടകപ്പ​ക്ഷി​കൾക്കു കൂട്ടു​കാ​ര​നും ആയിരി​ക്കു​ന്നു.+ 30  എന്റെ തൊലി കറുത്ത്‌ പൊളി​ഞ്ഞു​പോ​കു​ന്നു;+ചൂടേറ്റ്‌* എന്റെ എല്ലുകൾ എരിയു​ന്നു. 31  എന്റെ കിന്നര​ത്തിൽനിന്ന്‌ വിലാ​പ​വുംഎന്റെ കുഴൽവാ​ദ്യ​ത്തിൽനിന്ന്‌ കരച്ചി​ലും മാത്രം പുറ​പ്പെ​ടു​ന്നു.

അടിക്കുറിപ്പുകള്‍

അക്ഷ. “ചമ്മട്ടി​കൊ​ണ്ട്‌ അടി​ച്ചോ​ടി​ച്ചി​രി​ക്കു​ന്നു.”
അക്ഷ. “പഴഞ്ചൊ​ല്ലാ​യി​രി​ക്കു​ന്നു.”
അക്ഷ. “എന്റെ ഞാൺ അഴിച്ചു.”
അഥവാ “ഒരു നിയ​ന്ത്ര​ണ​വു​മി​ല്ലാ​തെ അവർ പെരു​മാ​റു​ന്നു.”
മറ്റൊരു സാധ്യത “സഹായി​ക്കു​ന്നില്ല.”
മറ്റൊരു സാധ്യത “എന്റെ കഷ്ടതയു​ടെ തീവ്രത എന്നെ വിരൂ​പ​നാ​ക്കു​ന്നു.”
മറ്റൊരു സാധ്യത “ഉഗ്രശ​ബ്ദ​ത്തിൽ എന്നെ അലിയി​ച്ചു​ക​ള​യു​ന്നു.”
അക്ഷ. “എന്നാൽ നാശകൂ​മ്പാ​രം.”
മറ്റൊരു സാധ്യത “പനി​കൊ​ണ്ട്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം