ഇയ്യോബ് 35:1-16
35 എലീഹു തുടർന്നു:
2 “‘ഞാൻ ദൈവത്തെക്കാൾ നീതിമാനാണ്’+ എന്നു പറയാൻമാത്രംസ്വന്തം ഭാഗം ശരിയാണെന്ന് ഇയ്യോബിന് അത്ര ഉറപ്പാണോ?
3 ‘ഞാൻ നീതിമാനാണെങ്കിൽ അങ്ങയ്‌ക്ക്* എന്തു കാര്യം,
ഞാൻ പാപം ചെയ്യാതിരുന്നതുകൊണ്ട് എനിക്ക് എന്തു ഗുണം’+ എന്ന് ഇയ്യോബ് ചോദിക്കുന്നു.
4 ഇയ്യോബിനും കൂട്ടുകാർക്കും+ഞാൻ ഉത്തരം തരാം.
5 മീതെ ആകാശത്തേക്കു നോക്കൂ;മേലെയുള്ള മേഘങ്ങളെ+ നിരീക്ഷിക്കൂ.
6 ഇയ്യോബ് പാപം ചെയ്‌താൽ അതു ദൈവത്തെ എങ്ങനെ ബാധിക്കാനാണ്?+
ഇയ്യോബ് ലംഘനങ്ങൾ ചെയ്തുകൂട്ടിയാൽ ദൈവത്തിന് എന്തു സംഭവിക്കാനാണ്?+
7 ഇനി, ഇയ്യോബ് നീതിമാനാണെങ്കിൽ ദൈവത്തിന് എന്തു നേട്ടം?ഇയ്യോബിൽനിന്ന് ദൈവത്തിന് എന്തെങ്കിലും കിട്ടുമോ?+
8 ഇയ്യോബിന്റെ ദുഷ്ടത ഇയ്യോബിനെപ്പോലുള്ള വെറും മനുഷ്യരെ മാത്രമേ ബാധിക്കൂ;ഇയ്യോബിന്റെ നീതികൊണ്ട് മനുഷ്യമക്കൾക്കു മാത്രമേ പ്രയോജനം കിട്ടൂ.
9 അന്യായം സഹിക്കേണ്ടിവരുമ്പോൾ ആളുകൾ നിലവിളിക്കുന്നു;ശക്തരായവരുടെ ഭരണത്തിൽനിന്ന് മോചനം ലഭിക്കാൻവേണ്ടി അവർ കരയുന്നു.+
10 എന്നാൽ, ‘എന്റെ മഹാസ്രഷ്ടാവ്+ എവിടെ,രാത്രിയിൽ പാട്ടുകൾ പാടാൻ+ കാരണമേകുന്ന ദൈവം എവിടെ’ എന്ന് ആരും ചോദിക്കുന്നില്ല.
11 ദൈവം നമ്മളെ ആകാശത്തിലെ പക്ഷികളെക്കാൾ ബുദ്ധിയുള്ളവരാക്കുന്നു;ഭൂമിയിലെ മൃഗങ്ങളെക്കാൾ അധികം പഠിപ്പിക്കുന്നു.+
12 ആളുകൾ ദൈവത്തോടു വിളിച്ചപേക്ഷിക്കുന്നു;എന്നാൽ ദുഷ്ടന്മാരുടെ അഹങ്കാരം+ നിമിത്തം ദൈവം അതിന് ഉത്തരം കൊടുക്കുന്നില്ല.+
13 ദൈവം കള്ളക്കരച്ചിൽ*+ കേൾക്കുന്നില്ല;സർവശക്തൻ അതു ശ്രദ്ധിക്കുന്നതേ ഇല്ല.
14 അപ്പോൾപ്പിന്നെ, ദൈവത്തെ കാണുന്നില്ല എന്ന് ഇയ്യോബ് പരാതിപ്പെട്ടാൽ ദൈവം കേൾക്കുമോ?+
ഇയ്യോബിന്റെ കേസ് ദൈവമുമ്പാകെയുണ്ട്; അതുകൊണ്ട് ദൈവത്തിനായി കാത്തിരിക്കുക.+
15 ദൈവം കോപത്തോടെ ഇയ്യോബിനോടു കണക്കു ചോദിച്ചിട്ടില്ല;ഇയ്യോബിന്റെ ഈ എടുത്തുചാട്ടം കണക്കിലെടുത്തിട്ടില്ല.+
16 ഇയ്യോബ് വെറുതേ വായ് തുറക്കുന്നു;അറിവില്ലാതെ വീണ്ടുംവീണ്ടും സംസാരിക്കുന്നു.”+