ഉത്തമഗീ​തം 4:1-16

4  “എന്റെ പ്രിയേ, നീ എത്ര സുന്ദരി! നീ അതിസു​ന്ദരി! മൂടു​പ​ട​ത്തി​നു പിന്നിൽ നിൻ കണ്ണുകൾ പ്രാവിൻക​ണ്ണു​കൾ. നിന്റെ മുടി​യോ ഗിലെ​യാ​ദു​മ​ലകൾ ഇറങ്ങി​വ​രുന്ന കോലാ​ട്ടിൻപ​റ്റം​പോ​ലെ.+   നിന്റെ പല്ലുകൾ, പുതു​താ​യി രോമം കത്രിച്ച്‌കുളി​പ്പിച്ച്‌ കൊണ്ടു​വ​രുന്ന ചെമ്മരി​യാ​ട്ടിൻപ​റ്റം​പോ​ലെ.അവയെ​ല്ലാം ഇരട്ട പ്രസവി​ക്കു​ന്നു.ഒന്നിനും കുഞ്ഞിനെ നഷ്ടമാ​യി​ട്ടില്ല.   നിന്റെ ചുണ്ടുകൾ കടുഞ്ചു​വ​പ്പു​നൂ​ലു​പോ​ലെ.നിന്റെ സംസാരം എത്ര ഹൃദ്യം! മൂടു​പ​ട​ത്തി​നു പിന്നിൽ നിന്റെ കവിൾത്തടങ്ങൾ*മുറി​ച്ചു​വെച്ച മാതള​പ്പ​ഴം​പോ​ലെ.   നിരനിരയായി കല്ലുകൾ അടുക്കി പണിതദാവീദിൻഗോപുരംപോലെയാണു+ നിന്റെ കഴുത്ത്‌.+ഒരായി​രം പരിചകൾ അതിൽ തൂക്കി​യി​ട്ടി​രി​ക്കു​ന്നു,എല്ലാം വീരന്മാ​രു​ടെ വൃത്താ​കൃ​തി​യി​ലുള്ള പരിചകൾ.+   നിന്റെ സ്‌തനങ്ങൾ രണ്ടും രണ്ടു മാൻകി​ടാ​ങ്ങൾപോ​ലെ.ലില്ലി​കൾക്കി​ട​യിൽ മേഞ്ഞു​ന​ട​ക്കു​ന്നചെറു​മാ​നി​ന്റെ ഇരട്ടക്കു​ട്ടി​കൾപോ​ലെ.”+   “ഇളങ്കാറ്റു വീശും​മു​മ്പേ,* നിഴൽ മറയും​മു​മ്പേ,ഞാൻ മീറയിൻമ​ല​യി​ലേ​ക്കുംകുന്തി​രി​ക്ക​ക്കു​ന്നി​ലേ​ക്കും പോകും.”+   “എന്റെ പ്രിയേ, നീ സർവാം​ഗ​സു​ന്ദരി!+നിന്നിൽ ഒരു കുറവു​മില്ല.   എൻ മണവാട്ടീ, ലബാനോനിൽനിന്ന്‌+ എന്നോ​ടൊ​പ്പം വരൂ.ലബാ​നോ​നിൽനിന്ന്‌ എന്റെകൂ​ടെ പോരൂ. അമാനയുടെ* കൊടു​മു​ടി​യിൽനിന്ന്‌,സെനീർ പർവത​ശി​ഖ​ര​ത്തിൽനിന്ന്‌, ഹെർമോൻശൃം​ഗ​ത്തിൽനിന്ന്‌,+ ഇറങ്ങി​വരൂ.സിംഹ​മ​ട​ക​ളിൽനിന്ന്‌, പുള്ളി​പ്പു​ലി​ക​ളു​ടെ പർവത​ങ്ങ​ളിൽനിന്ന്‌, താഴേക്കു വരൂ.   എന്റെ സോദരീ, എന്റെ മണവാട്ടീ, നീ എന്റെ ഹൃദയം കവർന്നു.ഒറ്റ നോട്ടം​കൊണ്ട്‌, നിന്റെ മാലയി​ലെ ഒരൊറ്റ മണി​കൊണ്ട്‌,+നീ എന്റെ ഹൃദയം കീഴടക്കി. 10  എന്റെ സോദരീ, എന്റെ മണവാട്ടീ, നിന്റെ പ്രേമപ്രകടനങ്ങൾ+ എത്ര മനോ​ഹരം! നിന്റെ പ്രേമ​പ്ര​ക​ട​നങ്ങൾ വീഞ്ഞി​നെ​ക്കാൾ ഏറെ ഹൃദ്യം.+നിന്റെ പരിമ​ള​ദ്ര​വ്യ​ത്തി​ന്റെ സൗരഭ്യം ഏതു സുഗന്ധ​വ്യ​ഞ്‌ജ​ന​ത്തെ​ക്കാ​ളും ഉത്തമം.+ 11  എന്റെ മണവാട്ടീ, നിന്റെ ചുണ്ടു​ക​ളിൽനിന്ന്‌ തേനട​യി​ലെ തേൻ ഇറ്റിറ്റു​വീ​ഴു​ന്നു.+ നിന്റെ നാവിൻകീ​ഴെ തേനും പാലും ഉണ്ട്‌.+നിന്റെ വസ്‌ത്ര​ങ്ങ​ളു​ടെ വാസന ലബാ​നോ​ന്റെ പരിമ​ളം​പോ​ലെ. 12  അടച്ചുപൂട്ടിയ ഒരു തോട്ട​മാണ്‌ എന്റെ സോദരി, എന്റെ മണവാട്ടി.അതെ, അടച്ചു​പൂ​ട്ടിയ ഒരു തോട്ടം, അടച്ച്‌ ഭദ്രമാ​ക്കിയ ഒരു നീരുറവ. 13  നിന്റെ മുളകൾ* മാതള​പ്പ​ഴ​ത്തിൻപ​റു​ദീസ.*വിശി​ഷ്ട​മാ​യ പഴങ്ങളും മയിലാ​ഞ്ചി​ച്ചെ​ടി​ക​ളും ജടാമാം​സി​ച്ചെ​ടി​ക​ളും വളരുന്ന തോട്ടം. 14  അതെ, ജടാമാംസിയുടെയും+ കുങ്കു​മ​പ്പൂ​വി​ന്റെ​യും ഇഞ്ചിപ്പുല്ലിന്റെയും*+ കറുവാപ്പട്ടയുടെയും+എല്ലാ തരം കുന്തി​രി​ക്ക​മ​ര​ങ്ങ​ളു​ടെ​യും മീറയു​ടെ​യും അകിലിന്റെയും+അതിവി​ശി​ഷ്ട​മാ​യ എല്ലാ തരം പരിമളദ്രവ്യങ്ങളുടെയും+ പറുദീസ.* 15  നീ തോട്ട​ത്തി​ലെ നീരുറവ, ശുദ്ധജലം തരുന്ന കിണർ,ലബാ​നോ​നിൽനിന്ന്‌ ഒഴുകി​വ​രുന്ന അരുവി.+ 16  വടക്കൻ കാറ്റേ, ഉണരൂ!തെക്കൻ കാറ്റേ, കടന്നു​വരൂ! എന്റെ തോട്ട​ത്തിൽ മന്ദമായി വീശൂ. അതിന്റെ സൗരഭ്യം പരക്കട്ടെ.” “എന്റെ പ്രിയൻ തന്റെ തോട്ട​ത്തി​ലേക്കു കടന്നു​വന്ന്‌അതിലെ വിശി​ഷ്ട​ഫ​ലങ്ങൾ രുചി​ക്കട്ടെ.”

അടിക്കുറിപ്പുകള്‍

അഥവാ “ചെന്നികൾ.”
അക്ഷ. “പകൽ മന്ദമായി വീശും​മു​മ്പേ.”
അഥവാ “ആന്റി-ലബാ​നോൻ.”
മറ്റൊരു സാധ്യത “ചർമം.”
അഥവാ “മാതള​പ്പ​ഴ​ത്തോ​ട്ടം.”
വാസനയുള്ള ഒരിനം പുല്ല്‌.
അഥവാ “തോട്ടം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം