ഉത്തമഗീതം 6:1-13
6 “സ്ത്രീകളിൽ അതിസുന്ദരീ,നിന്റെ പ്രിയൻ എവിടെ പോയി?
ഏതു വഴിക്കാണു നിന്റെ പ്രിയൻ പോയത്?
നിന്നോടൊപ്പം ഞങ്ങളും അവനെ അന്വേഷിക്കാം.”
2 “എന്റെ പ്രിയൻ തന്റെ തോട്ടത്തിലേക്ക്,സുഗന്ധവ്യഞ്ജനച്ചെടികളുടെ തടത്തിലേക്ക്, പോയിരിക്കുന്നു.തോട്ടങ്ങളിൽ ആടു മേയ്ക്കാനുംലില്ലിപ്പൂക്കൾ ഇറുത്തെടുക്കാനും പോയതാണ് അവൻ.+
3 ഞാൻ എന്റെ പ്രിയന്റേതു മാത്രം,എന്റെ പ്രിയൻ എന്റേതു മാത്രവും.+
അവൻ ലില്ലികൾക്കിടയിൽ ആടു മേയ്ക്കുന്നു.”+
4 “എന്റെ പ്രിയേ,+ നീ തിർസയോളം*+ സുന്ദരി,യരുശലേമിനോളം മനോഹരി.+തങ്ങളുടെ കൊടികൾക്കു ചുറ്റും നിരന്നിട്ടുള്ള സൈന്യംപോലെ ഹൃദയഹാരി.+
5 നിന്റെ നോട്ടം+ എന്നിൽനിന്ന് തിരിക്കുക.അത് എന്നെ ആകെ പരവശനാക്കുന്നു.
ഗിലെയാദുമലഞ്ചെരിവിലൂടെ ഇറങ്ങിവരുന്നകോലാട്ടിൻപറ്റംപോലെയാണു നിന്റെ മുടി.+
6 നിന്റെ പല്ലുകൾ, കുളിപ്പിച്ച് കൊണ്ടുവരുന്നചെമ്മരിയാട്ടിൻപറ്റംപോലെ.അവയെല്ലാം ഇരട്ട പ്രസവിക്കുന്നു.ഒന്നിനും കുഞ്ഞിനെ നഷ്ടമായിട്ടില്ല.
7 മൂടുപടത്തിനു പിന്നിൽ നിന്റെ കവിൾത്തടങ്ങൾ*മുറിച്ചുവെച്ച മാതളപ്പഴംപോലെ.
8 60 രാജ്ഞിമാരും 80 ഉപപത്‌നിമാരും*എണ്ണമറ്റ പെൺകൊടികളും ഉണ്ടെങ്കിൽപ്പോലും+
9 ഒരുവൾ മാത്രമാണ് എന്റെ പ്രാവ്,+ എന്റെ കളങ്കമറ്റവൾ.
അവൾ അമ്മയുടെ ഒരേ ഒരു മകൾ,
പെറ്റമ്മയുടെ പൊന്നോമന.*
അവളെ കാണുന്ന പെൺകൊടികൾ അവൾ സന്തോഷവതിയെന്നു പറയുന്നു.രാജ്ഞിമാരും ഉപപത്‌നിമാരും അവളെ പ്രശംസിക്കുന്നു.
10 ‘പ്രഭാതംപോലെ ശോഭിക്കുന്ന* ഇവൾ ആരാണ്?പൂർണചന്ദ്രന്റെ ഭംഗിയുള്ള, സൂര്യകിരണത്തിന്റെ പരിശുദ്ധിയുള്ള,കൊടിക്കു ചുറ്റും നിരന്നിട്ടുള്ള സൈന്യംപോലെ ഹൃദയഹാരിയായ,ഇവൾ ആരാണ്?’”+
11 “താഴ്‌വരയിലെ* പുതുനാമ്പുകൾ കാണാൻ,മുന്തിരിവള്ളി തളിർത്തോ* എന്നു നോക്കാൻ,മാതളനാരകം പൂവിട്ടോ എന്ന് അറിയാൻഞാൻ ഫലവൃക്ഷത്തോപ്പിലേക്കു* പുറപ്പെട്ടു.+
12 എന്നാൽ എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാകുംമുമ്പേഎന്റെ ആ ആഗ്രഹം എന്നെഎന്റെ ജനത്തിൻപ്രധാനികളുടെ* രഥങ്ങൾക്കരികെ എത്തിച്ചു.”
13 “മടങ്ങിവരൂ, മടങ്ങിവരൂ ശൂലേംകന്യേ,
ഞങ്ങൾ നിന്നെയൊന്നു കാണട്ടെ!മടങ്ങിവരൂ, മടങ്ങിവരൂ.”
“നിങ്ങൾ എന്തിനാണു ശൂലേംകന്യകയെ നോക്കിനിൽക്കുന്നത്?”+
“രണ്ടു സംഘങ്ങൾ ചേർന്നാടുന്ന നൃത്തംപോലെയാണ്* അവൾ!”
അടിക്കുറിപ്പുകള്‍
^ അഥവാ “മനോഹരനഗരത്തിന്റെയത്ര.”
^ അഥവാ “ചെന്നികൾ.”
^ അക്ഷ. “പെറ്റമ്മയ്ക്കു നിർമലയായവൾ.”
^ അക്ഷ. “പ്രഭാതംപോലെ താഴേക്കു നോക്കുന്ന.”
^ അഥവാ “നീർച്ചാലിലെ.”
^ അഥവാ “മൊട്ടിട്ടോ.”
^ കശുമാവുപോലുള്ള ഒരു മരത്തിന്റെ തോപ്പ്, ഇസ്രായേലിൽ കണ്ടുവന്നിരുന്നത്.
^ അഥവാ “ജനത്തിൽ മനസ്സൊരുക്കമുള്ളവരുടെ.”
^ അഥവാ “മഹനയീംനൃത്തംപോലെയാണ്.”