ഉൽപത്തി 27:1-46

27  യിസ്‌ഹാ​ക്ക്‌ വൃദ്ധനാ​യി. കാഴ്‌ച തീരെ മങ്ങി. ഒരു ദിവസം യിസ്‌ഹാ​ക്ക്‌ മൂത്ത മകനായ ഏശാവി​നെ അടുത്ത്‌ വിളിച്ച്‌+ പറഞ്ഞു: “എന്റെ മോനേ.” അപ്പോൾ ഏശാവ്‌, “ഞാൻ ഇതാ” എന്നു വിളി കേട്ടു. 2  അപ്പോൾ യിസ്‌ഹാ​ക്ക്‌ പറഞ്ഞു: “എനിക്ക്‌ ഒരുപാ​ടു പ്രായ​മാ​യി. ഞാൻ ഇനി എത്ര കാലം ജീവി​ച്ചി​രി​ക്കുമെന്ന്‌ എനിക്ക്‌ അറിയില്ല. 3  നീ ഇപ്പോൾ നിന്റെ ആയുധ​മായ വില്ലും ആവനാ​ഴി​യും എടുത്ത്‌ കാട്ടിൽ ചെന്ന്‌ എനിക്കു​വേണ്ടി കുറച്ച്‌ മൃഗങ്ങളെ വേട്ടയാ​ടി​പ്പി​ടി​ക്കുക.+ 4  എന്നിട്ട്‌ എനിക്ക്‌ ഇഷ്ടപ്പെട്ട രീതി​യിൽ രുചി​ക​ര​മാ​യി പാകം ചെയ്‌ത്‌ എന്റെ അടുത്ത്‌ കൊണ്ടു​വരൂ. മരിക്കു​ന്ന​തി​നു മുമ്പ്‌ അതു കഴിച്ച്‌ ഞാൻ നിന്നെ അനു​ഗ്ര​ഹി​ക്കട്ടെ.” 5  പക്ഷേ യിസ്‌ഹാ​ക്ക്‌ ഏശാവിനോ​ടു സംസാ​രി​ക്കു​ന്നതു റിബെക്ക കേൾക്കു​ന്നു​ണ്ടാ​യി​രു​ന്നു. മൃഗത്തെ വേട്ടയാ​ടിക്കൊ​ണ്ടു​വ​രാൻ ഏശാവ്‌ കാട്ടി​ലേക്കു പോയപ്പോൾ+ 6  റിബെക്ക തന്റെ മകൻ യാക്കോ​ബിനോ​ടു പറഞ്ഞു:+ “നിന്റെ അപ്പൻ നിന്റെ ചേട്ടൻ ഏശാവി​നോ​ട്‌, 7  ‘എനിക്കു​വേണ്ടി കുറച്ച്‌ വേട്ടയി​റച്ചി കൊണ്ടു​വന്ന്‌ രുചി​ക​ര​മാ​യി ഭക്ഷണം ഉണ്ടാക്കുക; മരിക്കു​ന്ന​തി​നു മുമ്പ്‌ ഞാൻ അതു കഴിച്ച്‌ യഹോ​വ​യു​ടെ മുമ്പാകെ നിന്നെ അനു​ഗ്ര​ഹി​ക്കട്ടെ’+ എന്നു പറയു​ന്നതു ഞാൻ കേട്ടു. 8  അതുകൊണ്ട്‌ മോനേ, ഞാൻ പറയു​ന്നതു ശ്രദ്ധി​ച്ചുകേട്ട്‌ അതു​പോ​ലെ ചെയ്യുക.+ 9  നീ പോയി ആട്ടിൻപ​റ്റ​ത്തിൽനിന്ന്‌ നല്ല രണ്ട്‌ ആട്ടിൻകു​ട്ടി​കളെ പിടി​ച്ചുകൊ​ണ്ടു​വ​രുക. ഞാൻ അവയെ നിന്റെ അപ്പന്‌ ഇഷ്ടപ്പെട്ട രീതി​യിൽ രുചി​ക​ര​മാ​യി പാകം ചെയ്യാം. 10  നീ അതുമാ​യി അപ്പന്റെ അടുത്ത്‌ ചെല്ലണം. മരിക്കു​ന്ന​തി​നു മുമ്പ്‌ അപ്പൻ അതു കഴിച്ച്‌ നിന്നെ അനു​ഗ്ര​ഹി​ക്കട്ടെ.” 11  പക്ഷേ യാക്കോ​ബ്‌ അമ്മയായ റിബെ​ക്കയോ​ടു പറഞ്ഞു: “എന്റെ സഹോ​ദരൻ ഏശാവ്‌ ദേഹം മുഴുവൻ രോമ​മു​ള്ള​വ​നാണ്‌.+ പക്ഷേ ഞാൻ അങ്ങനെയല്ല. 12  അപ്പൻ എന്നെ തൊട്ടുനോ​ക്കി​യാ​ലോ?+ ഞാൻ അപ്പനെ കളിയാ​ക്കാൻ ശ്രമി​ക്കു​ക​യാണെന്നു മനസ്സി​ലാ​യാൽ അനു​ഗ്ര​ഹമല്ല, ശാപമാ​യി​രി​ക്കും എനിക്കു കിട്ടാൻപോ​കു​ന്നത്‌.” 13  അപ്പോൾ അമ്മ അവനോ​ടു പറഞ്ഞു: “മോനേ, നിനക്കുള്ള ശാപം എന്റെ മേൽ വന്നു​കൊ​ള്ളട്ടെ. ഞാൻ പറയു​ന്ന​തുപോ​ലെ ചെയ്യുക.+ നീ പോയി ആടുകളെ പിടി​ച്ചുകൊ​ണ്ടു​വരൂ.” 14  അങ്ങനെ യാക്കോ​ബ്‌ ചെന്ന്‌ അവയെ പിടിച്ച്‌ അമ്മയുടെ അടുത്ത്‌ കൊണ്ടു​വന്നു. യിസ്‌ഹാ​ക്കിന്‌ ഇഷ്ടപ്പെട്ട രീതി​യിൽ റിബെക്ക രുചി​ക​ര​മാ​യി ഭക്ഷണം തയ്യാറാ​ക്കി. 15  അതിനു ശേഷം റിബെക്ക ചെന്ന്‌ മൂത്ത മകൻ ഏശാവി​ന്റെ മേത്തര​മായ വസ്‌ത്രം എടുത്ത്‌ ഇളയ മകൻ യാക്കോബിനെ+ ധരിപ്പി​ച്ചു. 16  റിബെക്ക യാക്കോ​ബി​ന്റെ കൈയും കഴുത്തി​ലെ രോമ​മി​ല്ലാത്ത ഭാഗവും ആ ആട്ടിൻകു​ട്ടി​ക​ളു​ടെ തോലു​കൊ​ണ്ട്‌ പൊതി​ഞ്ഞു.+ 17  പിന്നെ, താൻ പാകം ചെയ്‌ത രുചി​ക​ര​മായ അപ്പവും ഇറച്ചി​യും യാക്കോ​ബി​ന്റെ കൈയിൽ ഏൽപ്പിച്ചു.+ 18  അങ്ങനെ യാക്കോ​ബ്‌ അപ്പന്റെ അടുത്ത്‌ ചെന്ന്‌ “എന്റെ അപ്പാ” എന്നു വിളിച്ചു. അതിന്‌ യിസ്‌ഹാ​ക്ക്‌, “കയറി​വരൂ മോനേ! നീ ആരാണ്‌” എന്നു ചോദി​ച്ചു. 19  യാക്കോബ്‌ അപ്പനോ​ടു പറഞ്ഞു: “ഞാൻ മൂത്ത മകൻ+ ഏശാവാ​ണ്‌. എന്നോടു പറഞ്ഞതുപോലെ​തന്നെ ഞാൻ ചെയ്‌തു. എഴു​ന്നേ​റ്റി​രുന്ന്‌ ഞാൻ കൊണ്ടു​വന്ന വേട്ടയി​റച്ചി കഴിച്ച്‌ എന്നെ അനു​ഗ്ര​ഹി​ച്ചാ​ലും.”+ 20  അപ്പോൾ യിസ്‌ഹാ​ക്ക്‌, “മോനേ, നിനക്ക്‌ എങ്ങനെ​യാണ്‌ ഇത്ര പെട്ടെന്ന്‌ ഇതു കിട്ടി​യത്‌” എന്നു ചോദി​ച്ചു. അതിന്‌ യാക്കോ​ബ്‌, “അപ്പന്റെ ദൈവ​മായ യഹോവ അതിനെ എന്റെ മുന്നിൽ കൊണ്ടു​വന്ന്‌ തന്നു” എന്നു പറഞ്ഞു. 21  അപ്പോൾ യിസ്‌ഹാ​ക്ക്‌ യാക്കോ​ബിനോ​ടു പറഞ്ഞു: “മോനേ, നീ എന്റെ മകൻ ഏശാവു​തന്നെ​യാ​ണോ എന്ന്‌ അറിയാൻ ഞാൻ നിന്നെ തൊട്ടുനോ​ക്കട്ടെ;+ എന്റെ അടു​ത്തേക്കു വരൂ.” 22  യാക്കോബ്‌ യിസ്‌ഹാ​ക്കി​ന്റെ അടുത്ത്‌ ചെന്നു. തൊട്ടുനോ​ക്കി​യശേഷം യിസ്‌ഹാ​ക്ക്‌ പറഞ്ഞു: “ശബ്ദം യാക്കോ​ബിന്റേ​താണ്‌, പക്ഷേ കൈകൾ ഏശാവിന്റേ​തും.”+ 23  ഏശാവിന്റേതുപോലെ യാക്കോ​ബി​ന്റെ കൈക​ളിൽ നിറയെ രോമ​മു​ണ്ടാ​യി​രു​ന്ന​തി​നാൽ യിസ്‌ഹാ​ക്ക്‌ യാക്കോ​ബി​നെ തിരി​ച്ച​റി​ഞ്ഞില്ല. അതു​കൊണ്ട്‌ യിസ്‌ഹാ​ക്ക്‌ യാക്കോ​ബി​നെ അനു​ഗ്ര​ഹി​ച്ചു.+ 24  അതിനു ശേഷം യിസ്‌ഹാ​ക്ക്‌ ചോദി​ച്ചു: “നീ എന്റെ മകൻ ഏശാവു​തന്നെ​യാ​ണോ?” “അതെ” എന്നു യാക്കോ​ബ്‌ പറഞ്ഞു. 25  അപ്പോൾ യിസ്‌ഹാ​ക്ക്‌ പറഞ്ഞു: “മോനേ, എനിക്കു കഴിക്കാൻ ആ വേട്ടയി​റ​ച്ചി​യിൽ കുറച്ച്‌ കൊണ്ടു​വരൂ. അതു കഴിച്ച്‌ ഞാൻ നിന്നെ അനു​ഗ്ര​ഹി​ക്കട്ടെ.” യാക്കോ​ബ്‌ അത്‌ അടുത്ത്‌ കൊണ്ടു​ചെന്നു, യിസ്‌ഹാ​ക്ക്‌ കഴിച്ചു. യാക്കോ​ബ്‌ കൊണ്ടു​വന്ന വീഞ്ഞും യിസ്‌ഹാ​ക്ക്‌ കുടിച്ചു. 26  പിന്നെ യിസ്‌ഹാ​ക്ക്‌, “മോനേ, അടുത്ത്‌ വന്ന്‌ എനിക്ക്‌ ഉമ്മ തരൂ”+ എന്നു പറഞ്ഞു. 27  അങ്ങനെ യാക്കോ​ബ്‌ അടുത്ത്‌ ചെന്ന്‌ യിസ്‌ഹാ​ക്കി​നെ ചുംബി​ച്ചു. യാക്കോ​ബ്‌ ഇട്ടിരുന്ന വസ്‌ത്ര​ത്തി​ന്റെ ഗന്ധം+ യിസ്‌ഹാ​ക്ക്‌ മണത്തു. അപ്പോൾ യിസ്‌ഹാ​ക്ക്‌ യാക്കോ​ബി​നെ ഇങ്ങനെ അനു​ഗ്ര​ഹി​ച്ചു: “ഇതാ, എന്റെ മകന്റെ ഗന്ധം യഹോവ അനു​ഗ്ര​ഹി​ച്ചി​രി​ക്കുന്ന നിലത്തി​ന്റെ ഗന്ധം​പോ​ലെ. 28  സത്യദൈവം ആകാശ​ത്തി​ലെ മഞ്ഞും+ ഭൂമി​യി​ലെ ഫലപു​ഷ്ടി​യുള്ള മണ്ണും+ ധാന്യ​സ​മൃ​ദ്ധി​യും പുതുവീഞ്ഞും+ നിനക്കു നൽകട്ടെ. 29  ജനങ്ങൾ നിന്നെ സേവി​ക്കട്ടെ, ജനതകൾ നിന്നെ നമസ്‌ക​രി​ക്കട്ടെ. നീ നിന്റെ സഹോ​ദ​ര​ന്മാ​രു​ടെ യജമാ​ന​നാ​കട്ടെ. നിന്റെ അമ്മയുടെ പുത്ര​ന്മാർ നിന്നെ വണങ്ങട്ടെ.+ നിന്നെ ശപിക്കുന്ന എല്ലാവ​രും ശപിക്കപ്പെ​ടട്ടെ, നിന്നെ അനു​ഗ്ര​ഹി​ക്കുന്ന എല്ലാവ​രും അനു​ഗ്ര​ഹി​ക്കപ്പെ​ടട്ടെ.”+ 30  യിസ്‌ഹാക്ക്‌ അനു​ഗ്ര​ഹി​ച്ചു​ക​ഴി​ഞ്ഞപ്പോൾ യാക്കോ​ബ്‌ യിസ്‌ഹാ​ക്കി​ന്റെ അടുത്തു​നിന്ന്‌ പോയി. അധികം വൈകാ​തെ, യാക്കോ​ബി​ന്റെ സഹോ​ദ​ര​നായ ഏശാവ്‌ വേട്ട കഴിഞ്ഞ്‌ തിരി​ച്ചെത്തി.+ 31  ഏശാവും രുചി​ക​ര​മാ​യി ഭക്ഷണം തയ്യാറാ​ക്കി അപ്പന്റെ അടുത്ത്‌ കൊണ്ടു​ചെന്നു. അപ്പനോ​ട്‌, “അപ്പൻ എഴു​ന്നേറ്റ്‌ ഈ മകന്റെ വേട്ടയി​റച്ചി കഴിച്ച്‌ എന്നെ അനു​ഗ്ര​ഹി​ച്ചാ​ലും” എന്നു പറഞ്ഞു. 32  അപ്പോൾ യിസ്‌ഹാ​ക്ക്‌ ഏശാവി​നോ​ട്‌, “നീ ആരാണ്‌” എന്നു ചോദി​ച്ചു. “ഞാൻ മൂത്ത മകൻ ഏശാവാണ്‌+ അപ്പാ” എന്ന്‌ ഏശാവ്‌ പറഞ്ഞു. 33  അതു കേട്ട​പ്പോൾ യിസ്‌ഹാ​ക്ക്‌ ഭയങ്കര​മാ​യി വിറയ്‌ക്കാൻതു​ടങ്ങി. യിസ്‌ഹാ​ക്ക്‌ പറഞ്ഞു: “അപ്പോൾ, ആരാണു വേട്ടയാ​ടി എനിക്ക്‌ ഇറച്ചി കൊണ്ടു​വന്ന്‌ തന്നത്‌! നീ വരുന്ന​തി​നു മുമ്പേ ഞാൻ അതു തിന്ന്‌ അവനെ അനു​ഗ്ര​ഹി​ച്ചുപോ​യ​ല്ലോ—അവന്‌ അനു​ഗ്രഹം ലഭിക്കു​ക​തന്നെ ചെയ്യും!” 34  അപ്പന്റെ വാക്കുകൾ കേട്ട്‌ ഏശാവ്‌ ഉറക്കെ കരയാൻതു​ടങ്ങി. ഏശാവ്‌ വളരെ ദുഃഖത്തോ​ടെ അപ്പനോ​ട്‌, “അപ്പാ, എന്നെ, എന്നെയും​കൂ​ടി അനു​ഗ്ര​ഹി​ക്കണേ” എന്നു പറഞ്ഞു.+ 35  പക്ഷേ യിസ്‌ഹാ​ക്ക്‌ പറഞ്ഞു: “നിന്റെ അനിയൻ തന്ത്രപൂർവം വന്ന്‌ നിനക്കുള്ള അനു​ഗ്രഹം തട്ടി​യെ​ടു​ത്തു.” 36  അപ്പോൾ ഏശാവ്‌ പറഞ്ഞു: “വെറുതേ​യാ​ണോ അവനു യാക്കോബ്‌* എന്നു പേരി​ട്ടി​രി​ക്കു​ന്നത്‌; ഈ രണ്ടു പ്രാവ​ശ്യ​വും അവൻ എന്റെ സ്ഥാനം തട്ടി​യെ​ടു​ത്തി​ല്ലേ?+ എന്റെ ജന്മാവ​കാ​ശം അവൻ കൈക്ക​ലാ​ക്കി.+ ഇപ്പോൾ ഇതാ, എനിക്കുള്ള അനു​ഗ്ര​ഹ​വും അവൻ തട്ടി​യെ​ടു​ത്തി​രി​ക്കു​ന്നു!”+ തുടർന്ന്‌ ഏശാവ്‌, “എനിക്കു​വേണ്ടി ഒരു അനു​ഗ്ര​ഹ​വും ബാക്കി വെച്ചി​ട്ടി​ല്ലേ അപ്പാ” എന്നു ചോദി​ച്ചു. 37  യിസ്‌ഹാക്ക്‌ ഏശാവിനോ​ടു പറഞ്ഞു: “ഞാൻ അവനെ നിന്റെ യജമാ​ന​നാ​ക്കി.+ അവന്റെ സഹോ​ദ​ര​ന്മാരെയെ​ല്ലാം ഞാൻ അവനു ദാസന്മാ​രാ​യി കൊടു​ക്കു​ക​യും ചെയ്‌തു. അവനു ഞാൻ ധാന്യ​വും പുതു​വീ​ഞ്ഞും നൽകി.+ എന്റെ മോനേ, ഇനി നിനക്കു തരാൻ എന്റെ പക്കൽ എന്താണു​ള്ളത്‌?” 38  അപ്പോൾ ഏശാവ്‌ അപ്പനോ​ട്‌, “അപ്പാ, അപ്പന്റെ പക്കൽ ഒരു അനു​ഗ്രഹം മാത്രമേ ഉള്ളോ? അപ്പാ, എന്നെ, എന്നെയും​കൂ​ടി അനു​ഗ്ര​ഹി​ക്കണേ” എന്നു പറഞ്ഞ്‌ പൊട്ടി​ക്ക​രഞ്ഞു.+ 39  അപ്പോൾ യിസ്‌ഹാ​ക്ക്‌ അവനോ​ടു പറഞ്ഞു: “ഫലപു​ഷ്ടി​യുള്ള മണ്ണിൽനി​ന്ന്‌ അകലെ​യാ​യി​രി​ക്കും നിന്റെ താമസം. മീതെ ആകാശ​ത്തു​നി​ന്നുള്ള മഞ്ഞിൽനി​ന്ന്‌ ദൂരെ മാറി നീ താമസി​ക്കും.+ 40  നീ നിന്റെ വാളു​കൊ​ണ്ട്‌ ജീവി​ക്കും;+ നീ നിന്റെ സഹോ​ദ​രനെ സേവി​ക്കും.+ എന്നാൽ, നിന്റെ അസ്വസ്ഥത വർധി​ക്കുമ്പോൾ നിന്റെ കഴുത്തി​ലുള്ള അവന്റെ നുകം നീ തകർത്തെ​റി​യും.”+ 41  എന്നാൽ യാക്കോ​ബിന്‌ അപ്പൻ നൽകിയ അനു​ഗ്രഹം കാരണം ഏശാവ്‌ യാക്കോ​ബിനോ​ടു വൈരാ​ഗ്യം വെച്ചുകൊ​ണ്ടി​രു​ന്നു.+ ഏശാവ്‌ ഇങ്ങനെ മനസ്സിൽ പറഞ്ഞു: “എന്റെ അപ്പനെ ഓർത്ത്‌ വിലപി​ക്കേണ്ട കാലം അടുത്തു​വ​രു​ന്നു.+ അതു കഴിഞ്ഞ്‌ ഞാൻ എന്റെ അനിയ​നായ യാക്കോ​ബി​നെ കൊല്ലും.” 42  മൂത്ത മകനായ ഏശാവി​ന്റെ വാക്കുകൾ റിബെ​ക്ക​യു​ടെ ചെവി​യിലെത്തി. അപ്പോൾത്തന്നെ റിബെക്ക ആളയച്ച്‌ ഇളയ മകൻ യാക്കോ​ബി​നെ വരുത്തി​യിട്ട്‌ പറഞ്ഞു: “ഇതാ, നിന്റെ ചേട്ടൻ ഏശാവ്‌ നിന്നെ കൊന്ന്‌ പ്രതി​കാ​രം ചെയ്യാൻ പദ്ധതി​യി​ടു​ന്നു.* 43  അതുകൊണ്ട്‌ മോനേ, ഞാൻ പറയു​ന്ന​തുപോ​ലെ ചെയ്യൂ. നീ എഴു​ന്നേറ്റ്‌ ഹാരാ​നി​ലുള്ള എന്റെ ആങ്ങള ലാബാന്റെ അടു​ത്തേക്ക്‌ ഓടിപ്പോ​കുക.+ 44  നിന്റെ ചേട്ടന്റെ ദേഷ്യമൊ​ന്നു ശമിക്കു​ന്ന​തു​വരെ കുറച്ച്‌ കാലം നീ ലാബാന്റെ​കൂ​ടെ താമസി​ക്കണം. 45  നിന്റെ ചേട്ടനു നിന്നോ​ടുള്ള ദേഷ്യം അടങ്ങു​ക​യും നീ അവനോ​ടു ചെയ്‌തത്‌ അവൻ മറക്കു​ക​യും ചെയ്യു​മ്പോൾ ഞാൻ ആളയച്ച്‌ നിന്നെ വരുത്തിക്കൊ​ള്ളാം. ഒരേ ദിവസം​തന്നെ നിങ്ങൾ രണ്ടു പേരെ​യും എനിക്കു നഷ്ടമാ​ക​രു​ത​ല്ലോ.” 46  പിന്നെ റിബെക്ക യിസ്‌ഹാ​ക്കിനോട്‌ ഇങ്ങനെ പറയാൻതു​ടങ്ങി: “ഹേത്തിന്റെ പുത്രി​മാർ കാരണം എനിക്കു ജീവിതം മടുത്തു.+ ഹേത്തിന്റെ മക്കളിൽനി​ന്ന്‌, ഈ ദേശക്കാ​രായ ഇവരെപ്പോ​ലുള്ള ഒരുത്തി​യെ യാക്കോ​ബും വിവാഹം കഴിച്ചാൽ,+ പിന്നെ ഞാൻ എന്തിനു ജീവി​ക്കണം?”

അടിക്കുറിപ്പുകള്‍

അർഥം: “കുതി​കാ​ലിൽ കടന്നു​പി​ടി​ക്കു​ന്നവൻ; സ്ഥാനം തട്ടി​യെ​ടു​ക്കു​ന്നവൻ.”
അഥവാ “നിന്നെ കൊല്ലാ​മെന്ന്‌ ഓർത്ത്‌ ആശ്വസി​ച്ചി​രി​ക്കു​ക​യാണ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം