ഉൽപത്തി 8:1-22

8  പിന്നെ ദൈവം നോഹയെ​യും നോഹയോടൊ​പ്പം പെട്ടക​ത്തി​ലു​ണ്ടാ​യി​രുന്ന എല്ലാ വന്യമൃ​ഗ​ങ്ങളെ​യും വളർത്തു​മൃ​ഗ​ങ്ങളെ​യും ഓർത്തു.+ ദൈവം ഭൂമി​യിൽ ഒരു കാറ്റ്‌ അടിപ്പി​ച്ചു, വെള്ളം ഇറങ്ങാൻതു​ടങ്ങി. 2  ആകാശത്തിലെ ആഴിയു​ടെ ഉറവു​ക​ളും ആകാശ​ത്തി​ന്റെ പ്രളയ​വാ​തി​ലു​ക​ളും ദൈവം അടച്ചു. അങ്ങനെ മഴ നിലച്ചു.+ 3  ഭൂമിയിൽനിന്ന്‌ വെള്ളം ക്രമേണ ഇറങ്ങി​ത്തു​ടങ്ങി. 150-ാം ദിവസം അവസാ​നി​ച്ചപ്പോഴേ​ക്കും വെള്ളം കുറഞ്ഞി​രു​ന്നു. 4  ഏഴാം മാസം 17-ാം ദിവസം പെട്ടകം അരാരാ​ത്ത്‌ പർവത​ത്തിൽ ഉറച്ചു. 5  പത്താം മാസം​വരെ വെള്ളം പടിപ​ടി​യാ​യി കുറഞ്ഞുകൊ​ണ്ടി​രു​ന്നു. പത്താം മാസം ഒന്നാം ദിവസം പർവത​ശി​ഖ​രങ്ങൾ ദൃശ്യ​മാ​യി.+ 6  നോഹ 40-ാം ദിവസ​ത്തി​ന്റെ അവസാനം പെട്ടക​ത്തി​ന്റെ ജനൽ+ തുറന്നു. 7  എന്നിട്ട്‌ ഒരു മലങ്കാ​ക്കയെ പുറ​ത്തേക്കു വിട്ടു. ഭൂമി​യിൽ വെള്ളം വറ്റുന്ന​തു​വരെ അതു പോകു​ക​യും വരുക​യും ചെയ്‌തുകൊ​ണ്ടി​രു​ന്നു. 8  പിന്നീട്‌, ഭൂമി​യിൽനിന്ന്‌ വെള്ളം ഇറങ്ങി​യോ എന്ന്‌ അറിയാൻ നോഹ ഒരു പ്രാവി​നെ അയച്ചു. 9  ഭൂമിയുടെ ഉപരി​തലം മുഴുവൻ അപ്പോ​ഴും വെള്ളമുണ്ടായിരുന്നതിനാൽ+ ചെന്നി​രി​ക്കാൻ ഇടമി​ല്ലാ​തെ പ്രാവ്‌ പെട്ടക​ത്തിൽ നോഹ​യു​ടെ അടു​ത്തേക്കു തിരി​ച്ചു​വന്നു. നോഹ കൈ നീട്ടി അതിനെ പിടിച്ച്‌ പെട്ടക​ത്തി​നു​ള്ളിൽ കയറ്റി. 10  പിന്നെയും ഏഴു ദിവസം​കൂ​ടി കാത്തി​രു​ന്നശേഷം നോഹ പ്രാവി​നെ വീണ്ടും പെട്ടക​ത്തിൽനിന്ന്‌ പുറ​ത്തേക്ക്‌ അയച്ചു. 11  വൈകുന്നേരമായപ്പോഴേക്കും പ്രാവ്‌ തിരി​ച്ചെത്തി. അതിന്റെ കൊക്കിൽ അതാ, ഒരു പച്ച ഒലിവില! അങ്ങനെ, ഭൂമി​യിൽനിന്ന്‌ വെള്ളം ഇറങ്ങിയെന്നു+ നോഹ​യ്‌ക്കു മനസ്സി​ലാ​യി. 12  പിന്നെയും നോഹ ഏഴു ദിവസം​കൂ​ടി കാത്തി​രു​ന്നു. അതിനു ശേഷം ആ പ്രാവി​നെ വീണ്ടും പുറ​ത്തേക്ക്‌ അയച്ചു. പക്ഷേ ഇത്തവണ അതു തിരി​ച്ചു​വ​ന്നില്ല. 13  അങ്ങനെ, 601-ാം വർഷം+ ഒന്നാം മാസം ഒന്നാം ദിവസ​മാ​യപ്പോഴേ​ക്കും ഭൂമി​യിൽനിന്ന്‌ വെള്ളം ഒഴുകിപ്പോ​യി​രു​ന്നു; പെട്ടക​ത്തി​ന്റെ മുകൾഭാ​ഗം നീക്കി അതിലൂ​ടെ നോക്കി​യപ്പോൾ ഭൂമി ഉണങ്ങു​ന്ന​താ​യി നോഹ കണ്ടു. 14  രണ്ടാം മാസം 27-ാം ദിവസ​മാ​യപ്പോഴേ​ക്കും ഭൂമി പൂർണ​മാ​യും ഉണങ്ങി​യി​രു​ന്നു. 15  അപ്പോൾ ദൈവം നോഹയോ​ടു പറഞ്ഞു: 16  “നീയും നിന്റെ ഭാര്യ​യും നിന്റെ ആൺമക്ക​ളും ആൺമക്ക​ളു​ടെ ഭാര്യമാരും+ പെട്ടക​ത്തിൽനിന്ന്‌ പുറത്ത്‌ കടക്കുക. 17  നിന്നോടൊപ്പം എല്ലാ ജീവികളെയും+—പറവകളെ​യും മൃഗങ്ങളെ​യും ഭൂമി​യിൽ ജീവി​ക്കുന്ന എല്ലാത്തിനെ​യും—പുറത്ത്‌ കൊണ്ടു​വ​രുക; അവ ഭൂമി​യിൽ വർധി​ച്ചുപെ​രു​കട്ടെ.”+ 18  അങ്ങനെ നോഹ​യും ആൺമക്കളും+ നോഹ​യു​ടെ ഭാര്യ​യും ആൺമക്ക​ളു​ടെ ഭാര്യ​മാ​രും പുറത്ത്‌ വന്നു. 19  എല്ലാ മൃഗങ്ങ​ളും ഭൂമി​യിൽ ജീവി​ക്കുന്ന എല്ലാ ജീവി​ക​ളും എല്ലാ പറവക​ളും കരയിലെ എല്ലാ ജന്തുക്ക​ളും തരംത​ര​മാ​യി പെട്ടക​ത്തി​നു വെളി​യിൽ വന്നു.+ 20  പിന്നെ നോഹ യഹോ​വ​യ്‌ക്ക്‌ ഒരു യാഗപീ​ഠം പണിതു.+ ശുദ്ധി​യുള്ള എല്ലാ മൃഗങ്ങളിൽനിന്നും+ ശുദ്ധി​യുള്ള എല്ലാ പറവക​ളിൽനി​ന്നും ചിലതി​നെ എടുത്ത്‌ യാഗപീ​ഠ​ത്തിൽ ദഹനയാ​ഗ​മാ​യി അർപ്പിച്ചു.+ 21  അതിന്റെ പ്രസാദകരമായ* സുഗന്ധം യഹോവ ആസ്വദി​ച്ചു. അപ്പോൾ യഹോവ ഹൃദയ​ത്തിൽ പറഞ്ഞു: “ഇനി ഒരിക്ക​ലും ഞാൻ മനുഷ്യ​നെ​പ്രതി ഭൂമിയെ ശപിക്കില്ല.*+ കാരണം മനുഷ്യ​ന്റെ ഹൃദയ​ത്തി​ന്റെ ചായ്‌വ്‌ ബാല്യം​മു​തൽ ദോഷ​ത്തിലേ​ക്കാണ്‌.+ ഈ ചെയ്‌ത​തുപോ​ലെ ഇനി ഒരിക്ക​ലും ഞാൻ ജീവി​കളെയെ​ല്ലാം നശിപ്പി​ക്കില്ല.+ 22  ഭൂമിയുള്ളിടത്തോളം കാലം വിതയും കൊയ്‌ത്തും, ശൈത്യ​വും ഉഷ്‌ണ​വും, വേനലും വർഷവും, രാവും പകലും ഉണ്ടായി​രി​ക്കും;+ ഒരിക്ക​ലും അവ നിലച്ചുപോ​കില്ല.”

അടിക്കുറിപ്പുകള്‍

അഥവാ “പ്രീതി​ക​ര​മായ; മനം കുളിർപ്പി​ക്കുന്ന.” അക്ഷ. “ശാന്തമാ​ക്കുന്ന.”
അഥവാ “ഭൂമി​യു​ടെ മേൽ വിപത്തു വരുത്തില്ല.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം