എഫെ​സൊ​സി​ലു​ള്ള​വർക്ക്‌ എഴുതിയ കത്ത്‌ 5:1-33

5  അതു​കൊണ്ട്‌ പ്രിയ​മ​ക്ക​ളാ​യി ദൈവത്തെ അനുക​രി​ക്കുക.+ 2  നമ്മളെ* സ്‌നേഹിച്ച്‌+ നമുക്കുവേണ്ടി* യാഗവും ബലിയും ആയി, ദൈവ​ത്തി​നുള്ള ഒരു സുഗന്ധ​മാ​യി,+ തന്നെത്തന്നെ ഏൽപ്പി​ച്ചുകൊ​ടുത്ത ക്രിസ്‌തു​വിനെപ്പോ​ലെ നിങ്ങളും സ്‌നേ​ഹ​ത്തിൽ ജീവി​ക്കുക.+ 3  ലൈംഗിക അധാർമി​കത,* ഏതെങ്കി​ലും തരം അശുദ്ധി, അത്യാ​ഗ്രഹം എന്നിവ നിങ്ങളു​ടെ ഇടയിൽ പറഞ്ഞുകേൾക്കാൻപോ​ലും പാടില്ല.+ അവ വിശു​ദ്ധർക്കു യോജി​ച്ചതല്ല.+ 4  നാണംകെട്ട പെരു​മാ​റ്റം, മൗഢ്യ​സം​സാ​രം, അശ്ലീലഫലിതം+ ഇങ്ങനെ നിങ്ങൾക്കു ചേരാ​ത്തതൊ​ന്നും പാടില്ല. പകരം ദൈവത്തോ​ടുള്ള നന്ദിവാ​ക്കു​ക​ളാ​ണു വേണ്ടത്‌.+ 5  അധാർമികപ്രവൃത്തികൾ* ചെയ്യു​ന്നവൻ,+ അശുദ്ധൻ, അത്യാഗ്രഹി+—അത്തരക്കാ​രൻ ഒരു വിഗ്ര​ഹാ​രാ​ധ​ക​നാണ്‌—ഇവർക്കൊ​ന്നും ക്രിസ്‌തു​വിന്റെ​യും ദൈവ​ത്തിന്റെ​യും രാജ്യ​ത്തിൽ ഒരു അവകാശവുമില്ല+ എന്നു നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ. നിങ്ങൾക്ക്‌ അതി​നെ​ക്കു​റിച്ച്‌ നല്ല ബോധ്യ​വു​മുണ്ട്‌. 6  പൊള്ളയായ വാക്കു​ക​ളാൽ ആരും നിങ്ങളെ വഞ്ചിക്കാ​തി​രി​ക്കട്ടെ. കാരണം അത്തരം കാര്യ​ങ്ങ​ളു​ടെ പേരിൽ അനുസ​ര​ണംകെ​ട്ട​വ​രു​ടെ മേൽ ദൈവ​ക്രോ​ധം വരാനി​രി​ക്കു​ക​യാണ്‌. 7  അതുകൊണ്ട്‌ നിങ്ങൾ അവരുടെ​കൂ​ടെ കൂടരു​ത്‌. 8  മുമ്പ്‌ നിങ്ങൾ ഇരുട്ടാ​യി​രു​ന്നു. പക്ഷേ ഇപ്പോൾ കർത്താവിനുള്ളവരായതുകൊണ്ട്‌+ വെളി​ച്ച​മാണ്‌.+ വെളി​ച്ച​ത്തി​ന്റെ മക്കളായി നടക്കുക. 9  വെളിച്ചത്തിന്റെ ഫലമാ​ണ​ല്ലോ എല്ലാ തരം നന്മയും നീതി​യും സത്യവും.+ 10  കർത്താവിനു സ്വീകാ​ര്യ​മാ​യത്‌ എന്താ​ണെന്ന്‌ എപ്പോ​ഴും ഉറപ്പു​വ​രു​ത്തണം.+ 11  ഇരുട്ടിന്റെ പ്രവൃ​ത്തി​ക​ളിൽ ഇനി പങ്കു​ചേ​ര​രുത്‌.+ അവകൊ​ണ്ട്‌ പ്രയോ​ജ​ന​മി​ല്ല​ല്ലോ. പകരം, അവയുടെ തനിനി​റം വെളി​ച്ച​ത്താ​ക്കു​ക​യാ​ണു വേണ്ടത്‌. 12  അവർ രഹസ്യ​മാ​യി ചെയ്യുന്ന കാര്യ​ങ്ങളെ​ക്കു​റിച്ച്‌ പറയാൻപോ​ലും നാണം തോന്നു​ന്നു. 13  വെളിച്ചത്താകുന്ന* കാര്യ​ങ്ങളെയെ​ല്ലാം വെളിപ്പെ​ടു​ത്തു​ന്നതു വെളി​ച്ച​മാണ്‌. അങ്ങനെ വെളിപ്പെ​ടു​ന്നതെ​ല്ലാം വെളി​ച്ച​മാണ്‌. 14  അതുകൊണ്ടാണ്‌ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നത്‌: “ഉറങ്ങു​ന്ന​വനേ, ഉണരുക. മരിച്ച​വ​രിൽനിന്ന്‌ എഴു​ന്നേൽക്കുക.+ അപ്പോൾ ക്രിസ്‌തു നിന്റെ മേൽ പ്രകാ​ശി​ക്കും.”+ 15  അതുകൊണ്ട്‌ നിങ്ങൾ എങ്ങനെ ജീവി​ക്കുന്നെന്നു പ്രത്യേ​കം ശ്രദ്ധി​ക്കുക; ബുദ്ധി​ഹീ​ന​രാ​യല്ല, ബുദ്ധിയോ​ടെ നടന്ന്‌ 16  സമയം ഏറ്റവും നന്നായി ഉപയോ​ഗി​ക്കുക.*+ കാരണം കാലം ദുഷി​ച്ച​താണ്‌. 17  ബുദ്ധിയില്ലാത്തവരെപ്പോലെ നടക്കു​ന്നതു മതിയാ​ക്കി എപ്പോ​ഴും യഹോവയുടെ* ഇഷ്ടം എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക.+ 18  വീഞ്ഞു കുടിച്ച്‌ മത്തരാ​ക​രുത്‌.+ അതു താന്തോന്നിത്തത്തിലേക്കു* നയിക്കും. പകരം, നിങ്ങളിൽ നിറ​യേ​ണ്ടതു ദൈവാ​ത്മാ​വാണ്‌. 19  നിങ്ങൾ പരസ്‌പരം* സംസാ​രി​ക്കുമ്പോൾ നിങ്ങളു​ടെ വായിൽനി​ന്ന്‌ സങ്കീർത്ത​ന​ങ്ങ​ളും ദൈവ​ത്തി​നുള്ള സ്‌തു​തി​ക​ളും ആത്മീയ​ഗീ​ത​ങ്ങ​ളും വരട്ടെ.+ നിങ്ങളു​ടെ ഹൃദയ​ങ്ങ​ളിൽനിന്ന്‌ യഹോവയ്‌ക്കായി*+ പാട്ടും സംഗീതവും+ ഉയരട്ടെ. 20  നമ്മുടെ ദൈവ​വും പിതാ​വും ആയവനു നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ നാമത്തിൽ+ എല്ലായ്‌പോ​ഴും എല്ലാത്തി​നുവേ​ണ്ടി​യും നന്ദി പറയുക.+ 21  ക്രിസ്‌തുവിനെ ഭയപ്പെട്ട്‌ അന്യോ​ന്യം കീഴ്‌പെ​ട്ടി​രി​ക്കുക.+ 22  ഭാര്യമാർ കർത്താ​വിന്‌ എന്നപോ​ലെ അവരുടെ ഭർത്താ​ക്ക​ന്മാർക്കു കീഴ്‌പെ​ട്ടി​രി​ക്കട്ടെ.+ 23  കാരണം സഭയെന്ന ശരീര​ത്തി​ന്റെ രക്ഷകനായ ക്രിസ്‌തു സഭയുടെ തലയായിരിക്കുന്നതുപോലെ+ ഭർത്താവ്‌ ഭാര്യ​യു​ടെ തലയാണ്‌.+ 24  സഭ ക്രിസ്‌തു​വി​നു കീഴ്‌പെ​ട്ടി​രി​ക്കു​ന്ന​തുപോ​ലെ ഭാര്യ​യും ഭർത്താ​വിന്‌ എല്ലാ കാര്യ​ങ്ങ​ളി​ലും കീഴ്‌പെ​ട്ടി​രി​ക്കണം. 25  സഭയെ സ്‌നേ​ഹിച്ച്‌ സഭയ്‌ക്കു​വേണ്ടി തന്നെത്തന്നെ വിട്ടുകൊടുത്ത+ ക്രിസ്‌തു​വിനെപ്പോ​ലെ ഭർത്താ​ക്ക​ന്മാ​രേ, നിങ്ങളു​ടെ ഭാര്യ​മാ​രെ എന്നും സ്‌നേ​ഹി​ക്കുക.+ 26  സഭയെ ദൈവ​വ​ച​ന​മെന്ന ജലം​കൊണ്ട്‌ കഴുകി വെടി​പ്പാ​ക്കി വിശുദ്ധീകരിക്കാനും+ 27  കറയോ ചുളി​വോ മറ്റു കുറവു​ക​ളോ ഇല്ലാതെ+ വിശു​ദ്ധ​യും കളങ്കര​ഹി​ത​യും ആയി+ എല്ലാ മഹിമയോ​ടും​കൂ​ടെ തന്റെ മുന്നിൽ നിറു​ത്താ​നും വേണ്ടി​യാ​ണു ക്രിസ്‌തു അതു ചെയ്‌തത്‌. 28  അങ്ങനെതന്നെ, ഭർത്താ​ക്ക​ന്മാ​രും ഭാര്യ​മാ​രെ സ്വന്തം ശരീരത്തെപ്പോ​ലെ സ്‌നേ​ഹി​ക്കണം. ഭാര്യയെ സ്‌നേ​ഹി​ക്കു​ന്നവൻ തന്നെത്തന്നെ സ്‌നേ​ഹി​ക്കു​ന്നു. 29  ആരും ഒരിക്ക​ലും സ്വന്തം ശരീരത്തെ വെറു​ത്തി​ട്ടി​ല്ല​ല്ലോ. ക്രിസ്‌തു സഭയുടെ കാര്യ​ത്തിൽ ചെയ്യു​ന്ന​തുപോ​ലെ വാത്സല്യത്തോ​ടെ അതിനെ പരി​പോ​ഷി​പ്പി​ക്കു​ക​യല്ലേ ചെയ്യു​ന്നത്‌? 30  ക്രിസ്‌തുവിന്റെ ശരീര​ത്തി​ലെ അവയവ​ങ്ങ​ളായ നമ്മുടെ+ കാര്യ​ത്തിൽ ക്രിസ്‌തു ചെയ്യു​ന്നത്‌ അതുതന്നെ​യാണ്‌. 31  “അതു​കൊണ്ട്‌ പുരുഷൻ അപ്പനെ​യും അമ്മയെ​യും വിട്ട്‌ ഭാര്യയോ​ടു പറ്റി​ച്ചേ​രും;* അവർ രണ്ടു പേരും ഒരു ശരീര​മാ​യി​ത്തീ​രും.”+ 32  വളരെ പ്രധാ​നപ്പെ​ട്ട​താണ്‌ ഈ പാവന​ര​ഹ​സ്യം.+ ഞാൻ ഇപ്പോൾ പറയു​ന്നതു ക്രിസ്‌തു​വിനെ​യും സഭയെ​യും കുറി​ച്ചാണ്‌.+ 33  എങ്കിലും നിങ്ങൾ ഓരോ​രു​ത്ത​രും ഭാര്യയെ തന്നെ​പ്പോലെ​തന്നെ സ്‌നേ​ഹി​ക്കണം.+ അതേസ​മയം ഭാര്യ ഭർത്താ​വി​നെ ആഴമായി ബഹുമാ​നി​ക്കു​ക​യും വേണം.+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “നിങ്ങളെ.”
മറ്റൊരു സാധ്യത “നിങ്ങൾക്കു​വേണ്ടി.”
ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.
ലൈംഗിക അധാർമി​ക​തയെ കുറി​ക്കു​ന്നു. പദാവ​ലി​യിൽ “ലൈം​ഗിക അധാർമി​കത” കാണുക.
അഥവാ “ശാസന കിട്ടുന്ന.”
അക്ഷ. “സമയം വിലയ്‌ക്കു വാങ്ങുക.”
അനു. എ5 കാണുക.
അഥവാ “ദുർമാർഗ​ത്തി​ലേക്ക്‌.”
മറ്റൊരു സാധ്യത “നിങ്ങ​ളോ​ടു​തന്നെ.”
അനു. എ5 കാണുക.
അഥവാ “ഭാര്യ​യു​ടെ​കൂ​ടെ കഴിയും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം