എസ്ഥേർ 10:1-3

10  അഹശ്വേ​രശ്‌ രാജാവ്‌ സാമ്രാ​ജ്യ​ത്തിലെ​ങ്ങും, കരമുതൽ കടലിലെ ദ്വീപു​കൾവരെ, നിർബ​ന്ധി​തജോ​ലി ഏർപ്പെ​ടു​ത്തി.  അഹശ്വേരശ്‌ രാജാ​വി​ന്റെ പ്രബല​വും മഹത്തര​വും ആയ എല്ലാ നേട്ടങ്ങ​ളും രാജാവ്‌ മൊർദെഖായിയെ+ ഉയർത്തി മഹത്ത്വപ്പെടുത്തിയതിന്റെ+ വിശദ​വി​വ​ര​ണ​വും മേദ്യ​യിലെ​യും പേർഷ്യയിലെയും+ രാജാ​ക്ക​ന്മാ​രു​ടെ കാലത്തെ ചരിത്രപുസ്‌തകത്തിൽ+ രേഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട​ല്ലോ.  ജൂതനായ മൊർദെ​ഖാ​യി​ക്കാ​യി​രു​ന്നു അഹശ്വേ​രശ്‌ രാജാവ്‌ കഴിഞ്ഞാൽ അടുത്ത സ്ഥാനം. സ്വന്തം ജനത്തിന്റെ നന്മയ്‌ക്കും അവരുടെ പിൻത​ല​മു​റ​ക്കാ​രുടെയെ​ല്ലാം ക്ഷേമത്തി​നും വേണ്ടി പ്രവർത്തിച്ച* മൊർദെ​ഖാ​യി ജൂതന്മാ​രു​ടെ ഇടയിൽ മഹാനും* അനേകം​വ​രുന്ന സഹോ​ദ​ര​ങ്ങ​ളു​ടെ ഇടയിൽ ബഹുമാ​ന്യ​നും ആയിരു​ന്നു.

അടിക്കുറിപ്പുകള്‍

അക്ഷ. “പിൻത​ല​മു​റ​ക്കാർക്കു​വേണ്ടി സമാധാ​നം സംസാ​രിച്ച.”
അഥവാ “വളരെ ആദരണീ​യ​നും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം