എസ്ഥേർ 6:1-14

6  അന്നു രാത്രി രാജാ​വിന്‌ ഉറക്കം വന്നില്ല. അതു​കൊണ്ട്‌, അക്കാലത്തെ ചരിത്രപുസ്‌തകം+ കൊണ്ടു​വ​രാൻ രാജാവ്‌ കല്‌പി​ച്ചു; അതു രാജാ​വി​നെ വായി​ച്ചുകേൾപ്പി​ച്ചു.  അഹശ്വേരശ്‌ രാജാ​വി​നെ വകവരുത്താൻ* ബിഗ്‌ധാ​നും തേരെ​ശും ഗൂഢാലോ​ചന നടത്തി​യ​തിനെ​ക്കു​റിച്ച്‌ മൊർദെ​ഖാ​യി അറിയിച്ച കാര്യം അതിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു രാജാ​വി​ന്റെ ശ്രദ്ധയിൽപ്പെട്ടു. ഇവർ രണ്ടു പേരും രാജാ​വി​ന്റെ വാതിൽക്കാ​വൽക്കാ​രായ കൊട്ടാരോദ്യോ​ഗ​സ്ഥ​ന്മാ​രാ​യി​രു​ന്നു.+  അപ്പോൾ രാജാവ്‌, “ഇതിനു മൊർദെ​ഖാ​യിക്ക്‌ എന്തു ബഹുമ​തി​യും അംഗീ​കാ​ര​വും ആണ്‌ കൊടു​ത്തത്‌” എന്നു ചോദി​ച്ചു. രാജാ​വി​ന്റെ അടുത്ത പരിചാ​രകർ, “ഒന്നും ചെയ്‌തി​ട്ടില്ല” എന്നു പറഞ്ഞു.  പിന്നീടു രാജാവ്‌, “ആരാണ്‌ അങ്കണത്തിൽ” എന്നു ചോദി​ച്ചു. ഹാമാൻ അപ്പോൾ, താൻ ഒരുക്കിയ സ്‌തം​ഭ​ത്തിൽ മൊർദെ​ഖാ​യി​യെ തൂക്കുന്നതിനെക്കുറിച്ച്‌+ രാജാ​വിനോ​ടു സംസാ​രി​ക്കാൻ രാജ​കൊ​ട്ടാ​ര​ത്തി​ന്റെ പുറത്തെ അങ്കണത്തിൽ+ വന്ന്‌ നിൽപ്പു​ണ്ടാ​യി​രു​ന്നു.  അപ്പോൾ രാജാ​വി​ന്റെ പരിചാ​രകർ, “ഹാമാനാണ്‌+ അങ്കണത്തിൽ നിൽക്കു​ന്നത്‌” എന്നു പറഞ്ഞു. അപ്പോൾ രാജാവ്‌, “അയാൾ അകത്ത്‌ വരട്ടെ” എന്നു കല്‌പി​ച്ചു.  ഹാമാൻ അകത്ത്‌ വന്നപ്പോൾ രാജാവ്‌ ഹാമാ​നോ​ട്‌, “രാജാവ്‌ ബഹുമാ​നി​ക്കാൻ ആഗ്രഹി​ക്കുന്ന വ്യക്തിക്ക്‌ എന്താണു ചെയ്‌തുകൊ​ടുക്കേ​ണ്ടത്‌” എന്നു ചോദി​ച്ചു. അപ്പോൾ ഹാമാൻ മനസ്സിൽ പറഞ്ഞു: “എന്നെയ​ല്ലാ​തെ മറ്റാ​രെ​യാ​ണു രാജാവ്‌ ബഹുമാ​നി​ക്കുക?”+  അതുകൊണ്ട്‌ ഹാമാൻ രാജാ​വിനോ​ടു പറഞ്ഞു: “രാജാവ്‌ ബഹുമാ​നി​ക്കാൻ ആഗ്രഹി​ക്കുന്ന വ്യക്തി​ക്കുവേണ്ടി  രാജാവ്‌ ധരിക്കുന്ന രാജകീയവസ്‌ത്രം+ കൊണ്ടു​വ​രട്ടെ. കൂടാതെ, രാജാവ്‌ സവാരി​ക്ക്‌ ഉപയോ​ഗി​ക്കുന്ന, തലയിൽ രാജകീ​യ​ശിരോ​വ​സ്‌ത്രം അണിഞ്ഞ ഒരു കുതി​ര​യും വേണം.  പിന്നെ ആ വസ്‌ത്ര​വും കുതി​ര​യും രാജാ​വി​ന്റെ ശ്രേഷ്‌ഠപ്ര​ഭു​ക്ക​ന്മാ​രിൽ ഒരുവന്റെ ചുമത​ല​യിൽ ഏൽപ്പി​ക്കുക. രാജാവ്‌ ബഹുമാ​നി​ക്കാൻ ആഗ്രഹി​ക്കുന്ന വ്യക്തിയെ അവർ ആ വസ്‌ത്രം അണിയി​ക്കു​ക​യും നഗരത്തി​ലെ പൊതുസ്ഥലത്തുകൂടി* കുതി​ര​പ്പു​റത്ത്‌ എഴുന്ന​ള്ളിച്ച്‌ ‘രാജാവ്‌ ബഹുമാ​നി​ക്കാൻ ആഗ്രഹി​ക്കുന്ന വ്യക്തി​യു​ടെ കാര്യ​ത്തിൽ ഇങ്ങനെ ചെയ്യും!’ എന്ന്‌ ആ വ്യക്തി​യു​ടെ മുന്നിൽ വിളി​ച്ചു​പ​റ​യു​ക​യും വേണം.”+ 10  ഉടൻതന്നെ രാജാവ്‌ ഹാമാനോ​ടു പറഞ്ഞു: “വേഗം പോയി വസ്‌ത്ര​വും കുതി​ര​യും കൊണ്ടു​വന്ന്‌ നീ ഇപ്പോൾ പറഞ്ഞതുപോലെയെ​ല്ലാം രാജ​കൊ​ട്ടാ​ര​ത്തി​ന്റെ കവാട​ത്തിൽ ഇരിക്കുന്ന ജൂതനായ മൊർദെ​ഖാ​യി​ക്കു ചെയ്‌തുകൊ​ടു​ക്കുക. നീ പറഞ്ഞതിൽ ഒന്നും വിട്ടു​ക​ള​യ​രുത്‌.” 11  അങ്ങനെ ഹാമാൻ രാജവ​സ്‌ത്ര​വും കുതി​ര​യും ആയി വന്നു. എന്നിട്ട്‌ മൊർദെഖായിയെ+ ആ വസ്‌ത്രം അണിയി​ച്ച്‌, “രാജാവ്‌ ബഹുമാ​നി​ക്കാൻ ആഗ്രഹി​ക്കുന്ന വ്യക്തി​യു​ടെ കാര്യ​ത്തിൽ ഇങ്ങനെ ചെയ്യും!” എന്നു മൊർദെ​ഖാ​യി​ക്കു മുന്നിൽ വിളി​ച്ചു​പ​റ​ഞ്ഞുകൊണ്ട്‌ നഗരത്തി​ലെ പൊതു​സ്ഥ​ല​ത്തു​കൂ​ടി കുതി​ര​പ്പു​റത്ത്‌ എഴുന്ന​ള്ളി​ച്ചു. 12  അതിനു ശേഷം, മൊർദെ​ഖാ​യി രാജ​കൊ​ട്ടാ​ര​ത്തി​ന്റെ കവാട​ത്തിലേക്കു മടങ്ങി. പക്ഷേ ഹാമാൻ തല മൂടി​ക്കൊ​ണ്ട്‌ ദുഃഖത്തോ​ടെ തിടു​ക്ക​ത്തിൽ വീട്ടി​ലേക്കു പോയി. 13  തനിക്കു സംഭവി​ച്ചതെ​ല്ലാം ഹാമാൻ ഭാര്യ സേരെശിനോടും+ എല്ലാ സ്‌നേ​ഹി​തരോ​ടും വിവരി​ച്ചപ്പോൾ അയാളു​ടെ ഉപദേ​ഷ്ടാ​ക്ക​ളും ഭാര്യ സേരെ​ശും അയാ​ളോ​ടു പറഞ്ഞു: “ഇപ്പോൾ മൊർദെ​ഖാ​യി​യു​ടെ മുന്നിൽ നിങ്ങൾ തോൽക്കാൻതു​ട​ങ്ങി​യി​രി​ക്കു​ന്നു. മൊർദെ​ഖാ​യി ഒരു ജൂതനാ​ണോ, എങ്കിൽ അയാളെ വെല്ലാൻ കഴിയില്ല. നിങ്ങൾ അയാളു​ടെ മുന്നിൽ തോറ്റുപോ​കുമെന്ന്‌ ഉറപ്പാണ്‌.” 14  അവർ ഹാമാനോ​ടു സംസാ​രി​ച്ചുകൊ​ണ്ടി​രി​ക്കുമ്പോൾത്തന്നെ രാജാ​വി​ന്റെ കൊട്ടാരോദ്യോ​ഗ​സ്ഥ​ന്മാർ വന്ന്‌ എസ്ഥേർ ഒരുക്കിയ വിരു​ന്നി​നു ഹാമാനെ തിടു​ക്ക​ത്തിൽ കൂട്ടിക്കൊ​ണ്ടുപോ​യി.+

അടിക്കുറിപ്പുകള്‍

അക്ഷ. “രാജാ​വി​ന്റെ മേൽ കൈവ​യ്‌ക്കാൻ.”
അഥവാ “പൊതു​ച​ത്വ​ര​ത്തിൽക്കൂ​ടി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം