എസ്ഥേർ 9:1-32

9  12-ാം മാസമായ ആദാർ* മാസം+ 13-ാം തീയതി​യാ​യി​രു​ന്നു രാജാ​വി​ന്റെ വാക്കും നിയമ​വും നടപ്പി​ലാക്കേ​ണ്ടി​യി​രു​ന്നത്‌.+ അന്നു ജൂതന്മാ​രെ കീഴട​ക്കാൻ അവരുടെ ശത്രുക്കൾ പ്രതീ​ക്ഷയോ​ടെ കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു. പക്ഷേ, അതിനു നേർവി​പ​രീ​ത​മാണ്‌ അന്നു സംഭവി​ച്ചത്‌. അവരെ വെറു​ത്തി​രു​ന്ന​വരെ ജൂതന്മാർ അന്നു തോൽപ്പി​ച്ചു.+  അഹശ്വേരശ്‌ രാജാവിന്റെ+ എല്ലാ സംസ്ഥാ​ന​ങ്ങ​ളി​ലു​മുള്ള ജൂതന്മാർ, അവരെ ഉപദ്ര​വി​ക്കാൻ വരുന്ന​വരെ ആക്രമി​ക്കാൻ അവരവ​രു​ടെ നഗരങ്ങ​ളിൽ ഒന്നിച്ചു​കൂ​ടി. എല്ലാ ജനതകൾക്കും ജൂതന്മാ​രെ പേടി​യാ​യി​രു​ന്ന​തുകൊണ്ട്‌ അവരെ എതിർക്കാൻ ഒരാൾക്കുപോ​ലും കഴിഞ്ഞില്ല.+  സംസ്ഥാനാധിപതിമാരും+ ഗവർണർമാ​രും രാജാ​വി​ന്റെ കാര്യാ​ദി​കൾ നോക്കി​ന​ട​ത്തു​ന്ന​വ​രും സംസ്ഥാ​ന​ങ്ങ​ളി​ലെ എല്ലാ പ്രഭു​ക്ക​ന്മാ​രും മൊർദെ​ഖാ​യി​യെ ഭയപ്പെ​ട്ടി​രു​ന്ന​തുകൊണ്ട്‌ ജൂതന്മാ​രെ പിന്തു​ണച്ചു.  മൊർദെഖായി രാജ​കൊ​ട്ടാ​ര​ത്തിൽ ഏറെ അധികാ​ര​മു​ള്ള​വ​നാ​യി​ത്തീർന്നി​രു​ന്നു.+ മൊർദെ​ഖാ​യി കൂടു​തൽക്കൂ​ടു​തൽ ശക്തനാ​യി​ത്തീർന്ന​തുകൊണ്ട്‌ സംസ്ഥാ​ന​ങ്ങ​ളിലെ​ങ്ങും മൊർദെ​ഖാ​യി​യു​ടെ പ്രശസ്‌തി പരന്നു.  ജൂതന്മാർ തങ്ങളുടെ ശത്രു​ക്കളെയെ​ല്ലാം വാളു​കൊ​ണ്ട്‌ കൊന്നു​മു​ടി​ച്ചു. തങ്ങളെ വെറു​ക്കു​ന്ന​വരോട്‌ അവർ തോന്നി​യ​തുപോലെയെ​ല്ലാം ചെയ്‌തു.+  ശൂശൻ*+ കോട്ടയിൽ* ജൂതന്മാർ 500 പേരെ കൊന്നു.  കൂടാതെ അവർ, ജൂതന്മാ​രു​ടെ ശത്രു​വും ഹമ്മെദാ​ഥ​യു​ടെ മകനും ആയ ഹാമാന്റെ+ പത്ത്‌ ആൺമക്കളെ​യും കൊന്നു. അവരുടെ പേരുകൾ: പർശൻദാഥ, ദൽഫോൻ, അസ്‌പാഥ,  പോറാഥ, അദല്യ, അരിദാഥ,  പർമസ്ഥ, അരീസാ​യി, അരീദാ​യി, വയെസാഥ. 10  പക്ഷേ ഇവരെ കൊന്ന​ത​ല്ലാ​തെ അവർ ഒന്നും കൊള്ള​യ​ടി​ച്ചില്ല.+ 11  അന്നു ശൂശൻ കോട്ട​യിൽ കൊല്ലപ്പെ​ട്ട​വ​രു​ടെ എണ്ണം രാജാ​വി​നെ അറിയി​ച്ചു. 12  രാജാവ്‌ എസ്ഥേർ രാജ്ഞിയോ​ടു പറഞ്ഞു: “ശൂശൻ കോട്ട​യിൽ ജൂതന്മാർ 500 പേരെ​യും ഹാമാന്റെ പത്ത്‌ ആൺമക്കളെ​യും കൊന്നു. ആ സ്ഥിതിക്ക്‌ രാജാ​വി​ന്റെ മറ്റു സംസ്ഥാ​ന​ങ്ങ​ളിൽ അവർ എന്തു ചെയ്‌തി​രി​ക്കും?+ ഇനി എന്താണു നിന്റെ അപേക്ഷ? അതു നിനക്കു നടത്തി​ത്ത​രും. ഇനി നിന്റെ അഭ്യർഥന എന്താണ്‌? അതു ഞാൻ സാധി​ച്ചു​ത​രും.” 13  അപ്പോൾ എസ്ഥേർ പറഞ്ഞു: “രാജാ​വി​നു തിരു​വു​ള്ളമെ​ങ്കിൽ,+ ശൂശനി​ലുള്ള ജൂതന്മാർക്ക്‌ ഇന്നത്തെ നിയമമനുസരിച്ചുതന്നെ+ നാളെ​യും പ്രവർത്തി​ക്കാൻ അനുവാ​ദം തന്നാലും. ഹാമാന്റെ പത്ത്‌ ആൺമക്കളെ സ്‌തം​ഭ​ത്തിൽ തൂക്കു​ക​യും ചെയ്യേ​ണമേ.”+ 14  അങ്ങനെ ചെയ്യാൻ രാജാവ്‌ കല്‌പന കൊടു​ത്തു. ശൂശനിൽ ഒരു നിയമം പുറ​പ്പെ​ടു​വി​ക്കു​ക​യും ഹാമാന്റെ പത്ത്‌ ആൺമക്കളെ തൂക്കു​ക​യും ചെയ്‌തു. 15  ശൂശനിലുള്ള ജൂതന്മാർ ആദാർ മാസം 14-ാം തീയതി+ വീണ്ടും ഒന്നിച്ചു​കൂ​ടി ശൂശനിൽ 300 പേരെ കൊന്നു. പക്ഷേ അവർ ഒന്നും കൊള്ള​യ​ടി​ച്ചില്ല. 16  രാജാവിന്റെ സംസ്ഥാ​ന​ങ്ങ​ളി​ലെ ബാക്കി ജൂതന്മാ​രും ഒന്നിച്ചു​കൂ​ടി സ്വയര​ക്ഷ​യ്‌ക്കുവേണ്ടി പോരാ​ടി.+ തങ്ങളെ വെറു​ത്തി​രു​ന്ന​വ​രിൽ 75,000 പേരെ കൊന്ന്‌ അവർ തങ്ങളുടെ ശത്രു​ക്കളെ ഇല്ലായ്‌മ ചെയ്‌തു.+ പക്ഷേ അവർ ഒന്നും കൊള്ള​യ​ടി​ച്ചില്ല. 17  ഇതു സംഭവി​ച്ചത്‌ ആദാർ മാസം 13-ാം തീയതി​യാ​യി​രു​ന്നു. 14-ാം തീയതി അവർ വിശ്ര​മി​ച്ചു. അവർക്ക്‌ അതു വിരു​ന്നിന്റെ​യും ആഹ്ലാദ​ത്തിന്റെ​യും ദിവസ​മാ​യി​രു​ന്നു. 18  ശൂശനിലുള്ള ജൂതന്മാർ 13-ാം തീയതിയും+ 14-ാം തീയതിയും+ ഒന്നിച്ചു​കൂ​ടി. 15-ാം തീയതി അവർ വിശ്ര​മി​ച്ചു. അവർക്ക്‌ അതു വിരു​ന്നിന്റെ​യും ആഹ്ലാദ​ത്തിന്റെ​യും ദിവസ​മാ​യി​രു​ന്നു. 19  ദൂരെയുള്ള ജില്ലക​ളിൽ താമസി​ക്കുന്ന ജൂതന്മാർ ആദാർ മാസം 14-ാം തീയതി ആഹ്ലാദ​ത്തിന്റെ​യും വിരു​ന്നിന്റെ​യും ദിവസ​മാ​യി ആഘോഷിച്ചതും+ പരസ്‌പരം ഭക്ഷണത്തി​ന്റെ ഓഹരി കൊടു​ത്ത​യ​യ്‌ക്കാ​നുള്ള അവസര​മാ​യി കണ്ടതും അതു​കൊ​ണ്ടാണ്‌.+ 20  മൊർദെഖായി+ ഈ സംഭവങ്ങൾ രേഖ​പ്പെ​ടു​ത്തു​ക​യും അഹശ്വേ​രശ്‌ രാജാ​വി​ന്റെ, അടുത്തും അകലെ​യും ഉള്ള എല്ലാ സംസ്ഥാ​ന​ങ്ങ​ളിലെ​യും ജൂതന്മാർക്കെ​ല്ലാം ഔദ്യോ​ഗി​ക​ക​ത്തു​കൾ അയയ്‌ക്കു​ക​യും ചെയ്‌തു. 21  ആദാർ മാസം 14-ാം തീയതി​യും 15-ാം തീയതി​യും വർഷംതോ​റും ആചരി​ക്കാൻ മൊർദെ​ഖാ​യി അവർക്കു നിർദേശം കൊടു​ത്തു. 22  കാരണം, ആ ദിവസ​ങ്ങ​ളി​ലാ​ണു ജൂതന്മാർ തങ്ങളുടെ ശത്രു​ക്ക​ളിൽനിന്ന്‌ മോചനം നേടി​യത്‌. ആ മാസം അവരുടെ വ്യസനം+ ആഹ്ലാദ​ത്തി​നും അവരുടെ ദുഃഖം ആഘോ​ഷ​ത്തി​നും വഴിമാ​റി. അവർ അതു വിരു​ന്നിന്റെ​യും ആഹ്ലാദ​ത്തിന്റെ​യും ദിവസ​ങ്ങ​ളാ​യി, പരസ്‌പരം ഭക്ഷണം കൊടു​ത്ത​യ​യ്‌ക്കാ​നും ദരി​ദ്രർക്കു സമ്മാനങ്ങൾ കൊടു​ക്കാ​നും ഉള്ള ദിനങ്ങ​ളാ​യി, ആചരി​ക്ക​ണ​മാ​യി​രു​ന്നു. 23  അങ്ങനെ അവർ ആരംഭിച്ച ഈ ആഘോഷം വർഷംതോ​റും നടത്താ​നും മൊർദെ​ഖാ​യി അവർക്ക്‌ എഴുതി​യ​തുപോ​ലെ ചെയ്യാ​നും ജൂതന്മാർ സമ്മതിച്ചു. 24  കാരണം, ആഗാഗ്യനായ+ ഹമ്മെദാ​ഥ​യു​ടെ മകനും ജൂതന്മാ​രുടെയെ​ല്ലാം ശത്രു​വും ആയ ഹാമാൻ+ ജൂതന്മാ​രെ കൊല്ലാൻ പദ്ധതി മനയുകയും+ അവരെ പരി​ഭ്രാ​ന്ത​രാ​ക്കാ​നും ഇല്ലാതാ​ക്കാ​നും പൂര്‌,+ അതായത്‌ നറുക്ക്‌, ഇടുക​യും ചെയ്‌തി​രു​ന്നു. 25  എന്നാൽ എസ്ഥേർ രാജസ​ന്നി​ധി​യിലെ​ത്തി​യപ്പോൾ രാജാവ്‌ ഈ കല്‌പന എഴുതി​ച്ചു:+ “ജൂതന്മാർക്കെ​തിരെ​യുള്ള ഹാമാന്റെ കുടി​ല​പ​ദ്ധതി,+ തിരിച്ച്‌ അയാളു​ടെ തലയിൽത്തന്നെ വരട്ടെ.” അങ്ങനെ അവർ ഹാമാനെ​യും അയാളു​ടെ ആൺമക്കളെ​യും സ്‌തം​ഭ​ത്തിൽ തൂക്കി.+ 26  പൂര്‌*+ എന്ന വാക്കിൽനി​ന്നാണ്‌ ആ ദിവസ​ങ്ങൾക്കു പൂരീം എന്ന പേര്‌ വന്നത്‌. അങ്ങനെ, ഈ കത്തിൽ എഴുതി​യി​രി​ക്കുന്ന എല്ലാ കാര്യ​ങ്ങ​ളും, ഈ വിഷയ​ത്തിൽ അവർ കണ്ടതും അവർക്കു സംഭവി​ച്ച​തും ആയ സംഗതി​ക​ളും പരിഗ​ണിച്ച്‌ 27  ജൂതന്മാർ ഇങ്ങനെയൊ​രു കാര്യം വ്യവസ്ഥ ചെയ്‌തു: തങ്ങളും പിൻത​ല​മു​റ​ക്കാ​രും തങ്ങളോ​ടു ചേരുന്നവരും+ ഈ രണ്ടു ദിവസങ്ങൾ ഓരോ വർഷവും മുടക്കം കൂടാതെ, നിശ്ചയി​ച്ചി​ട്ടുള്ള സമയത്തു​തന്നെ ആചരിച്ച്‌ അവയെ​ക്കു​റിച്ച്‌ എഴുതി​യി​രി​ക്കു​ന്നതു നിവർത്തി​ക്ക​ണമെ​ന്നാ​യി​രു​ന്നു അത്‌. 28  ഈ ദിവസങ്ങൾ ഓരോ കുടും​ബ​വും ഓരോ സംസ്ഥാ​ന​വും ഓരോ നഗരവും തലമു​റ​ത​ല​മു​റയോ​ളം അനുസ്‌മ​രി​ക്കു​ക​യും ആചരി​ക്കു​ക​യും ചെയ്യണ​മാ​യി​രു​ന്നു. ജൂതന്മാർക്കി​ട​യിൽ ഈ പൂരീം ദിനങ്ങ​ളു​ടെ ആചരണം നിലച്ചുപോ​ക​രു​താ​യി​രു​ന്നു. അവരുടെ പിൻത​ല​മു​റ​ക്കാ​രു​ടെ ഇടയിൽ ഇതിന്റെ അനുസ്‌മ​രണം നിന്നുപോ​ക​രു​താ​യി​രു​ന്നു. 29  അബീഹയിലിന്റെ മകളായ എസ്ഥേർ രാജ്ഞി​യും ജൂതനായ മൊർദെ​ഖാ​യി​യും പൂരീ​മി​നെ സംബന്ധിച്ച രണ്ടാമത്തെ കത്ത്‌ സർവാ​ധി​കാ​രത്തോ​ടെ എഴുതി സ്ഥിരീ​ക​രി​ച്ചു. 30  മൊർദെഖായി അഹശ്വേരശിന്റെ+ സാമ്രാ​ജ്യ​ത്തി​ലെ 127 സംസ്ഥാനങ്ങളിലുള്ള+ എല്ലാ ജൂതന്മാർക്കും സമാധാ​ന​വും സത്യവും പ്രതി​ഫ​ലി​ക്കുന്ന വാക്കു​ക​ളിൽ ഔദ്യോ​ഗി​ക​ക​ത്തു​കൾ അയച്ചു. 31  നിശ്ചയിച്ചിട്ടുള്ള സമയങ്ങ​ളിൽ പൂരീം ദിനങ്ങൾ ഉപവാസവും+ പ്രാർഥനയും+ സഹിതം ആചരി​ക്കുന്നെന്ന്‌ ഉറപ്പാ​ക്കാ​നാ​യി​രു​ന്നു അത്‌. ജൂതനായ മൊർദെ​ഖാ​യി​യും എസ്ഥേർ രാജ്ഞി​യും ജൂതന്മാരോ​ടു നിർദേശിച്ചിരുന്നതും+ ജൂതന്മാർ തങ്ങൾക്കും പിൻത​ല​മു​റ​ക്കാർക്കും വേണ്ടി വ്യവസ്ഥ ചെയ്‌തി​രു​ന്ന​തും ഇതുതന്നെ​യാ​യി​രു​ന്നു.+ 32  അങ്ങനെ, പൂരീമിനെ+ സംബന്ധിച്ച ഇക്കാര്യ​ങ്ങൾ എസ്ഥേറി​ന്റെ കല്‌പ​നകൊണ്ട്‌ സ്ഥിരീ​ക​രി​ക്കു​ക​യും അത്‌ ഒരു പുസ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു.

അടിക്കുറിപ്പുകള്‍

അനു. ബി15 കാണുക.
അഥവാ “സൂസ.”
അഥവാ “കൊട്ടാ​ര​ത്തിൽ.”
“പൂര്‌” അർഥം: “ചീട്ട്‌.” ഇതിന്റെ ബഹുവ​ച​ന​രൂ​പ​മായ “പൂരീം,” വിശുദ്ധ കലണ്ടറി​ലെ 12-ാം മാസത്തി​ലെ ജൂത-ഉത്സവത്തി​ന്റെ പേരായി മാറി. അനു. ബി15 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം