എസ്ര 10:1-44

10  എസ്ര സത്യദൈ​വ​ത്തി​ന്റെ ഭവനത്തി​നു മുന്നിൽ സാഷ്ടാം​ഗം വീണ്‌ കരഞ്ഞുപ്രാർഥി​ച്ചു.+ അങ്ങനെ എസ്ര തെറ്റുകൾ ഏറ്റുപ​റഞ്ഞ്‌ പ്രാർഥി​ച്ചുകൊ​ണ്ടി​രു​ന്നപ്പോൾ പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും കുട്ടി​ക​ളും അടങ്ങുന്ന ഇസ്രായേ​ല്യ​രു​ടെ ഒരു വലിയ കൂട്ടം ചുറ്റും കൂടി അതിദുഃ​ഖത്തോ​ടെ കരഞ്ഞു.  അപ്പോൾ ഏലാമിന്റെ+ വംശജ​നായ യഹീയേലിന്റെ+ മകൻ ശെഖന്യ എസ്ര​യോ​ടു പറഞ്ഞു: “ചുറ്റു​മുള്ള ദേശങ്ങ​ളി​ലെ സ്‌ത്രീ​കളെ വിവാഹം കഴിച്ചുകൊണ്ട്‌* ഞങ്ങൾ ഞങ്ങളുടെ ദൈവ​ത്തോ​ട്‌ അവിശ്വ​സ്‌തത കാണി​ച്ചി​രി​ക്കു​ന്നു.+ എങ്കിലും ഇസ്രായേ​ലി​ന്റെ കാര്യ​ത്തിൽ ഇപ്പോ​ഴും പ്രതീ​ക്ഷ​യ്‌ക്കു വകയുണ്ട്‌.  അതുകൊണ്ട്‌ യഹോ​വ​യുടെ​യും ദൈവ​ക​ല്‌പ​നകൾ ആദരി​ക്കു​ന്ന​വ​രുടെ​യും നിർദേ​ശ​മ​നു​സ​രിച്ച്‌,+ നമ്മുടെ ആ ഭാര്യ​മാരെ​യും അവരിൽ ജനിച്ച മക്കളെ​യും പറഞ്ഞയ​യ്‌ക്കുമെന്നു നമുക്കു നമ്മുടെ ദൈവ​വു​മാ​യി ഒരു ഉടമ്പടി ചെയ്യാം.+ അങ്ങനെ നമുക്കു നിയമം അനുസ​രി​ക്കാം.  എഴുന്നേൽക്കൂ, അങ്ങയുടെ ഉത്തരവാ​ദി​ത്വ​മാണ്‌ ഇത്‌. ധൈര്യ​മാ​യി നടപടിയെ​ടു​ത്തുകൊ​ള്ളൂ; ഞങ്ങൾ അങ്ങയുടെ​കൂടെ​യുണ്ട്‌.”  അപ്പോൾ എസ്ര എഴു​ന്നേറ്റ്‌, പറഞ്ഞതുപോലെ​തന്നെ ചെയ്‌തുകൊ​ള്ളാമെന്നു സത്യം ചെയ്യാൻ പുരോ​ഹി​ത​ന്മാ​രുടെ​യും ലേവ്യ​രുടെ​യും ഇസ്രായേ​ല്യ​രുടെ​യും തലവന്മാ​രോ​ട്‌ ആവശ്യ​പ്പെട്ടു;+ അവർ സത്യം ചെയ്‌തു.  തുടർന്ന്‌ എസ്ര സത്യദൈ​വ​ത്തി​ന്റെ ഭവനത്തി​നു മുന്നിൽനി​ന്ന്‌ എല്യാ​ശീ​ബി​ന്റെ മകനായ യഹോ​ഹാ​നാ​ന്റെ അറയിലേക്കു* പോയി. പ്രവാ​സ​ത്തിൽനിന്ന്‌ മടങ്ങി​വ​ന്ന​വ​രു​ടെ അവിശ്വ​സ്‌ത​തയെ​ക്കു​റിച്ച്‌ ഓർത്ത്‌ വിലപി​ച്ചുകൊ​ണ്ടി​രു​ന്ന​തി​നാൽ എസ്ര അവി​ടെ​നിന്ന്‌ ഭക്ഷണം കഴിക്കു​ക​യോ വെള്ളം കുടി​ക്കു​ക​യോ ചെയ്‌തില്ല.+  പിന്നെ, പ്രവാ​സ​ത്തിൽനിന്ന്‌ മടങ്ങിയെ​ത്തിയ എല്ലാവ​രും യരുശലേ​മിൽ കൂടി​വ​ര​ണമെന്ന്‌ അവർ യഹൂദ​യി​ലും യരുശലേ​മി​ലും ഒരു വിളം​ബരം നടത്തി.  മൂന്നു ദിവസ​ത്തി​നകം കൂടി​വ​രാ​ത്ത​വ​രു​ടെ വസ്‌തു​വ​ക​കളെ​ല്ലാം കണ്ടു​കെ​ട്ടുമെ​ന്നും പ്രവാ​സ​ത്തിൽനിന്ന്‌ മടങ്ങിയെ​ത്തി​യ​വ​രു​ടെ സഭയിൽനി​ന്ന്‌ അവരെ പുറത്താ​ക്കുമെ​ന്നും പ്രഭു​ക്ക​ന്മാ​രും മൂപ്പന്മാ​രും തീരു​മാ​നി​ച്ചു.+  മൂന്നു ദിവസ​ത്തി​നു​ള്ളിൽത്തന്നെ യഹൂദ​യി​ലും ബന്യാ​മീ​നി​ലും ഉള്ള പുരു​ഷ​ന്മാരെ​ല്ലാം യരുശലേ​മിൽ കൂടി​വന്നു. അങ്ങനെ, ഒൻപതാം മാസം 20-ാം ദിവസം സത്യദൈ​വ​ത്തി​ന്റെ ഭവനത്തി​ന്റെ ഒരു മുറ്റത്ത്‌ അവർ ഒരുമി​ച്ചു​കൂ​ടി. പ്രശ്‌ന​ത്തി​ന്റെ ഗൗരവത്തെ​ക്കു​റിച്ച്‌ ഓർത്തുള്ള ഭയവും കനത്ത മഴയും കാരണം അവിടെ ഇരുന്ന​വരെ​ല്ലാം വിറയ്‌ക്കു​ക​യാ​യി​രു​ന്നു. 10  അപ്പോൾ എസ്ര പുരോ​ഹി​തൻ എഴു​ന്നേ​റ്റു​നിന്ന്‌ അവരോ​ടു പറഞ്ഞു: “അന്യ​ദേ​ശ​ക്കാ​രായ സ്‌ത്രീ​കളെ വിവാഹം ചെയ്‌തതിലൂടെ+ നിങ്ങൾ അവിശ്വ​സ്‌ത​ത​യാ​ണു കാണി​ച്ചി​രി​ക്കു​ന്നത്‌; നിങ്ങൾ ഇസ്രായേ​ലി​ന്റെ പാപഭാ​രം വർധി​പ്പി​ച്ചി​രി​ക്കു​ന്നു. 11  അതുകൊണ്ട്‌ നിങ്ങളു​ടെ പൂർവി​ക​രു​ടെ ദൈവ​മായ യഹോ​വയോ​ടു കുറ്റം ഏറ്റുപ​റഞ്ഞ്‌ ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യുക. ചുറ്റു​മുള്ള ദേശങ്ങ​ളി​ലെ ആളുക​ളിൽനി​ന്നും നിങ്ങളു​ടെ അന്യ​ദേ​ശ​ക്കാ​രായ ഭാര്യ​മാ​രിൽനി​ന്നും അകന്നി​രി​ക്കുക.”+ 12  അപ്പോൾ സഭ മുഴു​വ​നും ഇങ്ങനെ ഉച്ചത്തിൽ മറുപടി പറഞ്ഞു: “അങ്ങ്‌ പറഞ്ഞതുപോലെ​തന്നെ ഞങ്ങൾ ചെയ്യും; അതു ഞങ്ങളുടെ കടമയാ​ണ്‌. 13  പക്ഷേ, ഇവിടെ ധാരാളം ആളുകൾ വന്നിട്ടു​ണ്ട്‌. മഴക്കാ​ല​മാ​യ​തുകൊണ്ട്‌ പുറത്ത്‌ നിൽക്കാ​നും പറ്റില്ല. ഒന്നോ രണ്ടോ ദിവസം​കൊ​ണ്ട്‌ തീർക്കാ​വുന്ന ഒരു കാര്യ​വു​മല്ല ഇത്‌; ഇക്കാര്യ​ത്തിൽ ഞങ്ങൾ കാണി​ച്ചി​രി​ക്കുന്ന അനുസ​ര​ണക്കേട്‌ അത്ര വലുതാ​ണ്‌. 14  അതുകൊണ്ട്‌ സഭയെ മുഴുവൻ പ്രതി​നി​ധീ​ക​രി​ക്കാൻ ഞങ്ങളുടെ പ്രഭു​ക്ക​ന്മാ​രെ അനുവ​ദി​ച്ചാ​ലും.+ അന്യ​ദേ​ശ​ക്കാ​രായ സ്‌ത്രീ​കളെ വിവാഹം കഴിച്ചി​ട്ടു​ള്ള​വരെ​ല്ലാം അവരവ​രു​ടെ നഗരങ്ങ​ളി​ലെ മൂപ്പന്മാരെ​യും ന്യായാ​ധി​പ​ന്മാരെ​യും കൂട്ടി നിശ്ചയിച്ച സമയത്ത്‌ വരട്ടെ. നമുക്കു നേരെ ജ്വലി​ച്ചി​രി​ക്കുന്ന ദൈവകോ​പം ശമിക്കു​ന്ന​തു​വരെ നമുക്ക്‌ അങ്ങനെ ചെയ്യാം.” 15  എന്നാൽ അസാ​ഹേ​ലി​ന്റെ മകനായ യോനാ​ഥാ​നും തിക്വ​യു​ടെ മകനായ യഹ്‌സെ​യ​യും ഈ നടപടി​യെ ചോദ്യം ചെയ്‌തു. ലേവ്യ​രായ മെശു​ല്ലാ​മും ശബ്ബെത്തായിയും+ അവരെ പിന്തു​ണച്ചു. 16  പ്രവാസത്തിൽനിന്ന്‌ തിരിച്ചെ​ത്തി​യവർ തങ്ങൾ പറഞ്ഞതുപോലെ​തന്നെ ചെയ്‌തു. ഇക്കാര്യം ചർച്ച ചെയ്യാ​നാ​യി പത്താം മാസം ഒന്നാം ദിവസം എസ്ര പുരോ​ഹി​ത​നും പേര്‌ വിളിച്ച്‌ തിര​ഞ്ഞെ​ടുത്ത പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രും പ്രത്യേ​ക​മാ​യി ഒരു യോഗം കൂടി. 17  അന്യദേശക്കാരികളെ വിവാഹം കഴിച്ച എല്ലാവ​രുടെ​യും കാര്യങ്ങൾ, ഒന്നാം മാസം ഒന്നാം ദിവസ​മാ​യപ്പോഴേ​ക്കും അവർ കൈകാ​ര്യം ചെയ്‌തു​തീർത്തു. 18  പുരോഹിതന്മാരുടെ ആൺമക്ക​ളിൽ ചിലർപോ​ലും അന്യ​ദേ​ശ​ക്കാ​രി​കളെ വിവാഹം കഴിച്ചി​ട്ടുണ്ടെന്നു കണ്ടെത്തി.+ യഹോ​സാ​ദാ​ക്കി​ന്റെ മകനായ യേശുവയുടെ+ ആൺമക്ക​ളും സഹോ​ദ​ര​ന്മാ​രും അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. അവരുടെ പേരുകൾ: മയസേയ, എലീ​യേ​സെർ, യാരീബ്‌, ഗദല്യ. 19  ഭാര്യമാരെ പറഞ്ഞയ​യ്‌ക്കാമെന്ന്‌ അവർ വാക്കു കൊടു​ത്തു.* ചെയ്‌ത കുറ്റത്തി​നു പരിഹാ​ര​മാ​യി ആട്ടിൻപ​റ്റ​ത്തിൽനിന്ന്‌ ഒരു ആൺചെ​മ്മ​രി​യാ​ടി​നെ യാഗം അർപ്പി​ക്കാ​നും അവർ തീരു​മാ​നി​ച്ചു.+ 20  ഇമ്മേരിന്റെ+ ആൺമക്ക​ളിൽ ഹനാനി​യും സെബദ്യ​യും; 21  ഹാരീമിന്റെ+ ആൺമക്ക​ളിൽ മയസേയ, ഏലിയ, ശെമയ്യ, യഹീയേൽ, ഉസ്സീയ; 22  പശ്‌ഹൂരിന്റെ+ ആൺമക്ക​ളിൽ എല്യോവേ​നാ​യി, മയസേയ, യിശ്‌മാ​യേൽ, നെഥന​യേൽ, യോസാ​ബാദ്‌, എലെയാശ; 23  ലേവ്യരിൽ യോസാ​ബാദ്‌, ശിമെയി, കേലായ (അതായത്‌ കെലീത), പെതഹ്യ, യഹൂദ, എലീ​യേ​സെർ; 24  ഗായകരിൽ എല്യാ​ശീബ്‌; കവാട​ത്തി​ന്റെ കാവൽക്കാ​രിൽ ശല്ലൂം, തേലെം, ഊരി. 25  ഇസ്രായേല്യരിൽ പരോശിന്റെ+ ആൺമക്ക​ളായ രാമിയ, യിസ്സിയ്യ, മൽക്കീയ, മീയാ​മിൻ, എലെയാ​സർ, മൽക്കീയ, ബനയ; 26  ഏലാമിന്റെ+ ആൺമക്ക​ളായ മത്ഥന്യ, സെഖര്യ, യഹീയേൽ,+ അബ്ദി, യരേ​മോത്ത്‌, ഏലിയ; 27  സത്ഥുവിന്റെ+ ആൺമക്ക​ളായ എല്യോവേ​നാ​യി, എല്യാ​ശീബ്‌, മത്ഥന്യ, യരേ​മോത്ത്‌, സാബാദ്‌, അസീസ; 28  ബേബായിയുടെ+ ആൺമക്ക​ളായ യഹോ​ഹാ​നാൻ, ഹനന്യ, സബ്ബായി, അഥെലാ​യി; 29  ബാനിയുടെ ആൺമക്ക​ളായ മെശു​ല്ലാം, മല്ലൂക്ക്‌, അദായ, യാശൂബ്‌, ശെയാൽ, യരേ​മോത്ത്‌; 30  പഹത്‌-മോവാബിന്റെ+ ആൺമക്ക​ളായ അദ്‌ന, കെലാൽ, ബനയ, മയസേയ, മത്ഥന്യ, ബസലേൽ, ബിന്നൂവി, മനശ്ശെ; 31  ഹാരീമിന്റെ+ ആൺമക്ക​ളായ എലീ​യേ​സെർ, യിശ്ശീയ, മൽക്കീയ,+ ശെമയ്യ, ശിമെ​യോൻ, 32  ബന്യാമീൻ, മല്ലൂക്ക്‌, ശെമര്യ; 33  ഹാശൂമിന്റെ+ ആൺമക്ക​ളായ മത്ഥെനാ​യി, മത്ഥത്ഥ, സാബാദ്‌, എലീ​ഫേലെത്ത്‌, യരേമാ​യി, മനശ്ശെ, ശിമെയി; 34  ബാനിയുടെ ആൺമക്ക​ളായ മയദായി, അമ്രാം, ഊവേൽ, 35  ബനയ, ബേദെയ, കെലൂഹി, 36  വാനിയ, മെരേ​മോ​ത്ത്‌, എല്യാ​ശീബ്‌, 37  മത്ഥന്യ, മത്ഥെനാ​യി, യാസു; 38  ബിന്നൂവിയുടെ ആൺമക്ക​ളായ ശിമെയി, 39  ശേലെമ്യ, നാഥാൻ, അദായ, 40  മഖ്‌നദെബായി, ശാശായി, ശാരായി, 41  അസരേൽ, ശേലെമ്യ, ശെമര്യ, 42  ശല്ലൂം, അമര്യ, യോ​സേഫ്‌; 43  നെബോയുടെ ആൺമക്ക​ളായ യയീയേൽ, മത്ഥിഥ്യ, സാബാദ്‌, സെബീന, യദ്ദായി, യോവേൽ, ബനയ. 44  ഇവർക്കെല്ലാം അന്യ​ദേ​ശ​ക്കാ​രായ ഭാര്യ​മാ​രു​ണ്ടാ​യി​രു​ന്നു.+ അവർ ആ ഭാര്യ​മാരെ​യും അവരിൽ ഉണ്ടായ മക്കളെ​യും പറഞ്ഞയച്ചു.+

അടിക്കുറിപ്പുകള്‍

അഥവാ “ഞങ്ങളുടെ വീട്ടി​ലേക്കു കൊണ്ടു​പോ​യി​ക്കൊ​ണ്ട്‌.”
അഥവാ “ഊണു​മു​റി​യി​ലേക്ക്‌.”
അക്ഷ. “പറഞ്ഞയ​യ്‌ക്കാൻ അവർ കൈകൾ കൊടു​ത്തു.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം