ഗലാത്യയിലുള്ളവർക്ക് എഴുതിയ കത്ത് 6:1-18
6 സഹോദരന്മാരേ, അറിയാതെയാണ് ഒരാൾ തെറ്റായ ഒരു ചുവടു വെക്കുന്നതെങ്കിൽപ്പോലും ആത്മീയയോഗ്യതയുള്ള നിങ്ങൾ സൗമ്യതയുടെ ആത്മാവിൽ+ അയാളെ നേരെയാക്കാൻ നോക്കണം. പക്ഷേ നിങ്ങളും പ്രലോഭനത്തിൽ അകപ്പെട്ടേക്കാം+ എന്നതുകൊണ്ട് സ്വന്തം കാര്യത്തിലും ശ്രദ്ധ വേണം.+
2 തമ്മിൽത്തമ്മിൽ ഭാരങ്ങൾ ചുമക്കുക.+ അങ്ങനെ നിങ്ങൾക്കു ക്രിസ്തുവിന്റെ നിയമം+ അനുസരിക്കാനാകും.
3 ഒന്നുമല്ലാതിരുന്നിട്ടും വലിയ ആളാണെന്നു ചിന്തിക്കുന്നവൻ+ തന്നെത്തന്നെ വഞ്ചിക്കുകയാണ്.
4 ഓരോരുത്തരും സ്വന്തം പ്രവൃത്തി വിലയിരുത്തട്ടെ.+ അപ്പോൾ, തന്നെ മറ്റാരുമായും താരതമ്യപ്പെടുത്താതെ തന്നിൽത്തന്നെ അഭിമാനിക്കാൻ അയാൾക്കു വകയുണ്ടാകും.+
5 ഓരോരുത്തരും സ്വന്തം ചുമടു* ചുമക്കണമല്ലോ.+
6 ദൈവവചനം പഠിച്ചുകൊണ്ടിരിക്കുന്നവരെല്ലാം, പഠിപ്പിക്കുന്നയാൾക്ക് എല്ലാ നന്മയിലും ഒരു ഓഹരി കൊടുക്കട്ടെ.+
7 വഴിതെറ്റിക്കപ്പെടരുത്: ദൈവത്തെ പറ്റിക്കാനാകില്ല. ഒരാൾ വിതയ്ക്കുന്നതുതന്നെ കൊയ്യും.+
8 ജഡത്തിനു ചേർച്ചയിൽ* വിതയ്ക്കുന്നവൻ ജഡത്തിൽനിന്ന് നാശം കൊയ്യും. പക്ഷേ ആത്മാവിനു ചേർച്ചയിൽ വിതയ്ക്കുന്നവൻ ആത്മാവിൽനിന്ന് നിത്യജീവൻ കൊയ്യും.+
9 അതുകൊണ്ട് നന്മ ചെയ്യുന്നതു നിറുത്തിക്കളയരുത്. തളർന്നുപോകാതിരുന്നാൽ* തക്കസമയത്ത് നമ്മൾ കൊയ്യും.+
10 അതുകൊണ്ട് അവസരമുള്ളിടത്തോളം* ആളുകൾക്കു നന്മ ചെയ്യാം, പ്രത്യേകിച്ച് വിശ്വാസത്താൽ നമ്മുടെ ബന്ധുക്കളായവർക്ക്.
11 സ്വന്തം കൈപ്പടയിൽ എത്ര വലിയ അക്ഷരത്തിലാണു ഞാൻ നിങ്ങൾക്ക് എഴുതിയതെന്നു കണ്ടോ!
12 പരിച്ഛേദനയേൽക്കാൻ* നിങ്ങളെ നിർബന്ധിക്കുന്നതു ജഡത്തിൽ* മാന്യന്മാരാണെന്നു കാണിക്കാൻ നോക്കുന്നവരാണ്. ക്രിസ്തുവിന്റെ ദണ്ഡനസ്തംഭത്തിനുവേണ്ടി* ഉപദ്രവം സഹിക്കുന്നത് എങ്ങനെയും ഒഴിവാക്കുകയാണ് അവരുടെ ലക്ഷ്യം.
13 പരിച്ഛേദനയേൽക്കുന്നവർതന്നെ നിയമം പാലിക്കുന്നില്ലല്ലോ.+ നിങ്ങളുടെ ശരീരത്തെക്കുറിച്ച് അവർക്കു വീമ്പിളക്കാൻ കഴിയേണ്ടതിനാണു നിങ്ങൾ പരിച്ഛേദനയേൽക്കാൻ അവർ ആഗ്രഹിക്കുന്നത്.
14 പക്ഷേ ഞാൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദണ്ഡനസ്തംഭത്തിലല്ലാതെ* വീമ്പിളക്കില്ല.+ ക്രിസ്തുവിലൂടെ ലോകം എന്റെ കണ്ണിലും ഞാൻ ലോകത്തിന്റെ കണ്ണിലും വധിക്കപ്പെട്ടിരിക്കുന്നു.*
15 പരിച്ഛേദനയല്ല, അഗ്രചർമവുമല്ല,+ ഒരു പുതിയ സൃഷ്ടിയാകുന്നതാണു പ്രധാനം.+
16 ഈ തത്ത്വമനുസരിച്ച് ചിട്ടയോടെ നടക്കുന്നവർക്കെല്ലാം, അതായത് ദൈവത്തിന്റെ ഇസ്രായേലിന്,+ സമാധാനവും കരുണയും ലഭിക്കട്ടെ!
17 ഇനിമുതൽ ആരും എന്നെ ബുദ്ധിമുട്ടിക്കരുത്. കാരണം യേശുവിന്റെ അടിമയാണെന്നു കാണിക്കുന്ന അടയാളങ്ങൾ ശരീരത്തിൽ വഹിക്കുന്നയാളാണു ഞാൻ.+
18 സഹോദരങ്ങളേ, നിങ്ങൾ കാണിക്കുന്ന നല്ല മനസ്സു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അനർഹദയയാൽ അനുഗൃഹീതമായിരിക്കട്ടെ. ആമേൻ.
അടിക്കുറിപ്പുകള്
^ അഥവാ “അവരുടെ ഉത്തരവാദിത്വമെന്ന ചുമട്.”
^ അഥവാ “നിറുത്തിക്കളയാതിരുന്നാൽ.”
^ അക്ഷ. “നിശ്ചയിച്ച സമയമുള്ളിടത്തോളം.”
^ അഥവാ “പുറമേ.”
^ അഥവാ “സ്തംഭത്തിൽ വധിക്കപ്പെട്ടിരിക്കുന്നു.”