ദാനി​യേൽ 8:1-27

8  ദാനി​യേൽ എന്ന എനിക്ക്‌, നേരത്തേ ഉണ്ടായ ദിവ്യദർശനത്തിനു+ ശേഷം ബേൽശസ്സർ രാജാ​വി​ന്റെ വാഴ്‌ച​യു​ടെ മൂന്നാം വർഷം+ മറ്റൊരു ദിവ്യ​ദർശ​ന​മു​ണ്ടാ​യി. 2  ഏലാം+ സംസ്ഥാ​ന​ത്തി​ലെ ശൂശൻ*+ കോട്ടയിലായിരുന്നു* ഞാൻ. ഞാൻ ദർശനം കണ്ടു​കൊ​ണ്ടി​രു​ന്നു. ഊലായി നദിയുടെ* അരികിൽ ഞാൻ നിൽക്കു​ക​യാണ്‌. 3  ഞാൻ കണ്ണ്‌ ഉയർത്തി നോക്കി​യ​പ്പോൾ അതാ, നദീതീ​രത്ത്‌ ഒരു ആൺചെ​മ്മ​രി​യാട്‌!+ അതിനു രണ്ടു കൊമ്പു​ണ്ടാ​യി​രു​ന്നു.+ രണ്ടു കൊമ്പും നന്നായി നീണ്ടതാ​യി​രു​ന്നു. എന്നാൽ, ഒന്നിനു മറ്റേതി​നെ​ക്കാൾ നീളമു​ണ്ടാ​യി​രു​ന്നു. നീളക്കൂ​ടു​ത​ലു​ള്ളതു പിന്നീ​ടാണ്‌ ഉയർന്നു​വ​ന്നത്‌.+ 4  ആ ചെമ്മരി​യാ​ടു പടിഞ്ഞാ​റോ​ട്ടും വടക്കോ​ട്ടും തെക്കോ​ട്ടും ഇടിക്കു​ന്നതു ഞാൻ കണ്ടു. വന്യമൃ​ഗ​ങ്ങൾക്കൊ​ന്നും അതിന്റെ മുന്നിൽ പിടി​ച്ചു​നിൽക്കാ​നാ​യില്ല. അതിന്റെ കൈയിൽനി​ന്ന്‌ രക്ഷിക്കാൻ കഴിവുള്ള ആരുമി​ല്ലാ​യി​രു​ന്നു.+ തോന്നി​യ​തെ​ല്ലാം ചെയ്‌ത അതു വലിയ വമ്പു കാട്ടി. 5  ഞാൻ നോക്കി​ക്കൊ​ണ്ടി​രു​ന്ന​പ്പോൾ അതാ, പടിഞ്ഞാറുനിന്ന്‌* ഒരു ആൺകോ​ലാ​ടു വരുന്നു.+ നിലം തൊടാ​തെ ഭൂമി​യു​ടെ ഉപരി​തലം മുഴുവൻ താണ്ടി വരുക​യാണ്‌ അത്‌. ആരു​ടെ​യും ശ്രദ്ധയാ​കർഷി​ക്കുന്ന ഒരു കൊമ്പ്‌ അതിന്റെ കണ്ണുകൾക്കു നടുവി​ലു​ണ്ടാ​യി​രു​ന്നു.+ 6  നദീതീരത്ത്‌ നിൽക്കു​ന്ന​താ​യി ഞാൻ കണ്ട രണ്ടു കൊമ്പുള്ള ആൺചെ​മ്മ​രി​യാ​ടി​നു നേരെ​യാ​യി​രു​ന്നു അതിന്റെ വരവ്‌. ക്രോ​ധാ​വേ​ശ​ത്തോ​ടെ അത്‌ ആ ചെമ്മരി​യാ​ടി​നു നേരെ പാഞ്ഞു​ചെന്നു. 7  ആൺകോലാടു ചെമ്മരി​യാ​ടി​ന്റെ തൊട്ട​ടു​ത്തെ​ത്തി​യതു ഞാൻ കണ്ടു. അതിനു ചെമ്മരി​യാ​ടി​നോ​ടു കടുത്ത വിദ്വേ​ഷ​മാ​യി​രു​ന്നു. അതു ചെമ്മരി​യാ​ടി​നെ ഇടിച്ചു​വീ​ഴ്‌ത്തി കൊമ്പു​കൾ രണ്ടും തകർത്തു​ക​ളഞ്ഞു. കോലാ​ടി​നു മുന്നിൽ പിടി​ച്ചു​നിൽക്കാൻ ചെമ്മരി​യാ​ടി​നു ശക്തിയി​ല്ലാ​യി​രു​ന്നു. അതു ചെമ്മരി​യാ​ടി​നെ നിലത്ത്‌ വീഴ്‌ത്തി ചവിട്ടി​മെ​തി​ച്ചു. അതിന്റെ ശക്തിയിൽനിന്ന്‌* ചെമ്മരി​യാ​ടി​നെ രക്ഷിക്കാൻ ആരുമു​ണ്ടാ​യി​രു​ന്നില്ല. 8  ആൺകോലാടു തന്നെത്തന്നെ അത്യധി​കം ഉയർത്തി; എന്നാൽ, അതു ശക്തനായ ഉടനെ അതിന്റെ വലിയ കൊമ്പ്‌ ഒടിഞ്ഞു​പോ​യി; ആ കൊമ്പി​നു പകരം ആരു​ടെ​യും ശ്രദ്ധയാ​കർഷി​ക്കുന്ന നാലു കൊമ്പ്‌ ആകാശ​ത്തി​ലെ നാലു കാറ്റി​നും നേരെ മുളച്ചു​വന്നു.+ 9  അതിൽ ഒന്നിൽനി​ന്ന്‌ മറ്റൊരു ചെറിയ കൊമ്പു മുളച്ചു. അതു തെക്കോ​ട്ടും കിഴക്കോട്ടും* അലങ്കാരമായതിനു*+ നേരെ​യും വളർന്ന്‌ വളരെ വലുതാ​യി. 10  അതു വളർന്നു​വ​ളർന്ന്‌ ഒടുവിൽ ആകാശ​ത്തി​ലെ സൈന്യ​ത്തിന്‌ അടുത്ത്‌ എത്തി; എന്നിട്ട്‌, ആ സൈന്യ​ത്തി​ലും നക്ഷത്ര​ങ്ങ​ളി​ലും ചിലതു ഭൂമി​യി​ലേക്കു വീഴാൻ ഇടയാക്കി. അത്‌ അവയെ ചവിട്ടി​മെ​തി​ച്ചു. 11  സൈന്യത്തിന്റെ പ്രഭു​വിന്‌ എതി​രെ​പോ​ലും അതു തന്നെത്തന്നെ ഉയർത്തി; പ്രഭു​വിൽനിന്ന്‌ പതിവുസവിശേഷത* എടുത്തു​മാ​റ്റി. പ്രഭു​വി​ന്റെ വിശു​ദ്ധ​മ​ന്ദി​രം നിന്ന സ്ഥലം നശിപ്പി​ച്ചു.+ 12  പതിവുസവിശേഷതയോടൊപ്പം* ഒരു സൈന്യ​ത്തെ അതിനു കൊടു​ത്തു; ലംഘന​മാ​യി​രു​ന്നു കാരണം. അതു നിരന്തരം സത്യത്തെ ഭൂമി​യി​ലേക്കു വലി​ച്ചെ​റി​ഞ്ഞു; അതു ചെയ്‌ത​തെ​ല്ലാം സഫലമാ​യി. 13  ഒരു വിശുദ്ധൻ സംസാ​രി​ക്കു​ന്നതു ഞാൻ കേട്ടു; സംസാ​രി​ച്ചു​കൊ​ണ്ടി​രുന്ന വിശു​ദ്ധ​നോ​ടു മറ്റൊരു വിശുദ്ധൻ ചോദി​ച്ചു: “പതിവുസവിശേഷതയെക്കുറിച്ചും* സർവനാ​ശം വിതയ്‌ക്കുന്ന ലംഘന​ത്തെ​ക്കു​റി​ച്ചും വിശു​ദ്ധ​സ്ഥ​ല​ത്തെ​യും സൈന്യ​ത്തെ​യും ചവിട്ടി​മെ​തി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ഉള്ള ദിവ്യ​ദർശനം എത്ര നാൾ നീണ്ടു​നിൽക്കും?”+ 14  “2,300 സന്ധ്യയും പ്രഭാ​ത​വും പിന്നി​ടു​ന്ന​തു​വരെ! അതിനു ശേഷം, വിശു​ദ്ധ​സ്ഥലം പൂർവ​സ്ഥി​തി​യി​ലാ​കും” എന്നായി​രു​ന്നു എനിക്കു കിട്ടിയ മറുപടി. 15  കണ്ടുകൊണ്ടിരിക്കുന്ന ദിവ്യ​ദർശനം മനസ്സി​ലാ​ക്കാൻ ദാനി​യേൽ എന്ന ഞാൻ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ പെട്ടെന്ന്‌ അതാ, ഒരു മനുഷ്യ​രൂ​പം എന്റെ മുന്നിൽ നിൽക്കു​ന്നു! 16  പിന്നെ ഞാൻ, ഊലായിയുടെ+ നടുവിൽനി​ന്ന്‌ ഒരു മനുഷ്യ​ന്റെ ശബ്ദം കേട്ടു. അയാൾ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “ഗബ്രി​യേലേ,+ അവൻ കണ്ടത്‌ അവനു മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്കുക.”+ 17  അങ്ങനെ, അദ്ദേഹം ഞാൻ നിൽക്കു​ന്നി​ട​ത്തേക്കു വന്നു. അപ്പോൾ, ഞാൻ വല്ലാതെ പേടിച്ച്‌ കമിഴ്‌ന്നു​വീ​ണു. അദ്ദേഹം എന്നോടു പറഞ്ഞു: “മനുഷ്യ​പു​ത്രാ, ഈ ദിവ്യ​ദർശനം അവസാ​ന​കാ​ല​ത്തേ​ക്കു​ള്ള​താണ്‌ എന്നു മനസ്സി​ലാ​ക്കുക.”+ 18  എന്നാൽ, അദ്ദേഹം എന്നോടു സംസാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ ഞാൻ ഗാഢനി​ദ്ര​യി​ലാ​യി. കമിഴ്‌ന്നു​കി​ട​ക്കു​ക​യാ​യി​രുന്ന എന്നെ അദ്ദേഹം തൊട്ടു; ഞാൻ നേരത്തേ നിന്നി​രുന്ന സ്ഥലത്തു​തന്നെ എന്നെ എഴു​ന്നേൽപ്പി​ച്ചു​നി​റു​ത്തി.+ 19  എന്നിട്ട്‌, എന്നോടു പറഞ്ഞു: “ക്രോ​ധ​ത്തി​ന്റെ അവസാ​ന​ഘ​ട്ട​ത്തിൽ എന്തു സംഭവി​ക്കു​മെന്നു ഞാൻ നിന്നെ അറിയി​ക്കാൻ പോകു​ക​യാണ്‌. കാരണം, അത്‌ അവസാ​ന​ത്തി​നു​വേണ്ടി നിശ്ചയിച്ച കാലത്ത്‌ സംഭവി​ക്കാ​നു​ള്ള​താണ്‌.+ 20  “നീ കണ്ട രണ്ടു കൊമ്പുള്ള ആൺചെ​മ്മ​രി​യാ​ടു മേദ്യ​യി​ലെ​യും പേർഷ്യ​യി​ലെ​യും രാജാ​ക്ക​ന്മാ​രെ കുറി​ക്കു​ന്നു.+ 21  ധാരാളം രോമ​മുള്ള ആൺകോ​ലാ​ടു ഗ്രീസി​ലെ രാജാവിനെയും+ അതിന്റെ കണ്ണുകൾക്കു നടുവി​ലുള്ള വലിയ കൊമ്പ്‌ ആദ്യത്തെ രാജാ​വി​നെ​യും കുറി​ക്കു​ന്നു.+ 22  ഒടിഞ്ഞുപോയ ആ കൊമ്പി​നു പകരം നാലു കൊമ്പു​കൾ ഉയർന്നു​വ​ന്ന​തോ,+ അദ്ദേഹ​ത്തി​ന്റെ രാജ്യ​ത്തിൽനിന്ന്‌ നാലു രാജ്യങ്ങൾ ഉയർന്നു​വ​രും. പക്ഷേ, അദ്ദേഹ​ത്തി​ന്റെ ശക്തി അവയ്‌ക്കു​ണ്ടാ​യി​രി​ക്കില്ല. 23  “അവരുടെ രാജ്യം അവസാ​നി​ക്കാ​റാ​കു​മ്പോൾ, ലംഘകർ ലംഘനം തികയ്‌ക്കുന്ന സമയത്ത്‌* ഗൂഢാർഥ​പ്ര​യോ​ഗങ്ങൾ മനസ്സി​ലാ​ക്കാൻ കഴിവുള്ള,* കണ്ടാൽ പേടി തോന്നുന്ന ഒരു രാജാവ്‌ എഴു​ന്നേൽക്കും. 24  അദ്ദേഹം വളരെ ശക്തനാ​കും; പക്ഷേ, സ്വന്തം ശക്തിയാ​ലാ​യി​രി​ക്കില്ല. അദ്ദേഹം അസാധാ​ര​ണ​മായ വിധത്തിൽ നാശം* വിതയ്‌ക്കും, താൻ ഉദ്ദേശി​ക്കു​ന്ന​തെ​ല്ലാം ഫലപ്ര​ദ​മാ​യി നടപ്പാ​ക്കും. അദ്ദേഹം ചെയ്യു​ന്ന​തെ​ല്ലാം സഫലമാ​കും. ശക്തന്മാർക്കും വിശു​ദ്ധ​ജ​ന​ത്തി​നും അദ്ദേഹം നാശം വരുത്തും.+ 25  കൗശലക്കാരനായ അദ്ദേഹം ചതിയി​ലൂ​ടെ കാര്യം സാധി​ക്കും; സ്വന്തഹൃ​ദ​യ​ത്തിൽ വലുപ്പം ഭാവി​ക്കും; സുരക്ഷി​ത​ത്വം കളിയാ​ടുന്ന ഒരു സമയത്ത്‌* അനേകരെ നശിപ്പി​ക്കും. അദ്ദേഹം പ്രഭു​ക്ക​ന്മാ​രു​ടെ പ്രഭു​വിന്‌ എതി​രെ​പോ​ലും എഴു​ന്നേൽക്കും. പക്ഷേ, അദ്ദേഹം തകർന്നു​പോ​കും. എന്നാൽ മനുഷ്യ​ന്റെ കൈയാ​ലാ​യി​രി​ക്കില്ല. 26  “സന്ധ്യക​ളെ​യും പ്രഭാ​ത​ങ്ങ​ളെ​യും കുറിച്ച്‌ ദിവ്യ​ദർശ​ന​ത്തിൽ പറഞ്ഞതു സത്യമാ​ണ്‌. എങ്കിലും നീ ദർശനം രഹസ്യ​മാ​യി സൂക്ഷി​ക്കണം. കാരണം, അതു വിദൂ​ര​ഭാ​വി​യി​ലേ​ക്കു​ള്ള​താണ്‌.”*+ 27  ദാനിയേൽ എന്ന ഞാൻ ആകെ ക്ഷീണിച്ച്‌ തളർന്ന്‌ കുറച്ച്‌ ദിവസ​ത്തേക്ക്‌ അസുഖം പിടിച്ച്‌ കിടന്നു.+ പിന്നെ, എഴു​ന്നേറ്റ്‌ രാജാവ്‌ ഏൽപ്പിച്ച ജോലി​കൾ ചെയ്‌തു.+ എങ്കിലും, ഇതൊക്കെ കണ്ട്‌ ഞാൻ ആകെ മരവിച്ച ഒരു അവസ്ഥയി​ലാ​യി​രു​ന്നു; ദിവ്യ​ദർശനം ആർക്കും മനസ്സി​ലാ​ക്കാ​നാ​യ​തു​മില്ല.+

അടിക്കുറിപ്പുകള്‍

അഥവാ “സൂസ.”
അഥവാ “കൊട്ടാ​ര​ത്തി​ലാ​യി​രു​ന്നു.”
അഥവാ “കനാലി​ന്റെ.”
അഥവാ “സൂര്യാ​സ്‌ത​മ​യ​ദി​ശ​യിൽനി​ന്ന്‌.”
അക്ഷ. “കൈയിൽനി​ന്ന്‌.”
അഥവാ “സൂര്യോ​ദ​യ​ദി​ശ​യി​ലേ​ക്കും.”
അഥവാ “മനോ​ഹ​ര​മാ​യ​തി​ന്‌.”
അഥവാ “നിരന്ത​ര​ബലി.”
അഥവാ “നിരന്ത​ര​ബ​ലി​യോ​ടൊ​പ്പം.”
അഥവാ “നിരന്ത​ര​ബ​ലി​യെ​ക്കു​റി​ച്ചും.”
അഥവാ “ലംഘക​രു​ടെ ലംഘനം പരകോ​ടി​യി​ലെ​ത്തു​മ്പോൾ.”
അഥവാ “ഗൂഢത​ന്ത്രങ്ങൾ മനയു​ന്ന​തിൽ വിദഗ്‌ധ​നായ.”
അഥവാ “അദ്ദേഹം ഉഗ്രനാ​ശം.”
മറ്റൊരു സാധ്യത “മുന്നറി​യി​പ്പു കൂടാതെ.”
അഥവാ “ഏറെ നാൾ കഴിഞ്ഞുള്ള ഒരു കാല​ത്തേ​ക്കു​ള്ള​താ​ണ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം