നെഹമ്യ 11:1-36
11 ജനത്തിന്റെ പ്രഭുക്കന്മാർ യരുശലേമിലാണു താമസിച്ചിരുന്നത്.+ പക്ഷേ, ബാക്കിയുള്ള ജനത്തിൽ പത്തിൽ ഒരാളെ വീതം വിശുദ്ധനഗരമായ യരുശലേമിൽ താമസിക്കാൻ കൊണ്ടുവരുന്നതിനു ജനം നറുക്കിട്ടു.+ ബാക്കി ഒൻപതു പേർ മറ്റു നഗരങ്ങളിലും താമസിച്ചു.
2 യരുശലേമിൽ താമസിക്കാൻ സ്വമനസ്സാലെ മുന്നോട്ടു വന്ന എല്ലാവരെയും ജനം അനുഗ്രഹിക്കുകയും ചെയ്തു.
3 യരുശലേമിൽ താമസിച്ചിരുന്ന സംസ്ഥാനത്തലവന്മാർ ഇവരാണ്. (ബാക്കി ഇസ്രായേലും പുരോഹിതന്മാരും ലേവ്യരും ദേവാലയസേവകരും*+ ശലോമോന്റെ ദാസന്മാരുടെ+ പുത്രന്മാരും മറ്റ് യഹൂദാനഗരങ്ങളിലാണു താമസിച്ചിരുന്നത്. ഓരോരുത്തനും അവനവന്റെ നഗരത്തിലെ സ്വന്തം അവകാശത്തിൽ താമസിച്ചു.+
4 ചില യഹൂദ്യരും ബന്യാമീന്യരും യരുശലേമിൽ താമസിച്ചിരുന്നു.) യഹൂദ്യർ ഇവരായിരുന്നു: പേരെസിന്റെ+ മകനായ മഹലലേലിന്റെ മകനായ ശെഫത്യയുടെ മകനായ അമര്യയുടെ മകനായ സെഖര്യയുടെ മകനായ ഉസ്സീയയുടെ മകൻ അഥായ,
5 ശേലാന്യന്റെ മകനായ സെഖര്യയുടെ മകനായ യൊയാരീബിന്റെ മകനായ അദായയുടെ മകനായ ഹസായയുടെ മകനായ കൊൽഹോസെയുടെ മകനായ ബാരൂക്കിന്റെ മകൻ മയസേയ.
6 യരുശലേമിൽ താമസിച്ചിരുന്ന പേരെസിന്റെ പുത്രന്മാർ ആകെ 468 പേർ; അവർ പ്രാപ്തരായ പുരുഷന്മാരായിരുന്നു.
7 ബന്യാമീന്യർ ഇവരായിരുന്നു: എശയ്യയുടെ മകനായ ഇഥീയേലിന്റെ മകനായ മയസേയയുടെ മകനായ കോലായയുടെ മകനായ പെദായയുടെ മകനായ യോവേദിന്റെ മകനായ മെശുല്ലാമിന്റെ മകൻ സല്ലു;+
8 അദ്ദേഹത്തെ കൂടാതെ ഗബ്ബായി, സല്ലായി എന്നിവരും ഉണ്ടായിരുന്നു; ആകെ 928 പേർ.
9 സിക്രിയുടെ മകനായ യോവേലായിരുന്നു അവരുടെ മേൽവിചാരകൻ. ഹസ്സെനൂവയുടെ മകൻ യഹൂദയായിരുന്നു നഗരത്തിന്റെ ചുമതലക്കാരിൽ രണ്ടാമൻ.
10 പുരോഹിതന്മാർ: യൊയാരീബിന്റെ മകനായ യദയ, യാഖീൻ,+
11 സത്യദൈവത്തിന്റെ ഭവനത്തിന്റെ* ഒരു നായകനായ അഹീതൂബിന്റെ+ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹിൽക്കിയയുടെ മകൻ സെരായ.
12 ഒപ്പം, ദൈവഭവനത്തിലെ പണികൾ ചെയ്ത അവരുടെ സഹോദരന്മാരുമുണ്ടായിരുന്നു; ആകെ 822 പേർ. കൂടാതെ, മൽക്കീയയുടെ മകനായ പശ്ഹൂരിന്റെ+ മകനായ സെഖര്യയുടെ മകനായ അംസിയുടെ മകനായ പെലല്യയുടെ മകനായ യരോഹാമിന്റെ മകൻ അദായയും
13 സഹോദരന്മാരും; പിതൃഭവനത്തലവന്മാരായ ഇവർ ആകെ 242 പേർ. കൂടാതെ, ഇമ്മേരിന്റെ മകനായ മെശില്ലേമോത്തിന്റെ മകനായ അഹ്സായിയുടെ മകനായ അസരേലിന്റെ മകൻ അമശെസായിയും
14 അദ്ദേഹത്തെപ്പോലെ വീരശൂരപരാക്രമികളായ സഹോദരന്മാരും; ആകെ 128 പേർ. ഒരു പ്രമുഖകുടുംബത്തിലെ അംഗമായ സബ്ദീയേലായിരുന്നു അവരുടെ മേൽവിചാരകൻ.
15 ലേവ്യർ: ബുന്നിയുടെ മകനായ ഹശബ്യയുടെ മകനായ അസ്രിക്കാമിന്റെ മകനായ ഹശ്ശൂബിന്റെ മകൻ ശെമയ്യയും+
16 ലേവ്യതലവന്മാരിൽ സത്യദൈവത്തിന്റെ ഭവനത്തിന്റെ പുറത്തെ കാര്യാദികളുടെ ചുമതല വഹിച്ചിരുന്ന ശബ്ബെത്തായിയും+ യോസാബാദും+
17 ആസാഫിന്റെ+ മകനായ സബ്ദിയുടെ മകനായ മീഖയുടെ മകൻ മത്ഥന്യയും.+ ഇദ്ദേഹം പ്രാർഥനയുടെ സമയത്ത് സ്തുതിഗീതങ്ങൾക്കു+ നേതൃത്വം കൊടുത്തിരുന്ന സംഗീതസംഘനായകനായിരുന്നു. രണ്ടാം സ്ഥാനം വഹിച്ചിരുന്ന ബക്ബുക്കിയ, യദൂഥൂന്റെ+ മകനായ ഗാലാലിന്റെ മകനായ ശമ്മൂവയുടെ മകനായ അബ്ദ എന്നിവരും ഇക്കൂട്ടത്തിൽപ്പെടും.
18 വിശുദ്ധനഗരത്തിലുണ്ടായിരുന്ന ലേവ്യർ ആകെ 284 പേർ.
19 കവാടത്തിന്റെ കാവൽക്കാർ: അക്കൂബും തൽമോനും+ അവരുടെ സഹോദരന്മാരും, ആകെ 172 പേർ.
20 ബാക്കി ഇസ്രായേലും പുരോഹിതന്മാരും ലേവ്യരും മറ്റ് യഹൂദാനഗരങ്ങളിലാണു താമസിച്ചിരുന്നത്. ഓരോരുത്തനും തനിക്ക് അവകാശമായി കിട്ടിയ സ്ഥലത്ത് താമസിച്ചു.
21 ദേവാലയസേവകർ+ താമസിച്ചിരുന്നത് ഓഫേലിലാണ്;+ സീഹയും ഗിശ്പയും അവരുടെ ചുമതല വഹിച്ചു.
22 ഉസ്സിയായിരുന്നു യരുശലേമിലുള്ള ലേവ്യരുടെ മേൽവിചാരകൻ. ഇദ്ദേഹം മീക്കയുടെ മകനായ മത്ഥന്യയുടെ+ മകനായ ഹശബ്യയുടെ മകനായ ബാനിയുടെ മകനായിരുന്നു. ആസാഫിന്റെ പുത്രന്മാരായ ഗായകരിൽപ്പെട്ട അദ്ദേഹം സത്യദൈവത്തിന്റെ ഭവനത്തിലെ പണിക്കു മേൽനോട്ടം വഹിച്ചു.
23 അവരുടെ കാര്യത്തിൽ ഒരു രാജകല്പനയുണ്ടായിരുന്നു;+ അതനുസരിച്ച്, ഗായകർക്ക് ഓരോ ദിവസത്തേക്കുംവേണ്ട ഭക്ഷണസാധനങ്ങൾ കൊടുക്കാനുള്ള ഏർപ്പാടു ചെയ്തിരുന്നു.
24 യഹൂദയുടെ മകനായ സേരഹിന്റെ കുടുംബത്തിൽപ്പെട്ട മെശേസബേലിന്റെ മകൻ പെതഹ്യയായിരുന്നു ജനത്തെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും രാജാവിന്റെ ഉപദേഷ്ടാവ്.*
25 യഹൂദ്യരിൽ ചിലർ താമസമാക്കിയ സ്ഥലങ്ങളുടെയും അവയുടെ നിലങ്ങളുടെയും കാര്യം: അവർ കിര്യത്ത്-അർബയിലും+ അതിന്റെ ആശ്രിതപട്ടണങ്ങളിലും* ദീബോനിലും അതിന്റെ ആശ്രിതപട്ടണങ്ങളിലും യക്കബ്സയേലിലും+ അതിന്റെ ഗ്രാമങ്ങളിലും
26 യേശുവയിലും മോലാദയിലും+ ബേത്ത്-പേലെത്തിലും+
27 ഹസർ-ശൂവാലിലും+ ബേർ-ശേബയിലും അതിന്റെ ആശ്രിതപട്ടണങ്ങളിലും
28 സിക്ലാഗിലും+ മെഖോനയിലും അതിന്റെ ആശ്രിതപട്ടണങ്ങളിലും
29 ഏൻ-രിമ്മോനിലും+ സൊരയിലും+ യർമൂത്തിലും
30 സനോഹയിലും+ അദുല്ലാമിലും അവയുടെ ഗ്രാമങ്ങളിലും ലാഖീശിലും+ അതിനോടു ചേർന്ന നിലങ്ങളിലും അസേക്കയിലും+ അതിന്റെ ആശ്രിതപട്ടണങ്ങളിലും താമസിച്ചു. അവർ ബേർ-ശേബ മുതൽ ഹിന്നോം താഴ്വര+ വരെയുള്ള സ്ഥലത്ത് താമസമാക്കി.*
31 ബന്യാമീന്യർ ഗേബയിലും+ മിക്മാശിലും അയ്യയിലും ബഥേലിലും+ അതിന്റെ ആശ്രിതപട്ടണങ്ങളിലും
32 അനാഥോത്തിലും+ നോബിലും+ അനന്യയിലും
33 ഹാസോരിലും രാമയിലും+ ഗിഥയീമിലും
34 ഹാദീദിലും സെബോയീമിലും നെബല്ലാത്തിലും
35 ലോദിലും ഓനൊയിലും+ ശില്പികളുടെ താഴ്വരയിലും ആണ് താമസിച്ചിരുന്നത്.
36 യഹൂദയിൽനിന്നുള്ള ചില ലേവ്യഗണങ്ങളെ ബന്യാമീന്യരുടെ ദേശത്തും താമസിപ്പിച്ചു.
അടിക്കുറിപ്പുകള്
^ അഥവാ “നെഥിനിമും.” അക്ഷ. “നൽകപ്പെട്ടവരും.”
^ അഥവാ “ആലയത്തിന്റെ.”
^ അക്ഷ. “രാജാവിന്റെ കൈക്കാരൻ.”
^ അഥവാ “ചുറ്റുമുള്ള പട്ടണങ്ങളിലും.”
^ അഥവാ “താവളമടിച്ചു.”