നെഹമ്യ 12:1-47
12 ശെയൽതീയേലിന്റെ+ മകനായ സെരുബ്ബാബേലിന്റെയും+ യേശുവയുടെയും+ കൂടെ വന്ന പുരോഹിതന്മാരും ലേവ്യരും ഇവരാണ്: സെരായ, യിരെമ്യ, എസ്ര,
2 അമര്യ, മല്ലൂക്ക്, ഹത്തൂശ്,
3 ശെഖന്യ, രഹൂം, മെരേമോത്ത്,
4 ഇദ്ദൊ, ഗിന്നെഥോയി, അബീയ,
5 മീയാമിൻ, മയദ്യ, ബിൽഗ,
6 ശെമയ്യ, യൊയാരീബ്, യദയ,
7 സല്ലു, ആമോക്ക്, ഹിൽക്കിയ, യദയ. ഇവരായിരുന്നു യേശുവയുടെ കാലത്ത് പുരോഹിതന്മാരുടെയും അവരുടെ സഹോദരന്മാരുടെയും തലവന്മാർ.
8 ലേവ്യർ: യേശുവ, ബിന്നൂവി, കദ്മിയേൽ,+ ശേരെബ്യ, യഹൂദ എന്നിവരും നന്ദി അർപ്പിച്ചുകൊണ്ടുള്ള ഗാനങ്ങൾക്കു നേതൃത്വം കൊടുത്ത മത്ഥന്യയും+ സഹോദരന്മാരും.
9 അവരുടെ സഹോദരന്മാരായ ബക്ബുക്കിയയും ഉന്നിയും കാവൽച്ചുമതല നിർവഹിച്ചുകൊണ്ട്* അവരുടെ എതിർവശത്ത് നിന്നു.
10 യേശുവയ്ക്കു യോയാക്കീമും യോയാക്കീമിന് എല്യാശീബും+ എല്യാശീബിനു യോയാദയും+ ജനിച്ചു.
11 യോയാദയ്ക്കു യോനാഥാനും യോനാഥാന് യദ്ദൂവയും ജനിച്ചു.
12 യോയാക്കീമിന്റെ കാലത്ത് പിതൃഭവനങ്ങൾക്കു തലവന്മാരായിരുന്ന പുരോഹിതന്മാർ: സെരായയ്ക്കു+ മെരായ; യിരെമ്യക്കു ഹനന്യ;
13 എസ്രയ്ക്കു+ മെശുല്ലാം; അമര്യക്ക് യഹോഹാനാൻ;
14 മല്ലൂകിക്കു യോനാഥാൻ; ശെബന്യക്കു യോസേഫ്;
15 ഹാരീമിന്+ അദ്ന; മെരായോത്തിനു ഹെൽക്കായി;
16 ഇദ്ദൊയ്ക്കു സെഖര്യ; ഗിന്നെഥോനു മെശുല്ലാം;
17 അബീയയ്ക്കു+ സിക്രി; മിന്യാമീനു...;* മോവദ്യക്കു പിൽതായി;
18 ബിൽഗയ്ക്കു+ ശമ്മൂവ; ശെമയ്യയ്ക്ക് യഹോനാഥാൻ;
19 യൊയാരീബിനു മത്ഥെനായി; യദയയ്ക്ക്+ ഉസ്സി;
20 സല്ലായിക്കു കല്ലായ്; ആമോക്കിന് ഏബെർ;
21 ഹിൽക്കിയയ്ക്കു ഹശബ്യ; യദയയ്ക്കു നെഥനയേൽ.
22 എല്യാശീബ്, യോയാദ, യോഹാനാൻ, യദ്ദൂവ+ എന്നിവരുടെ കാലത്തെ ലേവ്യപിതൃഭവനത്തലവന്മാരുടെയും പുരോഹിതന്മാരുടെയും പേരുകൾ രേഖപ്പെടുത്തിവെച്ചു. പേർഷ്യൻ രാജാവായ ദാര്യാവേശിന്റെ കാലംവരെയുള്ളവരുടെ പേരുകളാണ് ഇങ്ങനെ രേഖപ്പെടുത്തിയത്.
23 എല്യാശീബിന്റെ മകനായ യോഹാനാന്റെ കാലംവരെയുള്ള ലേവ്യപിതൃഭവനത്തലവന്മാരുടെ പേരുകൾ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
24 ലേവ്യരുടെ തലവന്മാർ ഹശബ്യ, ശേരെബ്യ, കദ്മിയേലിന്റെ+ മകനായ യേശുവ+ എന്നിവരായിരുന്നു. അവരുടെ സഹോദരന്മാർ ദൈവപുരുഷനായ ദാവീദ് നിർദേശിച്ചപോലെ അവരുടെ എതിർവശത്ത് ഓരോ കാവൽക്കൂട്ടമായി നിന്ന് സ്തോത്രവും നന്ദിയും അർപ്പിച്ചുപോന്നു.+
25 മത്ഥന്യ,+ ബക്ബുക്കിയ, ഓബദ്യ, മെശുല്ലാം, തൽമോൻ, അക്കൂബ്+ എന്നിവർ കവാടത്തിന്റെ കാവൽക്കാരായിരുന്നു.+ അവർ കവാടങ്ങൾക്കടുത്തുള്ള സംഭരണമുറികൾക്കു കാവൽ നിന്നു.
26 ഇവർ പുരോഹിതനും പകർപ്പെഴുത്തുകാരനും* ആയ എസ്രയുടെയും+ യോസാദാക്കിന്റെ മകനായ യേശുവയുടെ+ മകൻ യോയാക്കീമിന്റെയും ഗവർണറായ നെഹമ്യയുടെയും സമകാലികരായിരുന്നു.
27 യരുശലേംമതിലുകളുടെ ഉദ്ഘാടനത്തിനുവേണ്ടി ലേവ്യരെ, അവർ താമസിച്ചിരുന്ന സ്ഥലങ്ങളിൽനിന്നെല്ലാം തിരഞ്ഞുപിടിച്ച് യരുശലേമിൽ കൊണ്ടുവന്നു. ഇലത്താളം, തന്ത്രിവാദ്യം, കിന്നരം എന്നിവയുടെ അകമ്പടിയോടെ നന്ദി അർപ്പിച്ചുകൊണ്ടുള്ള ഗാനങ്ങൾ പാടി+ മതിലിന്റെ ഉദ്ഘാടനം ഒരു വലിയ ആഘോഷമാക്കാനാണ് അവരെ കൊണ്ടുവന്നത്.
28 പരിശീലനം കിട്ടിയ ഗായകരെല്ലാം* ജില്ലയിൽനിന്നും* യരുശലേമിനു ചുറ്റുമുള്ള സ്ഥലങ്ങളിൽനിന്നും നെതോഫത്ത്യരുടെ+ ഗ്രാമങ്ങളിൽനിന്നും
29 ബേത്ത്-ഗിൽഗാലിൽനിന്നും+ ഗേബയുടെയും+ അസ്മാവെത്തിന്റെയും+ നിലങ്ങളിൽനിന്നും വന്നുകൂടി. ഈ ഗായകർ യരുശലേമിനു ചുറ്റുമുള്ള സ്ഥലങ്ങളിലെല്ലാം ഗ്രാമങ്ങൾ നിർമിച്ച് താമസിക്കുകയായിരുന്നു.
30 പുരോഹിതന്മാരും ലേവ്യരും അവരെത്തന്നെയും ജനത്തെയും ശുദ്ധീകരിച്ചു;+ അതിനു പുറമേ, കവാടങ്ങളും+ മതിലും+ ശുദ്ധീകരിച്ചു.
31 പിന്നെ, ഞാൻ യഹൂദാപ്രഭുക്കന്മാരെ മതിലിനു മുകളിലേക്കു കൊണ്ടുവന്നു; നന്ദി അർപ്പിച്ചുകൊണ്ടുള്ള ഗാനങ്ങൾ ആലപിക്കുന്ന രണ്ടു ഗായകസംഘത്തെയും ഘോഷയാത്രയായി അവരെ അനുഗമിക്കാനുള്ള ആളുകളെയും നിയമിക്കുകയും ചെയ്തു. ഒരു കൂട്ടം മതിലിനു മുകളിലൂടെ ചാരക്കൂനക്കവാടത്തിന്റെ+ ദിശയിൽ വലതുവശത്തേക്കു നടന്നു.
32 ഹോശയ്യയും യഹൂദാപ്രഭുക്കന്മാരിൽ പകുതി പേരും അവരെ അനുഗമിച്ചു.
33 അവരുടെ കൂടെ അസര്യ, എസ്ര, മെശുല്ലാം,
34 യഹൂദ, ബന്യാമീൻ, ശെമയ്യ, യിരെമ്യ എന്നിവരും പോയി.
35 കൂട്ടത്തിൽ, കാഹളം ഊതുന്ന ചില പുരോഹിതപുത്രന്മാരുമുണ്ടായിരുന്നു.+ അവർ ഇവരായിരുന്നു: ആസാഫിന്റെ മകനായ സക്കൂരിന്റെ+ മകനായ മീഖായയുടെ മകനായ മത്ഥന്യയുടെ മകനായ ശെമയ്യയുടെ മകനായ യോനാഥാന്റെ മകൻ സെഖര്യ;
36 ഒപ്പം, ദൈവപുരുഷനായ ദാവീദിന്റെ സംഗീതോപകരണങ്ങളുമായി+ സെഖര്യയുടെ സഹോദരന്മാരായ ശെമയ്യ, അസരേൽ, മീലലായി, ഗീലലായി, മായായി, നെഥനയേൽ, യഹൂദ, ഹനാനി എന്നിവരും. പകർപ്പെഴുത്തുകാരനായ എസ്ര+ അവരുടെ മുന്നിൽ നടന്നു.
37 ഉറവക്കവാടത്തിന്റെ അടുത്ത്+ എത്തിയ അവർ നേരെ ദാവീദിന്റെ നഗരത്തിലെ+ പടികൾക്കു+ മുകളിലൂടെ ദാവീദിന്റെ ഭവനത്തിനു മുകളിലായുള്ള മതിലിന്റെ കയറ്റം കയറി കിഴക്ക് ജലകവാടത്തിലേക്കു+ പോയി.
38 നന്ദി അർപ്പിച്ചുകൊണ്ടുള്ള ഗാനങ്ങൾ ആലപിക്കുന്ന മറ്റേ ഗായകസംഘം മതിലിലൂടെ എതിർദിശയിൽ* നടന്നു. ബാക്കി പകുതി പേരെയും കൂട്ടി ഞാനും അവരെ അനുഗമിച്ചു. ഞങ്ങൾ അപ്പച്ചൂളഗോപുരം+ കടന്ന് വിശാലമതിലിന്റെ അടുത്തേക്കു+ പോയി.
39 പിന്നെ, എഫ്രയീംകവാടം,+ പഴയനഗരകവാടം,+ മത്സ്യകവാടം,+ ഹനനേൽ ഗോപുരം,+ ഹമ്മേയ ഗോപുരം, അജകവാടം+ എന്നിവ കടന്ന് കാവൽക്കാരുടെ കവാടത്തിൽ എത്തി നിന്നു.
40 ഒടുവിൽ, നന്ദി അർപ്പിച്ചുകൊണ്ടുള്ള ഗാനങ്ങൾ ആലപിക്കുന്ന ഗായകസംഘങ്ങൾ രണ്ടും സത്യദൈവത്തിന്റെ ഭവനത്തിനു മുന്നിൽ വന്ന് നിന്നു. ഞാനും എന്നോടൊപ്പം വന്ന ഉപഭരണാധികാരികളിൽ പകുതി പേരും
41 കൂടാതെ, കാഹളം പിടിച്ചുകൊണ്ട് പുരോഹിതന്മാരായ എല്യാക്കീം, മയസേയ, മിന്യാമീൻ, മീഖായ, എല്യോവേനായി, സെഖര്യ, ഹനന്യ എന്നിവരും
42 മയസേയ, ശെമയ്യ, എലെയാസർ, ഉസ്സി, യഹോഹാനാൻ, മൽക്കീയ, ഏലാം, ഏസെർ എന്നിവരും അവിടെ വന്ന് നിന്നു. യിസ്രഹ്യയുടെ നേതൃത്വത്തിൽ ഗായകരെല്ലാം ഉറക്കെ പാടി.
43 സത്യദൈവം അവർക്കു മഹാസന്തോഷം കൊടുത്തതുകൊണ്ട് അന്ന് അവർ അനേകം ബലികൾ അർപ്പിക്കുകയും ആഹ്ലാദിക്കുകയും ചെയ്തു.+ സ്ത്രീകളും കുട്ടികളും ആനന്ദിച്ചുല്ലസിച്ചു.+ യരുശലേമിലെ സന്തോഷാരവം അങ്ങു ദൂരെവരെ കേൾക്കാമായിരുന്നു.+
44 ലേവ്യരും+ പുരോഹിതന്മാരും ശുശ്രൂഷ ചെയ്യുന്നതുകൊണ്ട് യഹൂദയിലെ ജനമെല്ലാം വലിയ സന്തോഷത്തിലായിരുന്നു. പുരോഹിതന്മാർക്കും ലേവ്യർക്കും നിയമമനുസരിച്ച് നഗരങ്ങളോടു ചേർന്നുള്ള നിലങ്ങളിൽനിന്ന് കിട്ടേണ്ട ഓഹരി+ ശേഖരിച്ചുവെക്കാനുള്ള ഏർപ്പാട് അന്നു ചെയ്തു. സംഭാവനകളും+ ആദ്യഫലങ്ങളും+ പത്തിലൊന്നും*+ സൂക്ഷിക്കുന്ന ആ സംഭരണശാലകളുടെ+ ചുമതല വഹിക്കാൻ ആളുകളെ നിയമിക്കുകയും ചെയ്തു.
45 പുരോഹിതന്മാരും ലേവ്യരും തങ്ങളുടെ ദൈവത്തിന്റെ ശുശ്രൂഷയും ശുദ്ധീകരണത്തോടു ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളും ചെയ്യാൻതുടങ്ങി. അങ്ങനെതന്നെ ഗായകരും കവാടത്തിന്റെ കാവൽക്കാരും ചെയ്തു. ദാവീദും മകനായ ശലോമോനും നിർദേശിച്ചിരുന്നതുപോലെയാണ് അവർ ഇതു ചെയ്തത്.
46 പണ്ട്, ദാവീദിന്റെയും ആസാഫിന്റെയും കാലത്ത്, ഗായകർക്കും ദൈവത്തിനുള്ള സ്തുതിഗീതങ്ങൾക്കും നന്ദി അർപ്പിച്ചുകൊണ്ടുള്ള ഗാനങ്ങൾക്കും സംഗീതസംഘനായകന്മാരുണ്ടായിരുന്നു.+
47 സെരുബ്ബാബേലിന്റെ+ കാലത്തും നെഹമ്യയുടെ കാലത്തും ഇസ്രായേല്യരെല്ലാം ഗായകർക്കും കവാടത്തിന്റെ കാവൽക്കാർക്കും+ ഓരോ ദിവസത്തെയും ആവശ്യമനുസരിച്ച് ഒരു വിഹിതം കൊടുത്തുപോന്നു.+ ലേവ്യർക്കും അവർ ഒരു ഓഹരി കൊടുത്തു.+ ലേവ്യരോ അഹരോന്റെ വംശജർക്കുവേണ്ടി ഓഹരി നീക്കിവെച്ചു.
അടിക്കുറിപ്പുകള്
^ മറ്റൊരു സാധ്യത “ശുശ്രൂഷയുടെ സമയത്ത്.”
^ തെളിവനുസരിച്ച് എബ്രായപാഠം ഇവിടെ ഒരു പേര് വിട്ടുകളഞ്ഞിരിക്കുന്നു.
^ അഥവാ “ശാസ്ത്രിയും.”
^ അക്ഷ. “ഗായകപുത്രന്മാരെല്ലാം.”
^ അതായത്, യോർദാനു ചുറ്റുമുള്ള പ്രദേശം അടങ്ങുന്ന ജില്ല.
^ അഥവാ “മുന്നിൽ.”
^ അഥവാ “ദശാംശവും.”