നെഹമ്യ 5:1-19

5  എന്നാൽ, ജനത്തിലെ പുരു​ഷ​ന്മാ​രും അവരുടെ ഭാര്യ​മാ​രും അവരുടെ ജൂതസഹോ​ദ​ര​ന്മാർക്കെ​തി​രെ വലിയ മുറവി​ളി കൂട്ടി.+  ചിലർ പറഞ്ഞു: “ഞങ്ങളുടെ പുത്ര​ന്മാ​രും പുത്രി​മാ​രും എല്ലാം​കൂ​ടെ ഞങ്ങൾ കുറെ​യ​ധി​കം പേരുണ്ട്‌. പട്ടിണി കിടന്ന്‌ ചാകാ​തി​രി​ക്കാൻ ഞങ്ങൾക്കു ധാന്യം കിട്ടണം.”  വേറെ ചിലരാ​കട്ടെ, “ക്ഷാമകാ​ലത്ത്‌ ധാന്യം കിട്ടാൻ ഞങ്ങൾ ഞങ്ങളുടെ നിലങ്ങ​ളും മുന്തി​രിത്തോ​ട്ട​ങ്ങ​ളും വീടു​ക​ളും പണയംവെ​ക്കു​ക​യാണ്‌” എന്നു പറഞ്ഞു.  മറ്റു ചിലരു​ടെ പരാതി ഇതായി​രു​ന്നു: “രാജാ​വി​നു കപ്പം* കൊടു​ക്കാൻ ഞങ്ങൾക്കു ഞങ്ങളുടെ നിലങ്ങ​ളും മുന്തി​രിത്തോ​ട്ട​ങ്ങ​ളും ഈടു​വെച്ച്‌ പണം കടം വാങ്ങേ​ണ്ടി​വന്നു.+  ഞങ്ങളുടെ സഹോ​ദ​ര​ന്മാ​രു​ടെ അതേ ചോര​യും മാംസ​വും ആണ്‌ ഞങ്ങളുടേ​തും. അവരുടെ മക്കളെപ്പോലെ​തന്നെ​യാ​ണു ഞങ്ങളുടെ മക്കളും. എന്നിട്ടും, ഞങ്ങൾക്കു ഞങ്ങളുടെ മക്കളെ അടിമ​ക​ളാ​യി വിടേ​ണ്ടി​വ​രു​ന്നു. ഞങ്ങളുടെ പെൺമ​ക്ക​ളിൽ ചിലർ ഇതി​നോ​ടകം അടിമ​ക​ളാ​യി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു.+ എന്നാൽ, ഞങ്ങളുടെ നിലങ്ങ​ളും മുന്തി​രിത്തോ​ട്ട​ങ്ങ​ളും മറ്റുള്ള​വ​രു​ടെ കൈവ​ശ​മി​രി​ക്കു​ന്നി​ടത്തോ​ളം ഇത്‌ അവസാ​നി​പ്പി​ക്കാ​നുള്ള ശക്തി ഞങ്ങൾക്കില്ല.”  അവരുടെ മുറവി​ളി​യും പരാതി​യും കേട്ട​പ്പോൾ എനിക്കു വല്ലാതെ ദേഷ്യം വന്നു.  ഞാൻ ഇതി​നെ​ക്കു​റിച്ച്‌ മനസ്സി​രു​ത്തി ചിന്തിച്ചു. എന്നിട്ട്‌, പ്രധാ​നി​കളോ​ടും ഉപഭര​ണാ​ധി​കാ​രി​കളോ​ടും അവരുടെ തെറ്റു ചൂണ്ടി​ക്കാ​ണി​ച്ചുകൊണ്ട്‌, “നിങ്ങൾ നിങ്ങളു​ടെ സ്വന്തം സഹോ​ദ​ര​ന്മാ​രിൽനി​ന്നാ​ണു പലിശ* ഈടാ​ക്കു​ന്നത്‌”+ എന്നു പറഞ്ഞു. കൂടാതെ, അവരുടെ ഈ പ്രവൃത്തി കാരണം ഞാൻ ഒരു വലിയ യോഗം വിളി​ച്ചു​കൂ​ട്ടു​ക​യും ചെയ്‌തു.  ഞാൻ അവരോ​ടു പറഞ്ഞു: “ജനതകൾക്കു വിൽക്കപ്പെ​ട്ടി​രുന്ന നമ്മുടെ ജൂതസഹോ​ദ​ര​ന്മാ​രിൽ കഴിയു​ന്നത്ര പേരെ ഞങ്ങൾ തിരികെ വാങ്ങി​യ​താണ്‌. എന്നിട്ട്‌ ഇപ്പോൾ, നിങ്ങളു​ടെ ആ സ്വന്തം സഹോ​ദ​ര​ങ്ങളെ നിങ്ങൾ വിൽക്കു​ക​യാ​ണോ?+ ഞങ്ങൾ വീണ്ടും അവരെ തിരികെ വാങ്ങണമെ​ന്നാ​ണോ?” അതോടെ അവരുടെ വായടഞ്ഞു; അവർക്ക്‌ ഒന്നും പറയാ​നു​ണ്ടാ​യി​രു​ന്നില്ല.  തുടർന്ന്‌ ഞാൻ പറഞ്ഞു: “നിങ്ങൾ ഈ ചെയ്യു​ന്നതു ശരിയല്ല. നമ്മുടെ ശത്രു​ക്ക​ളായ ഈ ജനതകൾ നമ്മളെ അപമാ​നി​ക്കാ​തി​രി​ക്കാൻ നിങ്ങൾ ദൈവഭയത്തോടെ+ നടക്കേ​ണ്ട​തല്ലേ? 10  മാത്രമല്ല, അവർക്കു പണവും ധാന്യ​ങ്ങ​ളും കടം കൊടു​ക്കാൻ ഞാനും എന്റെ സഹോ​ദ​ര​ങ്ങ​ളും പരിചാ​ര​ക​ന്മാ​രും ഉണ്ട്‌. അതു​കൊണ്ട്‌, പലിശ​യ്‌ക്കു കടം കൊടു​ക്കു​ന്നതു നമുക്കു ദയവായി അവസാ​നി​പ്പി​ക്കാം.+ 11  ഇന്നുതന്നെ അവരുടെ നിലങ്ങ​ളും മുന്തി​രിത്തോ​ട്ട​ങ്ങ​ളും ഒലിവുതോ​ട്ട​ങ്ങ​ളും വീടു​ക​ളും ദയവുചെ​യ്‌ത്‌ തിരികെ കൊടു​ക്കണം.+ ഒപ്പം, അവരിൽനി​ന്ന്‌ നൂറിലൊന്ന്‌* എന്ന കണക്കിൽ പലിശ​യാ​യി വാങ്ങി​യി​ട്ടുള്ള പണം, ധാന്യം, പുതു​വീഞ്ഞ്‌, എണ്ണ എന്നിവ​യും മടക്കിക്കൊ​ടു​ക്കണം.” 12  അപ്പോൾ അവർ പറഞ്ഞു: “ഞങ്ങൾ മടക്കിക്കൊ​ടു​ത്തുകൊ​ള്ളാം. അവരിൽനി​ന്ന്‌ ഇനി ഒന്നും ആവശ്യപ്പെ​ടു​ക​യു​മില്ല. അങ്ങ്‌ പറയു​ന്ന​തുപോലെ​തന്നെ ഞങ്ങൾ ചെയ്യാം.” അതു​കൊണ്ട്‌, ഞാൻ പുരോ​ഹി​ത​ന്മാ​രെ വിളി​പ്പി​ച്ചു. വാക്കു പാലി​ക്കുമെന്ന്‌ അവരെ​ക്കൊ​ണ്ട്‌ പുരോ​ഹി​ത​ന്മാ​രു​ടെ മുന്നിൽവെച്ച്‌ സത്യം ചെയ്യിച്ചു. 13  കൂടാതെ, വസ്‌ത്ര​ത്തി​ന്റെ മടക്കുകൾ കുടഞ്ഞു​കൊ​ണ്ട്‌ ഞാൻ പറഞ്ഞു: “വാക്കു പാലി​ക്കാ​ത്ത​വരെയെ​ല്ലാം സത്യ​ദൈവം തന്റെ ഭവനത്തിൽനി​ന്നും തന്റെ അവകാ​ശ​ത്തിൽനി​ന്നും ഇതേ വിധത്തിൽ കുടഞ്ഞു​ക​ള​യട്ടെ. അയാളെ ഇതു​പോ​ലെ കുടഞ്ഞു​ക​ളഞ്ഞ്‌ ഒന്നുമി​ല്ലാ​ത്ത​വ​നാ​ക്കട്ടെ.” അപ്പോൾ, സഭ മുഴു​വ​നും “ആമേൻ!”* എന്നു പറഞ്ഞു. അവർ യഹോ​വയെ സ്‌തു​തി​ച്ചു. ജനം വാക്കു പാലിച്ചു. 14  ഇനി മറ്റൊരു കാര്യം: അർഥഹ്‌ശഷ്ട+ രാജാ​വി​ന്റെ വാഴ്‌ച​യു​ടെ 20-ാം വർഷമാണു+ ഞാൻ യഹൂദാദേ​ശ​ത്തി​ന്റെ ഗവർണറായി+ നിയമി​ത​നാ​കു​ന്നത്‌. അന്നുമു​തൽ അവന്റെ 32-ാം ഭരണവർഷംവരെയുള്ള+ 12 വർഷം ഞാനോ എന്റെ സഹോ​ദ​ര​ന്മാ​രോ ഗവർണർക്ക്‌ അവകാ​ശ​പ്പെട്ട ഭക്ഷണവി​ഹി​തം വാങ്ങി​യി​ട്ടില്ല.+ 15  പക്ഷേ, എനിക്കു മുമ്പു​ണ്ടാ​യി​രുന്ന ഗവർണർമാർ ജനത്തെ ഭാര​പ്പെ​ടു​ത്തി​യി​രു​ന്നു. അപ്പത്തി​നും വീഞ്ഞി​നും വേണ്ടി അവർ ദിവസേന 40 ശേക്കെൽ* വെള്ളി​യാണ്‌ ജനത്തിന്റെ കൈയിൽനി​ന്ന്‌ വാങ്ങി​യി​രു​ന്നത്‌. ഇതിനു പുറമേ, അവരുടെ പരിചാ​ര​ക​രും ജനത്തെ ബുദ്ധി​മു​ട്ടി​ച്ചി​രു​ന്നു. പക്ഷേ, ദൈവഭയമുള്ളതുകൊണ്ട്‌+ ഞാൻ അതു ചെയ്‌തില്ല.+ 16  മാത്രമല്ല, ഞാനും മതിൽപ്പ​ണി​യിൽ പങ്കെടു​ത്തു. ജോലി ചെയ്യാൻ എന്റെ എല്ലാ പരിചാ​ര​ക​രും അവിടെ എത്തിയി​രു​ന്നു. ഞങ്ങൾ സ്വന്തമാ​യി ഒരു നിലംപോ​ലും സമ്പാദി​ച്ചില്ല.+ 17  ഉപഭരണാധികാരികളും 150 ജൂതന്മാ​രും എന്നോടൊ​പ്പ​മാ​ണു ഭക്ഷണം കഴിച്ചി​രു​ന്നത്‌. കൂടാതെ, ജനതക​ളിൽനിന്ന്‌ ഞങ്ങളുടെ അടുത്ത്‌ വരുന്ന​വർക്കും ആഹാരം കൊടു​ത്തി​രു​ന്നു. 18  ദിവസേന ഒരു കാള, ഏറ്റവും നല്ല ആറു ചെമ്മരി​യാട്‌, പക്ഷികൾ എന്നിവയെ​യാണ്‌ എനിക്കുവേണ്ടി* പാകം ചെയ്‌തി​രു​ന്നത്‌. പത്തു ദിവസ​ത്തിലൊ​രി​ക്കൽ എല്ലാ തരം വീഞ്ഞും ഇഷ്ടം​പോ​ലെ വിളമ്പു​മാ​യി​രു​ന്നു. എങ്കിലും, ഗവർണർക്ക്‌ അവകാ​ശ​പ്പെട്ട ഭക്ഷണവി​ഹി​തം ഞാൻ ആവശ്യപ്പെ​ട്ടില്ല. കാരണം, ജനം അപ്പോൾത്തന്നെ ആകെ ഭാര​പ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. 19  എന്റെ ദൈവമേ, ഈ ജനത്തി​നുവേണ്ടി ഞാൻ ചെയ്‌തതൊക്കെ​യും ഓർത്ത്‌ എന്നിൽ പ്രസാ​ദിക്കേ​ണമേ.*+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “കൊള്ള​പ്പ​ലിശ.”
അഥവാ “(മാസം​തോ​റും) ഒരു ശതമാനം.”
അഥവാ “അങ്ങനെ​ത​ന്നെ​യാ​കട്ടെ!”
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
അഥവാ “എന്റെ ചെലവിൽ.”
അഥവാ “ചെയ്‌ത​തി​ന്റെ​യെ​ല്ലാം പേരിൽ എന്നെ എന്നെന്നും ഓർക്കേ​ണമേ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം