ന്യായാ​ധി​പ​ന്മാർ 18:1-31

18  ആ സമയത്ത്‌ ഇസ്രായേ​ലിൽ ഒരു രാജാ​വു​ണ്ടാ​യി​രു​ന്നില്ല.+ അക്കാലത്ത്‌ ദാന്യകുടുംബം+ അവർക്ക്‌ അവകാ​ശ​മാ​യി ഒരു താമസ​സ്ഥലം അന്വേ​ഷി​ച്ചു​ന​ട​ക്കു​ക​യാ​യി​രു​ന്നു. കാരണം അതുവരെ ഇസ്രായേൽഗോത്ര​ങ്ങൾക്കി​ട​യിൽ അവർക്ക്‌ അവകാശം ലഭിച്ചി​രു​ന്നില്ല.+  ദാന്യർ അവരുടെ ഗോ​ത്ര​ത്തി​ലെ പ്രാപ്‌ത​രായ അഞ്ചു പുരു​ഷ​ന്മാ​രെ സൊര​യിൽനി​ന്നും എസ്‌തായോലിൽനിന്നും+ ദേശം ഒറ്റു​നോ​ക്കാൻ അയച്ചു. അവർ അവരോ​ട്‌, “പോയി ദേശം ഒറ്റു​നോ​ക്കുക” എന്നു പറഞ്ഞു. അവർ പുറ​പ്പെട്ട്‌ എഫ്രയീം​മ​ല​നാ​ട്ടി​ലെ മീഖയുടെ+ വീട്ടിൽ എത്തി. അന്നു രാത്രി അവർ അവിടെ തങ്ങി.  മീഖയുടെ വീടിന്‌ അടുത്ത്‌ എത്തിയ​പ്പോൾ അവർ ആ ലേവ്യ​യു​വാ​വി​ന്റെ ശബ്ദം* തിരി​ച്ച​റി​ഞ്ഞു. അവർ അവി​ടേക്കു ചെന്ന്‌ ചോദി​ച്ചു: “ആരാണ്‌ അങ്ങയെ ഇവി​ടേക്കു കൊണ്ടു​വ​ന്നത്‌, ഇവിടെ എന്തു ചെയ്യുന്നു, ഇവിടെ നിന്നാൽ എന്തു കിട്ടും?”  അയാൾ അവരോ​ടു പറഞ്ഞു: “ഇങ്ങനെയെ​ല്ലാം ചെയ്‌തു​ത​ന്നി​രി​ക്കു​ന്നതു മീഖയാ​ണ്‌. മീഖ എന്നെ പുരോ​ഹി​ത​നാ​ക്കി, അതിന്‌ എനിക്കു പണവും തരുന്നു​ണ്ട്‌.”+  അപ്പോൾ അവർ ആ പുരോ​ഹി​തനോട്‌, “ഞങ്ങളുടെ യാത്ര സഫലമാ​കു​മോ എന്നു ദയവായി ദൈവത്തോ​ടു ചോദി​ക്കുക” എന്നു പറഞ്ഞു.  ആ പുരോ​ഹി​തൻ അവരോ​ടു പറഞ്ഞു: “സമാധാ​നത്തോ​ടെ പോകുക. നിങ്ങളു​ടെ യാത്ര​യിൽ യഹോവ നിങ്ങളുടെ​കൂടെ​യുണ്ട്‌.”  അങ്ങനെ ആ അഞ്ചു പേരും പുറ​പ്പെട്ട്‌ ലയീശിൽ എത്തി.+ സീദോ​ന്യരെപ്പോ​ലെ, ആരെയും ആശ്രയി​ക്കാ​തെ ജീവി​ക്കുന്ന ഒരു ജനത്തെ അവർ അവിടെ കണ്ടു. അവർ ശാന്തരും നിർഭ​യ​രും ആയിരു​ന്നു;+ അവരെ അടിച്ച​മർത്തി ഭരിക്കാൻ ആരും ആ ദേശത്തു​ണ്ടാ​യി​രു​ന്നില്ല. അവർ സീദോ​ന്യ​രിൽനിന്ന്‌ വളരെ അകലെ​യാ​യി​രു​ന്നു. മറ്റാരു​മാ​യും അവർക്ക്‌ ഒരു ഇടപാ​ടു​മു​ണ്ടാ​യി​രു​ന്നില്ല.  അവർ സൊര​യി​ലും എസ്‌തായോലിലും+ മടങ്ങിയെ​ത്തി​യപ്പോൾ അവരുടെ സഹോ​ദ​ര​ന്മാർ അവരോ​ട്‌, “നിങ്ങൾ പോയി​ട്ട്‌ എന്തായി” എന്നു ചോദി​ച്ചു.  അവർ പറഞ്ഞു: “ഞങ്ങൾ കണ്ട ദേശം വളരെ നല്ലതാണ്‌. നിങ്ങൾ എന്തിനാ​ണു മടിച്ചു​നിൽക്കു​ന്നത്‌? നമുക്ക്‌ അവർക്കെ​തി​രെ ചെല്ലാം. ഒട്ടും വൈകാ​തെ ചെന്ന്‌ ആ ദേശം കൈവ​ശ​മാ​ക്കാം. 10  നിങ്ങൾ അവിടെ ചെല്ലു​മ്പോൾ നിർഭ​യ​രാ​യി ജീവി​ക്കുന്ന ഒരു ജനത്തെ കാണും.+ ഒന്നിനും കുറവി​ല്ലാത്ത, വിശാ​ല​മായ ഒരു ദേശം+ ദൈവം നിങ്ങൾക്കു തന്നിരി​ക്കു​ന്നു.” 11  അങ്ങനെ സൊര​യിൽനി​ന്നും എസ്‌തായോലിൽനിന്നും+ ദാന്യ​കു​ടും​ബ​ത്തി​ലെ യുദ്ധസ​ജ്ജ​രായ 600 പേർ പുറ​പ്പെട്ടു. 12  അവർ ചെന്ന്‌ യഹൂദ​യി​ലെ കിര്യത്ത്‌-യയാരീമിന്‌+ അടുത്ത്‌ പാളയ​മ​ടി​ച്ചു. അതു​കൊ​ണ്ടാണ്‌ കിര്യത്ത്‌-യയാരീ​മി​നു പടിഞ്ഞാ​റുള്ള ആ സ്ഥലം ഇന്നും മഹനേ-ദാൻ*+ എന്ന്‌ അറിയപ്പെ​ടു​ന്നത്‌. 13  അവർ അവി​ടെ​നിന്ന്‌ എഫ്രയീം​മ​ല​നാ​ട്ടിലേക്കു പോയി മീഖയുടെ+ ഭവനത്തിൽ എത്തി. 14  അപ്പോൾ ലയീശ്‌ ദേശം+ ഒറ്റു​നോ​ക്കാൻ പോയ ആ അഞ്ചു പേർ അവരുടെ സഹോ​ദ​ര​ന്മാരോ​ടു പറഞ്ഞു: “ഈ വീടു​ക​ളിൽ ഒരു ഏഫോ​ദും കുലദൈവപ്രതിമകളും* കൊത്തി​യു​ണ്ടാ​ക്കിയ വിഗ്ര​ഹ​വും ലോഹപ്രതിമയും+ ഉള്ള കാര്യം നിങ്ങൾക്ക്‌ അറിയാ​മോ? എന്തു ചെയ്യണ​മെന്ന്‌ ആലോ​ചിച്ച്‌ തീരു​മാ​നി​ച്ചുകൊ​ള്ളുക.” 15  അങ്ങനെ അവർ അവി​ടെ​നിന്ന്‌ മീഖയു​ടെ വീടിന്‌ അടുത്ത്‌ താമസി​ച്ചി​രുന്ന ലേവ്യയുവാവിന്റെ+ വീട്ടി​ലേക്കു ചെന്ന്‌ അയാ​ളോ​ടു കുശലം ചോദി​ച്ചു. 16  എന്നാൽ അവരോടൊ​പ്പം യുദ്ധസ​ജ്ജ​രാ​യി വന്ന 600 പുരുഷന്മാർ+ പ്രവേ​ശ​ന​ക​വാ​ട​ത്തിൽത്തന്നെ നിന്നു. 17  ദേശം ഒറ്റു​നോ​ക്കാൻ പോയ ആ അഞ്ചു പേർ+ കൊത്തി​യു​ണ്ടാ​ക്കിയ വിഗ്ര​ഹ​വും ഏഫോദും+ കുലദൈവപ്രതിമകളും+ ലോഹപ്രതിമയും+ എടുക്കാൻ അകത്ത്‌ കയറി. (അപ്പോൾ ആ പുരോഹിതൻ+ യുദ്ധസ​ജ്ജ​രായ 600 പുരു​ഷ​ന്മാ​രുടെ​കൂ​ടെ വാതിൽക്കൽ നിൽക്കു​ക​യാ​യി​രു​ന്നു.) 18  അവർ മീഖയു​ടെ വീട്ടി​ലേക്കു ചെന്ന്‌ കൊത്തി​യു​ണ്ടാ​ക്കിയ വിഗ്ര​ഹ​വും ഏഫോ​ദും കുലദൈ​വപ്ര​തി​മ​ക​ളും ലോഹപ്ര​തി​മ​യും എടുത്തു. അപ്പോൾ പുരോ​ഹി​തൻ അവരോ​ട്‌, “നിങ്ങൾ എന്താണ്‌ ഈ ചെയ്യു​ന്നത്‌” എന്നു ചോദി​ച്ചു. 19  അവർ അയാ​ളോട്‌: “മിണ്ടിപ്പോ​ക​രുത്‌, നിന്റെ വായ്‌ പൊത്തുക. ഞങ്ങൾക്ക്‌ ഒരു പിതാവും* പുരോ​ഹി​ത​നും ആയിരി​ക്കാൻവേണ്ടി ഞങ്ങളുടെ​കൂ​ടെ വരുക. ഒരാളു​ടെ കുടും​ബ​ത്തി​നു പുരോഹിതനായിരിക്കുന്നതോ+ ഇസ്രായേ​ലി​ലെ ഒരു ഗോ​ത്ര​ത്തി​നും വംശത്തി​നും പുരോ​ഹി​ത​നാ​യി​രി​ക്കു​ന്ന​തോ, ഏതാണു നല്ലത്‌?”+ 20  അതു കേട്ട​പ്പോൾ പുരോ​ഹി​തനു സമ്മതമാ​യി. പുരോ​ഹി​തൻ ഏഫോ​ദും കുലദൈ​വപ്ര​തി​മ​ക​ളും കൊത്തി​യു​ണ്ടാ​ക്കിയ വിഗ്രഹവും+ എടുത്ത്‌ അവരോടൊ​പ്പം പോയി. 21  അങ്ങനെ അവർ അവരുടെ മൃഗങ്ങളോ​ടും വില​യേ​റിയ വസ്‌തു​ക്കളോ​ടും ഒപ്പം കുട്ടി​കളെ മുന്നിൽ നിറുത്തി യാത്ര തുടർന്നു. 22  അവർ മീഖയു​ടെ വീട്ടിൽനി​ന്ന്‌ കുറച്ച്‌ ദൂരം പിന്നി​ട്ടപ്പോൾ മീഖയു​ടെ സമീപ​വാ​സി​കൾ ഒന്നിച്ചു​കൂ​ടി ദാന്യരെ പിന്തു​ടർന്ന്‌ അവരുടെ അടുത്ത്‌ എത്തി. 23  അവർ പിന്നിൽനി​ന്ന്‌ ഉറക്കെ വിളി​ച്ചപ്പോൾ ദാന്യർ മീഖ​യോ​ടു ചോദി​ച്ചു: “എന്താണു കാര്യം? എന്തിനാ​ണു നീ ആളുകളെ​യും​കൂ​ട്ടി ഞങ്ങളുടെ പിന്നാലെ വന്നിരി​ക്കു​ന്നത്‌?” 24  അപ്പോൾ മീഖ പറഞ്ഞു: “ഞാൻ ഉണ്ടാക്കിയ ദൈവ​ങ്ങളെ നിങ്ങൾ എടുത്തു, എന്റെ പുരോ​ഹി​തനെ​യും നിങ്ങൾ കൊണ്ടുപോ​യി. ഇനി എനിക്ക്‌ എന്താണു​ള്ളത്‌? എന്നിട്ടും, ‘എന്താണു കാര്യം’ എന്നു നിങ്ങൾ ചോദി​ക്കു​ന്നോ?” 25  അപ്പോൾ ദാന്യർ പറഞ്ഞു: “നീ ഞങ്ങൾക്കു നേരെ ശബ്ദം ഉയർത്ത​രുത്‌. അല്ലെങ്കിൽ ആരെങ്കി​ലും ദേഷ്യം പിടിച്ച്‌* നിന്നെ കയ്യേറ്റം ചെയ്യും. നിന്റെ മാത്രമല്ല, നിന്റെ വീട്ടു​കാ​രുടെ​യും​കൂ​ടി ജീവൻ നഷ്ടപ്പെ​ടും.” 26  അങ്ങനെ ദാന്യർ യാത്ര തുടർന്നു. ദാന്യർ തന്നെക്കാൾ ശക്തരാ​ണെന്നു കണ്ടപ്പോൾ മീഖ വീട്ടി​ലേക്കു തിരി​ച്ചുപോ​യി. 27  അവർ മീഖ ഉണ്ടാക്കിയ സാധന​ങ്ങ​ളു​മാ​യി മീഖയു​ടെ പുരോ​ഹി​തനെ​യും കൂട്ടി ലയീശിൽ+ നിർഭയം വസിച്ചി​രുന്ന ജനത്തിന്റെ+ അടുത്ത്‌ എത്തി. അവർ അവരെ വാളു​കൊ​ണ്ട്‌ സംഹരി​ച്ച്‌ നഗരത്തി​നു തീയിട്ടു. 28  അവരെ രക്ഷിക്കാൻ ആരുമു​ണ്ടാ​യി​രു​ന്നില്ല. കാരണം ലയീശ്‌ സീദോ​നിൽനിന്ന്‌ വളരെ അകലെ​യാ​യി​രു​ന്നു; അവർക്കു മറ്റാരു​മാ​യും സമ്പർക്ക​മു​ണ്ടാ​യി​രു​ന്നില്ല. മാത്രമല്ല, ആ സ്ഥലം ബേത്ത്‌-രഹോബിലെ+ താഴ്‌വ​ര​യി​ലു​മാ​യി​രു​ന്നു. ദാന്യർ പിന്നീട്‌ ആ നഗരം പുനർനിർമി​ച്ച്‌ അവിടെ താമസ​മു​റ​പ്പി​ച്ചു. 29  അവരുടെ പിതാ​വും ഇസ്രായേലിന്റെ+ മകനും ആയ ദാന്റെ+ പേരനു​സ​രിച്ച്‌ അവർ ആ നഗരത്തി​നു ദാൻ എന്നു പേരിട്ടു. മുമ്പ്‌ ആ നഗരത്തി​ന്റെ പേര്‌ ലയീശ്‌+ എന്നായി​രു​ന്നു. 30  പിന്നീട്‌ ദാന്യർ ആ വിഗ്രഹം+ അവിടെ പ്രതി​ഷ്‌ഠി​ച്ചു. മോശ​യു​ടെ മകനായ ഗർശോമിന്റെ+ മകൻ യോനാഥാനും+ ആൺമക്ക​ളും ദാന്യഗോത്ര​ത്തി​നു പുരോ​ഹി​ത​ന്മാ​രാ​യി​ത്തീർന്നു. ദേശവാ​സി​കൾ ബന്ദിക​ളാ​യി പോകു​ന്ന​തു​വരെ അവരാ​യി​രു​ന്നു അവിടത്തെ പുരോ​ഹി​ത​ന്മാർ. 31  മീഖ കൊത്തി​യു​ണ്ടാ​ക്കിയ വിഗ്രഹം അവർ അവിടെ സ്ഥാപിച്ചു. ശീലോ​യിൽ സത്യദൈ​വ​ത്തി​ന്റെ ആലയമു​ണ്ടാ​യി​രു​ന്നി​ടത്തോ​ളം കാലം അത്‌ അവി​ടെ​ത്തന്നെ​യു​ണ്ടാ​യി​രു​ന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “ഉച്ചാരണം.”
അർഥം: “ദാന്റെ പാളയം.”
അഥവാ “കുടും​ബ​ദൈ​വ​ങ്ങ​ളും; വിഗ്ര​ഹ​ങ്ങ​ളും.”
അഥവാ “ഉപദേ​ശ​ക​നും.”
അഥവാ “അല്ലെങ്കിൽ ശത്രു​ത​യുള്ള മനുഷ്യർ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം